Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

തദ്ദേശ തെരഞ്ഞെടുപ്പ് :ആർ കീർത്തി കണ്ണൂർ ജില്ലയിലെ പൊതു നിരീക്ഷിക

കണ്ണൂർ: തദ്ദേശ ഭരണ തെരെഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ പൊതു നിരീക്ഷികയായി ഐ എഫ് എസ്‌ ഉദ്യോഗസ്ഥയായ ആർ കീർത്തിയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചു. തെരഞ്ഞെടുപ്പ് ചിലവുകൾ നിരീക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥരെയും തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചു. ഡെപ്യൂട്ടി സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരയാണ് ചെലവ് നിരീക്ഷകരായി നിയമിച്ചിട്ടുള്ളത്. നവംബർ 25 മുതൽ അതാത് ജില്ലയിലെ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയാണ് ചെലവ് നീരിക്ഷകരുടെ ഡ്യൂട്ടി.
Read more

ചാലക്കുടിയിൽ കഞ്ചാവ് വേട്ട 9 കിലോ കഞ്ചാവുമായി  വെസ്റ്റ് ബംഗാൾ സ്വദേശികൾ പിടിയിൽ

തൃശൂർ: 9 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളും വർക്ക്‌ഷോപ്പ് ജീവനക്കാരുമായ രണ്ട് പ്രതികളെ  പോലീസ്‌ അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ ഹിറ്റ്‌ലർ ഷെയ്ക്ക് , നൂർ ഇസ്ലാം എന്നിവെരയാണ് അന്വേഷണ സംഘം പിടികൂടിയത്. നമ്പർ വ്യക്തമല്ലാത്ത മോട്ടോർസൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന ഇവരെ തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോഴാണ് വാഹനത്തിന്റെ മുൻവശത്ത് നമ്പർ ഇല്ലാത്തതായി കണ്ടത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലും പരിശോധനയിലും പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗുകളിലും സഞ്ചികളിലുമായി ഒൻപത് കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. […]
Read more

മലപ്പുറത്ത് സമവായത്തിൽ എത്തി ലീഗും കോൺഗ്രസ്സും

മലപ്പുറം: മലപ്പുറത്ത് നന്നമ്പ്ര പഞ്ചായത്തിൽ ലീഗും കോൺഗ്രസ്സും തമ്മിൽ ധാരണയായി. ദിവസങ്ങൾ നീണ്ട മാരത്തൻ ചർച്ചകൾക്ക് ഒടുവിൽ നന്നമ്പ്ര പഞ്ചായത്തിൽ ലീഗും കോൺഗ്രസും സീറ്റ് ധാരണയിൽ എത്തി. വർദ്ധിച്ച മൂന്ന് സീറ്റുകളിൽ ഒന്ന് കോൺഗ്രസിന് നൽകിയാണ് പ്രശ്നം പരിഹരിച്ചത്. വർദ്ധിച്ച സീറ്റുകൾ നൽകുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് പഞ്ചായത്തിൽ ദിവസങ്ങളോളം യുഡിഎഫ് സഖ്യത്തെ അനിശ്ചിതത്തിൽ ആക്കിയത്. വർദ്ധിച്ച സീറ്റുകളിൽ ഒന്ന് നൽകണമെന്നും ചെറുമുക്കിലെ ഒരു വാർഡിൽ ഇരു പാർട്ടികളുടെയും പൊതുസ്വതന്ത്രനെ നിർത്തണം എന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം ഇത്തരത്തിൽ എട്ടര […]
Read more

സ്വിറ്റ്സർലന്റ്കാരി വനിതക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദയ സംബന്ധമായ ചികിത്സ

കോട്ടയം: അതീവ ഗുരുതര അവസ്ഥയിൽ ഹൃദ്രോഗം കണ്ടെത്തിയ എൺപത്തിരണ്ടു വയസുള്ള  സ്വിറ്റ്സർലന്റ് സ്വദേശിനിക്ക് പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ചികിത്സയിലൂടെ സുഖം പ്രാപിച്ചു. കേരളത്തിൽ എത്തിയ 82കാരിക്കാണ് ഗുരുതര ഹൃദ്രോഗം കണ്ടെത്തിയത്. ശ്വാസം എടുക്കാൻ തടസം ഉണ്ടാകുകയും തുടർന്ന് നടക്കാൻ സാധിക്കാതെ ഗുരുതരവസ്ഥയിൽ എത്തുകയും  ചെയ്തതിനെ തുടർന്ന് മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സക്കായി എത്തിക്കുക ആയിരുന്നു.           ഹൃദയമിടിപ്പ് താളം തെറ്റുകയും ഹൃദയത്തിന്റെ പമ്പിങ്  ഇരുപതു ശതമാനത്തിൽ എത്തിയ നിലയിലുമായിരുന്നു . കാർഡിയാക് സയൻസസ് വിഭാഗം […]
Read more

‘ഓർമപ്പൂക്കൾ’; റോഡപകട മരണങ്ങളിൽ അനുസ്മരണം, സുരക്ഷാ ബോധവത്കരണവുമായി എംവിഡി

കോഴിക്കോട്: മോട്ടോർ വാഹന വകുപ്പിന്റെ (എംവിഡി) ആഭിമുഖ്യത്തിൽ രാമനാട്ടുകര ഫറോക്ക് സബ് ആർ.ടി.ഒ. ഓഫീസ് കേന്ദ്രീകരിച്ച് റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമദിനംആചരിച്ചു. ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് ഹാളിൽ നടന്ന പരിപാടി ജോ. ആർ ടിഒ സി പി സക്കറിയ്യ ഉദ്ഘാടനം ചെയ്തു. റോഡപകടങ്ങളിൽ മരണമടഞ്ഞവരുടെ സ്മരണ പുതുക്കിയാണ് ഓർമ്മദിനം ആചരിച്ചത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി. ഉമ്മർ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. എംവിഐ ബ്രൈറ്റി ഇമ്മാനുവേൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി സുരക്ഷാ നിയമങ്ങൾ പാലിക്കുമെന്ന് പ്രതിജ്ഞചൊല്ലിക്കൊടുത്തു.​ട്രോമാ കെയർ ജില്ലാ […]
Read more

തിരുവനന്തപുരത്ത് 40 ലക്ഷം രൂപ തട്ടിയ കേസിൽ അഭിഭാഷകയും സുഹൃത്തും അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് 40 ലക്ഷം രൂപ തട്ടിയ കേസിൽ അഭിഭാഷകയും സുഹൃത്തും അറസ്റ്റിൽ. അഭിഭാഷക സുലൈഖ, സുഹൃത്ത്‌ അരുൺദേവ് എന്നിവരാണ് പിടിയിലായത്.വിവാഹമോചന സെറ്റിൽമെന്റ് ആയി എൽപ്പിച്ച പണമാണ് തട്ടിയെടുത്തത്. സുലൈഖയുടെ ഭർത്താവ് ഒളിവിലാണ്. അഭിഭാഷകക്ക് എതിരെ നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു.
Read more

എൽ ഡി എഫ് പെരുമണ്ണ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവെൻഷൻ നടത്തി

കോഴിക്കോട്: പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവെൻഷൻ നടത്തി. സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേമ നാഥു ഉദ്ഘാടനം ചെയ്തു. സി സുന്ദരൻ അധ്യക്ഷത വഹിച്ചു. അബ്ദുൾ നാസർ മാസ്റ്റർ, കെ കെ സലിം, ഒ പ്രകാശൻ, ഒ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പി സുന്ദരൻ ചെയർമാൻ, വി പി രവീന്ദ്രൻ കൺവീനർ, ഷാജി പുത്തലത്ത് ട്രഷറർ,കെ അഭിജേഷ്, അബ്ദുൽ നാസർ മാസ്റ്റർ,വി പി ഷാജ കുമാർ, പി മുഹമ്മദ്,ഇ കെ […]
Read more

ജനപക്ഷ വികസനത്തിന് എൽഡിഎഫ് ഭരണം അനിവാര്യം: മന്ത്രി റിയാസ്

കോഴിക്കോട്: പ്രാദേശിക തലത്തിൽ ജനപക്ഷ വികസനം ഉറപ്പാക്കാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും എൽഡിഎഫ് അധികാരത്തിൽ എത്തണമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കടലുണ്ടി പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി സംഘടിപ്പിച്ച കുടുംബ സംഗമങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് കടലുണ്ടി ഡിവിഷൻ സ്ഥാനാർഥി അഞ്ജിത ഷനൂബ്, കടലുണ്ടി പഞ്ചായത്തിലുൾപ്പെടുന്ന കോഴിക്കോട് ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥികളായ കെ. ജയപ്രകാശ്, നിഷ പനയംമാത്തിൽ, പി. റസിയാബി, നാസർ ചെമ്മട്ട്, വി.എസ്. അജിത, കെ. ഗീത […]
Read more

കരാറുകാരനും ജലസേചന വകുപ്പും തമ്മില്‍ മത്സരം; പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു

തൃശ്ശൂർ : ചാലക്കുടി പരിയാരത്ത് കരാറുകാരനും ജലസേചന വകുപ്പും തമ്മിലുള്ള തർക്കം കാരണം കുടിവെള്ളം പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു. ഒരാഴ്ചയിലധികമായി കുടിവെള്ളം പാഴായിട്ടും അതിന് പരിഹാരം കാണുവാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. തവളപ്പാറ റോഡില്‍ കഴിഞ്ഞയാഴ്ചയില്‍ ഐറിഷ് കാന പണിയുവാന്‍ മണ്ണെടുത്തപ്പോഴാണ് കുടിവെള്ള പൈപ്പ് പൊട്ടിയത്. ഉടൻ തന്നെ വിവരം ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. പൈപ്പ് ശരിയാക്കാത്ത പക്ഷം കോൺക്രീറ്റിംഗ് ജോലികൾ പൂർത്തിയാക്കാൻ സാധ്യമല്ലെന്നു കരാറുകാരൻ വ്യക്തമാക്കുന്നത്. ഒരുദിവസം വെള്ളവിതരണം നിർത്തിവെച്ചപ്പോഴും […]
Read more

സിപിഎമ്മിനെ ഞെട്ടിച്ച് കൊരട്ടിയിൽ വിമതസ്‌ഥാനാർഥിയായി മുൻ പഞ്ചായത്ത് പ്രസിഡന്റ്

തൃശ്ശൂർ : കൊരട്ടിയിൽ സിപിഎം നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കുമാരി ബാലൻ ചുനക്കര അഞ്ചാം വാർഡിൽ നിന്ന് വിമത സ്ഥാനാർഥിയായി രംഗത്തെത്തി. പാർട്ടി സീറ്റ് അനുവദിക്കാത്ത പക്ഷം സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് നേരത്തെ തന്നെ നേതൃത്വം അറിയിച്ചിരുന്നുവെങ്കിലും പാർട്ടിയുടെ തീരുമാനം മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതോടെ സിപിഎം ഔദ്യോഗിക സ്ഥാനാർഥിയായി സുന്ദരൻ പനങ്കുട്ടത്തിൽ നിൽക്കുന്നതിനൊപ്പം കുമാരിയും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് അറിയിച്ചു. വാർഡിൽ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. നിലവിൽ എൽഡിഎഫ് ഭരിക്കുന്ന കൊരട്ടി പഞ്ചായത്തിലെ സ്ഥിരസമിതി അധ്യക്ഷയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix