അതിരപ്പിള്ളിയിൽ കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു; 10 പേർക്ക് പരിക്ക്
തൃശ്ശൂർ : അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം വിനോദ സഞ്ചാരികളുടെ കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന പത്ത് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരു സ്ത്രീയുടെ നില ഗുരതരമാണ്. ഇവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പൊന്നാനിയില്‍ നിന്ന് അതിരപ്പിള്ളിയിലേക്ക് വന്നതായിരുന്നു വിനോദ യാത്ര സംഘം. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപത്തെ കാർ പാർക്കിംഗ് സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ പുറകിലേക്ക് എടുത്തപ്പോള്‍ നിയന്ത്രണം വിട്ട് അന്‍പതടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാരൂം അതിരപ്പിള്ളി പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം […]
Read more