Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

2.300 ലിറ്റർ വാറ്റു ചാരായവുമായി  യുവാവ് പിടിയിൽ

തൃശ്ശൂർ :പുതുക്കാട് 2.300 ലിറ്റർ വാറ്റു ചാരായവുമായി യുവാവ് പിടിയിൽ. കല്ലൂർ മാവിൻചുവട് സ്വദേശി റെജി എന്നയാളുടെ വീട്ടിൽ നിന്നാണ് പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. റെജി പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 2005 ൽ ചാരായം വാറ്റിയ കേസിലും, അമിതമായ ലാഭം ഉണ്ടാക്കുന്നതിനായി പണം പന്തയം വെച്ച് ചീട്ടു കളിച്ച കേസിലും പ്രതിയാണ്. പുതുക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആദം ഖാൻ,സബ് ഇൻസ്‌പെക്ടർ പ്രദീപ് എൻ, പ്രോബേഷൻ എസ്ഐ വിഷ്ണു, ജിഎസ്ഐ മാരായ സുധീഷ്,ജോബി, […]
Read more

കുഴൂരിൽ സിപിഎം -സിപിഐ ഭിന്നത; എൽഡിഎഫിന് 2 സ്ഥാനാർത്ഥികൾ

തൃശൂർ: കുഴൂർ പഞ്ചായത്തിൽ സിപിഎം സിപിഐ ഭിന്നത രൂക്ഷമാവുന്നു. ഒരു വാർഡിൽ എൽ പി എഫിന് രണ്ട് സ്ഥാനാർത്ഥികൾ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിനു മുന്‍പേ സിപിഎം, സിപിഐ പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചരണം തുടങ്ങി. 11-ാം വാര്‍ഡിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്നു പ്രഖ്യാപിച്ച് സിപിഎം, സിപിഐ പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് പ്രചരണം ആരംഭിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തംഗം ഷിജി യാക്കോബിനു വേണ്ടിയുള്ള പ്രചരണമാണ് സിപിഎം ആരംഭിച്ചിരിക്കുന്നത്. എഐവൈഎഫ് പ്രവര്‍ത്തകയായ രമ്യ ശ്രീജേഷിനെ സ്ഥാനാര്‍ഥിയാക്കിയാണ് സിപിഐയും പ്രചരണം തുടങ്ങിയിരിക്കുന്നത്. […]
Read more

കോഴിക്കോട് ബി.ജെ.പി പദയാത്ര നടത്തി

കോഴിക്കോട്: കോഴിക്കോട് ബി.ജെ.പി എരഞ്ഞിക്കൽ ഏരിയയുടെ ആഭിമുഖ്യത്തിൽ പെരുന്തിരുത്തിയിൽ നിന്നും പാവങ്ങാടേക്ക് പദയാത്ര നടത്തി. രാവിലെ പെരുന്തിരുത്തിയിൽ നിന്ന് ആരംഭിച്ച പദയാത്ര വൈകുന്നേരത്തോടു കൂടി പാവങ്ങാട് സമാപിച്ചു. മാറത്തത് ഇനി മാറും, എന്ന മുദ്രാവാക്യത്തോടെ വികസിത കേരളത്തിനായി ഒന്നിച്ച് അണി ചേരാം എന്ന ആശയത്തിലൂന്നിയായിരുന്നു ബി.ജെ.പി പദയാത്ര നടത്തിയത്. കേരളത്തിൽ ഇന്ന് അരങ്ങേറുന്നത് പകൽകൊള്ളയുടെ കമ്മ്യൂണിസ്റ്റ് ഭരണമാണെന്നും, മാറി മാറി വരുന്ന ഇടത് വലത് മുന്നണികൾ കേരള ജനതയെ കബളിപ്പിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു. ഈ രണ്ട് മുന്നണികളുടെ […]
Read more

ഭര്‍ത്താവും ഭാര്യയും ആറാം തവണ ചാലക്കുടി നഗരസഭയിലേക്ക് ജനവിധി തേടുന്നു

തൃശ്ശൂർ : ചാലക്കുടി നഗരസഭാ തിരഞ്ഞെടുപ്പിൽ അപൂര്‍വ്വ കാഴ്ചയായി ഭർത്താവും ഭാര്യയും വീണ്ടും മത്സര രംഗത്ത്. നഗരസഭ ചെയർമാൻ ഷിബു വാലപ്പനും മുൻ വൈസ് ചെയർപേഴ്സൺ ആലീസ് ഷിബുവുമാണ് ആറാംതവണയും വോട്ടർമുഖം കാണാൻ പോകുന്നത്. ഈ തവണ ഷിബു വാലപ്പൻ കാരകുളം വാർഡിൽ നിന്നാണ് മത്സരിക്കുന്നത്. ആലീസ് ഷിബു മുൻപെയും വിജയിച്ച തച്ചുടപറമ്പ് സിറ്റിംഗ് സീറ്റിൽ നിന്ന് തന്നെ വീണ്ടും മത്സരിക്കും. കഴിഞ്ഞ അഞ്ച് നഗരസഭകളിലും ഇവരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. 40 വർഷത്തിലേറെ പൊതു പ്രവർത്തന മേഖലയിൽ സജീവമായ […]
Read more

ആനമല സംസ്ഥാന പാതയിയിലെ വാഴച്ചാൽ മുതൽ മലക്കപ്പാറ വരെ തിങ്കളാഴ്ച മുതൽ സമ്പൂർണ ഗതാഗത നിരോധനം

തൃശ്ശൂർ: അന്തർ സംസ്ഥാന പാതയായ ആനമല റോഡിൽ വാഴച്ചാൽ മുതൽ മലക്കപ്പാറ വരെ തിങ്കളാഴ്ച്‌ച മുതൽ സമ്പൂർണ ഗതാഗതനിരോധനം ഏർപ്പെടുത്തും. ആനക്കയത്തിനടുത്തു കുമ്മാട്ടിയിൽ കലുങ്ക് പുനർ നിർമിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. കുമ്മാട്ടിയിൽ കലുങ്ക് ഇടിഞ്ഞതോടെ ഒക്ടോബർ 31 മുതൽ ഭാഗികമായി ഗതാഗതം നിരോധിച്ചിരുന്നു. സ്ഥിരമായി പോയിരുന്ന കെഎസ്ആർടിസി, സ്വകാര്യബ സുകളെയാണ് കടത്തിവിട്ടിരുന്നത്. അപകടസാധ്യത പരിഗണിച്ച് യാത്രക്കാരെ ഇറക്കിയാണ് ഈ വാഹനങ്ങൾ കടന്നു പോയിരുന്നത്. വാനുകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്കും അനുമതി നൽകിയിരുന്നു. നവംബർ പത്തിനുള്ളിൽ കലുങ്കിൻ്റെയും റോഡിൻ്റെയും […]
Read more

വിലമതിക്കുന്ന സ്വർണ്ണ മൂക്കുത്തി ഉടമസ്ഥന് തിരികെ നൽകി ഹരിതകർമസേനാംഗങ്ങൾ

കോഴിക്കോട്: വെസ്റ്റ് ഹിൽ ഒന്നാം സർക്കിളിലെ ഹരിതകർമസേനാംഗങ്ങളായ വിജിതും ബിന്ദുവും ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണ മൂക്കുത്തി ഉടമസ്ഥന് തിരികെ നൽകി മാതൃകയായി. വെസ്റ്റ് ഹിൽ ഒന്നാം സർക്കിളിലെ 68-ാം വാർഡിൽ മാലിന്യശേഖരണത്തിനിടെയാണ് ഇവർക്ക് മൂക്കുത്തി ലഭിച്ചത്. വെസ്റ്റ് ഹിൽ കനകാലയ ബാങ്കിന് സമീപത്തെ എസ്ഐ പ്രോസ്പെക്ട് ഫ്ലാറ്റിലെ താമസക്കാരിയായ കവിത സുനിലിന്റേതായിരുന്നു കളഞ്ഞുപോയ മൂക്കുത്തി.​ മാലിന്യശേഖരണത്തിനിടയിൽ ലഭിച്ച മൂക്കുത്തി ഉടൻ തന്നെ ഉടമസ്ഥന് തിരികെ നൽകാനുള്ള പരിശ്രമം ഇരുവരും ആരംഭിക്കുകയും, പിന്നീട് കവിത സുനിലിനെ കണ്ടെത്തി മൂക്കുത്തി […]
Read more

പേരാമ്പ്രയിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ

കോഴിക്കോട്: പേരാമ്പ്ര ബൈപ്പാസിൽ വാഹന പരിശോധനക്കിടെ ആഡംബര വാഹനത്തിൽ കടത്തുകയായിരുന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ. കൊയിലാണ്ടി നടേരി സ്വദേശി അമാൻ അബ്ദുല്ലയാണ് പിടിയിലായത്. പത്ത് ലക്ഷത്തോളം വിലവരുന്ന 340 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പോലീസ് കണ്ടെടുത്തത്. ഇയാൾ മുമ്പും ഇത്തരത്തിൽ ലഹരി വസ്‌തുക്കൾ കേരളത്തിൽ എത്തിച്ച് വിൽപ്പന നടത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി കെ.ഇ ബൈജുവിന്റെ ഡാൻസാഫ് ടീമും പേരാമ്പ്ര ഡിവൈഎസ്പി രാജേഷിൻ്റെ കീഴിലെ […]
Read more

കൊയ്ത്ത് കഴിഞ്ഞ നെല്ലിനു മുകളിൽ ശുചിമുറിമലിന്യം തള്ളി സാമൂഹ്യവിരുദ്ധർ

കോട്ടയം: വൈക്കം വെച്ചൂരിനടുത്തു കൂട്ടിയ നെല്ലിനു മുകളിൽ ശുചിമുറിമാലിന്യം തള്ളി സാമൂഹ്യവിരുദ്ധർ. ഇടയാഴം – കല്ലറ റോഡരികിൽ കോലാംപുറത്തുകരി പാടശേഖരത്തിലെ  കൊയ്തെടുത്ത 22 ക്വിന്റൽ നെല്ലിന്റെ മുകളിലേക്കാണ് ശുചി മുറി മാലിന്യം തള്ളിയത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. മാഞ്ഞൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പാടശേഖരം നോക്കി നടത്തുന്നത് ഇടയാഴം പ്രദേശത്തുള്ള  ഇ.വി.സുകുമാരനാണ്. 12 ദിവസം മുൻപാണ് പാടശേഖരം കൊയ്യ്തു കഴിഞ്ഞത്. ലോറിയിലേക്കു കയറ്റാൻ ഉള്ള എളുപ്പത്തിന് റോഡിന് അടുത്താണ് കൂട്ടിയിട്ടത്. ഈർപ്പം തട്ടത്തിരിക്കാൻ നെല്ല് പടുത ഇട്ട് […]
Read more

കാവടി ചിന്തിൽ അരങ്ങേറ്റം കുറിച്ച് അമ്മമാരും കുട്ടികളും

തൃശ്ശൂർ : ക്ഷേത്രങ്ങളിലും വീട്ടുകളിലും മറ്റും നടക്കുന്ന അയ്യപ്പന്‍ വിളിക്കിന്റെ പ്രധാന ആകര്‍ഷണമായ കാവിടി ചിന്തില്‍ അരേങ്ങേറ്റം കുറിച്ച് അമ്മമാരും കുട്ടികളും. കൂടപ്പുഴ സനാതന സേവാ സമിതിയുടേയും ഹരി ഒം ബാലഗോകുലത്തിന്റേയും സഹകരണത്തോടെയാണ് കാവിടി ചിന്ത് പഠിച്ച് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. കൂടപ്പുഴ തിരുമാന്ധാം കുന്ന് ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. ചാലക്കുടി മേഖലയിലെ ഏറ്റവും മുതിര്‍ന്ന കാവടി ചിന്ത് കലാകാരനായ ജയരാജന്‍ ആശാന്റെ ശിക്ഷണത്തില്‍ ഏകദേശം ഒന്നര വര്‍ഷത്തോളം പരിശീലനം നടത്തിയാണ് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. പുരുഷന്‍മാര്‍ മാത്രം ഉണ്ടായിരുന്ന കാവടി […]
Read more

ചാലക്കുടി ലയൺസ് ക്ലബ്‌ വാക്കത്തോൺ 2025 നടത്തി

  തൃശൂർ: ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ചാലക്കുടി ലയൺസ് ക്ലബ്‌ , സെന്റ് ജെയിംസ് സ്കൂൾ ഓഫ് നഴ്സിംഗ്, സെന്റ് ജെയിംസ് സ്കൂൾ ഓഫ് ഫാർമസി എന്നിവരുടെ സഹകരണത്തോടെ വാക്കത്തോൺ 2025 നടത്തി. ചാലക്കുടി ലയൺസ് ക്ലബ്‌ പ്രസിഡന്റ്‌ ഡോക്ടർ ജോർജ് കോലഞ്ചേരി അധ്യക്ഷത വഹിച്ച യോഗത്തിൽ ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് ഫ്ലാഗ് ഓഫ്‌ ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.  എംഎൽഎ സനീഷ് കുമാർ ഉൾപ്പെടെ എല്ലാവരും വാക്കതോണിൽ പങ്കെടുത്തു. ശേഷം നടന്ന സമാപന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix