Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ദമ്പതികൾ

കണ്ണൂർ: കൂത്തുപറമ്പ് നഗരസഭയിൽ എൽഡിഎഫ് സ്ഥാനത്തികളായി ദമ്പതികൾ. കൂത്തുപറമ്പിലെ പന്യോറയിലെ മാണിക്യത്തിലെ വി രാജീവനും പി ഷൈജയുമാണ് മത്സര രംഗത്ത് ഉള്ളത്. കുടുംബകാര്യം പോലെ തന്നെയാണ് ഇവർക്ക് പൊതുകാര്യവും. വി രാജീവൻ പാന്യോറ വാർഡിൽ നിന്നാണ് ജനവിധി തേടുന്നത്. നേരത്തെ കൗൺസിലറും സ്ഥിരം സമിതി അധ്യക്ഷയുമായ ഷൈജ പ്രവർത്തക മികവിൽ അംഗീകാരം നേടിയിട്ടുണ്ട്. നഗരസഭ കുടുംബശ്രീ ചെയർപേഴ്സൺ എന്ന നിലയിലും മികച്ച പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ട്.
Read more

കോഴിക്കോട് മെഡിക്കൽ കോളേജിൽ കുടിവെള്ളം മുടങ്ങി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ കുടിവെള്ളം മുടങ്ങി. ഇതേ തുടർന്ന് രോഗികളും, കൂട്ടിരിപ്പുകാരും വലഞ്ഞു. കൂടാതെ പ്രഥമിക ആവശ്യങ്ങൾ പോലും നിർവ്വഹിക്കാൻ കഴിയാതെ ജനങ്ങൾ ഒന്നടങ്കം അസ്വസ്ഥരായി. സ്ഥിതി രൂക്ഷമായതിനെ തുടർന്ന് രാത്രിയോടെ ടാങ്കർ ലോറികളിൽ ജലം എത്തിച്ച് വിതരണം ചെയ്യുകയായിരുന്നു. മെഡിക്കൽ കോളേജിൽ അടിക്കടിയുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ രോഗികളെയും, കൂട്ടിരിപ്പുകാരെയും സാരമായി ബാധിക്കുന്നുവെന്ന് ജനങ്ങൾ ആരോപിച്ചു. ഇത് തീർത്തും അധികാരികളുടെ അനാസ്ഥയാണെന്നും ആക്ഷേപമുണ്ട്.
Read more

കോഴിക്കോട് കോർപ്പറേഷൻ തെരഞ്ഞെടുപ്പ്; നല്ലളത്ത് മുസ്ലിം ലീഗിൽ കൂട്ടരാജി

കോഴിക്കോട്: കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണ്ണയത്തെ ചൊല്ലി കോഴിക്കോട് നല്ലളം 43-ാം ഡിവിഷനിൽ മുസ്ലിം ലീഗിനുള്ളിൽ പൊട്ടിത്തെറി. പ്രാദേശിക ഘടകങ്ങളുടെ അഭിപ്രായം മാനിക്കാതെ സംസ്ഥാന നേതാവിന്റെ തന്നിഷ്ടപ്രകാരം സ്ഥാനാർഥിയെ നിശ്ചയിച്ചതിൽ പ്രതിഷേധിച്ച് ശാഖാ ഭാരവാഹികളും പോഷക സംഘടന ഭാരവാഹികളും ഉൾപ്പെടെ നാൽപ്പതോളം പേർ കൂട്ടത്തോടെ രാജിവച്ചു.​ ലീഗ് നല്ലളം ജയന്തി റോഡ് ശാഖാ പ്രസിഡൻ്റ് പി.പി. സഫറുള്ള, ജനറൽ സെക്രട്ടറി ടി.പി. അഫ്‌സൽ എന്നിവരുടെ നേതൃത്വത്തിലാണ് ഭാരവാഹികൾ രാജി സമർപ്പിച്ചത്. യൂത്ത് ലീഗ്, വനിതാ ലീഗ്, എംഎസ്എഫ് […]
Read more

തദ്ദേശതെരഞ്ഞെടുപ്പ്; കുന്ദമംഗലം പഞ്ചായത്തിലേക്കുള്ള ഇടതുപക്ഷ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി കുന്ദമംഗലംപഞ്ചായത്തിലേക്കുള്ള പട്ടിക പ്രഖ്യാപിച്ചു. നിലവിൽ പഞ്ചായത്ത്‌ ഭരിക്കുന്നത് ഇടതുപക്ഷമാണ്. 24 വാർഡുകളിൽ 20 വാർഡിലേക്കാണ് ആദ്യ ഘട്ടത്തിൽ സ്ഥാനാർഥികളെ അവതരിപ്പിച്ചത്. വാർഡ് 1 എ നിഖിൽ, വാർഡ് 2 ലിജി പുൽക്കുന്നുമ്മൽ, വാർഡ് 4 മിനി പന്തലങ്ങൽ, വാർഡ് 5 സജീവ് കുമാർ, വാർഡ് 6 ഹൈദരാലി,വാർഡ് 7 അഡ്വ. നന്ദന രാജു, വാർഡ് 8 ബിന്ദു പാൽക്കണ്ടിയിൽ, വാർഡ് 9 അഞ്ജു പ്രവീൺ, വാർഡ് 10 എം […]
Read more

വളവന്നൂർ രണ്ടാം വാർഡ് യു ഡി എഫ് കൺവെഷൻ സംഘടിപ്പിച്ചു

മലപ്പുറം: യുഡിഎഫ് വാർഡ് കമ്മിറ്റി ചെയർമാൻ സാദിഖ് പി സി യുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ കൺവീനർ നാസർ പി ടി സ്വാഗതഭാഷണം നടത്തി. യുഡിഎഫ് നേതാവും ജില്ലാ പഞ്ചായത്ത് പുത്തനത്താണി ഡിവിഷൻ സ്ഥാനാർത്ഥിയുമായ വെട്ടം ആലിക്കോയ സാഹിബ് ഉദ്‌ഘാടനം നിർവഹിച്ചു. പി സി ഇഷ്ഹാഖ്‌ , എം ടി ഷാഫി , പി സി കുഞ്ഞിപ്പ സാഹിബ്, സലാം സി , നിയുക്‌ത യു ഡി എഫ് വാർഡ് സ്ഥാനാർഥി ആയപ്പള്ളി മുസ്തഫ തുതങ്ങിയവർ പ്രസംഗിച്ചു. […]
Read more

ആറ്റിങ്ങൽ നഗരസഭ; തിരഞ്ഞെടുപ്പ് ‌ആദ്യഘട്ട ചിത്രം തെളിഞ്ഞു

ആറ്റിങ്ങൽ: എൽഡിഎഫും എൽഡിഎയും ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് പ്രചാരണ രംഗത്തിലേക്ക് കടന്നതോടെ ആറ്റിങ്ങൽ നഗരസഭയിൽ മത്സരം തീപാറുമെന്ന് ഉറപ്പായി. യുഡിഎഫിന്റെ സ്ഥാനാർഥി പട്ടിക ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. ഇന്നോ നാളയൊ പ്രഖ്യാപിക്കുമെന്നാണ് നേതാക്കൾ നൽകുന്ന വിവരം. എൻഡിഎയിൽ എല്ലാ വാർഡുകളിലും ബിജെപി ഒറ്റക്കാണ് മത്സരിക്കുന്നത്. 25 വാർഡുകളിലെ സ്ഥാനാർഥി പട്ടികയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ശേഷിക്കുന്ന ഏഴ് വാർഡുകളിലെ പട്ടിക അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം പറയുന്നത്. എൽഡിഎഫ് രണ്ട് വാർഡുകൾ ഒഴികെ മറ്റ് മുപ്പത് […]
Read more

ലോറിയിൽ കൊണ്ടുവന്ന സിഎൻജി ചോർന്നു

കോട്ടയം: വൈക്കം- കുമരകം റോഡിൽ സിഎൻ ജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) യുമായി വന്ന ലോറിയിലെ സിലിണ്ടറിൽ നിന്നു ഗ്യാസ് ചോർന്നത് ഭീതി പരത്തി. ഇന്നലെ ഉച്ചയ്ക്ക് 1.30ന് ആയിരുന്നു സംഭവം. ചേർത്തലയിൽ നിന്നു തലയോലപ്പറമ്പിലുള്ള പെട്രോൾ പമ്പിലേക്ക് കൊണ്ടുപോയ ഇന്ധനം ലോറിയുടെ ഒരു വശത്തെ സിലിണ്ടറിൽ നിന്നാണ് ചോർന്നത്, വാൽവ് പുറത്തേക്കു തള്ളിപ്പോയതാണ് കാരണം. അറുപതോളം സിലിണ്ടറുകളാണ് ലോറിയിൽ ഉണ്ടായിരുന്നത്. ഗ്യാസ് സിലിണ്ടർ ചോരുന്ന ശബ്ദം കേട്ടാണ് ഡ്രൈവർ  ലോറി നിർത്തി നോക്കിയത്. ഈ സമയം […]
Read more

ചീക്കോട് പഞ്ചായത്തിൽ യുഡിഎഫിൽ ഭിന്നത; മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി പിരിച്ചുവിട്ടു

മലപ്പുറം: ചീക്കോട് പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ യുഡിഎഫിലെ ഘടകകക്ഷിയായ കോൺഗ്രസിന് പതിനെട്ടാം വാർഡ് അനുവദിച്ചതിൽ പ്രതിഷേധിച്ച്മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി പിരിച്ചുവിട്ടു. മുൻ ധാരണ പ്രകാരം പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ 2020 ഒപ്പുവെച്ച കത്തിൽ കോൺഗ്രസിന് മത്സരിക്കാൻ അവസരം നൽകുകയും പകരം 2025 മുസ്ലിം ലീഗിനും മത്സരിക്കാൻ അവസരം നൽകണമെന്ന് ധാരണ തെറ്റിച്ചതിൽ പ്രതിഷേധിച്ചാണ് ലീഗ് കമ്മിറ്റി പിരിച്ചുവിട്ടത് . ഇതെ തുടര്‍ന്ന്‌ ലീഗ് സ്ഥാനാർത്ഥിയെ നിർത്താനും തീരുമാനിച്ചു.
Read more

കാരോട് പഞ്ചായത്ത്: തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

തിരുവനന്തപുരം : കാരോട് പഞ്ചായത്തിലെ അഞ്ച് അംഗങ്ങളെ കൂറുമാറ്റ നിരോധനനിയമപ്രകാരം അയോഗ്യരാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കാരോട് പഞ്ചായത്തിലെ അംഗങ്ങളായ സൂസിമോൾ, എഡ്വിൻ സാം, ജാസ്മിൻപ്രഭ, എയ്ഞ്ചൽ കുമാരി എന്നിവരെ അയോഗ്യരാക്കിയ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്‌. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിനെതിരെ പഞ്ചായത്ത് പ്രസിഡന്റ് സി.എ. ജോസ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു.ഇതിനുപിന്നാലെയാണ് മറ്റ് നാല് അംഗങ്ങളും കോടതിയെ സമീപിച്ചത്. 2023 ഡിസംബറിലാണ് കാരോട് പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്കെതിരേ […]
Read more

സരസ്വതി ആശുപത്രിയുടെ പ്രവർത്തനങ്ങൾ മാതൃകാപരം- ഗൗരി ലക്ഷ്മി ഭായി

പാറശ്ശാല : ആരോഗ്യ സംരക്ഷണത്തിലും ബോധവത്കരണത്തിലും മികവ് പുലർത്തി കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി തുടരുന്ന സരസ്വതി ആശുപത്രിയുടെ പ്രവർത്തനം നിരവധിപേരെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നയിച്ചിട്ടുണ്ടെന്നു അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി. ലോക പ്രമേഹദിന പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗൗരി ലക്ഷ്മി ഭായി. സി.കെ.ഹരീന്ദ്രൻ എംഎൽഎ പരിപാടിയിൽ അധ്യക്ഷനായി. ചീഫ് കൺസൾട്ടന്റ് ഡോ. എസ്.കെ.അജയ്യകുമാർ, സരസ്വതി ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ് ലൈസൺ ഓഫീസർ അയിര ശശി,എന്നിവർ നേതൃത്വം നൽകി. പുതിയ ഹെർണിയ ക്ലിനിക്കിന്റെ ഉദ്ഘാടനം കെ. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix