Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

കോഴിക്കോട് കള്ളനോട്ടുകളുമായി അഞ്ച് പേര്‍ പിടിയില്‍

കോഴിക്കോട് : ഫറോക്കില്‍ കള്ളനോട്ടുകളുമായി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 5 പേര്‍ പിടിയില്‍.500 രൂപയുടെ 57 നോട്ടുകളും അച്ചടി യന്ത്രങ്ങളും പിടിച്ചെടുത്തു.ഇന്നലെ രാത്രി രാമനാട്ടുകര, കൊണ്ടോട്ടി,അരിക്കോട്,മുക്കം ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് കള്ളനോട്ട് സംഘത്തെ പിടികൂടിയത്. രാമാനാട്ടുകര സ്വദേശി കെ.ഡിജിണ്‍,അരിക്കോട് സ്വദേശികളായ അതുല്‍,അമ്ജിത് ഷാ, അഫ്‌നാന്‍ എന്നിവരാണ് പിടിയിലായിട്ടുള്ളത്. രാമാനാട്ടുകര സ്വദേശിയായ കെ.ഡിജിന്റെ വീട്ടിലാണ് ആദ്യം റെയ്ഡ് നടക്കുന്നത്.500 രൂപയുടെ 35 കള്ളനോട്ടുകളാണ് ഇവിടെ നിന്ന് പിടച്ചത്. 30 പേപ്പര്‍ ഷീറ്റുകളും പ്രിന്ററും കണ്ടെത്തിയിട്ടുണ്ട്. പരിശോധനയില്‍ ആദ്യം പിടിയിലായ ഡിജിന്റെ […]
Read more

കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്  സ്റ്റുഡൻസ് ഫെസ്റ്റ് ഇതിഹാസ് 2025 സംഘടിപ്പിച്ചു

തൃശ്ശൂർ: കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (ഓട്ടോണമസ്) ൽ പ്ലസ് ടു സ്റ്റുഡൻസ് ഫെസ്റ്റ് ഇതിഹാസ് സംഘടിപ്പിച്ചു. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ ഡോ ഡേവിസ് ചെങ്ങിനിയാടൻ അധ്യക്ഷനായ ചടങ്ങിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും റേഡിയോ ജോക്കിയുമായ ആർ ജെ പോൾസി ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 700 വിദ്യാർത്ഥികൾ ഫെസ്റ്റിൽ പങ്കെടുത്തു. ദേവമാത സി എം ഐ പബ്ലിക് സ്കൂൾ തൃശൂർ ഓവർ ഓൾ സ്കൂൾ ചാംപ്യൻഷിപ്പ് കരസ്ഥമാക്കി. […]
Read more

കോൺഗ്രസ് ഉപേക്ഷിച്ച് വനിതാ നേതാവ് ബിജെപിയിൽ

തൃശൂർ : ഗുരുവായൂർ 40 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് വനിതാ നേതാവ് ബിജെപിയിൽ. 40 വർഷത്തെ കോൺഗ്രസ് പ്രവർത്തനങ്ങളെ പിന്നിലാക്കി കോൺഗ്രസ് വനിതാ നേതാവ് എം.വി. രാജലക്ഷ്മി ബിജെപിയിൽ ചേർന്നു. മഹിളാ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി, വ്യവസായ കോൺഗ്രസ് ജില്ലാ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചുവരികയായിരുന്നു അവർ. കോൺഗ്രസ്സിന്റെ സ്ത്രീവിരുദ്ധ നിലപാട് തുടർന്നുകൊണ്ടിരിക്കുന്നതിൽ പ്രതിഷേധിച്ചാണെന്ന് രാജലക്ഷ്മി വ്യക്തമാക്കി. ഗുരുവായൂർ മണ്ഡലം ബിജെപി പ്രസിഡൻറ് അനിൽ മഞ്ചറമ്പത്ത് ഷാൾ അണിയിച്ച് രാജലക്ഷ്മിയെ പാർട്ടിയിലേക്ക് സ്വീകരിച്ചു. ചടങ്ങിൽ […]
Read more

കോട്ടയം തദ്ദേശ തെരഞ്ഞെടുപ്പ്: സീറ്റു വിഭജനം പൂർത്തിയാക്കി എൽ.ഡി.എഫ്; യു.ഡി.എഫിൽ തർക്കം തുടരുന്നു

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം ജില്ലയിൽ എൽ.ഡി.എഫ്. സീറ്റ് വിഭജനം പൂർത്തിയാക്കി. എന്നാൽ, ഘടകകക്ഷി സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമാകാത്തതിനാൽ ഔദ്യോഗിക പ്രഖ്യാപനം വൈകും. അതേസമയം, യു.ഡി.എഫിൽ പല തദ്ദേശ സ്ഥാപനങ്ങളിലും സീറ്റ് വിഭജനം തർക്കങ്ങളെ തുടർന്ന് എങ്ങുമെത്താതെ നീളുകയാണ്. കഴിഞ്ഞ തവണ ഘടകകക്ഷികൾക്ക് നൽകിയ സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കുന്നുവെന്ന പരാതിയും വ്യാപകമാണ്. ജില്ലാ പഞ്ചായത്ത് എൽ.ഡി.എഫ്. സീറ്റ് വിഭജനത്തിൽ കേരളാ കോൺഗ്രസ് (മാണി) ഗ്രൂപ്പിന് നൽകിയ പത്തു സീറ്റിൽ ഒന്ന് സ്വതന്ത്ര ചിഹ്നത്തിൽ […]
Read more

മലയോരത്ത് വൻ വ്യാജചാരായ നിർമ്മാണ കേന്ദ്രം കണ്ടെത്തി എക്സൈസ്

കാസർകോട്: മാലോം എടക്കാനത്ത് ചാരായം വാറ്റാൻ തയ്യാറാക്കിയ 260 ലിറ്റർ വാഷും 10 ലിറ്റർ വാറ്റ് ചാരായവും എക്സൈസ് കണ്ടെത്തി. കാസർകോട് എക്സൈസ് എൻഫോഴ്സസ്മെന്റ്റ് ആന്റ് നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.കെ. വി സുരേഷും സംഘവും നടത്തിയ പരിശോധനയിലാണ് വ്യാജ ചാരായ നിർമാണ കേന്ദ്രം കണ്ടെത്തിയത്. പ്രത്യേകം കെട്ടി ഉണ്ടാക്കിയ ഷെഡിൽ നിന്നാണ് വാറ്റ് ചാരായം പിടികൂടിയത്. മാലോം എടക്കാനം സ്വദേശി എം ടി സിനോജിൻ്റേതാണ് വാറ്റ് കേന്ദ്രം. ഇയാൾക്കെതിരെ കേസെടുത്തു. പിടികൂടിയ […]
Read more

ചെമ്പൈ സംഗീതോത്സവം നവംബർ 16 മുതൽ ഗുരുവായൂരിൽ

തൃശൂർ : ഗുരുവായൂർ, പ്രശസ്ത കർണാടക സംഗീതജ്ഞൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരെ അനുസ്മരിച്ച് ഗുരുവായൂർ ദേവസ്വം സംഘടിപ്പിക്കുന്ന ചെമ്പൈ സംഗീതോത്സവം 2025 നവംബർ 16 മുതൽ ഡിസംബർ 1 വരെ ഭക്തിനിഷ്ഠയോടെ നടക്കും. ഗുരുവായൂരപ്പന്റെ സന്നിധിയിൽ ചെമ്പൈ സ്വാമി വർഷങ്ങളോളം നടത്തിപ്പോന്ന സംഗീതാർച്ചനയുടെ ഓർമ്മ പുതുക്കുന്ന ഉത്സവം സമാപനദിനത്തിൽ ചെമ്പൈയ്ക്ക് ഏറെ പ്രിയപ്പെട്ട അഞ്ച് കൃതികളുടെ ആലാപനത്തോടെ പര്യവസാനിക്കും. ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഉപയോഗിച്ചിരുന്ന തംബുരു നവംബർ 15 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് പാലക്കാട് കോട്ടായി […]
Read more

17ാമത് ഓൾ കേരള ‘കളർ ഫെസ്റ്റ്’ ഗുരുവായൂരിൽ നവംബർ 29ന്

തൃശ്ശൂര്‍: ഗുരുവായൂർ മെട്രോ ലിങ്ക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 17ാമത് ഓൾ കേരള കളർ ഫെസ്റ്റ് നവംബർ 29ന് ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ നടക്കും. ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്സ് പ്രായോജകരാണ്. എൽ.കെ.ജി മുതൽ ഡിഗ്രി വരെയുള്ള വിവിധ വിഭാഗങ്ങളിലായി കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. സ്‌പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്കായും പ്രത്യേക വിഭാഗമുണ്ട്. ഓരോ സ്കൂളിൽ നിന്നും പരമാവധി 20 പേർക്ക് പങ്കെടുക്കാം. മികച്ച സ്കൂളുകൾക്ക് Aggregate Trophy, കൂടുതൽ പങ്കാളിത്തമുള്ള സ്കൂളുകൾക്ക് Maximum Participation […]
Read more

കോട്ടയത്ത് ഭീഷണിയായി ജലസംഭരണി; നടപടിയെടുക്കാതെ അധികൃതർ

കോട്ടയം: പാക്കിൽ ധർമശാസ്താ ക്ഷേത്രത്തിനു സമീപം അറുപത്തിൽ പരം വർഷം പഴക്കമുള്ള ഉപയോഗശൂന്യമായ ശുദ്ധജല സംഭരണി നാട്ടുകാരുടെ ഉറക്കം കെടുത്തിത്തുടങ്ങിയിട്ട് വർഷങ്ങളായി. ഉപയോഗ ശൂന്യമായ സംഭരണിയിൽ വെള്ളമില്ലെങ്കിലും ഇതു  തകർന്നാൽ വലിയ അപകടം ഉറപ്പാണ്.  ഈ ജലസംഭരണി കാടുകയറി കോൺക്രീറ്റ് ഭാഗങ്ങൾ അടർന്നു കമ്പികൾ തുരുമ്പെടുത്ത് ദ്രവിച്ച അവസ്ഥയിലുള്ളത് ആണ്.  സംഭരണിയുടെ തൊട്ടടുത്ത് ക്ഷേത്രവും, വീടുകളുമുണ്ട്. കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്താത്തതുകൊണ്ടു തന്നെ ഏതു നിമിഷവും തകരാമെന്ന നിലയിലാണ്.  ഇതിനെ സംബന്ധിച്ച് അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് സമീപവാസികൾ പരാതിപ്പെടുന്നു.  ജല സംഭരണി […]
Read more

പെരുമണ്ണ ക്ലാരിയിൽ യു.ഡി.എഫ് ചർച്ച പരാജയം

മലപ്പുറം:പെരുമണ്ണ ക്ലാരിയിൽ യുഡിഎഫ് ചർച്ച പരാജയം. മൂന്നുതവണ പഞ്ചായത്ത് തലത്തിലും,ഒരു തവണ നിയോജക മണ്ഡലതലത്തിലും,ഒരു തവണ ജില്ലാതലത്തിലും നടന്നിട്ടും സീറ്റ് തീരുമാനിക്കാൻ കഴിയാതെ പിരിഞ്ഞു. മുസ്ലിം ലീഗിനകത്തെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള വിഭാഗീയതയാണ് കോൺഗ്രസിന് സീറ്റ് നൽകാൻ കഴിയാത്തതെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ആരോപണം. പലതവണ യോഗങ്ങൾ ചേർന്നെങ്കിലും ലീഗിന്റെ ഇരു വിഭാഗങ്ങളിലെ വിഭാഗീയത പറഞ്ഞു തീർക്കാൻ ലീഗ് നേതൃത്വത്തിന് സാധിച്ചിരുന്നില്ല. കഴിഞ്ഞ തവണ കോൺഗ്രസ് അഞ്ചു സീറ്റിലാണ് മത്സരിച്ചത്. എന്നാൽ ഇത്തവണ രണ്ടു വാർഡുകൾ വർദ്ധിച്ചിട്ടും […]
Read more

പാനൂർ നഗരസഭ പിടിച്ചെടുക്കാൻ എൽഡിഎഫ്

കണ്ണൂർ: പാനൂർ നഗരസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ നടന്നു. പാനൂർ പി ആർ മെമ്മോറിയാൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന കൺവൻഷൻ സിപിഐഎം ജില്ല സെക്രട്ടറി കെ കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. 2015 ൽ നിലവിൽ വന്ന നഗരസഭ 10 വർഷമായി യു ഡി എഫാണ് ഭരിക്കുന്നത്. 2020 ൽ യു ഡി എഫ് -23,എൽ ഡി എഫ് -14,ബി ജെ പി -3 എ ന്നിങ്ങനെയാണ് കക്ഷിനില 40 ഉള്ളത് വാർഡ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix