Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

നെഹ്‌റു അനുസ്മരണം നടത്തി

മലപ്പുറം: തിരൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്‌ ഭവനിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തിൽ പുഷ്‌പാർച്ചന, അനുസ്മരണവും സംഘടിപ്പിച്ചു, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് എ. ഗോപാലകൃഷ്ണൻ ഉദ്ഘടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് യാസർ പയ്യോളി അധ്യക്ഷതവഹിച്ചു, സി. വി. വിമൽ കുമാർ, ശറഫുദ്ധീൻ കണ്ടത്തിയിൽ, രാജേഷ് പരന്നെക്കാട്, വിജയൻചെമ്പഞ്ചേരി, നാസർ പൊറുർ,മണി എഴുർ, സി. വി. ജയേഷ്, വിനോദ്. പി, മണികണ്ഠൻ വഴുതക്കാട്, സുജേഷ്. കെ. എസ് എന്നിവർ പ്രസംഗിച്ചു.
Read more

ദേശീയ പാതയിലെ സർവീസ് റോഡുകൾ വൺ വേയാക്കുന്നു; നിയമ ലംഘനങ്ങൾക്ക് കനത്ത നടപടി

മലപ്പുറം: ജില്ലയിലുടനീളം ആറുവരി പാതയിലെ സർവീസ് റോഡുകൾ വൺവേയാക്കാൻ തീരുമാനം. സർവീസ് റോഡുകളിൽ യാത്രയ്ക്ക് തടസമായുള്ള ഓട്ടോ സ്റ്റാൻഡുകളും അനധികൃതമായി വാഹന പാർക്കിങ്ങും കർശനമായി ഒഴിവാക്കും. അപകടസാധ്യതയുൾപ്പെടെ കണക്കിലെടുത്താണ് പുതിയ പരിഷ്കാരം. മലപ്പുറം ജില്ലാ കലക്‌ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ യോഗത്തിലാണ് ദേശീയപാത 66ൽ മലപ്പുറം ജില്ലയിൽ സർവീസ് റോഡുകൾ വൺവേയാക്കാൻ തീരുമാനിച്ചത്. ഓട്ടോ സ്റ്റാൻഡുകൾ പുനഃക്രമീകരിക്കാൻ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബസുകൾ സർവീസ് റോഡ് ഉള്ള ഭാഗങ്ങളിൽ അതുവഴി […]
Read more

വോട്ടവകാശം; എൻ.എസ്.എസ് ബോധവൽക്കരണ പരിപാടി നടത്തി

zകോഴിക്കോട്: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സമ്മതിദാനാവകാശ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വോട്ടവകാശത്തിന്റെ പ്രാധാന്യം വിദ്യാർത്ഥി – യുവജനങ്ങളിലേക്കും സമൂഹത്തിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. സ്കൂൾ പ്രിൻസിപ്പൽ എം എസ് ബിജു പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഉത്തരവാദിത്തമുള്ള വോട്ടവകാശ വിനിയോഗം, യുവജനങ്ങളുടെ രാഷ്ട്രീയ പങ്കാളിത്തം, അരാഷ്ട്രീയ ചുറ്റുപാടിൽ എങ്ങനെ രാഷ്ട്ര ബോധവും രാഷ്ട്രീയവും കൈകാര്യം ചെയ്യണം എന്നിവയെ അടിസ്ഥാനമാക്കി സാമൂഹ്യപ്രവർത്തകയും, ചരിത്ര അധ്യാപികയുമായ നജ്വ ഹനീന കുറുമാടൻ വിദ്യാർത്ഥികളുമായി സംവദിച്ചു. […]
Read more

​”നെഹ്റുവിൻ്റെ ഓർമ്മകൾക്ക് മുന്നിൽ”: ഏറ്റുമാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി

കോട്ടയം : ജവഹർലാൽ നെഹ്റുവിന്റെ 136 മത് ജന്മദിനം ഏറ്റുമാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വച്ച് പുഷ്പാർത്ഥനക്കുശേഷം ചേർന്ന യോഗം മണ്ഡലം പ്രസിഡണ്ട് പി വി ജോയ്  അധ്യക്ഷത വഹിച്ചു. ഡിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ ജി ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ജോൺസൺ തീയാട്ട്  പറമ്പിൽ മാത്യു വാക്കത്ത് മാലി ഐസക്ക് പാടിയം , സെബാസ്റ്റ്യൻ പുല്ലാട്ടുകാല, ബി രാജീവ്, സിബി ആനിക്കാമറ്റം,  […]
Read more

ചങ്ങനാശേരി റവന്യു ടവറിലെ ലിഫ്റ്റ്  പണിമുടക്കിൽ റീത്തു വെച്ച് പ്രതിഷേധം

കോട്ടയം: ടവറിലെ ലിഫ്റ്റ് അടിക്കടി കേടാകുന്നതിൽ പ്രതിഷേധിച്ച് കെഡിപി  ചങ്ങനാശേരി ബ്ലോക്ക് കമ്മിറ്റി പ്രവർത്തകർ ലിഫ്റ്റിനു മുൻപിൽ പുഷ്പചക്രം അർപ്പിച്ച് പ്രതിഷേധിച്ചിരുന്നു.  ഒരു ദിവസം കൊണ്ട് പ്രതിഷേധം കഴിഞ്ഞെങ്കിലും, പുഷ്പചക്രം  റവന്യു ടവറിൽ നിന്ന് മാറ്റിയിട്ടില്ല. ഇപ്പോൾ ലിഫ്റ്റ് കേടാകുന്ന ദിവസങ്ങളിൽ രണ്ട് പുഷ്പചക്രം ലിഫ്റ്റിനു മുൻപിൽ കാണാം. പുഷ്പചക്രം കണ്ടാൽ ഇപ്പോൾ ആളുകൾ നേരെ നട കയറും. ടവറിലെ ആകെയുള്ള 3 ലിഫ്റ്റിൽ രണ്ടെണ്ണം വർഷങ്ങളായി നിശ്ചലമാണ്. മറ്റ് ഒരു ലിഫ്റ്റ് കൂടി കേടാകുന്നത് പതിവായതോടെ നട കയറിയാണ് […]
Read more

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

കാഞ്ഞങ്ങാട് : നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ കാഞ്ഞങ്ങാട് അരീമല ഹോസ്പിറ്റൽ റോഡിലെ വീട്ടിൽ നിന്നും 532 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. ക്യാരി ബാഗുകളും ഡിസ്പ്പോസിബിൾ ഗ്ലാസ്സുകളും അടങ്ങുന്ന ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. നഗരസഭ സെക്രട്ടറി എം കെ ഷിബുവിന്റെ നേതൃത്വത്തിൽ ഹെൽത്ത്‌ എൻഫോഴ്‌സ്മെന്റ് സ്ക്വാഡാണ് പരിശോധന നടത്തിയത്. ക്ലീൻ സിറ്റി മാനേജർ പി പി ബൈജു, പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ കെ മനോഹരൻ, കെ […]
Read more

8-ാമത് ബൈബിൾ കൺവെൻഷനും, തിരുനാളിനും ഒരുക്കങ്ങൾ പൂർത്തിയായി

കോട്ടയം: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ്റെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള പുണ്യകേന്ദ്രമായ മാന്നാനം സെൻ്റ് ജോസഫ് ആശ്രമത്തിൽ 8-ാമത് ബൈബിൾ കൺവെൻഷനും വിശുദ്ധൻ്റെ 11-ാമത് വാർഷിക പ്രഖ്യാപന തിരുനാളും ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നവംബർ 19 മുതൽ 24 വരെ നടക്കും. ‘അഭിഷേകാഗ്നി’ എന്ന പേരിൽ നടക്കുന്ന ബൈബിൾ കൺവെൻഷൻ നവംബർ 19 മുതൽ 23 വരെയാണ് സംഘടിപ്പിക്കുന്നത്. നവംബർ 19 മുതൽ 23 വരെയുള്ള കൺവെൻഷൻ ദിവസങ്ങളിൽ വൈകുന്നേരം 4.00 മണി മുതൽ 9.00 മണി വരെയാണ് […]
Read more

സംസ്ഥാന സോഫ്റ്റ്‌ബോൾ; കോഴിക്കോടിനെ മുസ്തഫയും നിവേദിതയും നയിക്കും

കോഴിക്കോട്: ഇടുക്കി ന്യൂമാൻ കോളേജിൽ ഈ മാസം നടക്കാനിരിക്കുന്ന സംസ്ഥാന സീനിയർ സോഫ്റ്റ്‌ബോൾ ചാമ്പ്യൻഷിപ്പിനായുള്ള കോഴിക്കോട് ജില്ല ടീമുകൾ പ്രഖ്യാപിച്ചു. പുരുഷ വിഭാഗം ക്യാപ്റ്റൻ പി മുഹമ്മദ്‌ മുസ്തഫയും വനിതാ വിഭാഗം ക്യാപ്റ്റൻ ഡയമണ്ട് ഫീൽഡേഴ്‌സ് വടകരയുടെ താരം എ എസ് നിവേദിതയും ആണ്. പുരുഷ-വനിത വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട താരങ്ങൾ പരിശീലനത്തിനായി തയ്യാറായിരിക്കുകയാണ്‌. പുരുഷ വിഭാഗംക്യാപ്റ്റൻ പി. മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിലുള്ള പുരുഷ ടീം വൈസ് ക്യാപ്റ്റൻ ഷിബിൻ കെ.കെ ആണ്. ജസീം ബേസിൽ, ജിഷ്ണു, ജിതിൻ, […]
Read more

അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ അപകടം; റിപ്പോർട്ട് തേടി പൊതുമരാമത്ത് വകുപ്പ് മന്ത്രി

കോഴിക്കോട്: ദേശീയപാത 66-ൽ അരൂർ-തുറവൂർ ഉയരപ്പാതയുടെ നിർമ്മാണ സ്ഥലത്തുണ്ടായ ഒരാൾ മരിച്ച സംഭവത്തിൽ, ) മന്ത്രി പി.എ. മുഹമ്മദ് റിയാസ് പൊതുമരാമത്ത് സെക്രട്ടറിയോട് അടിയന്തിരമായി റിപ്പോർട്ട് തേടി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഉണ്ടായ വീഴ്ചയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനാണ് നിർദ്ദേശം. .​ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു.​ ഹൈഡ്രോളിക് ജാക്കിന് തകരാർ സംഭവിച്ചതാണ് ഗർഡർ തെന്നിമാറി വീഴാൻ കാരണമെന്ന് കരാർ കമ്പനി പ്രാഥമികമായി വിശദീകരിച്ചു. എന്നാൽ ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് […]
Read more

ഫറോക്കിൽ വോട്ട് തട്ടിപ്പ്; നഗരസഭാ ഓഫീസ് ഉപരോധിച്ച് എൽഡിഎഫ്

കോഴിക്കോട് : ഫറോക്ക് നഗരസഭയിലെ 24-ാം ഡിവിഷനിൽ യുഡിഎഫ് അനധികൃതമായി വോട്ടർ പട്ടികയിൽ ചേർത്ത വോട്ടുകൾ തള്ളിക്കളയാൻ നൽകിയ പരാതി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നഗരസഭയിൽ നിന്ന് കടത്തിയ സംഭവത്തിൽ എൽഡിഎഫ് ശക്തമായ പ്രതിഷേധവുമായി രംഗത്ത്. സംഭവത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് പ്രവർത്തകർ ഫറോക്ക് നഗരസഭാ ഓഫീസ് ഉപരോധിച്ചു. ഡിവിഷൻ 24 മുതുവാട്ടുപാറയിൽ യുഡിഎഫ് അനർഹമായി ചേർത്ത 19 വോട്ടുകൾ തള്ളണമെന്ന് ആവശ്യപ്പെട്ടാണ് സിപിഐ(എം) പെരുമുഖം ലോക്കൽ കമ്മിറ്റി അംഗം എൻ. രാജീവൻ പരാതി നൽകിയത്. ഡിവിഷൻ 22-ൽ സ്ഥിരതാമസക്കാരായവരെയാണ് […]
Read more
Advertisement
WhiteswanTV Footer