Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

ഗുരുവായൂരിൽ കമ്മ്യൂണിസ്റ്റ് കുടുംബം ബിജെപിയിൽ ചേർന്നു

തൃശൂർ : ഗുരുവായൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തമായ അടിത്തറ പാകിയ സഖാവ് വേലായുധേട്ടന്റെ മകളും കുടുംബവും ഇന്ന് ഔപചാരികമായി ബിജെപിയിൽ ചേർന്നു. ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് രാജൻ തറയിൽ ഷാൾ അണിയിച്ച് അംഗത്വം നൽകി സ്വാഗതം ചെയ്തു. അംഗത്വം നൽകുന്നതിന്റെ ഭാഗമായി നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്, വൈസ് പ്രസിഡൻ്റ് മനീഷ് കുളങ്ങര, പ്രസന്നൻ വലിയപറമ്പിൽ, പ്രദീപ് പണിക്കശ്ശേരി, ശ്രീജിത്ത് പള്ളിക്കര, ദീപക് തിരുവെങ്കിടം, ഷിബീഷ് പാക്കത്ത്, മനോജ് പൊന്നുപറമ്പിൽ, […]
Read more

ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ സുരക്ഷ വീഴ്ച്ച

കോട്ടയം: ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ മുൻമ്പിൽ മാത്രമല്ല ശ്രദ്ധ വേണ്ടത്. നവീകരണപ്രവർത്തനങ്ങളും സൗന്ദര്യവൽക്കരണവും നടന്നു കൊണ്ടിരിക്കുന്ന റെയിൽവേ സ്റ്റേഷൻ അതിന് പിൻ വശത്തുള്ള ഭാഗങ്ങൾക്ക് അധികാരികൾ  യാതൊരു ശ്രദ്ധയും നൽകുന്നില്ല. ഈ കഴിഞ്ഞ ദിവസമാണ് ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് കേരള എക്സ്പ്രസിൽ കയറി ബഹളമുണ്ടാക്കിയ മദ്യപനെ യാത്രക്കാർ ചേർന്ന് പോലീസിൽ ഏൽപ്പിച്ചത്.  സ്റ്റേഷന്റെ പുറകുവശത്തുള്ള ഗുഡ്ഷെഡ് റോഡ് തുറന്ന് കിടക്കുകയാണ്. അടച്ചുറപ്പില്ലാതെ തുറസ്സായി കിടക്കുന്ന ഭാഗത്ത് കൂടെ ആർക്കു വേണമെങ്കിലും സ്റ്റേഷനിനിലേക്ക്  കയറാവുന്ന സ്ഥീതിയാണ്. ഗുഡ്ഷെഡ് […]
Read more

നഗരസഭാ പിടിക്കാൻ ദമ്പതികൾ; സംഭവം പയ്യന്നൂരിൽ

കണ്ണൂർ : പയ്യന്നൂർ നഗരസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ദമ്പതികളും. തായിനേരിയിലെ കുഞ്ഞുക്കുട്ടി എന്ന മൊയ്തീൻ കുട്ടിയും, എം ഖൈറുമാണ് എൽ ഡി എഫ് സ്ഥാനാർതിയായി മത്സരിക്കുന്നത്. 31 ആം വാർഡായ കൊറ്റിയിലാണ് മൊയ്തീൻ കുട്ടി മത്സരിക്കുന്നത്. സി പി ഐ എം കൊറ്റി ബ്രാഞ്ച് അംഗവും, സി ഐ ടി യു നേതാവും കൂടിയാണ് ഇദ്ദേഹം. പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ച് വാഹനം ഓടിക്കുന്ന മൊയ്തീൻ കുട്ടി റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന അപകടങ്ങളിൽ മറ്റും നടത്തിയ […]
Read more

വോട്ടർ പട്ടികയിലെ കൃത്രിമം: സിപിഐ എം നേതാവ് കലക്ടർക്ക് പരാതി നൽകി

കോഴിക്കോട്: ഫറോക്ക് നഗരസഭയിലെ 24-ാം ഡിവിഷനിലെ അന്തിമ വോട്ടർപട്ടികയിൽ കൂട്ടത്തോടെ കൃത്രിമം നടത്താൻ ശ്രമിച്ചെന്നാരോപിച്ച് സിപിഐ എം നേതാവ് കലക്ടർക്ക് പരാതി . സിപിഐഎം പെരുമുഖം ലോക്കൽ കമ്മിറ്റി അംഗം എൻ രാജീവനാണ് കലക്ടർക്ക് പരാതി നൽകിയത്.‎‎ ഡിവിഷനു പുറത്തുനിന്നുള്ള വോട്ടുകൾ കൂട്ടത്തോടെ ഉൾപ്പെടുത്തി അന്തിമ വോട്ടർ പട്ടികയിൽ കൃത്രിമം നടത്താനുള്ള യുഡിഎഫ് നീക്കത്തിന് നഗരസഭയിലെ ഒരു വിഭാഗം ജീവനക്കാർ ഒത്താശ ചെയ്തുവെന്നാണ് പരാതിയിൽ പ്രധാനമായും ആരോപിക്കുന്നത്. നിയമവിരുദ്ധമായി ചേർത്ത വോട്ടുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ […]
Read more

കോർപ്പറേഷനിൽ സീറ്റ് തർക്കം; യു ഡി എഫ് ജില്ല യോഗം ഉപേക്ഷിച്ചു

കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ മുസ്ലിം ലീഗും കോൺഗ്രസ്സും തമ്മിലുള്ള സീറ്റ് തർക്കം ബഹിഷ്കരിത്തിലേക്ക് നീങ്ങിയത്തോടെ വെള്ളിയാഴ്ച്ച നിശ്ചയിച്ച യു ഡി എഫ് യോഗം ഉപേക്ഷിച്ചു. വൈകിട്ട് ഡി സി സി ഓഫീസിൽ നടന്ന ലീഗ് – കോൺഗ്രസ്‌ ചർച്ചയും തീരുമാനമാക്കാതെ പിരിഞ്ഞു. കോർപറേഷനിലെ സീറ്റ് തർക്കത്തിൽ ഒരു വിട്ടു വീഴ്ച്ചക്കും തയ്യാറല്ലയെന്നാണ് കോൺഗ്രസിന്റെയും, ലീഗിന്റെയും നിലപാട്. മൂന്ന് സീറ്റ് അധികം സീറ്റ് വേണമെന്നായിരുന്നു ലീഗിന്റെ ആവിശ്യം. വാരം, വെത്തിലപ്പള്ളി, കടലായി സീറ്റുകളാണ് ലീഗ് കൂടുതൽ ആവിശ്യപെടുന്നത്. കഴിഞ്ഞ […]
Read more

കോൺഗ്രസ്‌ ജനകീയ വിചാരണ യാത്രയ്ക് സമാപനം; നഗര ഭരണത്തിനെതിരെ യുഡിഎഫ് കുറ്റപത്രം

തിരുവനന്തപുരം : കെപിസിസി ജനറൽ സെക്രട്ടറിയും മുൻ എം എൽ എയുമായ കെ. എസ്. ശബരിനാഥ് ആണ് യുഡിഎഫ് മേയർ സ്ഥാനാർഥി എന്ന് പ്രഖ്യാപിച്ച് കോര്പറേഷൻ സമതിക്കെതിരെ കോൺഗ്രസിന്റെ ജനകീയ വിചാരണ യാത്രക്ക് സമാപനം. കെ. മുരളീധരൻ നയിച്ച ജാതയുടെ സമാപനം കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗം രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യ്തു. രാഷ്ട്രീയ മാറ്റത്തിന് കേരളം തയാറെടുക്കുകയാണെന്നു രമേശ്‌ പറഞ്ഞു. അഴിമതി സർവത്രികമാക്കി നഗരത്തെ നരകമായി മാറ്റിയ ഇടതു ഭരണം അവസാനിപ്പിക്കാൻ ജനങ്ങൾ തീരുമാനം എടുത്തു […]
Read more

വാൽപ്പാറയിൽ കാട്ടാന വീട്  തകർത്തു

തൃശ്ശൂർ : വാൽപ്പാറയിലെ സ്റ്റാൻമോർ എസ്റ്റേറ്റിനു സമീപം കാട്ടാന പാഡിയിൽ കടന്ന് വീടിനും പരിസരത്തിനും നാശം വരുത്തി. തോട്ടം തൊഴിലാളിയായ പാർവതിയുടെ വീടിന്റെ അടുക്കള ഭാഗമാണ് ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെ കാട്ടാന തകർത്തത്. അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഭക്ഷണസാധനങ്ങൾ കാടാന തിന്നു നശിപ്പിക്കുകയും ജനലുകളും വാതിലും അടക്കം വീടിന്റെ നിരവധി ഭാഗങ്ങൾ തകർക്കുകയും ചെയ്തു. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പിന്നാലെ കാട്ടാനയെ ജനവാസമേഖലയിൽ നിന്ന് പിന്തിരിപ്പിച്ചു. കഴിഞ്ഞ ദിവസം വാൽപ്പാറയിലെ ഒരു സ്കൂളിലും കാട്ടാന കയറി […]
Read more

ലഹരി വേട്ട; 257.8 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട് : ബംഗളൂരുവിൽനിന്നും രാമനാട്ടുകര, തിരൂർ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 257.8 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഫറോക്ക് കരുവൻതുരുത്തി കളത്തുപ്പടി വീട്ടിൽ ചാർലി എന്ന റംഷാദ് (25) ആണ് കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുവെച്ച് പിടിയിലായത്. ‎‎പിടികൂടിയ രാസലഹരിക്ക് അന്താരാഷ്ട്ര വിപണിയിൽ 10 ലക്ഷം രൂപയോളം വിലവരും. രാമനാട്ടുകര, തിരൂർ ഭാഗങ്ങളിലെ ആവശ്യക്കാർക്ക് വിതരണം ചെയ്യാനാണ് ലഹരിമരുന്ന് കൊണ്ടുവരുന്നത്. കോഴിക്കോട്-മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയാ സംഘത്തിന് വേണ്ടിയാണ് ഇയാൾ എംഡിഎംഎ ബസ് മാർഗം […]
Read more

തിരുവനന്തപുരം ജില്ല പഞ്ചായത്തിലേക്ക് മത്സരിക്കാൻ ട്രാൻസ് ജൻഡർ; അമേയ പ്രസാദ് യുഡിഎഫ് സ്ഥാനാർഥി

തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക പുറത്തു വിട്ട് കോൺഗ്രസ്. നേരത്തെ 12 പേരുടെ പേരുകൾ പാർട്ടി പ്രസിദ്ധീകരിച്ചിരുന്നു. പുതിയ പട്ടികയിൽ പോത്തൻകോട് ഡിവിഷനിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട അമേയ പ്രസാദ് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കും. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോപു നയ്യാർ പൂവച്ചൽ വാർഡിൽ നിന്ന് മത്സരിക്കും. ഡിസിസി വൈസപ്രസിഡന്റ് മുൻ യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റുമായ സുധീർഷാ പാലോട് കല്ലറയിൽ നിന്നാകും മത്സരിക്കുക.
Read more

മലയോര മേഖലയിൽ കനത്ത മഴ; വീടുകൾക്ക് വ്യാപക നാശം

കോഴിക്കോട് : ജില്ലയുടെ മലയോര പ്രദേശമായ മുക്കം മേഖലയിൽ ശക്തമായ ഇടിയോടും മിന്നലോടും കൂടിയ മഴയിൽ വ്യാപക നാശനഷ്ടങ്ങൾക്ക് ഉണ്ടായി. വൈകിട്ട് 4.15 ഓടെയാണ് മഴയും മിന്നലും ശക്തിപ്രാപിച്ചത്. മിന്നലേറ്റ് വീടുകൾക്കും കൃഷിമേഖലകൾക്കും കേടുപാടുകൾ സംഭവിച്ചു. മണാശ്ശേരി പന്നൂളിയിലെ രാജന്റെ വസതിയിലാണ് ഏറ്റവും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചത്. മിന്നലേറ്റതിനെ തുടർന്ന് വീടിന്റെ മുഴുവൻ വയറിങും കത്തിനശിച്ചു. ജനൽചില്ലുകൾ, ചുമരുകൾ, വൈദ്യുതി ഉപകരണങ്ങൾ എന്നിവ തകർന്നിട്ടുണ്ട്. വീട്ടുവളപ്പിൽ ഉണ്ടായിരുന്ന ഒരു പൂച്ച മിന്നലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. സമീപത്തുണ്ടായിരുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix