Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Local

പത്താമത് കൈരളി ജലോത്സവത്തിനായി നെട്ടായത്തില്‍ ഒരുങ്ങി

കോട്ടയം:: കായിക പ്രേമികളെ ആവേശത്തിലാഴ്ത്തി പത്താമത് കൈരളി ജലോത്സവം തുടക്കമാകുന്നു. നവംബര്‍ 16 ന് ഉച്ചകഴിഞ്ഞ് പരിപ്പ് തൊള്ളായിരം പാലത്തിനു സമീപമുള്ള നെട്ടായത്തില്‍ വെച്ചാണ് മത്സരം നടക്കുക. വിവിധ വിഭാഗങ്ങളിലായി നിരവധി വള്ളങ്ങള്‍ ജലോത്സവത്തില്‍ മത്സരിക്കും.തുഴച്ചിലുകാരുടെ എണ്ണം അനുസരിച്ച് ആറ് വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 11, 7 ആള്‍ വിഭാഗങ്ങള്‍ തടി വള്ളങ്ങളിലാണ് മത്സരിക്കുക. .3, 2, 1 ആള്‍ വിഭാഗങ്ങള്‍ ഫൈബര്‍ വള്ളങ്ങളിലായിരിക്കും മത്സരിക്കുക.അഞ്ച് ആള്‍ വിഭാഗത്തിന് തടി വള്ളങ്ങളിലും ഫൈബര്‍ വള്ളങ്ങളിലുമായി രണ്ടിനങ്ങളില്‍ മത്സരം […]
Read more

ചാലക്കുടി ‘വിമുക്തി’ സെന്ററിന്റെ ഏകോപന മികവിന്അംഗീകാരം

ചാലക്കുടി: സംസ്ഥാനത്തെ ഏറ്റവും മികച്ച വിമുക്തി ഡി-അഡിക്ഷന്‍ സെന്ററുകളിലൊന്നായ ചാലക്കുടിയിലെ ‘വിമുക്തി’ കേന്ദ്രത്തിന് അംഗീകാര നിറവ്. മികച്ച ഏകോപനത്തിന് ചാലക്കുടി എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ കെ.കെ. രാജുവിന് എക്‌സൈസ് വകുപ്പിന്റെ ഉന്നത ബഹുമതിയായ ‘സത് സേവനപത്രം’ ലഭിച്ചു. എക്‌സൈസ് കമ്മീഷണര്‍ . എം.ആര്‍. അജിത്ത് കുമാര്‍ ഐ.പി.എസ് ആണ് ഈ അംഗീകാരം അനുവദിച്ച് നല്‍കിയത് .ലഹരി വിമോചന രംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിമുക്തി കേന്ദ്രത്തിന്റെ വികസനത്തില്‍ ഇദ്ദേഹം നടത്തിയ സമര്‍പ്പിത സേവനമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. […]
Read more

ചാലക്കുടി ഇനി ക്ലീൻ സിറ്റി; ‘ബോട്ടിൽ ബൂത്ത്’ പദ്ധതിക്ക് തുടക്കം

ചാലക്കുടി: നഗരത്തെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ചാലക്കുടി നഗരസഭ ആവിഷ്‌കരിച്ച ‘ക്ലീന്‍ ചാലക്കുടി’ പദ്ധതിയുടെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു. ശുചിത്വ കേരളം അര്‍ബന്‍ പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ഈ സുപ്രധാന പദ്ധതിക്കായി 12 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനും ഇത് സഹായകമാകും. കലാഭവന്‍ മണി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഷിബു വാലപ്പന്‍ ബോട്ടില്‍ ബൂത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി […]
Read more

കാണാതായിട്ട് രണ്ട് ദിവസം; യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴിൽ രണ്ടുദിവസം മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി. മുട്ടട അറപ്പുര ലെയ്‌ൻ യശസ്സ്‌ നിലയത്തിൽ മഹേഷി(36)നെയാണ് മലയിൻകീഴ് കോട്ടമ്പൂര് കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് മഹേഷ് സുഹൃത്തായ തൈക്കാട് സ്വദേശി റിനിക്കൊപ്പം പോയതെന്ന് വീട്ടുകാർ പേരൂർക്കട പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. തിങ്കളാഴ്ച വൈകീട്ടാണ് മഹേഷിനെ കാണാനില്ലെന്ന പരാതി പോലീസിനു ലഭിക്കുന്നത്. തുടർന്ന് റിനിയെ കസ്റ്റഡിയിലെടുത്തുള്ള അന്വേഷണത്തിലാണ് ഇവർ മലയിൻകീഴെത്തി മറ്റു രണ്ട് സുഹൃത്തുക്കളുമൊത്ത് കുളത്തിനു സമീപമിരുന്നു മദ്യപിച്ചതായി […]
Read more

ഫിറ്റ്നസ് പരിശീലകനായ യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ: തൃശ്ശൂരില്‍ ഫിറ്റ്നസ് പരിശീലകനെ മരിച്ച നിലയിൽ കണ്ടെത്തി. ഫിറ്റ്നസ് പരിശീലകനായ യുവാവിനെ വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ ഒന്നാംകല്ലിൽ സ്വദേശിയായ മാധവാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് മാധവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 28 വയസായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വോഷണമാരംഭിച്ചു.
Read more

തെരുവുനായ ആക്രമണത്തിന് ഇരയായവരുടെ സംസ്ഥാന സമ്മേളനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു

കൊച്ചി: ജനസേവ തെരുവുനായ വിമുക്ത കേരള സംഘത്തിൻറെ ആഭിമുഖ്യത്തിൽ തെരുവ് നായയുടെ ആക്രമണത്തിന് ഇരയായവരുടെ സംസ്ഥാന സമ്മേളനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. കേരളപ്പിറവി ദിനത്തിൽ എറണാകുളം വഞ്ചി സ്ക്വയറിലാണ് പരിപാടി സംഘടിപ്പിച്ചത്. തെരുവ് നായയുടെ ആക്രമണത്തിൽ ഉണ്ടായ പേവിഷബാധയെ തുടർന്ന് കഴിഞ്ഞ മെയ് മാസം ജീവൻ നഷ്ടപ്പെട്ട ഏഴ് വയസ്സുകാരിയായ കൊല്ലം സ്വദേശിനി നിയാ ഫൈസലിന്റെ മാതാവ് എൻ. ഹബീറ സംഗമം ഉദ്ഘാടനം ചെയ്തു. എൻ്റെ പൊന്നുമോളെ എനിക്ക് നഷ്ടമായതുപോലെ ഇനി ആർക്കും സംഭവിക്കാതിരിക്കട്ടെ എന്ന അവരുടെ […]
Read more

അപകടത്തിൽ കാലൊടിഞ്ഞ് വരൻ കിടപ്പിൽ; വധു വരന്റെ വീട്ടിലെത്തി വിവാഹം

ചേർത്തല: വരൻ അപകടത്തിൽപെട്ട് കാലൊടിഞ്ഞു കിടപ്പിലായതോടെ വധുവും സംഘവും വരന്റെ വീട്ടിലെത്തി വിവാഹിതരായി. ചേർത്തല നഗരസഭ 12–ാം വാർഡിൽ കളിത്തട്ടുങ്കൽ രമേശന്റെയും (65) കുറുപ്പംകുളങ്ങര ആലയ്ക്കവെളിയിൽ ഓമനയുടെയും (55) വിവാഹമാണ് നിശ്ചയിച്ച ദിവസം അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ നടന്നത്. വിവാഹം നടത്താനുള്ള ഒരുക്കത്തിനിടെയാണ് ഒക്ടോബർ 15ന് ചേർത്തല മതിലകം ആശുപത്രിയിലെ മരപ്പണിക്കാരനായ രമേശനു പരുക്കേറ്റത്. ഉച്ചയ്ക്ക് വീട്ടിലേക്ക് സൈക്കിളിൽ പോകുമ്പോൾ ബൈക്ക് ഇടിച്ചാണ് അപകടം. രമേശന്റെ ഇടതു തുടയെല്ലിനു മുകളിലും മുട്ടിനു താഴെയും ഒടിവ് സംഭവിച്ചു. കോട്ടയം […]
Read more

ആൺസുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതിയെ മർദിച്ച സംഭവം; ഭർത്താവ് കസ്റ്റഡിയിൽ

അടൂർ: ആൺസുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതിയെ മർദിച്ച കേസിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഭർത്താവായ അടൂർ സ്വദേശിയെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ സമയത്താണ് ഭർത്താവ് യുവതിയെ മർദിച്ചത്.പ്രണയിച്ചു വിവാഹം കഴിച്ചവരാണ് യുവതിയും ഭർത്താവും. ഇതിനു സഹായിച്ച യുവാവിനൊപ്പമാണ് 5 വർഷത്തിനുശേഷം യുവതി വ്യാഴാഴ്ച ഒളിച്ചോടിയത്. യുവതിയെ കാണാതായെന്ന് ഭർത്താവിന്റെ അമ്മ അടൂർ പൊലീസിൽ പരാതി നൽകിയിരുന്നു. വിവരമറിഞ്ഞ് വിദേശത്തായിരുന്ന ഭർത്താവും നാട്ടിലെത്തി. പരാതിയുടെ അടിസ്ഥാനത്തിൽ അടൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെയും […]
Read more

477 ഹിമപ്പുലികളുടെ പ്രധാന ആവാസവ്യവസ്ഥയായി ലഡാക്ക്; രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കണക്ക്

ലഡാക്ക്: രാജ്യത്ത് ഹിമപ്പുലികള്‍ ഏറ്റവുമധികമുള്ളത് ലഡാക്കിലെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 2024-ലെ സ്‌നോ ലെപ്പേഡ് പോപ്പുലേഷന്‍ അസെസ്‌മെന്റ് ഇന്‍ ഇന്ത്യ (എസ്പിഎഐ) റിപ്പോര്‍ട്ട് പ്രകാരം രാജ്യത്താകെ 718 ഹിമപ്പുലികളാണുള്ളത്. ഇതില്‍ 477 എണ്ണത്തിന്റെയും ആവാസവ്യവസ്ഥ ലഡാക്കാണ്. അതായത് രാജ്യത്തുള്ള ഹിമപ്പുലികളുടെ 68 ശതമാനത്തിനെയും ലഡാക്കില്‍ കാണാം. പ്രദേശവാസികളുടെ കൂടി സഹായത്തോടെ നടത്തിയ സംരക്ഷണപ്രവര്‍ത്തനങ്ങളിലൂടെയാണ് ലഡാക്ക് ഹിമപ്പുലികളുടെ പ്രധാന ആവാസവ്യവസ്ഥയായി മാറിയത്. ഹിമപ്പുലികളുടെ സംരക്ഷണത്തിനായുള്ള ഗവേഷണങ്ങളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഫലംകണ്ടുവെന്നതിന്റെ സൂചന കൂടിയാണിത്. ഒക്ടോബര്‍ 23, അന്താരാഷ്ട്ര ഹിമപ്പുലി […]
Read more

വിദ്യാർഥിനിക്ക് നേരേ നഗ്നതാ പ്രദർശനം നടത്തിയ സംഭവം; പൊലീസുകാരൻ അറസ്റ്റിൽ

തിരുവനന്തപുരം: വിദ്യാർഥിനിക്ക് നേരേ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ. വയനാട് മീനങ്ങാടി പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കുന്നത്തുകാൽ മൂവേരിക്കര സ്വദേശി രഞ്ജിത്തി (41)നെയാണ് പാറശാല പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കോളേജിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനിക്ക് നേരേ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇരുന്ന് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് പരാതി. കാറിന്‍റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാർ ഉടമയായ പൊലീസുകാരൻ പിടിയിലായത്. പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു. സ്റ്റേഷനിലെ നടപടികൾക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer