സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

കേരളത്തിലെ എസ്‌ഐആറിന് സ്‌റ്റേയില്ല; 26ന് വീണ്ടും ഹർജികൾ പരിഗണിക്കും

ന്യൂഡൽഹി: കേരളത്തിലെ എസ്ഐആർ നടപടികൾക്ക് സ്റ്റേയില്ല. തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി വിശദീകരണം തേടി. ഈ മാസം 26ന് വീണ്ടും ഹർജികൾ പരിഗണിക്കും. കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ എസ്ഐആറിനെതിരെ കോടതിയെ സമീപിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്ഐആർ നടപടികൾ മാറ്റിവയ്ക്കണമെന്നാണ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ ആവശ്യപെട്ടത്. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നവംബർ 26ന് ഹർജികൾ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. എസ്ഐആർ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കരുതെന്ന് സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. കേരളത്തിലെ വിഷയം പ്രത്യേകമായി പരിഗണിക്കാമെന്ന് കോടതി […]
Read more

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് പുത്തൻ നേട്ടം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് മികച്ച നേട്ടം. ഇനി ചരക്കുകള്‍ തുറമുഖത്ത് നിന്ന് റോഡ്-റെയില്‍ മാര്‍ഗം കൊണ്ടുപോകാം. പൂര്‍ണതോതിലുള്ള ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റിന് അനുമതിയായി. ക്രൂ ചേഞ്ചും ഇനി വിഴിഞ്ഞത്ത് നടക്കും. ‘ട്രാന്‍സ്ഷിപ്മെന്റി’നു പുറമേയുള്ള പ്രവര്‍ത്തനങ്ങളിലേക്കു തുറമുഖത്തിനു കടക്കാന്‍ കഴിയും. വിഴിഞ്ഞം പദ്ധതിയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട നീക്കമാകുമിത്. റിങ് റോഡ് അടക്കം നിര്‍മിച്ചുകൊണ്ട് അനുമതിക്കായി കാത്തിരിക്കുന്ന ഘടത്തിലാണ് വാര്‍ത്ത. ഇതുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷന്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിക്കഴിഞ്ഞു.
Read more

ജി20 ഉച്ചകോടി; പ്രധാനമന്ത്രി ഇന്ന് ദക്ഷിണാഫ്രിക്കയിലേക്ക്

ന്യൂഡൽഹി: ആഫ്രിക്കയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു. മൂന്ന് ദിവസത്തെ ആഫ്രിക്കൻ സന്ദർശനത്തിനാണ് തുടക്കമായത്. ഉച്ചകോടിയിൽ വിവിധ ലോക നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ചരിത്രത്തിലാദ്യമായാണ് ജി20 ഉച്ചകോടി ആഫ്രിക്ക വൻകരയിൽ നടക്കുന്നത്. ‘വസുധൈവ കുടുംബകം, ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന ഇന്ത്യയുടെ കാഴ്ചപ്പാടിലൂന്നി ആശയങ്ങൾ ഉച്ചകോടിയിൽ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രാ പ്രസ്താവനയിൽ പറഞ്ഞു. ഉച്ചകോടിയോടനുബന്ധിച്ച്, ജോഹന്നാസ്ബർഗിൽ എത്തുന്ന നേതാക്കളുമായി പ്രധാനമന്ത്രി മോദി […]
Read more

ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം: സ്‌കൂളുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം

ഡല്‍ഹി: മലിനീകരണത്തോത് ക്രമാതീതമായതോടെ പൊതുജനങ്ങളുടെ ആരോഗ്യം കൂടുതല്‍ ആശങ്കയില്‍. കഴിഞ്ഞ ദിവസം സ്‌കൂള്‍ തലത്തിലുള്ള കായിക പരിപാടികള്‍ മാറ്റി നിശ്ചയിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. വായുമലിനീകരണം ഇത്രയും രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളിലെത്തുന്ന കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചും കോടതി ആശങ്ക പ്രകടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഡല്‍ഹി ഹൈക്കോടതി അസാധാരണമായ നിരീക്ഷണം നടത്തിയത്. തലസ്ഥാനത്തെ ഏറ്റവും മലിനമായ മാസങ്ങളില്‍ ഡല്‍ഹി സര്‍ക്കാര്‍ ഔട്ട്‌ഡോര്‍ കായിക വിനോദങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് സച്ചിന്‍ ദത്ത ചോദ്യം ചെയ്തിരുന്നു, നവംബര്‍ […]
Read more

ബംഗ്ലാദേശിൽ ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തി

കൊൽക്കത്ത: ബംഗ്ലാദേശിൽ ഭൂചലനം. 5.2 മാഗ്നിറ്റ്യൂട് രേഖപ്പെടുത്തിയ ഭൂചനത്തിന്റെ പ്രകമ്പനം കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലും അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 10:08 നാണ് നഗരത്തിന്റെ പല ഭാഗങ്ങളിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. ബംഗ്ലാദേശിലെ നർസിങ്ദിയുടെ തെക്ക് പടിഞ്ഞാറ് ദിശയിൽ 14 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രകമ്പനം അനുഭവപ്പെട്ടതിനെത്തുടർന്ന് കെട്ടിടങ്ങൾ കുലുങ്ങുകയും ഫാനുകളും ചുമരിലെ അലങ്കാര വസ്തുക്കളും ചെറുതായി ഇളകുന്നതും അനുഭവപ്പെട്ടതായി പ്രദേശവാസികൾ അറിയിച്ചു. കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലും ഭൂചലനംഅനുഭവപ്പെട്ടതായാണ് വിവരം. ആളുകൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും ഓഫീസുകളിൽ […]
Read more

കരിപ്പൂരിൽ നിന്ന് ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനം ഫുജൈറയിൽ കുടുങ്ങി

മലപ്പുറം: കരിപ്പൂരിൽ നിന്നും ഷാർജയിലേക്ക് പുറപ്പെട്ട വിമാനം ഫുജൈറയിൽ കുടുങ്ങിക്കിടക്കുന്നതായി പരാതി. ഇന്ന് രാവിലെ 3. 30ന് പുറപ്പെട്ട എയർ അറേബ്യ വിമാനമാണ് കുടുങ്ങിക്കിടക്കുന്നത്. ഷാർജയിലേക്ക് പുറപ്പെട്ട വിമാനത്തിൽ 161 യാത്രക്കാരാണുള്ളത്. ഷാർജയിൽ എത്തുന്നതിന് മുമ്പ് ഫുജൈറ എയർപോർട്ടിൽ അടിയന്തിരമായി ഇറക്കുകയായിരുന്നു. കാരണം വ്യക്തമല്ല. ആറ് മണിക്കൂറായി എയർപോർട്ടിൽ തുടരുന്ന വിമാനം യാത്രക്കാതെ വലച്ചു. വിമാനം വൈകുന്നത് സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും കമ്പനി നൽകിയില്ലെന്ന് യാത്രക്കാർ പറഞ്ഞു. ജോലിക്കാരുടെ ഷിഫ്റ്റ് സംബന്ധിച്ച പ്രശ്‌നങ്ങളാണ് വിമാനം വൈകാന്‍ കാരണമെന്നാണ് […]
Read more

റഷ്യന്‍ എണ്ണ ഇറക്കുമതി നിർത്തി റിലയൻസ് റിഫൈനറി

ന്യൂഡൽഹി: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് റിലയൻസ് റിഫൈനറി നിർത്തിവച്ചു. വിദേശ വിപണിയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്ന റിഫൈനറിയിലാണ് റഷ്യൻ എണ്ണയുടെ സ്വീകരണം അവസാനിപ്പിച്ചത്. റഷ്യൻ എണ്ണക്കമ്പനികൾക്കെതിരായ യുഎസ് ഉപരോധങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന സാഹചര്യത്തിലാണ് റിലയൻസിന്റെ തീരുമാനം. റഷ്യയിലെ രണ്ടുകമ്പനികളെ ലക്ഷ്യംവെച്ചാണ് അമേരിക്ക കഴിഞ്ഞ മാസം ഉപരോധം പ്രഖ്യാപിച്ചത്. ഇന്നാണ് ഔദ്യോഗികമായി നിലവിൽ വന്നത്. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്ത് സംസ്കരിച്ച ശേഷം വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതാണ് […]
Read more

നേപ്പാളില്‍ വീണ്ടും ജെൻ സീ സംഘർഷം

ബാര: ജെൻ സീ പ്രതിഷേധവുമായി ബന്ധപ്പെട്ട സംഘർഷം രൂക്ഷമായതിനെ തുടർന്ന് നേപ്പാളിലെ ബാര ജില്ലയിൽ കർഫ്യൂ പ്രഖ്യാപിച്ചു. യൂണിഫൈഡ് മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് പ്രവർത്തകരും ജെൻ സീ പ്രതിഷേധക്കാരും തമ്മിലുള്ള പുതിയ സംഘർഷങ്ങളാണ് സുരക്ഷാ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്താൻ അധികാരികളെ പ്രേരിപ്പിച്ചത്. വ്യാഴാഴ്ച പ്രാദേശിക സമയം രാത്രി 8 വരെ കർഫ്യൂ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ക്രമസമാധാനം പുനഃസ്ഥാപിക്കാനും കൂടുതൽ അക്രമസംഭവങ്ങൾ തടയാനുമാണ് ഈ നീക്കം. ഈ ആഴ്ച ആദ്യം ആരംഭിച്ച ഏറ്റുമുട്ടലുകൾ വ്യാപകമായതോടെയാണ് അടിയന്തര നടപടിയായി കർഫ്യൂ […]
Read more

ചെങ്കോട്ട സ്ഫോടനം; സ്ഫോടനം ആസൂത്രണം ചെയ്തവർക്ക് അഫ്ഗാനിസ്ഥാനിൽ നിന്നും പരിശീലനം

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനം ആസൂത്രണം ചെയ്തവർക്കു അഫ്ഗാനിസ്ഥാൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ പരിശീലനം കിട്ടിയതായി അന്വേഷണ സംഘം. പിടിയിലായ മുസമ്മീൽ തുർക്കിയിലൂടെ അഫ്ഗാനിസ്ഥാൻ പോയതായി ചില സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പാക് തീവ്രവാദ സംഘടനകളായ ജെയ്‌ഷെ മുഹമ്മദിനും ഐഎസ് ശാഖയായ അൻസാർ ഗസ്വാത് അൽഹിന്ദിനും വേണ്ടിയാണ് ഉമർ നബിയും അറസ്റ്റിലായ ഡോക്ടർമാരും പ്രവർത്തിച്ചതെന്ന് വ്യക്തമായി. തുർക്കിയിലെ അങ്കാറയിൽ നിന്നുള്ള ‘ഉകാസ’ എന്ന കോഡ് നാമം ഉപയോഗിച്ച വ്യക്തിയാണ് ഡോക്ടർമാരുടെയും ജെയ്‌ഷിന്റെയും അൻസാറിന്റെയും ഇടനിലക്കാരനായി പ്രവർത്തിച്ചത്. വിദേശത്ത് […]
Read more

എസ്‌ഐആർ; സിപിഐയും സുപ്രീംകോടതിയിലേക്ക്

എറണാകുളം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ സിപിഐയും സുപ്രിംകോടതിയിലേക്ക് നീങ്ങുന്നു. എസ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരും സിപിഐഎമ്മും കോണ്‍ഗ്രസും മുസ്ലീം ലീഗും നേരത്തെ എസ്‌ഐആറിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ബിഎല്‍ഒമാരുടെ ആത്മഹത്യയുള്‍പ്പടെയുള്ള കാര്യങ്ങളും ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിലെ എസ്‌ഐആറുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ നാളെ പരിഗണിക്കാനിരിക്കെക്കൂടിയാണ് നടപടി. സിപിഐഎം, മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്നലെ ചീഫ് ജസ്റ്റിസ് ബി ആര്‍ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.