സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഖനനം പാടില്ല : സുപ്രീംകോടതി

ന്യൂഡല്‍ഹി: ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഖനനം നടത്തുന്നത് നിരോധിച്ച് സുപ്രീംകോടതി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വന്യജീവികള്‍ക്ക് അപകടകരമാണെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവില്‍ ചൂണ്ടിക്കാട്ടി. സരന്ദ വന്യജീവി സങ്കേതം (എസ്ഡബ്ല്യുഎല്‍), സസാങ്ദാബുരു കണ്‍സര്‍വേഷന്‍ റിസര്‍വ് (എസ്സിആര്‍) എന്നിവ സംരക്ഷിത മേഖലയായി വിജ്ഞാപനം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. വന്യജീവികള്‍ക്ക് ദോഷകരമാകുമെന്നതിനാല്‍ ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ഒരു കിലോമീറ്റര്‍ പരിധിയില്‍ ഖനനം പാടില്ല […]
Read more

ബിനോയ് വിശ്വത്തിന്റെ പ്രതികരണം; അതൃപ്തി പ്രകടിപ്പിച്ച് വി ശിവൻകുട്ടി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചതിന് പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് വി ശിവന്‍കുട്ടി. കത്തയച്ചത് എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണെന്ന് ബിനോയ് വിശ്വത്തിന്റെ പ്രസ്താവന കണ്ടുവെന്നും കത്ത് ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെ പ്രശ്‌നമല്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. വിഷയത്തില്‍ ആരെങ്കിലും ഇടപെട്ടതുകൊണ്ട് ഒരു കൂട്ടരുടെ പരാജയവും മറ്റൊരു കൂട്ടരുടെ വിജയവുമായി വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റു മകള്‍ ഇന്ദിരയ്ക്ക് അയച്ച കത്താണ് ലോകം മുഴുവന്‍ […]
Read more

ജയ്ഷെയുടെ വനിതാ ബ്രിഗേഡിൽ തലപ്പത്ത് പുൽവാമ ഭീകരന്റെ ഭാര്യ അഫീറ ബീബിയും സാദിയ അസ്ഹറും

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണ കേസിൽ ഗൂഢാലോചന നടത്തിയ ഭീകരന്റെ ഭാര്യ ജയ്ഷെ മുഹമദിന്റെ വനിതാ വിഭാഗത്തിൻറെ തലപ്പത്ത്. ഭീകരൻ ഉമർ ഫറൂഖിന്റെ ഭാര്യ അഫീറ ബീബിയാണ് ജമാത്തുൾ മൊമിനാത്തിൽ ചേർന്നത്. 2019ലെ പുൽവാമ ആക്രമണത്തിനു പിന്നിലെ മുഖ്യ സൂത്രധാരനാണ് ഭീകരൻ ഉമർ ഫാറൂഖ്. അഫീറ ബീബി ഇപ്പോൾ ജമാത്തുൾ മൊമിനാത്തിലെ പ്രധാനിയാണ്. വനിതാ ബ്രിഗേഡിന്റെ ഷൂറ അംഗം കൂടിയാണ് അഫീറ ബീബി. മസൂദ് അസ്ഹറിന്റെ ഇളയ സഹോദരി സാദിയ അസ്ഹറും സംഘടനയുടെ തലപ്പത്തുണ്ട്. കാണ്ഡഹാർ വിമാനറാഞ്ചലിന്റെ മുഖ്യസൂത്രധാരനാണ് […]
Read more

ഗുജറാത്തിൽ പശുവിനെ കൊന്നതിന് മൂന്നുപേർക്ക് ജീവപര്യന്തം

അഹമ്മദാബാദ്: ഗുജറാത്തിൽ പശുവിനെ കൊന്ന കേസിൽ മൂന്നു പ്രതികൾക്ക് ജീവപര്യന്തം തടവും ആറ് ലക്ഷം രൂപ പിഴയും വിധിച്ച് അഹമ്മദാബാദ് അമറേലി സെഷൻസ് കോടതി. അക്രം ഹാജി സോളങ്കി, സത്താർ ഇസ്മായിൽ സോളങ്കി, ഖാസിം സോളങ്കി എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. പശുക്കളെ കൊലപ്പെടുത്തി ഗോമാംസം കടത്തിയെന്ന കുറ്റത്തിനാണ് ശിക്ഷ വിധിച്ചത്. ഹിന്ദുമതം പശുവിനെ പവിത്രമായി കണക്കാക്കുന്നുവെന്നും, പ്രതികൾ അത് മനസ്സിലാക്കിയിട്ടും കുറ്റം ചെയ്തുവെന്നും കോടതി നിരീക്ഷിച്ചു. ഇതാദ്യമായാണ് പശുവിനെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കപ്പെടുന്നത്. […]
Read more

നടൻ ഉപേന്ദ്രയുടെ ഫോൺ ഹാക്ക് ചെയ്തയാൾ അറസ്റ്റിൽ

ബെംഗളൂരു: കന്നഡ നടൻ ഉപേന്ദ്രയുടെയും ഭാര്യ പ്രിയങ്കയുടെയും മൊബൈൽ ഫോൺ ഹാക്ക് ചെയ്തയാൾ അറസ്റ്റിലായി. ബിഹാർ സ്വദേശി വികാസ് കുമാറാണ് അറസ്റ്റിലായത്. ഉപേന്ദ്രയുടെ നമ്പർ ഉപയോഗിച്ചു പ്രതി ഒട്ടേറെ ആളുകൾക്കു വാട്സാപ്പിൽ പണം ആവശ്യപ്പെട്ടു സന്ദേശം അയച്ചതായി പൊലീസ് പറഞ്ഞു. സെപ്റ്റംബറിലാണ് ഉപേന്ദ്ര സൈബർ ക്രൈം പൊലീസിൽ പരാതി നൽകിയത്. ഓൺലൈനിൽ ഓർഡർ ചെയ്ത സാധനം ലഭിക്കാൻ അജ്ഞാത നമ്പറിൽ നിന്നു വന്ന കോഡ് ടൈപ്പ് ചെയ്തപ്പോഴാണു ഫോൺ ഹാക്ക് ചെയ്തത് എന്നാണ് വിവരം.
Read more

ഡൽഹി സ്ഫോടനം; 500 മീറ്ററോളം അകലെ നിന്ന് കൈപത്തി കണ്ടെത്തി

ന്യൂഡൽഹി: ഡൽഹിയിലെ സ്ഫോടന സ്ഥലത്തിന് സമീപം നിന്ന് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തി. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് ഏകദേശം 500 മീറ്റർ അകലെയുള്ള ഒരു കെട്ടിടത്തിന്റെ ടെറസിൽ നിന്നാണ് അറ്റുപോയ മനുഷ്യകൈ കണ്ടെത്തിയത്. സമീപവാസികളാണ് ആദ്യം അവശിഷ്ടം കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയും മൃതദേഹ അവശിഷ്ടം പരിശോധനയ്ക്കായി കൊണ്ടുപോകാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ഡോ. ഉമറിന്റെയും മുസമിലിന്റെയും മുറികളിൽ നിന്ന് അവർ ഉപയോ​ഗിച്ചിരുന്ന ഡയറികളും നോട്ട്ബുക്കുകളും കണ്ടെത്തി. ഡയറിയിലെ വിവരങ്ങൾ ആസൂത്രിത […]
Read more

ഡൽഹി സ്ഫോടനം; ചെങ്കോട്ടയ്ക്കടുത്തുള്ള മാർക്കറ്റിൽ നിന്നും കൈപ്പത്തി കണ്ടെത്തി

ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്കടുത്തുള്ള മാർക്കറ്റിൽ നിന്നും ഒരു കൈപ്പത്തി കണ്ടെത്തി ഫോറൻസിക്. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്ററിലധികം ദൂരത്തിലായാണ് കൈപ്പത്തി കണ്ടെത്തിയത്. ന്യൂ ലജ്പത് റായ് മാർക്കറ്റിലെ പബ്ലിക് ടോയ്ലറ്റിന്റെ ടെറസ്സിലാണ് ഇത് കണ്ടെത്തിയത്. ചെങ്കോട്ടയ്ക്ക് എതിൽ വശത്തായി സ്ഥിതി ചെയ്യുന്ന പ്രധാന മാർക്കറ്റാണിത്. ഇത്രയും ദൂരെ തെറിച്ച് ഈ കൈപ്പത്തി വീണോ എന്നുള്ളതാണ് ഇപ്പോൾ ഉയരുന്ന സംശയം. നാട്ടുകാരാണ് കൈപ്പത്തി കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും തുടർന്ന് പൊലീസിലെ ഉന്നത […]
Read more

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ

ന്യൂഡൽഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. കേരളത്തിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ യോഗത്തിലെ പ്രധാന വിഷയമായിരിക്കും. പിഎം ശ്രീ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിന് ശേഷം നടക്കുന്ന ആദ്യ പിബി യോഗമാണിത്. സിപിഐയുമായുണ്ടായ തർക്കം പരിഹരിക്കാൻ സിപിഎം ജനറൽ സെക്രട്ടറി എം. എ. ബേബി നേരിട്ടാണ് ഇടപെട്ടിരുന്നത്. അതിനാൽ, ഈ വിഷയവും യോഗത്തിൽ ചർച്ചയായി ഉയർന്നേക്കുമെന്നാണ് സൂചന. അതേസമയം, സ്വർണ്ണകടത്ത് കേസിലെ അന്വേഷണത്തിനുശേഷമുള്ള രാഷ്ട്രീയ സംഭവവികാസങ്ങളും യോഗത്തിൽ വിലയിരുത്താനാണ് സാധ്യത.
Read more

ചെങ്കോട്ട സ്ഫോടനത്തിൽ ഒരു ഡോക്ടർ കൂടി അറസ്റ്റിൽ; അന്വേഷണം ഊർജിതമാക്കി എൻഐഎ

ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസിൽ അന്വേഷണം വ്യാപകമാകുന്നു. കാൻപൂരിൽ നിന്ന് അനന്ത്നാഗ് സ്വദേശി ഡോ. മുഹമ്മദ് ആരിഫിനെ സുരക്ഷാ ഏജൻസികൾ കസ്റ്റഡിയിൽ എടുത്തു. നേരത്തെ പിടിയിലായ ഡോ. പർവേസിനെയും ഡൽഹിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ കേസിൽ കസ്റ്റഡിയിൽ ഉള്ള ഡോക്ടർമാരുടെ എണ്ണം ആറായി. ഡിസംബർ 6-നാണ് ചെങ്കോട്ടയിൽ സ്ഫോടനം നടത്താൻ ഉമറും സംഘവും ആസൂത്രണം ചെയ്തത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ ഭീകര നീക്കം എന്ന നിഗമനത്തിലെത്തിയത്. എൻഐഎ അന്വേഷണം കൂടുതൽ ഊർജിതമാക്കി. ഗൂഢാലോചനയിൽ പങ്കാളികളായതായി സംശയിക്കുന്ന രണ്ടിലധികം […]
Read more

ഡൽഹി സ്ഫോടനം; കാർ ഓടിച്ചിരുന്നത് ഉമർ മുഹമ്മദ് തന്നെ, ഡിഎൻഎ ഫലം പുറത്ത്

ന്യൂഡൽഹി: ചെങ്കോട്ടയ്‌ക്ക് സമീപം പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് ഡോ. ഉമർ മുഹമ്മദ് തന്നെയെന്ന് പോലീസ്. പൊട്ടിത്തെറിച്ച കാറിൽ നിന്ന് ലഭിച്ച അവശിഷ്ടങ്ങളിൽ നിന്ന് ഉമറിന്റെ ഡിഎൻഎ തിരിച്ചറിഞ്ഞുവെന്നാണ് റിപ്പോർട്ട്. നേരത്തെ ഡിഎൻഎ പരിശോധനയ്ക്ക് ഉമറിന്റെ അമ്മയെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വെളുത്ത നിറമുള്ള ഐ 20 ഹ്യുണ്ടായ് കാറാണ് പൊട്ടിത്തെറിച്ചത്. ഇതിൽ നിന്ന് അസ്ഥികളും പല്ലുകളും തുണികഷ്ണങ്ങളും പോലീസിന് ലഭിച്ചിരുന്നു. ഇതിൽ നിന്നാണ് ഡിഎൻഎ തിരിച്ചറിഞ്ഞത്. നേരത്തെ ഉമർ കാർ ഓടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ജമ്മു […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.