സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

ഡല്‍ഹി സ്‌ഫോടനം; അപകടത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി

ഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്‍എന്‍ജെപി ആശുപത്രിയില്‍ എത്തിയാണ് പരുക്കേറ്റവരെ കണ്ടത്. ഭൂട്ടാനില്‍ നിന്നും മടങ്ങിയെത്തിയ പ്രധാനമന്ത്രി നേരെ ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കേന്ദ്രമന്ത്രിസഭാ സമിതി യോഗം ഇന്ന് വൈകിട്ട് ചേരും. അതേസമയം ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി എന്‍ഐഎ. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വിജയ് സാഖറെയുടെ നേതൃത്വത്തില്‍ പത്തംഗ എന്‍ഐഎ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം പതിനഞ്ചായി.
Read more

ധര്‍മസ്ഥല വ്യാജ വെളിപ്പെടുത്തല്‍; എസ്‌ഐടിക്ക് അന്വേഷണം തുടരാം: കര്‍ണാടക ഹൈക്കോടതി

മൈസൂര്‍: ധര്‍മസ്ഥല വ്യാജ വെളിപ്പെടുത്തല്‍ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാം എന്ന് കര്‍ണാടക ഹൈക്കോടതി. അന്വേഷണത്തിന് ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കിയിരിക്കുകയാണ് കോടതി. ജസ്റ്റിസ് മൊഹമ്മദ് നവാസ് അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ നീക്കിയത്. തിമരോടി ഉള്‍പ്പെടെയുള്ളവരുടെ ഹര്‍ജിയിലാണ് അന്വേഷണം സ്റ്റേ ചെയ്തിരുന്നത്. എസ്‌ഐടി തുടരെ നോട്ടീസ് അയക്കുന്നത് ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. ഹര്‍ജിക്കാരെ പീഡിപ്പിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. കേസിലെ ഗൂഢാലോചനയില്‍ പങ്കാളികളായെന്ന് സംശയിക്കപ്പെടുന്ന ഗിരീഷ് മട്ടന്നവര്‍, ജയന്ത് ടി, മഹേഷ് ഷെട്ടി തിമരോടി, വിത്താല ഗൗഡ […]
Read more

ഡൽഹി സ്ഫോടനം; പ്രതികൾ കൂടുതൽ വാഹനങ്ങൾ വാങ്ങിയതായി സൂചന

ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടന കേസിലെ പ്രതികൾ കൂടുതൽ വാഹനങ്ങൾ വാങ്ങിയതായി സൂചന. സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20 ക്ക് പുറമേ രണ്ട് കാറുകൾ കൂടി ഉമറും മുസമിലും വാങ്ങിയതായാണ് സൂചന. കാറുകൾ കണ്ടെത്താൻ അന്വേഷണം നടക്കുന്നതായാണ് റിപ്പോർട്ട്. സ്ഫോടനം നടന്ന സമയത്തെ ട്രാഫിക് സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. റെഡ് ഫോർട്ട് ചൗക്ക് ട്രാഫിക് സി​ഗ്നലിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം, ഡോ. മുസമ്മിൽ ഒളിച്ചു താമസിച്ചത് ഹരിയാനയിലെ ഫരീദാബാദിലെ താ​ഗ ​ഗ്രാമത്തിലാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. […]
Read more

തിരുപ്പതിയില്‍ പ്രസാദത്തിനുള്ള നെയ്യ് തയ്യാറാക്കിയിരുന്നത് പാമോയിലും കെമിക്കലും ഉപയോഗിച്ച്

തിരുപ്പതി: 2019- 24 കാലഘട്ടത്തില്‍ തിരുപ്പതിയില്‍ നടന്നത് 250 കോടിയുടെ നെയ്യ് കുംഭകോണം. വ്യാജ നെയ്യ് വിതരണം ചെയ്തത് ഉത്തരാഖണ്ഡിലെ കമ്പനിയാണ്. ഭോലേ ബാബ ഓര്‍ഗാനിക് ഡയറി മില്‍ക് പ്രവര്‍ത്തിച്ചിരുന്നത് ഭഗ്‌വന്‍പൂരിലാണ്.പ്രസാദത്തിനുള്ള നെയ്യ് തയ്യാറാക്കിയിരുന്നത് പാമോയില്‍ ഉപയോഗിച്ചാണ്. ബീറ്റ കരോട്ടിന്‍, അസെറ്റിക് ആഡിസ് തുടങ്ങിയ കെമിക്കലുകളും ചേര്‍ത്തെന്ന് കണ്ടെത്തി.നെല്ലൂര്‍ കോടതിക്ക് SIT റിമാന്‍ഡ് റിപ്പോര്‍ട്ട് കൈമാറി. കുംഭകോണത്തില്‍ ക്ഷേത്രത്തിലെ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് സംശയം,അന്വേഷണം തിരുമല തിരുപ്പതി ദേവസ്ഥാനം ഉദ്യോഗസ്ഥരിലേക്കും നീളുകയാണ്.മായം കണ്ടെത്തിയിട്ടും കൃത്രിമ നെയ് സപ്ലൈ ചെയ്യാന്‍ […]
Read more

ഡൽഹി സ്ഫോടനം; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്കടുത്തുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. അംഗവൈകല്യം സംഭവിച്ചവർക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും അനുവദിക്കും. സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നിട്ടുണ്ട്. പരിക്കേറ്റ 20 പേരും എൽ.എൻ.ജെ.പി ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രി അധികൃതരുടെ റിപ്പോർട്ട് അനുസരിച്ച്, ചിലരുടെ നില ഗുരുതരമാണ്. രണ്ടു മൃതദേഹങ്ങൾ ഇന്നലെ രാത്രി തന്നെ തിരിച്ചറിഞ്ഞു. ഇതുവരെ എട്ടുപേരെ തിരിച്ചറിഞ്ഞതായി അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ […]
Read more

നടൻ ധർമ്മേന്ദ്ര ആശുപത്രി വിട്ടു; പൂർണ്ണ ആരോഗ്യവാനെന്ന് കുടുംബം

മുംബൈ: നടൻ ധർമ്മേന്ദ്ര ആശുപത്രി വിട്ടു. മ്രുംബേ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ധര്‍മേന്ദ. നടൻ പൂർണ്ണ ആരോഗ്യവാനെന്ന് കുടുംബം വ്യക്തമാക്കി.വീട്ടിൽ വച്ചായിരിക്കും തുടർന്നുള്ള ചികിത്സകൾ. കുടുംബാംഗങ്ങളുടെ തീരുമാനത്തെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്. ശ്വാസ തടസ്സത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് ധർമ്മേന്ദ്ര ആശുപത്രി വിട്ടത്.
Read more

എഐസിസി സെക്രട്ടറിയായി മുൻ എംപി ടി എൻ പ്രതാപനെ തെരഞ്ഞെടുത്തു

ന്യൂഡൽഹി: മുൻ എംപിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ടി. എൻ. പ്രതാപനെ എഐസിസി സെക്രട്ടറിയായി നിയമിച്ചു. പുതുച്ചേരിയും ലക്ഷദ്വീപും ഉൾപ്പെടുന്ന പ്രദേശങ്ങളുടെ ചുമതല അദ്ദേഹത്തിനായിരിക്കും. എഐസിസിയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 2001 മുതൽ 2011 വരെ പഴയ നാട്ടികയും തുടർന്ന് 2011 മുതൽ 2016 വരെ കൊടുങ്ങല്ലൂരും പ്രതിനിധീകരിച്ച് പ്രതാപൻ നിയമസഭയിൽ പ്രവർത്തിച്ചു. 2019-ൽ തൃശൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു ജീവിതത്തിലേക്ക് എത്തിയ ടി. എൻ. […]
Read more

ബിഹാറിൽ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ്‌ നേതാവ് പാർട്ടിയിൽ നിന്നും രാജിവെച്ചു

ന്യൂഡൽഹി: ബിഹാറിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെയാണു രാജി. മുൻ എംപിയും അഞ്ചുതവണ എംഎൽഎയുമായ ഷക്കീൽ അഹമ്മദ് കോൺഗ്രസിൽ ദേശീയ വക്താവായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. പാർട്ടി നേതൃത്വത്തിലുള്ള ചിലരുമായി നിലനിന്ന അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് അഹമ്മദ് രാജിക്കത്തിൽ വ്യക്തമാക്കിയത്. മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ ചേരാനുള്ള ആലോചനയില്ലെന്നും ജീവിതാവസാനം വരെ കോൺഗ്രസിന്റെ ആശയങ്ങളോടുള്ള നിഷ്ഠ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read more

ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക കണ്ടെത്തൽ; അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യം കണ്ടെത്തി

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘങ്ങൾ കൂടുതൽ സൂചനകൾ കണ്ടെത്തി. സ്ഫോടന സ്ഥലത്ത് അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, സൈന്യം ഉപയോഗിക്കുന്നതുപോലുള്ള മറ്റ് രാസവസ്തുക്കളും ഉപയോഗിച്ചിട്ടുണ്ടോ എന്നത് പരിശോധനകൾക്ക് ശേഷം മാത്രമേ വ്യക്തമാകൂ. പ്രതിയായ ഡോ. ഉമർ മുഹമ്മദ് സ്ഫോടനത്തിന് ഏകദേശം പതിനൊന്ന് മണിക്കൂർ മുൻപ് ഡൽഹിയിൽ സഞ്ചരിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു. കൊണാട്ട് പ്ലേസിലേക്കും ഇയാൾ പോയതായി വിവരമുണ്ട്. ഫരീദാബാദിലെ സഹപ്രതികളുടെ അറസ്റ്റുകൾ അറിഞ്ഞതോടെ ഉമർ പരിഭ്രാന്തനായി പ്രവർത്തിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു. അതില്ലായിരുന്നെങ്കിൽ ആക്രമണം […]
Read more

ആയുധങ്ങളുമായി പിടിയിലായ ഡോക്ടർ ജെയ്‌ഷെ മുഹമ്മദ് വനിതാ വിഭാ​ഗത്തിന്റെ ഇന്ത്യയിലെ നേതാവെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഫരീദാബാ​ദിൽ നിന്ന് ആയുധങ്ങളുമായി അറസ്റ്റിലായ വനിതാ ഡോക്ടർ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ (ജെഎം) വനിതാ വിഭാഗവുമായി ബന്ധമുണ്ടെന്ന് ഡൽഹി പൊലീസ്. ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാ​ഗം ഇന്ത്യയിൽ സ്ഥാപിക്കുന്നതിനുള്ള ചുമതല ഇവർക്ക് നൽകിയിരുന്നതായി പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജെയ്‌ഷെ ഇഎം സ്ഥാപകൻ മസൂദ് അസ്ഹറിൻ്റെ സഹോദരി സാദിയ അസ്ഹർ നയിക്കുന്ന ജെയ്‌ഷെ ഇഎമ്മിൻ്റെ വനിതാ വിഭാഗമായ ജമാഅത്ത് ഉൾ മൊമിനാത്തിൻ്റെ ഇന്ത്യൻ ബ്രാഞ്ചിൻ്റെ ചുമതല ഡോ ​​ഷഹീൻ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.