സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

കോയമ്പത്തൂർ കൂട്ട ബലാത്സംഗം; 3 പ്രതികളേയും കാലിൽ വെടിവെച്ച് വീഴ്ത്തി പൊലീസ്

ചെന്നൈ: കോയമ്പത്തൂരിൽ കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ 3 പ്രതികൾ അറസ്റ്റിൽ. ശിവഗംഗ സ്വദേശികളായ ഗുണ, സതീഷ്, കാർത്തിക്ക് എന്നിവരാണ് പിടിയിലായത്. സതീഷും കാർത്തിക്കും സഹോദരങ്ങളാണ്. കസ്റ്റഡിയിൽ എടുക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളുടെ കാലിൽ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ പ്രതികളെ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പൊലീസ് കോൺസ്റ്റബിളിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ വെടിവച്ചതായിയാണ് പോലീസ് വ്യക്തമാക്കുന്നത്. കൈയ്ക്ക് പരിക്കറ്റ കോൺസ്റ്റബിളും ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു എംബിഎ വിദ്യാർത്ഥിനിയെ കൂട്ട […]
Read more

ടിപ്പർ ലോറി ബസിലേക്ക് ഇടിച്ചുകയറി 17 പേർ മരിച്ചു; സംഭവം തെലങ്കാനയിൽ

തെലങ്കാന: രംഗാരെഡ്ഡി ജില്ലയിലെ മിർസാഗുഡയിൽ ആന്ധ്രപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട് കോർപ്പറേഷന്റെ ബസിൽ ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ 17 പേർ മരിച്ചു. ഹൈദരാബാദ് ബീജാപൂർ ദേശീയപാതയിലാണ് സംഭവം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പർ ലോറി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
Read more

ടെമ്പോ ട്രാവലർ ട്രക്കിലിടിച്ച് 15 പേർ മരിച്ചു; സംഭവം രാജസ്ഥാനിൽ

ജയ്പൂർ: രാജസ്ഥാനിലെ ഫാലോടിയിൽ ടെംപോ ട്രാവലറും നിർത്തിയിട്ടിരുന്ന ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഭാരത് മാല ദേശീയപാതയിലെ മറ്റോഡ് ഗ്രാമത്തിലാണ് സംഭവം നടന്നത്. ബിക്കാനിറിലെ കോലായത്ത് ക്ഷേത്ര ദർശനം പൂർത്തിയാക്കി മടങ്ങുന്ന വഴിയിലായിരുന്നു അപകടം. മരിച്ചവരും പരിക്കേറ്റവരും ജയ്പൂരിലെ സർസഗർ പ്രദേശത്തെ സ്വദേശികളാണ്. 15 പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. രണ്ടുപേർ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റവരെ ആദ്യം ഓസിയാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തുടര്‍ചികിത്സയ്ക്കായി ജയ്പൂരിലേക്ക് മാറ്റിയതായി ജോധ്പൂർ […]
Read more

വളയിട്ട കൈകള്‍ തിളങ്ങുകയാണ്; ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യൻ വനിതകൾ, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് 52 റൺസ് വിജയം

മുംബൈ: കായിക ചരിത്രത്തില്‍ മറ്റൊരു അധ്യായം കുറിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. വനിതാ ക്രിക്കറ്റ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ഏതൊരു ഭാരതീയനും അഭിമാനിക്കാനുള്ള സന്ദര്‍ഭമാണിത്. ദീപ്തി ശര്‍മയും,ഷഫാലി വര്‍മയും ഗ്രൗണ്ടിൽ തീപ്പൊരി പാറിച്ചു. പകരക്കാരിയായിയെത്തിയ ഷഹാലി വര്‍മ എണ്‍പത്തിയേഴ് റണ്‍സും രണ്ട് വിക്കറ്റും നേടി. മഴയില്‍ തണുത്തുറഞ്ഞു കിടന്ന മൈതാനത്തെ നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് ഇവര്‍ മുന്നേറിയത്. ഒരു ഘട്ടത്തില്‍ കളി കൈവിട്ട് […]
Read more

ഒരു ദിവസം മുഴുവൻ മോർച്ചറിക്കകത്തോ? അസാധാരണ സംഭവം!

മഹാബുബാബാദ്: ഒരാൾക്ക് മോർച്ചറിക്കുള്ളിൽ ഒരു ദിവസം മുഴുവൻ കഴിയാൻ സാധിക്കുമോ? തെലുങ്കാനയിലെ മഹാബുബാബാഡ് ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിലാണ് സംഭവം. ട്രക്ക് ഡ്രൈവറായ വേന്ദി രാജു എന്ന നാൽപ്പത്തഞ്ചുകാരനാണ് ഈ ദുരനുഭവം ഉണ്ടായത്. എന്നാൽ ആശുപത്രി അധികൃതർ സംഭവം നിഷേധിച്ചു. ഇത്രയും തണുപ്പുള്ള അന്തരീക്ഷത്തിൽ ഒരാൾക്ക് ഒരു രാത്രി മുഴുവൻ കഴിയാൻ സാധിക്കില്ലന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒക്ടോബർ മുപ്പതിനായിരുന്നു സംഭവം. ശക്തമായ മഴ സമയത്ത് രാജു മോർച്ചറിയുടെ സമീപ ഭാഗത്തു വീണതാണെന്നും ഇതു കണ്ട ചിലർ ഇയാളെ […]
Read more

എൽവിഎം3 എം5 വിക്ഷേപണം ഇന്ന്

ശ്രീഹരിക്കോട്ട: നാവികസേനയ്ക്കായി നിർണായക വാർത്താവിനിമയ ഉപഗ്രഹം വഹിച്ചുള്ള എൽവിഎം3 എം5 ദൗത്യം ഇന്ന് വിക്ഷേപണത്തിനൊരുങ്ങുന്നു. വൈകുന്നേരം 5.27ന് സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാമത്തെ ലോഞ്ച് പാഡിലായിരിക്കും വിക്ഷേപണം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാൽ ഉപഗ്രഹത്തിന്റെ ചിത്രങ്ങളോ, കൂടുതൽ വിശദാംശങ്ങളോ ഐഎസ്ആർഓ ഇക്കുറി പുറത്തുവിട്ടിട്ടില്ല. 4,400 കിലോഗ്രാം ഭാരമുള്ള സി.എം.എസ്-03 ഉപഗ്രഹം ഇന്ത്യൻ നാവികസേനയുടെ സുരക്ഷാ വാർത്താവിനിമയ ശേഷി വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത്രയും രഹസ്യാത്മകതയോടെയുള്ള ദൗത്യം ഐഎസ്ആർഓയുടെ ചരിത്രത്തിൽ അപൂർവമാണെന്ന് വിലയിരുത്തുന്നു. 2025ലെ ഐഎസ്ആർഓയുടെ നാലാമത്തെ ദൗത്യമാണ് ഈ […]
Read more

ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രോഹൻ ബൊപ്പണ്ണ

ന്യൂഡൽഹി: പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ സൂപ്പർ താരം രോഹൻ ബൊപ്പണ്ണ. ഇരുപത് വർഷത്തിലേറെയായി ദേശീയ-അന്തർദേശീയ വേദികളിൽ തിളങ്ങിയ ബൊപ്പണ്ണയുടെ അവസാന മത്സരം പാരീസ് മാസ്റ്റേഴ്‌സിലായിരുന്നു. കസാക്കിസ്ഥാന്റെ അലക്സാണ്ടർ ബുബ്ലിക്കിനൊപ്പമുള്ള ഡബിൾസിൽ ആദ്യ റൗണ്ടിൽ തോൽവിയേറ്റുവാങ്ങിയതോടെയാണ് കരിയറിന് വിരാമമിട്ടത്. “എ ഗുഡ്‌ബൈ… ബട്ട് നോട്ട് ദി എൻഡ്” എന്ന തലക്കെട്ടിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വൈകാരിക കുറിപ്പിൽ തന്റെ ജന്മനാടായ കൂർഗിൽ നിന്ന് ലോക ടെന്നീസിലേക്കുള്ള യാത്രയെപ്പറ്റി ബൊപ്പണ്ണ പറയുന്നു. 2024-ൽ ഓസ്‌ട്രേലിയൻ ഓപ്പൺ […]
Read more

ആന്ധ്രയിലെ അപകടത്തിൽ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

അമരാവതി: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ഉണ്ടായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഏകാദശി ദർശനത്തിനായി വലിയ തോതിൽ ഭക്തർ ഒത്തുകൂടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് ദുരന്തത്തിന് കാരണമെന്ന് പ്രാഥമിക വിവരം. സംഭവത്തിൽ പത്ത് പേർ മരിച്ചു.പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. സർക്കാരിന്റെ അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചതായി അധികൃതർ അറിയിച്ചു. ദുരന്തത്തിലേക്ക് നയിച്ച സാഹചര്യം […]
Read more

ആന്ധ്രയിലെ കാസി ബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ അപകടം: തിരക്കിലും പെട്ട് 9 മരണം, നിരവധി പേര്‍ക്ക് പരിക്ക്

അമരാവതി: ആന്ധ്രയിലെ ശ്രീകാകുളത്ത് തിക്കിലും തിരക്കിലും പെട്ട് 9 പേര്‍ മരിച്ചു. കാസി ബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലാണ് അപകടം ഉണ്ടായത്. ഏകാദശി ഉത്സവത്തിന് എത്തിയ ഭക്തരാണ് അപകടത്തില്‍ പെട്ടത്. തിരക്കിലും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. അതേസമയം, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Read more

ഡല്‍ഹിയില്‍ വായു മലിനീകരണം അതിഭീകരം: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍

ഡല്‍ഹി: വായു മലിനികരണം കുറയ്ക്കാന്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹിക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്ത പഴയ ചരക്ക് വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ വിലക്കേര്‍പ്പെടുത്തി. ബി എസ് 3 മുതല്‍ താഴേക്കുള്ള വാഹനങ്ങള്‍ക്കാണ് വായുമലിനീകരണ മേല്‍നോട്ട സമിതി വിലക്ക് ഏര്‍പ്പെടുത്തിയത്. ബി എസ് 6, സി എന്‍ ജി, എല്‍ എന്‍ ജി, ഇ വി ഒഴികെയുള്ള വാണിജ്യ ചരക്ക് വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ ഡല്‍ഹിയിലേക്ക് പ്രവേശനമില്ല. ബി എസ് 4 ചരക്ക് വാഹനങ്ങള്‍ക്ക് അടുത്തവര്‍ഷം ഒക്ടോബര്‍ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.