ബിഹാറിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാഗഠ്ബന്ധൻ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ആർജെഡി നേതാവ് തേജസ്വി യാദവിനെയാണ് സഖ്യം മുഖ്യമന്ത്രിപദത്തിനായി തെരഞ്ഞെടുത്തത്. സഖ്യകക്ഷികളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തോടെ തന്നെ സഖ്യത്തിന്റെ പോസ്റ്ററുകളും പത്രസമ്മേളന ദൃശ്യങ്ങളും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. പത്രസമ്മേളന പോസ്റ്ററിൽ രാഹുൽ ഗാന്ധിയുടെ ചിത്രം ഉൾപ്പെടുത്തിയിട്ടില്ലെന്നത് വിവാദമായി. തേജസ്വിയെ മാത്രം ഉൾപ്പെടുത്തിയ പോസ്റ്ററിനെതിരെ ബിജെപി പരിഹാസവുമായി രംഗത്തെത്തി. “കോൺഗ്രസിനെ വിശ്വസിക്കാത്തതിനാലാണ് അവരെ ഒഴിവാക്കിയതെന്ന” പരാമർശങ്ങളാണ് ബിജെപി നേതാക്കൾ ഉന്നയിച്ചത്. സ്ഥാനാർഥി പ്രഖ്യാപനത്തോടൊപ്പം സഖ്യത്തിലെ […]
Read more

