കോണ്‍സ്റ്റബിളിനെ കൊണ്ട് ‘വീട്ടുജോലികള്‍ ചെയ്യിച്ചു’; ഐപിഎസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
ഭുവനേശ്വർ: പൊലീസ് കോൺസ്റ്റബിളിനെ വീട്ടുജോലികൾ ചെയ്യിപ്പിച്ചെന്ന ആരോപണത്തിൽ ഐപിഎസ് ഉദ്യോഗസ്ഥനായ ദയാൽ ഗംഗ്‌വാറിനെ ഒഡിഷ സർക്കാർ സസ്‌പെൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പിന്നാലെയാണ് നടപടി. അനധികൃതമായി കോൺസ്റ്റബിളിനെ വീട്ടുപണികൾക്ക് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മുഖ്യമന്ത്രി മോഹൻ ചരൺ മാജി സസ്‌പെൻഷൻ ഉത്തരവിൽ ഒപ്പുവച്ചതായി അധികൃതർ അറിയിച്ചു. 1998 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ദയാൽ ഗംഗ്‌വർ. കഴിഞ്ഞ മാസം ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ രഞ്ജൻ സെയിന്റെ കുടുംബവും ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ദയാലിന്റെ കീഴിൽ […]
Read more


