Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

ക്ഷേത്ര ഫണ്ട് ക്ഷേത്രങ്ങൾക്കായി മാത്രം; 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി മുഖ്യമന്ത്രി വിജയ്

ചെന്നൈ: ക്ഷേത്രങ്ങളുടെ ഫണ്ട് ഉപയോഗിച്ച് നടത്താൻ ഉദ്ദേശിച്ചിരുന്ന 246 കോടി രൂപയുടെ വികസന പദ്ധതികൾ സർക്കാർ റദ്ദാക്കി. ക്ഷേത്രങ്ങളുടെ വരുമാനം ആഡംബരമോ വാണിജ്യ ആവശ്യങ്ങൾക്കോ ഉപയോഗിക്കരുതെന്നും, അത് ക്ഷേത്രങ്ങളുടെ നവീകരണത്തിനും ഭക്തർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മാത്രമായി ഉപയോഗിക്കണമെന്നും സർക്കാർ വ്യക്തമാക്കി. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിന് കീഴിൽ നടപ്പാക്കാനിരുന്ന 46 പദ്ധതികളാണ് റദ്ദാക്കിയത്. ഇതിൽ 115.77 കോടി രൂപ ചെലവിൽ നിർമ്മിക്കാനിരുന്ന 29 വിവാഹ മണ്ഡപങ്ങളും, 130.08 കോടി രൂപയുടെ 17 വാണിജ്യ […]
Read more

നീറ്റ് പുനഃപരീക്ഷയിലും ക്രമക്കേട്; ആൾമാറാട്ടത്തിന് 9 പേർ അറസ്റ്റിൽ

പട്‌ന: നീറ്റ് പുനഃപരീക്ഷയിൽ വിവാദം. ബിഹാറിലെ ലഖിസാരായിൽ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാൻ ശ്രമം. നീറ്റ് പരീക്ഷ എഴുതാനെത്തിയ ഒമ്പതുപേരെ പോലീസ് അറസ്റ്റുചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ബിഹാർ പോലീസ് അറിയിച്ചു. പരീക്ഷയെഴുതാൻ എത്തിയ ഈ ഒമ്പതുപേരുടെയും ബയോമെട്രിക് രേഖകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവർക്ക് പരീക്ഷയെഴുതാൻ കഴിഞ്ഞിട്ടില്ല എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇവർ ആരുടെ നിർദേശപ്രകാരമാണ് പരീക്ഷയെഴുതാൻ എത്തിയത് എന്നത് വ്യക്തമല്ല. കസ്റ്റഡിയിലെടുത്ത ഒമ്പത് പേരെയും പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. […]
Read more

മൂന്ന് പുതിയ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് പ്രധാനമന്ത്രി

കൊൽക്കത്ത: ഇന്ത്യയിൽ നിർമ്മിച്ച മൂന്ന് പുതിയ യുദ്ധക്കപ്പലുകൾ നാവികസേനയിൽ ഉൾപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ശ്യാമ പ്രസാദ് മുഖർജി പോർട്ടിൽ നടന്ന ചടങ്ങിൽ കപ്പലുകൾ കമ്മീഷൻ ചെയ്തത്. സമുദ്രയുദ്ധം, സർവേ പ്രവർത്തനങ്ങൾ, സബ്മറൈൻ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ നാവികസേനയുടെ ശേഷി വർധിപ്പിക്കാനാണ് ഈ കപ്പലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യ ഇനി വെറും വാങ്ങുന്ന രാജ്യമാകാൻ ആഗ്രഹിക്കുന്നില്ലെന്നും, പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത നേടുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. കമ്മീഷൻ ചെയ്ത മൂന്ന് കപ്പലുകൾ സ്റ്റെൽത്ത് ഫ്രിഗേറ്റ് ‘ദുണഗിരി’, സർവേ […]
Read more

നീറ്റ് ചോദ്യപേപ്പർ വാഗ്ദാനം ചെയ്ത് വീഡിയോ കോൾ തട്ടിപ്പ് ശ്രമം

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ NEET-യുമായി ബന്ധപ്പെട്ട് ചോദ്യപേപ്പർ നൽകാമെന്ന് പറഞ്ഞ് അജ്ഞാതൻ വീഡിയോ കോൾ വഴി തട്ടിപ്പ് ശ്രമം നടത്തിയതായി പരാതി. അജ്മീയറിൽ നിന്നുള്ള ഒരു നീറ്റ് വിദ്യാർത്ഥിക്കാണ് അജ്ഞാതന്റെ കോൾ ലഭിച്ചത്. വീഡിയോ കോളിലൂടെ ചോദ്യപേപ്പർ കാണിച്ച് 30,000 രൂപ ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു. ഡിഎവി കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ മുൻ പ്രസിഡന്റും എബിവിപി അംഗവുമായ കൃഷ്ണ സിംഗ് താക്കൂർ ആണ് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ പേരിൽ അജ്മീർ പോലീസ് സ്റ്റേഷനിൽ […]
Read more

1978 മുതലുള്ള പ്രവർത്തന പാരമ്പര്യം പരിഗണിക്കണം: രാജ്മോഹൻ ഉണ്ണിത്താൻ

ന്യൂഡൽഹി: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഈ ആവശ്യം അദ്ദേഹം ഹൈക്കമാൻഡ് നേതൃത്വത്തെ അറിയിച്ചതായിയാണ് റിപ്പോർട്ട്. പാർട്ടിയിൽ ജാതി സമവാക്യങ്ങൾ മാത്രം നോക്കി അധ്യക്ഷനെ തീരുമാനിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അർഹത, യോഗ്യത, പ്രവർത്തന പരിചയം എന്നിവയാണ് പ്രധാന മാനദണ്ഡങ്ങളാകേണ്ടതെന്നും ഉണ്ണിത്താൻ പറഞ്ഞു. 1978 മുതലുള്ള തന്റെ സംഘടനാ പ്രവർത്തന പാരമ്പര്യം പരിഗണിക്കണമെന്നും അദ്ദേഹം ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. പാർട്ടി സംഘടനാ തലത്തിലുള്ള നിയമനങ്ങളിൽ ജാതി-സമുദായ സമവാക്യങ്ങൾക്ക് മുൻഗണന നൽകുന്നത് പാർട്ടിയുടെ […]
Read more

നീറ്റ് പുനഃപരീക്ഷയ്ക്ക് ഒരുദിവസം ബാക്കിനിൽക്കെ ജീവനൊടുക്കി19കാരി

ഹൈദരാബാദ്: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റ്’ എഴുതാനിരുന്ന പത്തൊൻപതുകാരിയെ ഹൈദരാബാദിലെ മിയാപൂരിൽ ശനിയാഴ്ച ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നീറ്റ് പുനഃപരീക്ഷയ്ക്ക് തൊട്ടുതലേന്നാണ് ഈ ദാരുണ സംഭവം. ഷെയ്ഖ് സന എന്ന വിദ്യാർത്ഥിനിയാണ് ജീവനൊടുക്കിയത്. പഠനാവശ്യങ്ങൾക്കായി സഹോദരിമാർക്കൊപ്പം താമസിച്ചുവരികയായിരുന്നു സന. മാതാവ് പത്ത് ദിവസം മുൻപ് പ്രൊദ്ദത്തൂരിലേക്ക് പോയിരുന്നു. പരീക്ഷാ സമ്മർദ്ദം, കുടുംബത്തിന്‍റെ പ്രതീക്ഷകൾ, മുൻപുണ്ടായ പരാജയങ്ങളെക്കുറിച്ചുള്ള ആശങ്ക എന്നിവ മൂലമുണ്ടായ കടുത്ത മാനസിക വിഷമമാണ് പെൺകുട്ടിയെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. […]
Read more

ടിക്കറ്റില്ലാതെയുള്ള ട്രെയിന്‍ യാത്ര: പിഴ ഇരട്ടിയാക്കി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: ടിക്കറ്റില്ലാതെ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവരെ നേരെയാക്കാൻ കടുത്ത നടപടികളുമായി ഇന്ത്യൻ റെയിൽവേ. ഇത്തരക്കാരിൽ നിന്ന് ഈടാക്കുന്ന മിനിമം പിഴ ഇരട്ടിയാക്കി. അനധികൃതവും ടിക്കറ്റില്ലാതെയുള്ളതുമായ യാത്രകള്‍ തടയുന്നതിനും ട്രെയിന്‍ സര്‍വീസുകള്‍ സുഗമമായി നടത്തുന്നതിനുമായി ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കുള്ള പിഴത്തുക ഇന്ത്യന്‍ റെയില്‍വേ 250 രൂപയില്‍ നിന്ന് 500 രൂപയായാണ് ഉയര്‍ത്തിയത്. ‘ജന്‍ വിശ്വാസ് ആക്ട്, 2026’-ലെ വ്യവസ്ഥകള്‍ പ്രകാരം, 1989-ലെ റെയില്‍വേ ആക്ടിലെ 137, 138 വകുപ്പുകള്‍ പ്രകാരമുള്ള ഏറ്റവും കുറഞ്ഞ പിഴ തുക ജൂണ്‍ […]
Read more

റോഡിൽ മുൻഗണന കാൽനടയാത്രക്കാർക്ക്; സുപ്രധാന വിധിയുമായി സുപ്രിംകോടതി

ന്യൂഡൽഹി: നടപ്പാതകളിലൂടെ നടക്കാനുള്ള അവകാശം ഓരോ പൗരനും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്ന് സുപ്രിംകോടതി. കാൽനടയാത്രക്കാരുടെ അവകാശം സംരക്ഷിക്കാൻ പ്രത്യേക നിയമങ്ങൾ കൊണ്ടുവരണമെന്നും കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. അഞ്ചുവയസ്സുകാരനായ മകനുമായി സ്കൂളിലേക്ക് നടന്നുപോയ പിതാവിനെ പിന്നിൽ നിന്ന് വന്ന ടാങ്കർ ലോറിയിടിച്ച് കുട്ടി മരിച്ച സംഭവം പരി​ഗണിക്കവെയാണ് കോടതിയുടെ നിർദേശം. അപകടം നടന്ന റോഡിൽ നടപ്പാതയോ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യമോ ഇല്ലാതിരുന്നതുകൊണ്ടാണ് അപകടമുണ്ടായത്. ഭരണഘടനയുടെ ഭാഗം IIIൽ ആർട്ടിക്കിൾ 19, 21 എന്നിവ പ്രകാരം സഞ്ചാര […]
Read more

നീറ്റ്-യുജി പുനഃപരീക്ഷ; പ്രധാനമന്ത്രിക്ക് കത്തെഴുതി CJP സ്ഥാപകൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് കോക്രോച്ച് ജനത ജനതാ പാര്‍ട്ടി നേതാവ് അഭിജീത്ത് ദീപ്‌കേ. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. കൂടാതെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വായ്പകൾ എടുത്ത് മക്കളുടെ പഠനത്തിനായി ശ്രമിച്ചിരുന്ന മാതാപിതാക്കൾ കടുത്ത പ്രതിസന്ധിയിലാണെന്നും അവർക്കുള്ള സാമ്പത്തിക സഹായം അനിവാര്യമാണെന്നും കത്തിൽ പറയുന്നു. രാജ്യത്തെ യുവ വിദ്യാർത്ഥികളുടെ മാനസികാരോഗ്യവും […]
Read more

ഇന്ത്യ സഖ്യത്തിൽ തമ്മിലടി; കോൺ​ഗ്രസിനെതിരെ സിപിഐഎംഎല്ലും ആർജെഡിയും

ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് ഇന്ത്യ സഖ്യത്തിൽ അഭിപ്രായ ഭിന്നത രൂക്ഷമായി. ആർജെഡിയും സിപിഐഎംഎല്ലും മുന്നണിയെ ചതിച്ചുവെന്ന് കോൺഗ്രസ് ആരോപിച്ചപ്പോൾ, കോൺഗ്രസിന്റെ ആരോപണം തള്ളി ഇരുപാർട്ടികളും തിരിച്ചടിച്ചു. തോൽവിയിൽ കോൺഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കോൺഗ്രസ് സ്ഥാനാർത്ഥിയായി മല്ലികാർജുൻ ഖർഗെയുടെ ഓഫീസ് സെക്രട്ടറിയായ പ്രണവ് ഝായെ മത്സരിപ്പിച്ചതിന് പിന്നാലെ തന്നെ സഖ്യത്തിനുള്ളിൽ അസംതൃപ്തി ഉയർന്നിരുന്നു. ജെഎംഎം അടക്കമുള്ള ഘടകകക്ഷികളും തീരുമാനം പരസ്യമായി വിമർശിച്ചിരുന്നു. ക്രോസ് വോട്ടിംഗാണ് തോൽവിക്ക് കാരണമെന്ന വ്യക്തതയോടെ സഖ്യത്തിനുള്ളിലെ തമ്മിലടി കൂടുതൽ രൂക്ഷമായി. ആർജെഡിയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix