Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

ടെല​ഗ്രാം നിരോധിച്ചതു കൊണ്ട് കോപ്പിയടി തീരുമോ? എന്തുകൊണ്ട് ടെല​ഗ്രാം? തട്ടിപ്പ് തന്ത്രങ്ങൾ ഇങ്ങനെ

ദേശീയതലത്തിലെ പ്രധാന പരീക്ഷകൾ നടക്കുമ്പോഴെല്ലാം ‘ചോദ്യപേപ്പർ ചോർന്നു’ എന്ന തരത്തിലുള്ള വാർത്തകൾ കുറച്ച് കാലമായി പതിവായിരുന്നു. ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയിലെ കോപ്പിയടിയും അതിന് പിന്നാലെ രാജ്യം വരെ ഇളക്കിയ സിജെപി പ്രതിഷേധവും അവസാനം ടെല​ഗ്രാം നിരോധനവും വരെ എത്തിനിൽക്കുകയാണ് കാര്യങ്ങൾ. കഷ്ടപ്പെട്ട് മാസങ്ങളോളം ഉറക്കമില്ലാതെ പഠിച്ച് എഴുതിയ പരീക്ഷ റദ്ദാക്കിയെന്ന വാർത്ത ഉൾക്കൊള്ളാനാകാതെ കുട്ടികൾ ആത്മഹത്യ ചെയ്യുന്ന നിലയിലാണ് ഇന്ന് കാര്യങ്ങൾ. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതാകട്ടെ വൻകിട പരീക്ഷാ മാഫിയകളും. ചോദ്യപേപ്പർ ചോർച്ചയും തട്ടിപ്പുകളും തടയാൻ ഒടുവിൽ […]
Read more

വിവാഹബന്ധത്തിന് തടസ്സമെന്ന സംശയം; ആറുവയസ്സുകാരനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ യുവതിയെ വിവാഹം കഴിക്കാനായി അവരുടെ ആറുവയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മുസാഫർനഗർ സ്വദേശി അർപിത് പരാശർ (28)യാണ് പൊലീസ് പിടികൂടിയത്. റാംരാജ് ഗ്രാമത്തിലെ അംഗദ്‌വീർ (6) എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് മുത്തശ്ശി ബൽവിന്ദർ കൗർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരു വെള്ള കാറിലെത്തിയ യുവാവ് കുട്ടിയെ വിളിക്കുകയും, കുട്ടി യാതൊരു […]
Read more

വിമത എംപിമാര്‍ക്കെതിരെ അസഭ്യവര്‍ഷവുമായി സഞ്ജയ് റാവത്ത്

മുംബൈ: ശിവസേന ഉദ്ധവ് വിഭാഗം രാജ്യസഭ എംപി സഞ്ജയ് റാവത്ത് വിമത എംപിമാര്‍ക്കെതിരെ അസഭ്യവർഷം നടത്തി. പാര്‍ട്ടി വിടാന്‍ തീരുമാനിച്ചാല്‍ ആദ്യം രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശേഷം വീണ്ടും ജനവിധി തേടണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ നിയന്ത്രണം വിട്ട നിലയില്‍ സംസാരിച്ച റാവത്ത്, മാധ്യമങ്ങള്‍ തന്റെ പരാമര്‍ശങ്ങള്‍ സെന്‍സര്‍ ചെയ്യരുതെന്നും ആവശ്യപ്പെട്ടു. പാര്‍ട്ടി വിടുന്നവര്‍ സത്യസന്ധതയില്ലാത്തവരാണെന്നും അദ്ദേഹം ആരോപിച്ചു എംപിമാരെ തെരഞ്ഞെടുക്കുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ കഠിനപ്രയത്‌നം ഉണ്ടായിട്ടുണ്ടെന്നും അതിനെ വഞ്ചിക്കുന്നവര്‍ക്ക് വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് […]
Read more

രണ്ടും കൽപ്പിച്ച് അണ്ണാമലൈ; ജൂലൈയോടെ പുതിയ രാഷ്ട്രീയ പാർട്ടി

ചെന്നൈ: ബിജെപി വിട്ട് ആരംഭിച്ച ‘വി ദ ലീഡേഴ്സ്’ മൂവ്മെന്റ് ജൂലൈ മാസത്തോടെ രാഷ്ട്രീയ പാർട്ടിയായി മാറുമെന്ന് കെ. അണ്ണാമലൈ അറിയിച്ചു. മൂവ്മെന്റ് ഇപ്പോൾ പാർട്ടിയായി രൂപാന്തരപ്പെടാനുള്ള അന്തിമ ഘട്ടത്തിലാണെന്നും 50 ലക്ഷം അംഗത്വം നേടുക എന്നത് ലക്ഷ്യമാണെന്നും ബിജെപി തമിഴ്നാട് മുൻ അധ്യക്ഷൻ അണ്ണാമലൈ പറഞ്ഞു. ഇതുവരെ പ്രതീക്ഷിച്ചതിനെക്കാൾ കൂടുതലായി 18 ലക്ഷം പേർ മൂവ്മെന്റിൽ ചേർന്നുവെന്നും അംഗത്വം ഓൺലൈനായും നേരിട്ടും സ്വീകരിക്കാമെന്നും അണ്ണാമലൈ വ്യക്തമാക്കി. സോഷ്യൽ മീഡിയ ലൈവിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മൂവ്മെന്റ് ജനങ്ങൾക്കിടയിൽ […]
Read more

വിജയ്ക്കും ഉദയനിധിക്കും എതിരായ ഹർജികൾ തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജനും എതിരായ ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജികളാണ് കോടതി പരിഗണിച്ചത്. സ്വത്ത് വിവരങ്ങളിൽ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജികൾ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ തള്ളിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ സമർപ്പിച്ച രേഖകൾ അടിസ്ഥാനമാക്കിയുള്ള അന്വേഷണ ആവശ്യം നേരത്തെ കോടതി നിരസിച്ചിരുന്നുവെന്നും, സമാന ഹർജികൾ വീണ്ടും […]
Read more

ജ്വല്ലറി ക്യാഷറെ കുടിപ്പിച്ച് കിടത്തി കവർച്ച; പ്രതികൾ അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിലെ ജ്വല്ലറിയിൽ മോഷണം. ഗാസിയാബാദിലുള്ള തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നിന്ന് 3 കോടിയിലധികം രൂപയുടെ സ്വർണാഭരണങ്ങളും പണവുമാണ് കവർന്നത്. കേസിൽ ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പേർ പൊലീസ് പിടിയിലായി. ഷോറൂമിലെ ജീവനക്കാരനായ നിതിൻ വർമ്മ (24), ഇയാളുടെ കാമുകി കാജൽ (22), പിതാവ് സഞ്ജയ് വർമ്മ (52) എന്നിവരാണ് അറസ്റ്റിലായത്. വിവാഹത്തിനുള്ള പണം കണ്ടെത്താനാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. ജൂൺ 12-ന് പുലർച്ചെ ഗാസിയാബാദിലെ രാജ് നഗർ ഡിസ്ട്രിക്റ്റ് സെന്ററിലെ ഷോറൂമിലാണ് സിനിമാ […]
Read more

തമിഴ്‌നാട്ടിൽ സഭാചട്ടം പഠിക്കാൻ പ്രത്യേക പരിശീലനം

ചെന്നൈ: തമിഴ്‌നാട് നിയമസഭയിലെ പുതുമുഖ അംഗങ്ങൾക്കായി സഭാ നടപടികളും പെരുമാറ്റരീതികളും പഠിപ്പിക്കുന്ന പ്രത്യേക പരിശീലനം ആരംഭിച്ചു. ചെന്നൈയിലെ കലൈവാണർ അരങ്കത്തിലാണ് പരിശീലന പരിപാടി ചൊവ്വാഴ്ച ആരംഭിച്ചത്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പുതുമുഖ അംഗങ്ങൾക്കും സഭയിലെ പ്രവർത്തനരീതികൾ പരിചയപ്പെടുത്തുന്നതിനായാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. പരിശീലന പരിപാടി ടിവികെ നേതാവ് ജോസഫ് വിജയ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പങ്കെടുത്ത സ്പീക്കർ ജെസിഡി പ്രഭാകർ പുതിയ ഭരണകൂടത്തെ “വിജയ് മാതൃകാ സർക്കാർ” എന്ന് വിശേഷിപ്പിച്ചു. തമിഴ്‌നാട് നിയമസഭയ്ക്ക് 100 വർഷത്തിലേറെ […]
Read more

സ്ത്രീധന പീഡനം; ഗർഭിണിക്ക് ഭർതൃവീട്ടുകാരുടെ ക്രൂരമർദ്ദനം

മുംബൈ: മഹാരാഷ്ട്രയിലെ കല്ല്യാണിൽ സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവും വീട്ടുകാരും ചേർന്ന് ഗർഭിണിയായ യുവതിയെ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾക്കിരയാക്കിയതായി പരാതി. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉല്ലാസ്നഗർ സ്വദേശിനിയായ അഫ്സാന അൻസാരി (23)യാണ് പീഡനത്തിനിരയായത്. ഭർത്താവ് സമീർ അൻസാരിയും കുടുംബാംഗങ്ങളും ചേർന്ന് വിവാഹത്തിന് പിന്നാലെ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചുവെന്നാണ് പരാതി. ഗർഭകാലത്തും ആവശ്യത്തിന് ഭക്ഷണം നൽകാതിരിക്കുകയും, ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി യുവതി മൊഴി നൽകി. കൈകളിൽ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചതായും പരാതിയിൽ പറയുന്നു. ജൂൺ […]
Read more

നീറ്റ് പുനഃപരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം; ഡെറാഡൂണിൽ 23-കാരി ജീവനൊടുക്കി

ഡെറാഡൂണ്‍: നീറ്റ് പുനഃപരീക്ഷ നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ 23-കാരി ജീവനൊടുക്കി. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. പരീക്ഷ പാസാകാൻ കഴിയില്ലെന്ന ഭയം യുവതിയെ അലട്ടിയിരുന്നുവെന്നാണ് വിവരം. വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. “അമ്മേ-അച്ഛാ, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു” എന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. യുവതി ഏറെക്കാലമായി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. മുൻ പരീക്ഷ ശ്രമങ്ങളിൽ പരാജയപ്പെട്ടതിനെ തുടർന്ന് […]
Read more

ശിക്ഷാ ഇളവിനായി സവർക്കർ 10 തവണ ദയാഹർജി നൽകിയിട്ടുണ്ട്; സമ്മതിച്ച് ബന്ധു

മുംബൈ: ബ്രിട്ടിഷ് ഭരണകാലത്ത് ശിക്ഷാ ഇളവ് തേടി വി.ഡി.സവർക്കർ 10 തവണ ദയാഹർജി നൽകിയിട്ടുണ്ടെന്ന് കോടതിയിൽ സമ്മതിച്ച് അദ്ദേഹത്തിന്റെ ബന്ധു സത്യകി സവർക്കർ. എന്നാൽ, ബ്രിട്ടിഷുകാരോടു വിശ്വസ്തത പുലർത്തിയിട്ടില്ലെന്നും ശിക്ഷ കുറയ്ക്കാനുള്ള നടപടിക്രമം പാലിക്കുകയാണു ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം താൽപര്യപ്രകാരമാണു സവർക്കർ ഹർജി നൽകിയതെന്നു വ്യക്തമാക്കിയ സത്യകി, പ്രമുഖ വിപ്ലവകാരികളായ രാജ്ഗുരു, ബതുകേശ്വർ ദത്ത്, അഷ്ഫാഖുല്ലാഹ് ഖാൻ തുടങ്ങിയവർ ദയാഹർജി നൽകിയില്ലെന്നും ചൂണ്ടിക്കാട്ടി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുള്ള അപകീർത്തിക്കേസിൽ പുണെ പ്രത്യേക കോടതിയിലാണു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix