ഉത്തരേന്ത്യയില്‍ മഴക്കെടുതി; യമുനാ നദി കരകവിഞ്ഞു
ഗാസിയാബാദ്: ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു. പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ മഴക്കെടുതി മൂലം ജനജീവിതം താറുമാറായി. യമുനാ നദി കരകവിഞ്ഞൊഴുകുകയാണ്. ഡല്‍ഹിയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഗാസിയാബാദിലും നോയിഡയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അപകടസൂചികയ്ക്കും മുകളിലാണ് യമുനാ നദി ഒഴുകുന്നത്. നദിയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. പ്രദേശത്തുള്ള ആളുകളെയെല്ലാം ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു. അയ്യായിരത്തോളം പേരെയാണ് താല്‍ക്കാലിക താമസ സ്ഥലത്തേക്ക് മാറിതാമസിച്ചിരിക്കുന്നത്. യമുനാ നദിതീരങ്ങളില്‍ നിലവില്‍ പ്രളയഭീതി നിലനില്‍ക്കുന്നുണ്ട്. ഹരിയാണയില്‍ അണക്കെട്ടുകളില്‍ […]
Read more

