സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

ഡൽഹിയിൽ 20 കോളേജുകൾക്ക് ബോംബ് ഭീഷണി; വ്യാജമെന്ന് പൊലീസ്

ന്യൂഡൽഹി: ഡൽഹിയിൽ 20 കോളേജുകൾക്ക് ബോംബ് ഭീഷണി. ചാണക്യപുരിയിലുള്ള ജീസസ് ആൻഡ് മേരി ഉൾപ്പെടെയുള്ള കോളേജുകൾക്കാണ് ഇമെയിലുകൾ വഴി ബോംബ് ഭീഷണി ലഭിച്ചത്. തുടർന്ന് പൊലീസും ബോംബ് സ്ക്വാഡ് സംഘവും സ്ഥലത്തെത്തി. പൊലീസിന്റെ തെരച്ചിലില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്താനായിട്ടില്ല. ബുധനാഴ്ചയാണ് 20 കോളേജുകള്‍ക്ക് ഭീഷണി ഇ മെയിലുകള്‍ ലഭിച്ചത്. പരിശോധനയ്ക്ക് ശേഷം ബോംബ് ഭീഷണി വ്യാജമാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടയില്‍ നാല് തവണയായി 100ഓളം സ്കൂളുകള്‍ക്ക് ഇത്തരത്തിൽ വ്യാജ ഭീഷണി ലഭിച്ചിരുന്നു.
Read more

വോട്ട് കൊളളയിലൂടെ ഇനിയും 50 വര്‍ഷം ഇന്ത്യ ഭരിക്കാമെന്നാണ് ബിജെപി കരുതുന്നത്; വോട്ടർ അധികാർയാത്രയിൽ രാഹുൽ ഗാന്ധി

വോട്ട് കൊളള നടത്തി ഇനിയും അമ്പത് വര്‍ഷം ഇന്ത്യ ഭരിക്കാമെന്നാണ് ബിജെപി കരുതുന്നതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വോട്ട് കൊളളയിലൂടെ രാജ്യത്ത് ഇനിയും അധികാരം പിടിക്കാമെന്നാണ് അവര്‍ കരുതുന്നതെന്നും ബിഹാറിലെ ജനങ്ങള്‍ അത് തിരിച്ചറിയണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിഹാറില്‍ നടക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ബിഹാറില്‍ നടക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയുടെ പത്താംദിനം വയനാട് എംപി പ്രിയങ്കാ ഗാന്ധിയും പങ്കെടുത്തു. ജനങ്ങളുടെ വോട്ട് പ്രധാനമന്ത്രി കൊളളയടിക്കുകയാണ് എന്ന് […]
Read more

ജമ്മു കശ്മീരില്‍ മിന്നല്‍ പ്രളയം; വൈഷ്‌ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചില്‍

ജമ്മു: ജമ്മു കാശ്മീരില്‍ വൈഷ്‌ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചില്‍.് നാല് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ക്ഷേത്രത്തിലേക്കുള്ള യാത്ര നേരത്തെ നിര്‍ത്തിവച്ചിരുന്നു. ജമ്മുകശ്മീരില്‍ കനത്ത മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഫോണ്‍ – ഇന്റര്‍നെറ്റ് ബന്ധം പലയിടത്തും താറുമാറായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്ഥിതി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. സ്ഥിതി അതീവ […]
Read more

മോദിയുടെ ബിരുദം രഹസ്യമായിരിക്കട്ടെ ; വിവരാവകാശ കമ്മീഷന്‍ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ഉള്‍പ്പടെ ഡിഗ്രി രേഖകള്‍ കാണിക്കണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. കമ്മീഷന്‍ ഉത്തരവിനെതിരെ ഡല്‍ഹി സര്‍വകലാശാല നല്‍കിയ ഹര്‍ജിയിലാണ് നടപടി.
Read more

നിമിഷ പ്രിയ കേസ്: മാധ്യമ വാർത്തകൾ വിലക്കണമെന്ന കെ എ പോളിന്റെ ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുമായി ബന്ധപ്പെട്ട മാധ്യമവാർത്തകൾ വിലക്കണമെന്ന ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ കെ എ പോളിന്റെ ഹർജി സുപ്രീംകോടതി തള്ളി. കേന്ദ്ര സർക്കാരിന് ആവശ്യമുണ്ടെങ്കിൽ സമീപിക്കുമെന്ന് പോളിനോട് കോടതി പറഞ്ഞു. അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് ജയിൽ നിന്ന് ലഭിച്ചത് എന്ന പേരിൽ കെ എ പോൾ കോടതിയിൽ ചില രേഖകൾ ഹാജരാക്കിയിരുന്നു.
Read more

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നല്‍കിയ ‘Z കാറ്റഗറി’ സുരക്ഷ കേന്ദ്രം പിന്‍വലിച്ചു

ന്യൂഡൽഹി: മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നൽകിയ Z കാറ്റഗറി സുരക്ഷ പിൻവലിച്ച് കേന്ദ്ര സർക്കാർ. ഡൽഹി പൊലീസ് മുഖ്യമന്ത്രിക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തുന്നുണ്ടെന്ന വിലയിരുത്തലിലാണ് സുരക്ഷ പിൻവലിച്ചത്. രേഖ ഗുപ്ത ജനസമ്പർക്ക പരിപാടിയിൽ പങ്കെടുക്കവെ സിവിൽ ലൈൻസ് വസതിയിൽ വെച്ച് ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലായിരുന്നു ആഭ്യന്തര മന്ത്രാലയം സിആർപിഎഫ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ചയായിരുന്നു ഗു​ജ​റാ​ത്ത് രാ​ജ്കോ​ട്ട് സ്വ​ദേ​ശി രാജേഷ് സക്രിയ എന്നയാൾ മുഖ്യമന്ത്രിക്ക് നേരെ അസഭ്യം പറഞ്ഞുകൊണ്ട് ഭാരമുള്ള വസ്തു എടുത്തെറിഞ്ഞത്. മുഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ ആ​ഴ്ച​തോ​റും ന​ട​ക്കാ​റു​ള്ള […]
Read more

29 വര്‍ഷങ്ങള്‍ക്ക് ശേഷം ബിജെപിയിലെ ‘മുണ്ടുരിയല്‍ കേസ്’ അവസാനിപ്പിച്ച്‌ കോടതി

ഗുജറാത്ത് ബിജെപിയിലെ കുപ്രസിദ്ധമായ മുണ്ടുരിയല്‍ കേസ് 29 വർഷങ്ങള്‍ക്ക് ശേഷം അവസാനിപ്പിച്ച്‌ കോടതി. പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ് പങ്കെടുത്ത യോഗത്തില്‍ പാർട്ടിക്കാർ ചേരിതിരിഞ്ഞ് തല്ലുകയും ഒരു മന്ത്രിയുടെ മുണ്ട് ഉരിയുകയും ചെയ്ത കേസാണ് അഹമ്മദാബാദ് സിറ്റി സെഷൻസ് കോടതി വ്യാഴാഴ്ച അവസാനിപ്പിച്ചത്. 1996 മേയ് 20-നാണ് ശങ്കർസിങ് വഗേലയുടെയും കേശുഭായ് പട്ടേലിന്റെയും അനുയായികള്‍ സർദാർ പട്ടേല്‍ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടിയത്. പ്രധാനമന്ത്രിയായി ചുമതലയേറ്റ വാജ്‌പേയിക്ക് സ്വീകരണം നല്‍കുന്ന ചടങ്ങിലായിരുന്നു സംഭവം. മന്ത്രിയും വഗേല പക്ഷക്കാരനുമായ ആത്മാറാം പട്ടേലിന്റെ […]
Read more

പഞ്ചാബില്‍ എല്‍പിജി ടാങ്കര്‍ മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചു; ഏഴു മരണം

ന്യൂഡല്‍ഹി : പഞ്ചാബില്‍ എല്‍ പി ജി ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. 20 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഹോഷിയാര്‍പൂര്‍- ജലന്ധര്‍ റോഡില്‍ മണ്ടിയാല അഡ്ഡക്ക് സമീപം പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ച് എല്‍ പി ജി ടാങ്കര്‍ പൊട്ടിത്തെറിച്ചത്. രാംനഗര്‍ ധേഹ ലിങ്ക് റോഡിലേക്ക് തിരിയുന്നതിനിടെ ടാങ്കര്‍ പിക്കപ്പ് ലോറിയില്‍ ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ സുഖ്ജീത് സിങ്, ബല്‍വന്ത് റായ്, ധര്‍മേന്ദര്‍ വര്‍മ്മ, മഞ്ജിത് സിങ്, വിജയ്, ജസ് വീന്ദര്‍ കൗര്‍, ആരാധന വര്‍മ […]
Read more

ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം; നിരവധി പേരെ കാണാതായി

റാഞ്ചി: ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം. ഉത്തരാഖണ്ഡിലെ ചമോലിയിലെ തരാലിയിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. നിരവധി പേരെ കാണാതായതായി റിപ്പോര്‍ട്ട്. തരാലിയിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ വീട് ഉള്‍പ്പെടെ നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ജില്ലാ കളക്ടറും ദുരിതാശ്വാസ സംഘങ്ങളും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. ഡെറാഡൂണ്‍, തെഹ്രി, പൗരി, ചമോലി, രുദ്രപ്രയാഗ്, നൈനിറ്റാള്‍, അല്‍മോറ തുടങ്ങിയ ജില്ലകളില്‍ ഇടിമിന്നല്‍, മിന്നല്‍, അതിശക്തമായ മഴ […]
Read more

രാജ്യത്തെ ആദ്യ ഓപ്പണ്‍AI ഓഫീസ് ഡല്‍ഹിയില്‍

ഡല്‍ഹി: ലോകത്തിലെ ഏറ്റവും ശക്തമായ AI കമ്പനി ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ തങ്ങളുടെ ആദ്യത്തെ ഓഫീസ് ആരംഭിക്കുമെന്ന് വിവരം. ന്യൂഡല്‍ഹിയിലാണ് ഓഫീസ് ആരംഭിക്കുക. ഇന്ത്യക്കാരുടെ ഇന്റര്‍നെറ്റ് ഉപയോഗം പുനര്‍നിര്‍വചിക്കാനുള്ള OpenAIയുടെ വലിയ പദ്ധതിയുടെ തറക്കല്ലായാണ് ഇതിനെ നിരീക്ഷകര്‍ കാണുന്നത്. ഓപ്പണ്‍എഐയുടെ സിഇഒ സാം ആള്‍ട്ട്മാന് പെട്ടെന്ന് ഇന്ത്യയോട് എന്താണ് ഇത്ര പ്രിയം. ഓപ്പണ്‍ എഐയുടെ സീക്രട്ട് സൂപ്പര്‍പവര്‍ ആണ് ഇന്ത്യ. ആഗോളതലത്തില്‍ ഓപ്പണ്‍ എഐയുടെ രണ്ടാമത്തെ വലിയ യൂസര്‍ നെറ്റ്ര്‍ക്ക് ഇന്ത്യയിലാണ് എന്നതുതന്നെ കാരണം.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.