അഹമ്മദാബാദ് വിമാനാപകടം: മൃതദേഹങ്ങള്‍ മാറിപ്പോയി ; ആരോപണവുമായി മരിച്ച യുകെ പൗരന്മാരുടെ കുടുംബം
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച യു കെ പൗരന്‍മാരുടെ മൃതദേഹം മാറിപ്പോയതായി ആരോപണം.തങ്ങള്‍ക്ക് ലഭിച്ച മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധനാ ഫലം കുടുംബാംഗങ്ങളുടെ സാമ്പിളുകളുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്. വിമാനാപകടത്തില്‍ മരിച്ചവരുടെ 13 മൃതദേഹാവശിഷ്ടങ്ങളാണ് യു.കെയിലേയ്ക്ക് കൊണ്ടുപോയത്. ഇതില്‍ രണ്ടു മൃതദേഹാവശിഷ്ടങ്ങള്‍ മാറിപ്പോയതായാണ് കുടുംബാംഗങ്ങള്‍ ആരോപണം. യുകെയില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് പൊരുത്തക്കേടുകള്‍ കണ്ടെത്തിയത്. ലഭിച്ചിരിക്കുന്ന മൃതദേഹം മറ്റാരുടേതോ ആണെന്നും കുടുംബം പറയുന്നു. കുടുംബങ്ങള്‍ക്കുവേണ്ടി ജയിംസ് ഹീലി എന്ന അഭിഭാഷകനാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. യു.കെ മാധ്യമമായ ഡെയ്‌ലി മെയിലിനോടാണ് […]
Read more

