സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

കൊച്ചി- ധനുഷ്കോടി ദേശീയപാതയിലെ സംരക്ഷണഭിത്തി തകർന്നു

കൊച്ചി: കൊച്ചി- ധനുഷ്കോടി ദേശീയപാതയിലെ സംരക്ഷണഭിത്തി തകർന്നു. മൂന്നാർ പള്ളിവാസലിലാണ് സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായത്. നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് ആക്ഷേപം. കോടികൾ മുടക്കി അത്യാധുനിക നിലവാരത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ നിർമ്മിച്ച സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. രണ്ടാഴ്ച മുമ്പ് വ്യാപക മണ്ണിടിച്ചിൽ പ്രദേശത്തുണ്ടായപ്പോൾ ജില്ല ഭരണകൂടം പ്രത്യേക സംഘത്തെ പരിശോധനക്കയച്ചിരുന്നു. തുടർനടിപടികൾ പുരോഗമിക്കുന്നതിനിടെയാണ് സംരക്ഷണഭിത്തി തകർന്നത്. പരിസ്ഥിതി ലോല മേഖലയിലെ മണ്ണിൻറെ ഘടന പരിശോധിക്കാതെ കരാർ കമ്പനി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് […]
Read more

സാങ്കേതിക തകരാർ; ആക്സിയം 4 ദൗത്യം വീണ്ടും മാറ്റി

ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാംശു ശുക്ലയുടെ കാത്തിരിപ്പ് ഇനിയും നീളും. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് ശുഭാംശു അടക്കം നാല് പേരെ വഹിച്ച് കൊണ്ടുള്ള ആക്സിയം സ്പേസിന്‍റെ ദൗത്യം വീണ്ടും മാറ്റിവെച്ചു. വിക്ഷേപണം നാളെ നടന്നേക്കുമെന്നാണ് റിപ്പോർട്ട്.റോക്കറ്റിന് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് ദൗത്യം മാറ്റിവെച്ചത്. ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചിരുന്ന സ്‌പേസ് എക്‌സ്, റോക്കറ്റിലെ പോസ്റ്റ് സ്റ്റാറ്റിക് ഫയർ ബൂസ്റ്റർ പരിശോധനകളിൽ ലിക്വിഡ് ഓക്സിജൻ ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് കാലതാമസം. ചോർച്ച പരിഹരിക്കാൻ സ്പേസ് എക്സ് ടീമുകൾക്ക് കൂടുതൽ […]
Read more

തീവ്രവാദികള്‍ക്ക് താക്കീതുമായി എസ്.ജയശങ്കര്‍; പാക്കിസ്ഥാനില്‍ ഒളിച്ചാല്‍ അവിടെച്ചെന്ന് നേരിടുമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: തീവ്രവാദികളെ പിന്തുണയ്ക്കുന്നത് തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്. തീവ്രവാദികള്‍ എവിടെയാണെങ്കിലും ഞങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നും അവര്‍ പാക്കിസ്ഥാനില്‍ ഒളിച്ചാല്‍ അവിടേക്കു കടന്നുചെന്ന് നേരിടുമെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ പറഞ്ഞു. ഒരു വിദേശ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ജയശങ്കറിന്റെ പ്രസ്താവന. ഭീകരര്‍ ഇന്ത്യയെ ആക്രമിച്ചാല്‍, പാക്കിസ്ഥാനില്‍ ഉള്‍പ്പെടെ അവര്‍ എവിടെയായിരുന്നാലും ഞങ്ങള്‍ അവരെ വേട്ടയാടും. അതിര്‍ത്തി കടന്നുള്ള ഭീകരത തുടരുന്നിടത്തോളം, ഞങ്ങള്‍ തിരിച്ചടിക്കുകയും നമ്മുടെ സ്വയം പ്രതിരോധത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യും. അത് […]
Read more

സ്റ്റാര്‍ലിങ്ക് രണ്ട് മാസത്തിനകം ഇന്ത്യയില്‍:ആദ്യ ഒരുമാസം സൗജന്യ സേവനം

ന്യൂഡല്‍ഹി: ടെലികോം മന്ത്രാലയത്തില്‍നിന്നുള്ള ലൈസന്‍സ് ലഭിച്ചതിനുപിന്നാലെ അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാനൊരുങ്ങി സ്റ്റാര്‍ലിങ്ക്. ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സംരംഭമായ സ്റ്റാര്‍ലിങ്കിന് കഴിഞ്ഞയാഴ്ചയാണ് പ്രവര്‍ത്തനാനുമതി ലഭിച്ചത്. അതിനിടെ, ഇന്ത്യന്‍ വിപണിയിലെ പ്രൈസിങ് കമ്പനി അന്തിമമാക്കിയിട്ടുണ്ടെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്യുന്നു. സാറ്റലൈറ്റ് ഡിഷ് ഏകദേശം 33,000 രൂപയ്ക്ക് ഉപഭോക്താക്കള്‍ വാങ്ങേണ്ടിവരും. പ്രതിമാസ അണ്‍ലിമിറ്റഡ് ഡാറ്റാ പ്ലാന്‍ 3,000 രൂപയ്ക്ക് ലഭ്യമാകുമെന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിപണന തന്ത്രത്തിന്റെ ഭാഗമായി ഓരോ ഉപകരണം വാങ്ങുമ്പോഴും […]
Read more

കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം

കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കൂടാതെ കടുവയെയും ആനയെയും അതീവ സംരക്ഷിത പട്ടികയിൽ ഒഴിവാക്കണമെന്ന ആവശ്യവും തള്ളി. മനുഷ്യ ജീവന് ഭീഷണിയായ മൃഗങ്ങളെ കൊല്ലാൻ വനം മേധാവിക്ക് അധികാരം ഉണ്ടെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. കാട്ടുപന്നിയുടെ എന്നതിൽ ക്രമാതീതമായ വർധനവ് ഉണ്ടായിട്ടുണ്ടെന്നും കാർഷിക വിളകൾക്ക് നാശ നഷ്ടമുണ്ടാക്കുന്നുണ്ടെന്നും അതുകൊണ്ടു തന്നെ കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കേരളം കത്തയച്ചിരുന്നു. Conent: Union Ministry of Forest and […]
Read more

ദേശീയ സുരക്ഷാ വിഷയം: 88% ജനങ്ങളും മോദിയെ വിശ്വസിക്കുന്നതായി സർവേ

ന്യൂഡൽഹി: മൂന്നാം മോദിസർക്കാർ ഒന്നാംവാർഷികം ആഘോഷിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ വർധിച്ചെന്ന് സർവേ.പഹൽഗാം ഭീകരാക്രമണത്തിന്റെ തിരിച്ചടിയായി നൽകിയ ഓപ്പറേഷൻ സിന്ദൂറിനുശേഷം, ദേശീയസുരക്ഷാവിഷയങ്ങളിൽ രാജ്യത്തെ 88 ശതമാനം ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിശ്വസിക്കുന്നുവെന്നാണ് സ്വകാര്യ വാർത്താചാനൽ ന്യൂസ്18 സർവേയുടെ കണ്ടെത്തൽ. ദേശീയസുരക്ഷയുടെ കാര്യത്തിൽ പ്രധാനമന്ത്രി മോദി ശക്തമായ നിലപാട് തീരുമാനിക്കുന്നുണ്ടെന്ന് തോന്നുന്നുണ്ടോയെന്നായിരുന്നു ചോദ്യം.ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സർവേ നടത്തിയതെന്ന് ചാനൽ വ്യക്തമാക്കി. 14,671 പേരാണ് സർവേയിൽ പങ്കെടുത്തത്. അതിൽ 88.06 ശതമാനം പേരും മോദിയിൽ വിശ്വാസമർപ്പിക്കുന്നവരാണ്. 11.94 […]
Read more

സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധുനദീജല കരാര്‍ റദ്ദാക്കിയ ഇന്ത്യയുടെ നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍. ഇതുസംബന്ധിച്ച് ഇന്ത്യക്ക് 4 കത്തുകള്‍ പാക്കിസ്ഥാന്‍ അയച്ചുവെന്ന് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഒന്നിനുപുറകെ ഒന്നായാണ് കത്തുകള്‍ ഇന്ത്യക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. നദീജല കരാര്‍ റദ്ദാക്കിയതിനു പിന്നാലെ പാക്കിസ്ഥാന്‍ കടുത്ത ജലക്ഷാമത്തിലൂടെ കടന്നുപോകുകയാണെന്നാണ് നിഗമനം. ഇതിനുപിന്നാലെയാണ് പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കത്തയച്ചത്. പാക്കിസ്ഥാന്‍ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുര്‍താസയാണ് ഇന്ത്യയുടെ ജലശക്തി മന്ത്രാലയത്തിന് കത്തയച്ചെന്നാണ് റിപ്പോര്‍ട്ട്. പിന്നാലെ വിദേശകാര്യ മന്ത്രാലയത്തിനും ഇതുസംബന്ധിച്ച […]
Read more

തപാല്‍ വകുപ്പ് ഡിജിറ്റല്‍ യുഗത്തിലേക്ക്: ഇനി പിന്‍കോഡുകള്‍ക്ക് പകരം ഡിജിറ്റല്‍ പിന്‍

തിരുവനന്തപുരം: പിന്‍കോഡുകള്‍ക്ക് പകരം ഡിജിറ്റല്‍ പിന്നുകള്‍ അവതരിപ്പിച്ച് തപാല്‍ വകുപ്പ്. ഡിജിപിന്‍ സംവിധാനം ഉപയോഗിച്ച് ഇനി മുതല്‍ വിലാസങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ സാധിക്കും. മുന്‍പ് പിന്‍കോഡുകള്‍ ഒരു സ്ഥലത്തെ മുഴുവന്‍ സൂചിപ്പിക്കുന്നതായിരുന്നെങ്കില്‍ ഡിജിപിന്‍ സൂചിപ്പിക്കുക ഒരു നിശ്ചിത പ്രദേശത്തെ ആയിരിക്കും. തപാല്‍ വകുപ്പ് പൂര്‍ണമായും ഡിജിറ്റലായി മാറുന്നതിന്റെ മുന്നോടിയാണ് പുതിയ തീരുമാനം. പത്ത് ഡിജിറ്റുള്ള ആല്‍ഫന്യുമറിക് കോഡാണ് ഡിജിപിന്‍ ആയി ഉപയോഗിക്കുന്നത്. വ്യക്തികള്‍ക്ക് അവരുടെ ഭവനങ്ങളുടേയും വസ്തുവിന്റേയും കൃത്യമായ ലൊക്കേഷന്‍ എടുത്ത് ഡിജിപിന്‍ കോഡ് ജനറേറ്റ് ചെയ്യാന്‍ […]
Read more

ചിന്നസ്വാമി ദുരന്തം: കടുത്ത നടപടിയുമായി കർണാടക സർക്കാർ; നാല് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ബെംഗളൂരു ദുരന്തത്തില്‍ കടുത്ത നടപടിയുമായി കർണാടക സർക്കാർ. ബെംഗളൂരു പൊലീസ് കമ്മീഷണർ ഉൾപ്പെടെ നാല് മുതിർന്ന ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ജുഡീഷ്യൽ അന്വേഷണത്തിനും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. ആർസിബി ഫ്രാഞ്ചൈസിയുടെ പ്രതിനിധികളെ ഉൾപ്പെടെ അറസ്റ്റ് ചെയ്യാനാണ് സർക്കാർ തീരുമാനം. ബുധനാഴ്ച ആർസിബിയുടെ ഐപിഎൽ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 11 പേരാണ് മരിച്ചത്. 11 പേരുടെ ജീവനെടുത്ത ദുരന്തത്തിൽ പൊലീസിനും പരിപാടിയുട സംഘാടകർക്കുമാണ് വീഴ്ച സംഭവിച്ചതെന്നാണ് സിദ്ധരാമയ്യ സർക്കാരിന്റെ നിലപാട്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആഘോഷപരിപാടിയും വിക്ടറി പരേഡും […]
Read more

പിൻകോഡുകൾ ​ഇനി വേണ്ട, രാജ്യത്ത് ‘ഡിജിപിന്‍’ അവതരിപ്പിച്ച്‌ ഇന്ത്യൻ തപാൽ വകുപ്പ്

ന്യൂഡൽഹി: രാജ്യത്ത് പിന്‍കോഡിന് പകരം ഉപയോഗിക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ മേല്‍വിലാസമായ ‘ഡിജിപിന്‍’ അവതരിപ്പിച്ചു പോസ്റ്റല്‍ വകുപ്പ്. പത്ത് ഡിജിറ്റുള്ള ആൽഫന്യൂമറിക് കോഡാണ് ഡിജിപിൻ. ഡിജിപിൻ സംവിധാനത്തിലൂടെ മേൽവിലാസം കൃത്യമായി കണ്ടെത്താൻ സാധിക്കും. ഓരോ സ്ഥലത്തിന്‍റെയും അക്ഷാംശവും രേഖാംശവും കണക്കാക്കിയാണ് ഡിജിപിന്‍ എന്ന ഡിജിറ്റല്‍ അഡ്രസ് സൃഷ്ടിക്കപ്പെടുന്നത്. അക്ഷരങ്ങളും അക്കങ്ങളും ചേര്‍ന്ന പത്തക്ക നമ്പറാണ് ഡിജിപിന്‍. എന്താണ് ഡിജിപിന്‍ എന്നും, ഡിജിപിന്‍ വന്നതോടെ നിങ്ങളുടെ നിലവിലെ പോസ്റ്റല്‍ അഡ്രസ് മാറുമോ എന്നൊക്കെയുള്ള സംശയങ്ങള്‍ പലര്‍ക്കും കാണും. പിന്‍കോ‍ഡ് എന്നത് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.