സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ തപന്‍ കുമാറിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി

ന്യൂഡല്‍ഹി: ഇന്റലിജന്‍സ് ബ്യൂറോ മേധാവി തപന്‍ കുമാര്‍ ദേകയുടെ സേവന കാലാവധി ഒരു വര്‍ഷം കൂടി നീട്ടി. ഇത് രണ്ടാംതവണയാണ് കാലവധി നീട്ടി നല്‍കുന്നത്. ഇതോടെ 2026 ജൂണ്‍ വരെ അദ്ദേഹത്തിന് പദവിയില്‍ തുടരാം. പഹല്‍ഗാം ഭീകാരാക്രമണവും അതിനെത്തുടര്‍ന്നുണ്ടായ സൈനിക നടപടികള്‍ക്കും പിന്നാലെയാണ് ഐബി ഡയറക്ടറുടെ കാലാവധി നീട്ടിയിരിക്കുന്നത്. ഹിമാചല്‍ പ്രദേശ് കേഡറിലുള്ള 1988 ബാച്ചിലെ ഇന്ത്യന്‍ പോലീസ് സര്‍വീസ് ഉദ്യോഗസ്ഥനായ ദേകയെ 2022 ജൂണിലാണ് ഐബി മേധാവിയായി നിയമിച്ചത് രണ്ട് വര്‍ഷത്തേക്കായിരുന്നു നിയമനം. അദ്ദേഹത്തിന്റെ കാലാവധി […]
Read more

രാജ്യത്ത്‌ വീണ്ടും പുതിയ നോട്ടുകൾ: പ്രഖ്യാപനവുമായി ആർബിഐ, അറിഞ്ഞിരിക്കേണ്ടവയെല്ലാം

ന്യൂഡൽഹി: വീണ്ടും രാജ്യത്ത് പുതിയ നോട്ടുകള്‍ എത്തുന്നു. പുതിയ 20 രൂപ നോട്ട് ഉടന്‍ വിപണിയില്‍ എത്തുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു. പുതിയ ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ ഒപ്പോട് കൂടിയാകും പുതിയ 20 രൂപ നോട്ടുകള്‍ എത്തുക. നോട്ടു നിരോധനത്തിനു ശേഷം ആര്‍ബിഐ അവതരിപ്പിച്ച പുതിയ നോട്ടുകളുടെ സീരീസില്‍ തന്നെയാകും ഈ നോട്ടും എത്തുക. അതായത് നിലവില്‍ വിപണിയില്‍ ലഭ്യമായ പുതിയ 20 നോട്ടിന്റെ സമാന രൂപകല്‍പ്പനയും സവിശേഷതകളും തന്നെയാകും പുതിയ […]
Read more

ജൂനിയർ ജഡ്ജിമാരാകാൻ 3 വർഷത്തെ പ്രാക്ടീസ് വേണമെന്ന് സുപ്രീംകോടതി

ജൂനിയർ ജഡ്ജിമാരാകാൻ അപേക്ഷ നൽകുന്നവർക്ക് മൂന്ന് വർഷത്തെ അഭിഭാഷക പ്രവൃത്തി പരിചയമുണ്ടാകണമെന്ന വ്യവസ്ഥ പുനഃസ്ഥാപിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് വിധി. ഇതോടെ നിയമബിരുദം പൂർത്തിയാക്കി എത്തുന്ന ഉദ്യോഗാർത്ഥികൾ നേരിട്ട് ജുഡീഷ്യൽ സർവീസിലേക്ക് പ്രവേശിക്കുന്നത് സുപ്രീംകോടതി തടഞ്ഞു. ജഡ്‍ജിമാരാകാൻ അപേക്ഷിക്കുന്നവർക്ക് അംഗീകൃത അഭിഭാഷകരുടെ കീഴിൽ മൂന്ന് വർഷത്തെയെങ്കിലും പ്രവർത്തിപരിചയം ആവശ്യമാണ്. പുതിയ നിയമ ബിരുദധാരികളെ ഒരു ദിവസം പോലും പ്രാക്ടീസ് ചെയ്യാതെ ജുഡീഷ്യൽ സർവീസിൽ പ്രവേശിക്കാൻ അനുവദിക്കുന്നത് സങ്കീർണതകൾക്ക് കാരണമാകുമെന്നും കോടതി നീരീക്ഷിച്ചു. […]
Read more

രാഹുല്‍ ഗാന്ധിയേയും അസിം മുനീറിനേയും ചേർത്തുള്ള ചിത്രവുമായി ബിജെപി നേതാവ് അമിത് മാളവ്യ

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് അമിത് മാളവ്യ. രാഹുൽ സംസാരിക്കുന്നത് പാകിസ്ഥാൻ ഭാഷയാണെന്നാണ് അമിത് മാളവ്യയുടെ ആരോപണം. എത്ര ഇന്ത്യൻ വിമാനങ്ങൾ നഷ്ടപ്പെട്ടുവെന്ന് ചോദിക്കുന്ന രാഹുലിന് പാക് വിമാനങ്ങളെ കുറിച്ച് മിണ്ടാട്ടമില്ല. പാകിസ്ഥാന്‍റെ പരമോന്നത ബഹുമതിയായ നിഷാൻ ഇ പാകിസ്ഥാനാണോ രാഹുലിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പരിഹസിച്ചു. രാഹുലിന്‍റേറെയും അസിം മുനീറിന്‍റേയും മുഖം ചേർത്തുള്ള ചിത്രവും അദ്ദേഹം എക്‌സിൽ പങ്കുവെച്ചു.
Read more

രണ്ടര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; അമ്മയ്ക്കും പങ്കാളിക്കുമെതിരെ കേസ്

മുംബൈ: രണ്ടര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ പങ്കാളി അറസ്റ്റിൽ. മുംബൈയിലെ മാൽവാനി പ്രദേശത്തുവെച്ചായിരുന്നു സംഭവം. അമ്മ നോക്കിനിൽക്കെയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ കുഞ്ഞിൻ്റെ അമ്മ റീന ഷെയ്ക്കിനെയും പങ്കാളി ഫർഹാൻ ഷെയ്ക്കിനെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് കുട്ടി മരണപ്പെട്ടത്. തുടർന്ന്, ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. രണ്ടര വയസുകാരിയായ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശ്വാസം മുട്ടൽ മൂലമുണ്ടായ ആഘാതത്തിലാണ് കുട്ടി മരണപ്പെട്ടതെന്നും ആശുപത്രി […]
Read more

തുര്‍ക്കിക്കെതിരെ നിയമം കടുപ്പിച്ച് ബേക്കറി ഫെഡറേഷന്‍: അസംസ്‌കൃതവസ്തുക്കളുടെ ഇറക്കുമതി ബഹിഷ്‌കരിക്കും

ന്യൂഡല്‍ഹി: ഇന്ത്യ- പാക് സംഘര്‍ഷസാഹചര്യത്തില്‍ പാകിസ്താന് പിന്തുണ നല്‍കിയ തുര്‍ക്കിക്കെതിരെ കൂടുതല്‍ നടപടികളുമായി ഇന്ത്യ. ബേക്കറി ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിനുപയോഗിക്കുന്ന തുര്‍ക്കിയില്‍ നിന്നുള്ള അസംസ്‌കൃത വസ്തുക്കള്‍ ബഹിഷ്‌കരിക്കുമെന്ന് ഇന്ത്യന്‍ ബേക്കേഴ്സ് ഫെഡറേഷന്‍ അറിയിച്ചു. ബേക്കറി ഉല്‍പന്നങ്ങള്‍ക്കായുള്ള ഡ്രൈഫ്രൂട്സ്, നട്സ്, ജെല്‍സ്, ഫ്ളേവറുകള്‍ തുടങ്ങിയവയൊന്നും തുര്‍ക്കിയില്‍ നിന്ന് വാങ്ങേണ്ടതില്ലെന്നാണ് തീരുമാനം. കൂടാതെ, മെഷീനുകളും പാക്കിങ് വസ്തുക്കളും വാങ്ങേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. ബേക്കേഴ്സ് ഫെഡറേഷന്‍ ദേശീയ സെക്രട്ടറി പോള്‍ മാത്യുവാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ബേക്കറി ഉല്‍പന്നങ്ങള്‍ക്കായി ഇന്ത്യയിലേക്ക് നല്ലൊരു പങ്ക് അസംസ്‌കൃത വസ്തുക്കള്‍ […]
Read more

ആണവോര്‍ജ്ജ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം: സര്‍ക്കാര്‍ നിയമഭേതഗതിക്ക് ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ആണവോര്‍ജ്ജ മേഖലയില്‍ നിര്‍ണായക നിയമ ഭേദഗതിക്ക് ഒരുങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍. രണ്ട് ഭേദഗതികള്‍ ആകും നിലവിലെ നിയമത്തില്‍ വരുത്തുക.ആണവോര്‍ജ്ജ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനായും ന്യൂക്ലിയര്‍ ലയബിലിറ്റി വ്യവസ്ഥയിള്‍ ഇളവ് വരുത്താനുമുള്ള ഭേദഗതികള്‍ വരുത്തും.വരുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇത് അവതരിപ്പിക്കുമെന്നാണ്റിപ്പോര്‍ട്ട്. രാജ്യത്തെ ആണവോര്‍ജ്ജ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനും വിദേശ നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. നിലവിലെ ആണവോര്‍ജ നിയമത്തിലെ രണ്ട് വ്യവസ്ഥകള്‍ ഭേദഗതി ചെയ്‌തേക്കും. ആദ്യമായി ന്യൂക്ലിയര്‍ ലയബിലിറ്റി വ്യവസ്ഥയില്‍ […]
Read more

ആര്‍എസ്എസ് ആസ്ഥാന ഭീകരരുടെ ലക്ഷ്യം: 17 ദിവസത്തേക്ക് ഡ്രോണ്‍ നിരോധനം

ന്യൂഡൽഹി: നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തിനും ദീക്ഷഭൂമി പ്രദേശത്തിനും സുരക്ഷ ശക്താക്കി. പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം ഭീകരർ ലക്ഷ്യമിടുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സുരക്ഷ കൂട്ടിയത്. പ്രദേശത്ത് 17 ദിവസത്തേക്ക് ഡ്രോണ്‍ നിരോധിച്ചിട്ടുണ്ട്. നാഗ്പൂര്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ നടക്കുന്നത്. ആവശ്യമുള്ളത്ര പോലിസനെ പ്രദേശത്ത് വിന്യസിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രി ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. 2023 ലെ ഇന്ത്യൻ സിവിൽ […]
Read more

PSLV-C61 വിക്ഷേപണം പരാജയം: ഐഎസ്ആര്‍ഒയുടെ നൂറ്റിയൊന്നാം വിക്ഷേപണ ദൗത്യം

ശ്രീഹരിക്കോട്ട: എസ്എല്‍വി സി 61 വിക്ഷേപണം പരാജയപ്പെട്ടു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ EOS- 09 ന് ഭ്രമണപഥത്തില്‍ എത്താന്‍ സാധിച്ചില്ല. വിക്ഷേപണത്തിന് ശേഷം മൂന്നാം ഘട്ടത്തിലുണ്ടായ അപ്രതീക്ഷിത പ്രശ്‌നങ്ങളാണ് ദൗത്യം പരാജയപ്പെടാന്‍ കാരണമായത്. ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന് ഐഎസ്ആര്‍ ഒ ചെയര്‍മാന്‍ ഡോ. വി നാരായണന്‍ അറിയിച്ചു. പിഎസ്എല്‍വി ദൗത്യം പരാജയപ്പെടുന്നത് അത്യപൂര്‍വമാണ്. ആദ്യ രണ്ട് ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചെങ്കിലും മൂന്നാം ഘട്ടത്തില്‍ അപ്രതീക്ഷിത പ്രതിസന്ധി നേരിട്ടതാണ് ദൗത്യം പരാജയപ്പെടാന്‍ കാരണം. ഏതു കാലാവസ്ഥയിലും രാപകല്‍ഭേദമില്ലാതെ […]
Read more

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു

ചെന്നൈ: നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതു മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചെന്നൈ ആവഡിയിലെ പരീക്ഷാ കേന്ദ്രത്തില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്നു പരീക്ഷ പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്ന വിദ്യാര്‍ഥികള്‍ക്കു പുനഃപരീക്ഷ നടത്തുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയും മറുപടി നല്‍കുംവരെയാണു ഫലം തടഞ്ഞത്. 45 മിനിറ്റോളം വൈദ്യുതി തടസ്സപ്പെട്ടതിനെ തുടര്‍ന്നു പരീക്ഷ പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്ന വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു നടപടി. കേസ് ജൂണ്‍ 2നു വീണ്ടും പരിഗണിക്കും. മധ്യപ്രദേശ് ഹൈക്കോടതിയും നീറ്റ് ഫലം പുറത്തു വിടുന്നതു തടഞ്ഞിട്ടുണ്ട്. കഴിഞ്ഞ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.