സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

ഇന്ത്യ-പാക് സംഘര്‍ഷം; എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും വിമാന സര്‍വീസുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തിന് അയവ് വന്നെങ്കിലും സുരക്ഷയുടെ ഭാഗമായി വിവിധയിടങ്ങളില്‍ നിന്നുള്ള ഇന്നത്തെ(13.05.25) വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും റദ്ദാക്കി. ജമ്മു, ലേ, ജോധ്പൂര്‍, അമൃത്സര്‍, ഭുജ്, ജാംനഗര്‍, ചണ്ഡീഗഡ്, രാജ്‌കോട്ട് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്. ജമ്മു, അമൃത്സര്‍, ചണ്ഡീഗഡ്, ലേ, ശ്രീനഗര്‍, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതിനാലാണിതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. അതേസമയം യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സര്‍വീസുകള്‍ റദ്ദാക്കിയതെന്ന് ഇന്‍ഡിഗോ […]
Read more

ബ്ലാക്ക് ഔട്ടുകള്‍ പിന്‍വലിച്ചു; അതിർത്തിയിൽ ജാഗ്രത തുടരുന്നു

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിലവിൽ അതിർത്തി ശാന്തമെന്നും, ജാഗ്രത തുടരുന്നതായും റിപ്പോർട്ട്. ജമ്മുകശ്മീർ, രാജസ്ഥാന്‍, പഞ്ചാബ് പ്രഖ്യാപിച്ചിരുന്ന ബ്ലാക്ക് ഔട്ടുകളും പിന്‍വലിച്ചു. ഇന്നലെ രാത്രിയോടെ പാക് ഡ്രോൺ സാന്നിധ്യം സ്ഥിരീകരിച്ച മേഖലകളില്‍ കനത്ത ജാഗ്രത തുടരുകയാണ്. പഞ്ചാബിലെ ഫിറോസ്‌പൂരിലടക്കം സ്കൂളുകള്‍ അടച്ചിടും. എയർഇന്ത്യയും ഇന്‍ഡിഗോയും വിമാന സർവീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ജമ്മു, അമൃത്സർ, ചണ്ഡിഗഡ്, ലേ, ശ്രീനഗർ, രാജ്കോട്ട്, എന്നീ ആറ് വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് ഇൻഡിഗോ റദ്ദാക്കിയത്. സുരക്ഷാ നടപടി കണക്കിലെടുത്താണ് നടപടിയെന്നാണ് ഇൻഡിഗോ അറിയിക്കുന്നത്. […]
Read more

വ്യാജ നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ക്ക് മറുപടി നല്‍കരുത്; മുന്നറിയിപ്പുമായി പ്രതിരോധ വകുപ്പ്

ന്യൂഡല്‍ഹി:ഓപ്പറേഷന്‍ സിന്ദൂറിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ പാക് ചാരന്മാര്‍ വ്യാജ നമ്പറുകളില്‍ നിന്ന് ബന്ധപ്പെടാന്‍ സാധ്യതയുണ്ടെന്ന് പ്രതിരോധ വകുപ്പ്. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയാണ് ഫോണ്‍ കോളുകള്‍ വരുന്നതെന്നും ഇതില്‍ ജാഗ്രത പാലിക്കണമെന്നും സൈന്യം അറിയിച്ചു. 7340921702 എന്ന ഇന്ത്യന്‍ നമ്പറില്‍ നിന്ന് വരുന്ന ഇത്തരം കോളുകളോട് പ്രതികരിക്കരുതെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരം ചതികളില്‍ വീഴരുത്. ഇന്ത്യന്‍ പ്രതിരോധ ഉദ്യോഗസ്ഥരായി നടിച്ച്, മാധ്യമപ്രവര്‍ത്തകരെയും സാധാരണക്കാരെയും വിളിച്ച്, നിലവിലുള്ള സാഹചര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ പാകിസ്താന്‍ ഇന്റലിജന്‍സ് […]
Read more

ട്രംപിന്റെ പരാമര്‍ശം അവഹേളനതുല്യം:ചോദ്യങ്ങള്‍ക്ക് കേന്ദ്രം മറുപടി പറയണം; ജോണ്‍ ബ്രിട്ടാസ് എം പി

ന്യൂഡല്‍ഹി: അമേരിക്കയുടെ ഭാഗത്തുനിന്നുള്ള പ്രചാരണങ്ങളും പ്രഖ്യാപനങ്ങളും ഒരു സ്വതന്ത്ര രാജ്യത്തിനും ഒരിക്കലും ദഹിക്കുന്നതല്ലെന്ന്ജോണ്‍ബ്രിട്ടാസ് എം പി.അവഹേളനത്തിന് തുല്യമായ പരാമര്‍ശങ്ങളാണ് അമേരിക്കന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും അദ്ദേഹം. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. ഏതാനും സൈനിക ഉദ്യോഗസ്ഥന്മാരെയോ വിദേശകാര്യ സെക്രെട്ടറിയേയോ മാത്രം പത്രസമ്മേളനത്തിലേക്ക് കടത്തിവിട്ട് രാഷ്ട്രീയ നേതൃത്വത്തിന്റെ കൈകഴുകാന്‍ കഴിയില്ല. രാഷ്ട്രീയ നേത്യത്വമാണ് പ്രധാനപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കേണ്ടത്. അതിനുള്ള വേദി പാര്‍ലമെന്റാണെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ കേന്ദ്രം ഇതുവരെ […]
Read more

ബ്രഹ്‌മോസ് എയ്റോസ്പേസ് പ്രൊഡക്ഷന്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് പ്രതിരോധമന്ത്രി

ഉത്തര്‍പ്രദേശ്: ലഖ്നൗവിലെ ബ്രഹ്‌മോസ് എയ്റോസ്പേസ് പ്രൊഡക്ഷന്‍ യൂണിറ്റ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തു. വെര്‍ച്വല്‍ ആയാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. പ്രതിവര്‍ഷം 80 മുതല്‍ 100 വരെ മിസൈലുകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന തരത്തിലാണ് നിര്‍മ്മാണ യുണീറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 300 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഉല്‍പാദന യൂണിറ്റ് 290 മുതല്‍ 400 കിലോമീറ്റര്‍ വരെ ദൂരപരിധിയും 2.8 പരമാവധി വേഗതയുമുള്ള ബ്രഹ്‌മോസ് മിസൈലുകള്‍ നിര്‍മ്മിക്കും. ഇന്ത്യയും റഷ്യയും തമ്മിലുള്ള സംയുക്ത സംരംഭമായ ബ്രഹ്‌മോസ് എയ്റോസ്പേസ് […]
Read more

‘ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വ്യാജ വാർത്ത പ്രചരിക്കുന്നതിൽ നിന്ന് ജനം വിട്ടുനിൽക്കുക’; വ്യോമസേന

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് വ്യോമസേന അറിയിച്ചു. ഊഹാപോഹങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നതില്‍ നിന്നും ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും വ്യോമസേന എക്‌സിലൂടെ അഭ്യര്‍ത്ഥിച്ചു. കൃത്യമായ വിവരങ്ങൾ വാർത്ത സമ്മേളനം നടത്തി അറിയിക്കും. ‘ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ വ്യോമസേനയോട് നിര്‍ദേശിക്കപ്പെട്ട ദൗത്യങ്ങള്‍ കൃത്യതയോടെയും പ്രൊഫഷണലിസത്തോടെയും വിജയകരമായി നിര്‍വഹിച്ചു. ദേശീയ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി, തികഞ്ഞ ആസൂത്രണത്തോടെയും, രഹസ്യസ്വഭാവത്തോടെയും, വിവേകപൂര്‍ണ്ണവുമായ രീതിയിലാണ് വ്യോമസേന ചുമതലകള്‍ പൂര്‍ത്തിയാക്കിയത്. ട്വീറ്റില്‍ വിശദമാക്കുന്നു. അതേസമയം, ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ ഡല്‍ഹിയിൽ തിരക്കിട്ട ചർച്ചകളാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി […]
Read more

ഇന്ത്യ – പാക് വെടിനിര്‍ത്തല്‍ കരാറിനെ സ്വാഗതം ചെയ്ത് ഖത്തര്‍

ദോഹ: ഇന്ത്യക്കും പാകിസ്താനുമിടയിലെ സംഘര്‍ഷം അവസാനിപ്പിച്ച് വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയതിനെ സ്വാഗതം ചെയ്ത് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം. ഇരു രാജ്യങ്ങളുടെയും സമാധാനത്തോടുള്ള പ്രതിബദ്ധതയും സമവായത്തോടെ സുസ്ഥിര സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങളും പ്രതിഫലിപ്പിക്കുന്നതാണ് കരാറെന്ന് മന്ത്രാലയം വ്യക്തമാക്കി. അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കുന്നതില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ ശ്രമങ്ങള്‍ക്ക് ഖത്തറിന്റെ അഗാധമായ നന്ദിയും മന്ത്രാലയം അറിയിച്ചു.സംഘര്‍ഷങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിനും പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ സമാധാനം, സ്ഥിരത, വികസനം, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങള്‍ക്കും […]
Read more

പാക് ഡ്രോണ്‍ ആക്രമണം; ഉദ്ദംപൂരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഉദ്ദംപൂര്‍ വ്യോമതാവളത്തിനു നേരെ പാകിസ്താന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സൈനികന് വീരമൃത്യു. വ്യോമസേനയില്‍ മെഡിക്കല്‍ സര്‍ജന്റായി സേവനം അനുഷ്ടിച്ചിരുന്ന രാജസ്ഥാന്‍ ജുഝുനു സ്വദേശി സുരേന്ദ്ര സിങ് മോഗ (36) ആണ് വീരമൃത്യു വരിച്ചത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ശനിയാഴ്ച പുലര്‍ച്ചെയാണ് വ്യോമതാവളത്തിന് നേരെ ആക്രമണം ഉണ്ടായത്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ഡ്രോണുകള്‍ തകര്‍ത്തുവെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ശരീരത്തില്‍ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 14 വര്‍ഷത്തിലേറെയായി സൈന്യത്തില്‍ […]
Read more

അതിർത്തി ജില്ലകള്‍ ശാന്തമാകുന്നു; കനത്ത ജാഗ്രത തുടര്‍ന്ന് സൈന്യം

വെടിനിർത്തൽ കരാറിന് പിന്നാലെ ജമ്മു കശ്മീരിലെ അതിർത്തി ജില്ലകള്‍ ശാന്തമാകുന്നുവെന്ന് റിപ്പോർട്ടുകൾ. അര്‍ധരാത്രിക്കുശേഷം എവിടെയും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശ്രീനഗറിലും പൂഞ്ചിലും അഖ്നൂരിലും പുതിയ ഡ്രോണ്‍ സെെറ്റിംഗുകളില്ല. ഡ്രോണ്‍ തകർന്നുവീണ പഞ്ചാബിലെ ഫിറോസ്‌പൂരിലും, പത്താന്‍കോട്ടിലും നിലവിൽ സ്ഥിതി ശാന്തമാണ്.കശ്മീരടക്കം ഇന്ത്യ-പാകിസ്ഥാൻ തിര്‍ത്തി മേഖലകളിലെല്ലാം കനത്ത ജാഗ്രത തുടരുകയാണ്. ജമ്മു അടക്കമുള്ള അതിര്‍ത്തി മേഖലകളും സാധാരണ നിലയിലേക്ക് പോവുകയാണ്. ഇന്നത്തെ പകലും രാത്രിയും വെടിനിര്‍ത്തൽ കരാറിൽ നിര്‍ണായകമാണ്.
Read more

വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് പ്രകോപനം

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷം അത് ലംഘിച്ച പാക് നിലപാട് പാകിസ്ഥാനെ എന്തുകൊണ്ട് ഇന്ത്യ തെമ്മാടി രാഷ്ട്രമെന്ന് വിളിക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു. പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചതോടെ സൈന്യം ജാഗ്രതയിലാണ്. ഇരുരാജ്യങ്ങളിലെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വെടിനിര്‍ത്തലിന് ധാരണയായത്. ഉച്ചകഴിഞ്ഞ് 3.35ന് പാകിസ്ഥാന്‍ ഡിജിഎംഒയാണ് ഇന്ത്യയുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ വെടിനിര്‍ത്തലിന് ധാരണയാവുകയായിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് വെടിനിര്‍ത്തലിനെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അത് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.