സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

‘പാകിസ്ഥാന്റെ പരമാധികാരം നിലനിർത്തണം’: പൂർണ പിന്തുണയുമായി ചൈന

ഇസ്‌ലാമബാദ്: വെടിനിർത്തൽ കരാർ ലംഘനത്തിന് പിന്നാലെ പാക്കിസ്ഥാന് പിന്തുണയുമായി ചൈന. പാക്ക് വിദേശകാര്യ മന്ത്രി ഇഷാഖ് ധറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ചൈനയുടെ പിന്തുണ പാക്കിസ്ഥാനെ അറിയിച്ചത്. പാകിസ്താന്റെ പരമാധികാരം സ്വാതന്ത്ര്യം എന്നിവ ഉയർത്തിപ്പിടിക്കുന്നത് ചൈന എന്നും ഒപ്പം നിൽക്കുമെന്ന് വാങ് യി ഇഷാഖ് ധറിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. സംഭാഷണത്തിന് തൊട്ടുപിന്നാലെ പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയം ഇത് സ്ഥിരീകരിച്ച് പ്രസ്താവനയും പുറത്തിറക്കി. പാകിസ്ഥാന്റെ സംയമനത്തെ ചൈന അംഗീകരിക്കുന്നുവെന്നും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ […]
Read more

ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം

കോട്ടയം :ഏറ്റുമാനൂർ എംസി റോഡിൽ നിയന്ത്രണം വിട്ട കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ഇന്ന് പുലർച്ചെ ഒരുമണിയോടെ ആയിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ രണ്ടു പേരെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ സ്വദേശികൾ സഞ്ചരിച്ച കാറായിരുന്നു അപകടത്തിൽപ്പെട്ടത്. ഏറ്റുമാനൂരിൽ നിന്ന് എറണാകുളം റൂട്ടിൽ വരികയായിരുന്ന കാറും എതിർദിശയിൽ വരികയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.
Read more

അമൃത്സറിൽ അതീവ ജാ​ഗ്രത നിർദേശം; റെഡ് അലർട്ട് തുടരുന്നു

പഞ്ചാബ് : ഓപ്പറേഷൻ സിന്ദൂർ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പഞ്ചാബ് അമൃത്സറിൽ അതീവ ജാ​ഗ്രത നിർദേശം. ഇവിടെ റെഡ് അലർട്ട് തുടരുകയാണ് . കൂടാതെ ഇവിടെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചെങ്കിലും ഗ്രീൻ സിഗ്നൽ ലഭിച്ചിട്ടില്ലെന്നും ആരും പരിഭ്രാന്തരാകരുതെന്നും ജില്ലാ കളക്ടര്‍ ഇന്ന് പുലർച്ചെ അറിയിച്ചു. കൂടാതെ അനാവശ്യമായി ജനങ്ങൾ പുറത്തിറങ്ങരുതെന്നും കളക്ടർ നിർദേശം നൽകി .”റോഡുകളിലോ ബാൽക്കണികളിലോ ടെറസുകളിലോ ഇറങ്ങരുത്. പരിഭ്രാന്തരാകരുത്. സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത് സുരക്ഷിതമാകുമ്പോൾ ഞങ്ങൾ നിങ്ങളെ അറിയിക്കും” എന്ന് കളക്ടർ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം […]
Read more

പാകിസ്ഥാനിൽ പ്രളയ ഭീതി: സലാൽ അണക്കെട്ടിന്‍റെ 12 ഷട്ടറുകൾ തുരന്നു വിട്ടു ഇന്ത്യ

ന്യൂഡൽഹി: ജമ്മു കശ്മീരിലെ സലാൽ അണക്കെട്ടിന്റെ 12 ഷട്ടറുകൾ തുറന്ന് ഇന്ത്യ. ചെനാബ് നദിക്ക് കുറുകെ രിയാസിയിൽ ആണ് സലാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായിരുന്നു. ഇതോടെയാണ് ഡാമിന്‍റെ കൂടുതൽ ഷട്ടറുകൾ തുറക്കേണ്ടിവന്നത്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായിരുന്നു. ഇതോടെയാണ് ഡാമിന്‍റെ കൂടുതൽ ഷട്ടറുകൾ തുറക്കേണ്ടിവന്നത്. വെള്ളം കുത്തിയൊഴുകിത്തുടങ്ങിയതോടെ പാകിസ്ഥാന്‍റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീതിയിലാണ്. നേരത്തെ ഉറി ഡാമുകളുടെ ഷട്ടറുകളും ഇന്ത്യ മുന്നറിയിപ്പില്ലാതെ തുറന്നു വിട്ടിരുന്നു. സിന്ധു നദീ […]
Read more

ജാതി സെന്‍സസ്: റിപ്പോര്‍ട്ടില്‍ തീരുമാനം മാറ്റിവെച്ച് കര്‍ണാടക

ബെംഗളൂരു: ജാതി സെന്‍സസ് റിപ്പോര്‍ട്ടില്‍ തീരുമാനം വീണ്ടും മാറ്റിവെച്ച് കര്‍ണാടക. വിഷയത്തില്‍ മന്ത്രിസഭ ഹ്രസ്വ ചര്‍ച്ച നടത്തിയിരുന്നു. മന്ത്രിമാര്‍ക്കിടയില്‍ കൂടുതല്‍ വിപുലമായ ചര്‍ച്ചകള്‍ക്ക് സാധ്യതയുളളതിനാൽ തീരുമാനം വീണ്ടും മാറ്റിവെച്ചത്. വിഷയത്തിൽ നിരവധി മന്ത്രിമാര്‍ മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കിയെന്നും നിയമ മന്ത്രി എച്ച് കെ പാട്ടീല്‍ പറഞ്ഞു. പിന്നാക്ക വിഭാഗ ക്ഷേമമന്ത്രി വിവരങ്ങള്‍ അവതരിപ്പിച്ചു. മെയ് 15-നാകും അടുത്ത മന്ത്രിസഭാ യോഗം നടക്കുക. അടുത്ത മന്ത്രിസഭാ യോഗത്തില്‍ കൂടുതല്‍ ചര്‍ച്ചകളുണ്ടാകും.
Read more

പാക് ഡ്രോണ്‍ ആക്രമണം; ഉദ്ദംപൂരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഉദ്ദംപൂര്‍ വ്യോമതാവളത്തിനു നേരെ പാകിസ്താന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സൈനികന് വീരമൃത്യു. വ്യോമസേനയില്‍ മെഡിക്കല്‍ സര്‍ജന്റായി സേവനം അനുഷ്ടിച്ചിരുന്ന രാജസ്ഥാന്‍ ജുഝുനു സ്വദേശി സുരേന്ദ്ര സിങ് മോഗ (36) ആണ് വീരമൃത്യു വരിച്ചത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ശനിയാഴ്ച പുലര്‍ച്ചെയാണ് വ്യോമതാവളത്തിന് നേരെ ആക്രമണം ഉണ്ടായത്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ഡ്രോണുകള്‍ തകര്‍ത്തുവെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ശരീരത്തില്‍ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 14 വര്‍ഷത്തിലേറെയായി സൈന്യത്തില്‍ […]
Read more

ഓപ്പറേഷൻ സിന്ദൂർ: രാജസ്ഥാനിൽ മൂന്നിടത്ത് റെഡ് അലർട്ട്

രാജസ്ഥാൻ: ഇന്ത്യാ പാക് സംഘർഷം ശക്തമായ സാഹചര്യത്തിൽ രാജ്യത്തെ പല സംസ്ഥാനങ്ങളിലും കടുത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇപ്പോഴിതാ രാജസ്ഥാനിലും ഈ നിയന്ത്രണങ്ങൾ പഠിപ്പിച്ചിരിക്കുകയാണ്. സംഘർഷം തുടരുന്ന സാഹചര്യത്തിൽ അതിർത്തിയ സംസ്ഥാനമായ രാജസ്ഥാനിലെ ബാർമർ ശ്രീ ഗംഗാനഗർ, ജോധ്പൂർ, എന്നീ നഗരങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. റെഡ് അലർട്ടിന്റെ ഭാഗമായി പൊതുവിടങ്ങളിൽ കൂടിയുള്ള സഞ്ചാരം നിർത്തിവയ്ക്കാനും, മാർക്കറ്റുകൾ അടച്ച് ഇടാനും നിർദ്ദേശം നൽകിയിരുന്നു. കൂടാതെ ഇതൊരു അടിയന്തര അറിയിപ്പ് ആണെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു. ജയ്സാൽമീറിലും […]
Read more

‘പോരാട്ടം രാഷ്ട്രത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ’; ന്യായീകരണവുമായി പാക് പ്രസിഡൻ്റ്

ന്യൂഡൽഹി: ഇന്ത്യ പാക് സംഘർഷത്തിനിടയിൽ ന്യായീകരണവുമായി പാകിസ്ഥാൻ പ്രസിഡന്റ്. പരമാധികാരം സംരക്ഷിക്കാൻ വേറെ വഴിയില്ലെന്ന് പാക് പ്രസിഡന്റ് ആസിഫ് അലി സർദാരി പറഞ്ഞു. ഇന്ത്യക്ക് എതിരെയുള്ള ആക്രമണത്തെ ന്യായീകരിച്ചാണ് പ്ര‌സ്‌താവന ഇറക്കിയത്. പ്രധാനമന്തി ഷഹബാസ് ഷെരീഫ് ഇന്ന് സർദാരിയെ സന്ദർശിച്ചു ചർച്ച നടത്തിയതിന് പിന്നാലെയാണ് പ്രസ്താവന. ‘രാഷ്ട്രത്തിന്റെ പരമാധികാരം സംരക്ഷിക്കാനും പൗരന്മാരെ സംരക്ഷിക്കാനും തക്ക രീതിയിൽ പ്രതികരിക്കുക മാത്രമാണ് പാകിസ്താന് മുന്നിലെ മാർഗം. ഇന്ത്യയുടെ കടന്നുകയറ്റത്തെ ചെറുക്കാൻ രാഷ്ട്രം ഒറ്റക്കെട്ടായി സൈന്യത്തിന് പിന്നിലുണ്ട്. സമാധാന കാംക്ഷിയായ രാജ്യമാണ് […]
Read more

ഇനി ഒരു ആക്രമണം ഉണ്ടായാൽ അതൊരു യുദ്ധമായി കണക്കാക്കും: പാകിസ്ഥാന് അന്ത്യശാസനവുമായി ഇന്ത്യ

ന്യൂഡല്‍ഹി: ഇനി ഒരു ആക്രമണം ഉണ്ടായാൽ അതൊരു യുദ്ധമായി കണക്കാകുമെന്ന് പാകിസ്ഥാന് അന്ത്യശാസനവുമായി ഇന്ത്യ . കൂടാതെ പാക് ആക്രമണങ്ങൾക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കി. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽപാക് ഭീകരകേന്ദ്രങ്ങള്‍ മാത്രമായിരുന്നു ഇന്ത്യ ലക്ഷ്യമിട്ടത് കൂടാതെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് കൊടും ഭീകരരുമായിരുന്നു. എന്നാൽ പാക്സിസ്ഥാൻ ആക്രമണങ്ങൾ നടത്താൻ ശ്രമിച്ചത് ജനവാസ കേന്ദ്രങ്ങളിലായിരുന്നു , ഈ നീക്കങ്ങളെല്ലാം ഇന്ത്യ തകർത്തിരുന്നു . സ്‌കൂളുകളും ആരാധാനാലയ കേന്ദ്രങ്ങളും പാക് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടിരുന്നു. ഇന്ന് പുലര്‍ച്ചെയും പാക് ഡ്രോണ്‍ […]
Read more

‘അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം’; സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതി

ന്യൂഡല്‍ഹി: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതി മുഹമ്മദ് ഷരീഫുള്‍ ഇസ്‌ലാം കോടതിയിലേക്ക്. തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. ഡല്‍ഹി കോടതിയിലാണ് ഇയാള്‍ അപേക്ഷ നല്‍കിയത്. നിലവില്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് ബംഗ്ലാദേശി പൗരനായ മുഹമ്മദ് ഷരീഫുള്‍ ഇസ്‌ലാം കഴിയുന്നത്. അറസ്റ്റ് സമയത്ത് മതിയായ വിവരങ്ങള്‍ തനിക്ക് നല്‍കിയിട്ടില്ലെന്ന് ഇയാള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പിൻവ്വലിച്ചതിന് പിന്നാലെയാണ് അപേക്ഷ സമര്‍പ്പിച്ചത്.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.