സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: India

സുനിത വില്യംസിന്റെ മടങ്ങിവരവില്‍ ഇന്ത്യയിലും ആഘോഷം; പടക്കം പൊട്ടിച്ച് ആഹ്ലാദത്തിമിര്‍പ്പില്‍ ജന്മനാട്

ന്യൂഡൽഹി: കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടകൊണ്ട് ബഹിരാകാശത്തു നിന്നും സുരക്ഷിതരായി മടങ്ങിയെത്തിയ സുനിതാവില്യംസിന്റെ തിരിച്ചുവരവ് ആഘോഷമാക്കി ജന്മനാടും. ജന്മനാടായ ഗുജറാത്ത് ജുലാസന്‍ ഗ്രാമത്തിൽ പടക്കം പൊട്ടിച്ചാണ് നാട്ടുകാര്‍ സുനിതയുടെ മടങ്ങി വരവ് ആഘോഷിച്ചത്. കൂടാതെ സംഘം സുരക്ഷിതമായി തിരിച്ചെത്താന്‍ ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടത്തിയിരുന്നു. ഒമ്പതു മാസത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ന് പുലർച്ചെയാണ് സുനിത വില്യംസും സംഘവും ഭൂമിയിലെത്തിയത്.ബുച്ച് വില്‍മോര്‍, സുനിത വില്യംസ് എന്നിവർക്കൊപ്പം നിക് ഹേഗ്,അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരും ഭൂമിയിലേക്കുള്ള മടങ്ങി എത്തിയിരുന്നു. അതേസമയം […]
Read more

രാജ്യസഭയിൽ സിപിഎമ്മിനെതിരെ വിമർശനവുമായി ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി: രാജ്യസഭയിൽ സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി ധനമന്ത്രി നിർമല സീതാരാമൻ. കേരളത്തിൽ ബസിൽ നിന്നിറങ്ങി ലഗേജുമായി പോകുന്നവർക്കെതിരെ പോലും നോക്കുകൂലി ചുമത്തും. സിപിഎമ്മുകാരാണ് നോക്കുകൂലി പിരിക്കുന്നതെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. അങ്ങനെയുള്ള കമ്യൂണിസമാണ് കേരളത്തിലുള്ളത്. ആ കമ്യൂണിസമാണ് കേരളത്തിൽ വ്യവസായം തകർത്തതെന്ന് മന്ത്രി ആരോപിച്ചു. ബംഗാളിൽ സിപിഎം ഭരണത്തിലാണ് ഏറ്റവും രൂക്ഷമായ കലാപങ്ങൾ ഉണ്ടായത്. സിപിഎം ഭരണത്തിൽ ത്രിപുര ഒരുപാട് അനുഭവിച്ചു. ഇത്തരം കമ്യൂണിസമാണ് കേരളത്തിലും ബംഗാളിലും വ്യവസായത്തെ തകർത്തതെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. രണ്ടുദിവസം […]
Read more

ഇന്ത്യയുടെ ‘മകൾ’: സുനിത വില്യംസിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം

ന്യൂഡൽഹി : ഒമ്പത് മാസത്തെ നീണ്ട ദൗത്യത്തിന് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് മടക്കയാത്ര ആരംഭിക്കുമ്പോൾ സുനിത വില്യംസിന് കത്തെഴുതി പ്രധാന മന്ത്രി നരേന്ദ്ര മോദി. “താങ്കൾ ആയിരക്കണക്കിന് മൈലുകൾ അകലെയാണെങ്കിലും, ഞങ്ങളുടെ ഹൃദയങ്ങളോട് ചേർന്നുനിൽക്കുന്നു,” 1.4 ബില്യൺ ഇന്ത്യക്കാരുടെ അഭിമാനത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. “നിങ്ങളുടെ തിരിച്ചുവരവിന് ശേഷം, നിങ്ങളെ ഇന്ത്യയില്‍ കാണാന്‍ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്ത്യയുടെ ഏറ്റവും പ്രശസ്തയായ പുത്രിമാരില്‍ ഒരാള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ കഴിയുന്നത് ഇന്ത്യയ്ക്ക് സന്തോഷകരമായിരിക്കും.” പ്രധാനമന്ത്രി സന്ദേശത്തിൽ എഴുതി. […]
Read more

ലോക്സഭയിൽ നരേന്ദ്രമോദിയുടെ പ്രസ്താവന: പ്രതിഷേധിച്ച് പ്രതിപക്ഷം

ന്യൂഡൽഹി: ലോക്സഭാ സമ്മേളനത്തിൽ ഈ കൊല്ലം യുപിയിലെ പ്രയാഗില്‍ നടന്ന മഹാകുംഭമേളയുടെ സംഘാടകരെ അഭിനന്ദിച്ച് നരേന്ദ്ര മോദി. മഹാകുംഭമേള വരും തലമുറക്ക് ഉദാഹരണമായി മാറുന്ന മേളയാണെന്നും സഭയിൽ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ മഹാകുംഭമേള സംഘടിപ്പിക്കാൻ പ്രയത്നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി സഭയിൽ പറഞ്ഞു. അതേസമയം വിഷയത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് നടത്തലത്തിലിറങ്ങി. നരേന്ദ്ര മോഡി നടത്തിയ പ്രസ്താവനയോട് സംസാരിക്കാൻ അവസരം നൽകാത്തത്തിനാലാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
Read more

ഭൂമി തട്ടിപ്പ് : ലാലു പ്രസാദ് യാദവിന് കുരുക്ക് മുറുക്കി ഇഡി

ന്യൂഡൽഹി : ബീഹാർ മുൻ മുഖ്യമന്ത്രിയും ജനതാദൾ ആർജെഡി തലവനായ ലാലു പ്രസാദ് യാദവിനും കുടുംബത്തിനും ഭൂമി തട്ടിപ്പ് കേസിൽ സമൻസയച്ച് ഇഡി. ചൊവ്വാഴ്‌ച ഇഡിക്ക് മുമ്പിൽ ഹാജരാകാനാണ് ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവ്, ഭാര്യ റാബ്രി ദേവി എന്നിവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ലാലു പ്രസാദ് യാദവിനോട് ബുധനാഴ്‌ച പാട്‌നയിൽ ഹാജരാകാനാണ് ഇഡി സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത് . നേരത്തെ കേസിൽ സിബിഐ സമർപ്പിച്ച അന്തിമ കുറ്റപത്രം പരിഗണിച്ച റോസ് അവന്യൂ കോടതി, മാർച്ച് […]
Read more

ഔറംഗസേബിൻ്റെ ശവകുടീരം പൊളിക്കണമെന്ന ആവശ്യം; സംഘർഷത്തിന് പിന്നാലെ നാ​ഗ്പൂരിൽ കർഫ്യൂ

മഹാരാഷ്ട്രയിലെ സംഭാജി നഗറിലെ മുഗൾ ചക്രവർത്തി ഔരംഗസേബിന്റെ ശവകുടീരം പൊളിക്കണം എന്ന ആവശ്യപ്പെട്ടുകൊണ്ടുള്ള വിപിഎച്ചിന്റെയും ബംജ്രംഗ് ദളിന്റെയും പ്രതിഷേധത്തിന് പിന്നാലെ നാഗ്പൂരിൽ സംഘർഷം. സംഘർഷത്തിൽ 15 പൊലീസുകാർ ഉൾപ്പെടെ 20ഓളം പേർക്ക് പരിക്കേറ്റു. വാഹനങ്ങളും നാശനഷ്ട്ടം ഉണ്ടായി . ഇതിന് പിന്നാലെ തന്നെ 17 പേരെ കസ്റ്റഡിയിലെടുത്തു.രാത്രി 10:30 നും 11:30 നും ഇടയിലാണ് നാഗ്പൂരിലെ ഹൻസപുരിയിൽ സംഘർഷം ഉണ്ടായത്. സംഭവത്തിൽ വീടുകളും , ക്ലിനിക്കുകളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. .ജനങ്ങൾ സമാധാനം പാലിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് […]
Read more

നാഗ്പൂരിൽ സംഘർഷം, നിരോധനാജ്ഞ പുറപ്പെടുവിച്ചു

മഹാരാഷ്ട്രയിലെ സംബാജി നഗറിൽ മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ നാഗ്പൂരിൽ പ്രകടനം നടത്തിയതിന് പിന്നാലെ പ്രദേശത്ത് സംഘർഷം. നഗരത്തിലെ മഹൽ പ്രദേശത്ത് രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള വൻ സംഘർഷത്തെത്തുടർന്ന് 15 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 20 ഓളം പേർക്ക് പരിക്കേറ്റു, 25 ഓളം ബൈക്കുകളും മൂന്ന് കാറുകളും കത്തിച്ചു, 17 പേരെ കസ്റ്റഡിയിലെടുത്തു, നഗരത്തിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു.നിരവധി വാഹനങ്ങളും വീടുകളും ആക്രമിക്കപ്പെട്ട ഇടങ്ങളിൽ കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. ജനങ്ങൾ […]
Read more

മലയോരവാസികൾക്ക് എതിരായ അധിക്ഷേപരാമർശം ; ഉത്തരാഖണ്ഡ് ധന-പാർലമെന്ററികാര്യ മന്ത്രി രാജിവെച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ധന-പാർലമെന്ററി കാര്യ മന്ത്രി പ്രേംചന്ദ് അഗര്‍വാള്‍ രാജിവെച്ചു. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് പ്രേംചന്ദ് അഗര്‍വാള്‍ രാജിക്കത്ത് കൈമാറി. നിയമസഭയില്‍ മലയോര ജനവിഭാഗത്തെ അധിക്ഷേപിച്ച്‌ സംസാരിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് രാജി. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടെയായിരുന്നു പ്രേംചന്ദിന്‍റെ വിവാദമായ പരാമര്‍ശം.ഫെബ്രുവരി അവസാന ആഴ്ച നടന്ന സംസ്ഥാന ബജറ്റ് സമ്മേളനത്തിലായിരുന്നു പ്രേംചന്ദ് അഗർവാളിന്റെ വിവാദ പരാമർശം. ഉത്തരഖാണ്ഡ് പഹാഡികള്‍ക്ക് (ഗിരി നിവാസികള്‍ക്ക്) വേണ്ടി മാത്രം സൃഷ്ടിച്ചതല്ലെന്നായിരുന്നു മുൻ ധനമന്ത്രിയുടെ പ്രസ്താവന. കോണ്‍ഗ്രസ് എംഎല്‍എ മദൻ സിങ് ബിഷിത്തുമായി […]
Read more

അഹിന്ദുക്കൾക്ക് കേദാർനാഥിൽ പ്രവേശനം പാടില്ലെന്ന് ബിജെപി നേതാവ്; വിമർശനവുമായി കോൺഗ്രസ്

ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനം നിഷേധിക്കണമെന്ന ബിജെപി നേതാവ് ആശ നൗട്ടിയാലിന്റെ പരാമർശം വിവാദമാകുന്നു. അഹിന്ദുക്കൾ ക്ഷേത്രത്തിന്റെ പവിത്രതയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ പരാമർശം. ഇതിനെതിരെ രംഗത്ത് വന്ന മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഉത്തരാഖണ്ഡ് ദേവഭൂമിയാണെന്നും അതിനെ എത്രകാലം ബിജെപി മതവുമായി ബന്ധിപ്പിക്കുമെന്നും ചോദിച്ചു. ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ബിജെപിയുടെ സ്ഥിരം രീതിയാണെന്നും മറ്റൊന്നും പറയാൻ ഇല്ലാത്തതുകൊണ്ടാണ് ബിജെപി ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ഹരീഷ് റാവത്ത് കുറ്റപ്പെടുത്തി.
Read more

ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ജമ്മു കശ്മീര്‍: ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. പരിശോധനയ്ക്ക് എത്തിയ സുരക്ഷ സേനയ്ക്ക് നേരെ ഭീകരര്‍ വെടിവെക്കുകയായിരുന്നു. സച്ചല്‍ദാരയില്‍ പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മേഖലയിലേക്ക് കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്.
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.