Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Alappuzha

തെരുവുനായ ആക്രമണം ; നാലുവയസ്സുകാരനും സ്ഥാനാർത്ഥിയും ഉൾപ്പടെ 10 പേർക്ക് പരിക്ക്

ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്തിലെ റോഡുമുക്കിൽ പ്രചാരണത്തിനിടെ സ്ഥാനർത്ഥിയുൾപ്പടെ 10 പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഇടതു പക്ഷ സ്ഥാനർത്ഥിയായ സുധർമ, അഞ്ജൽ അനീഷ് (4 ) തുടങ്ങി പത്തോളം ആളുകൾക്കാണ് നായയുടെ കടിയേറ്റത്. അങ്കനവാടിയിൽ പോകുന്ന വഴിയാണ് അഞ്ചൽ അനീഷിനെ (4 ) നായ ആക്രമിക്കുന്നത്. തുടർന്ന് ഒരു കിലോമീറ്ററോളം ഓടിയ നായ വഴിയാത്രക്കരെയും, സ്ഥാനർത്ഥിയേയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവർ ഉടൻ തന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
Read more

തെരുവുനായ നിയന്ത്രണം; ഡോഗ് പാര്‍ക്കിന് സാധ്യത തേടി സര്‍ക്കാര്‍

ആലപ്പുഴ: തെരുവുനായ്ക്കളെ ഷെൽട്ടറുകളിലേക്കു മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവു നടപ്പാക്കാൻ സാധ്യത തേടി സംസ്ഥാന സർക്കാർ. വിവിധ വകുപ്പുകളുടെ ശ്രമമൊന്നും വിജയിക്കാത്ത സാഹചര്യത്തിൽ ജനകീയ പങ്കാളിത്തത്തോടെ പുതിയ ആശയങ്ങൾ അവതരിപ്പിക്കാനാണു നീക്കം. നായ്ക്കൾക്കായി പാർക്ക് എന്ന ആശയമാണ് ഇപ്പോൾ പരിഗണനയിൽ. പറ്റിയ സ്ഥലം കിട്ടിയാൽ നായ്ക്കളെ താമസിപ്പിക്കുന്ന പാർക്ക് തയ്യാറാക്കുകയാണു ലക്ഷ്യം. തദ്ദേശസ്ഥാപനങ്ങൾ സ്ഥലം വാടകയ്ക്കെടുത്തു നടത്തുന്ന തരത്തിലോ സ്വകാര്യ സംരംഭകരെ ഏൽപ്പിക്കുന്ന വിധത്തിലോ ആകും പ്രവർത്തനം. നായ്ക്കളെ എങ്ങനെ പാർക്കിലെത്തിക്കണം, സംരക്ഷിക്കണം എന്നതിനെക്കുറിച്ചെല്ലാം രൂപരേഖ തയ്യാറാക്കും. ആക്രമണ […]
Read more

മണ്ണഞ്ചേരിയിൽ കോൺഗ്രസ്സിൽ ഭിന്നത രൂക്ഷം

ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്തിൽ കോൺഗ്രസ്സിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. 23 വാർഡുകളുള്ള പഞ്ചായത്തിലെ പല വാർഡുകളിലും, ബ്ലോക്കിലും സ്ഥാനാർത്ഥികളെ പോലും നിശ്ചയിക്കാൻ സാധിക്കാതെ തമ്മിലടിക്കുകയാണ്. പല വാർഡുകളിലും പ്രവർത്തകർ നേതാക്കൾക്ക് എതിരെ പരസ്യമായി രംഗത്ത് വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഘടക കക്ഷിയായ മുസ്ലിം ലീഗുമായും കോണ്ഗ്രസ് നേതൃത്വം ഇടഞ്ഞാണ് നിൽക്കുന്നത്. 23 വാർഡുകളിൽ ഒരു സീറ്റ് പോലും മുസ്ലിം ലീഗിന് നൽകാതെ ഇരിക്കുകയും തന്മൂലം മുസ്ലിം ലീഗ് ഒറ്റക്ക് മത്സരിക്കാൻ തയാറെടുക്കുകയും ചെയ്തിരുന്നു. അവസാന നിമിഷം 19 ആം […]
Read more

മാധ്യമ പ്രവര്‍ത്തകന്‍ പി. ആര്‍. സുമേരന്‍ സി പി ഐ യില്‍ അംഗത്വം സ്വീകരിച്ചു

ആലപ്പുഴ: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും , സിനിമാ പി ആര്‍ ഒ യുമായ പി.ആര്‍. സുമേരന്‍ സി പി ഐ യില്‍ ചേര്‍ന്നു. സി പി ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എം.കെ. ഉത്തമന്‍ പാര്‍ട്ടി പതാക സുമേരന് നല്‍കി സ്വീകരിച്ചു. സി പി ഐ യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് സുമേരന്‍ പ്രതികരിച്ചു. ഏറെ രാഷ്ട്രീയ ബോധ്യത്തോടെ ജീവിച്ചുവന്ന താന്‍ ആദ്യമായിട്ടാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. അരൂര്‍ […]
Read more

ഒൻപത്കാരന്റെ മരണമറിയിച്ചുള്ള പോസ്റ്ററിന് താഴെ അശ്ലീല കമന്റ്; യുവാവ് അറസ്റ്റിൽ

ആലപ്പുഴ: പുന്നപ്രയിൽ സൈക്കിൾ കാറിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ഒൻപത് വയസുകാരനെതിരെ അശ്ലീല കമന്റിട്ട യുവാവ് അറസ്റ്റിൽ. കൊല്ലം ശൂരനാട് സ്വദേശി ആകാശ് ശശിധരനാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഒക്ടോബർ മൂന്നിനായിരുന്നു പുന്നപ്ര സ്വദേശിയായ മുഹമ്മദ് സഹൽ അപകടത്തിൽ മരിച്ചത്. ഇതിന് പിന്നാലെയായിരുന്നു ഇയാൾ അശ്ലീല കമൻ്റിട്ടത്. സഹലിന്റെ കുടുംബം നൽകിയ പരാതിയിലാണ് നടപടി. ഫേസ്ബുക്കിൽ മുരളീ കൃഷ്ണൻ എന്നയാളിട്ട പോസ്റ്റിന് താഴെയായിരുന്നു ഇയാളുടെ കമന്റ് വന്നത്. ഇത് സഹലിന്റെ പിതാവ് അബ്ദുൾ സലാമിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വിദേശത്തായിരുന്ന പിതാവിന് മകന്റെ […]
Read more

പോക്സോ കേസ്; പ്രതിക്ക് അഞ്ച് വര്‍ഷം തടവും 20000 രൂപ പിഴയും

ആലപ്പുഴ: ഒൻപത് വയസ്സുകാരിയോട് ലൈഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചു. ആര്യാട് മൂത്തേടത്ത് വീട്ടില്‍ ക്ലമന്റ് യാണ് ആലപ്പുഴ ജില്ലാ പോക്‌സോ കോടതി ജഡ്ജി റോയി വര്‍ഗീസ് പോക്‌സോ ആക്ട് പ്രകാരം ശിക്ഷ വിധിച്ചത്. അഞ്ച് വര്‍ഷം തടവും 20000 രൂപ പിഴ അടക്കാനുമാണ് ശിക്ഷ വിധിച്ചത്.  ആലപ്പുഴ നോര്‍ത്ത് പോലീസ്  ഇന്‍സ്‌പെക്ടറായിരുന്ന ബി. ഷെഫീക്ക് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം ഹാജരാക്കിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായ സീമ, അബു എം.എച്ച് എന്നിവര്‍ ഹാജരായി. […]
Read more

വലിയമരം വാർഡിൽ സിപിഎം ഭിന്നത

ആലപ്പുഴ : മുനിസിപ്പാലിറ്റിയിലെ വലിയ മരം വാർഡിൽ ഇടതു സ്ഥാനാർത്ഥിക്കെതിരെ സിപിഎം അംഗം തന്നെ മത്സരരംഗത്ത്. മുൻ ബ്രാഞ്ച് സെക്രട്ടറി കൂടിയായ ഉനൈസ് ന്റെ ഭാര്യ ഷാഹിദ ഉനൈസ് ആണ് ജനകീയ സമിതി സ്ഥാനാർത്ഥിയായി മത്സര രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച ജനതദൾ സ്ഥാനർത്ഥി ജനതദൾ വിടുകയും സി പി എം ൽ ചേരുകയും ചെയ്തിരുന്നു. ഇതേ വ്യക്തിക്ക് പാർട്ടി സിവിൽ സ്റ്റേഷൻ വാർഡിൽ മത്സരിക്കാൻ സീറ്റ്ന ൽകിയിരുന്നു. വലിയമരം വാർഡിലെ സീറ്റിൽ കൂടിയാലോചനകൾ ഇല്ലാതെ […]
Read more

ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പാളത്തിൽ മനുഷ്യന്റെ കാൽ കണ്ടെത്തി

ആലപ്പുഴ: റെയിൽവേ സ്റ്റേഷനിലെ പാളത്തിൽ മനുഷ്യന്റെ കാൽ കണ്ടെത്തി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ രണ്ടാംപ്ലാറ്റ്‌ഫോമിലെ റെയിൽവേ പാളത്തിലാണ് മനുഷ്യന്റെ കാലിന്റെ ഭാഗം കണ്ടെത്തിയത്. സംഭവസ്ഥലത്തെത്തി പോലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്. കാൽമുട്ടിന് താഴെയുള്ള ഭാഗമാണ് റെയിൽവേ പാളത്തിൽ കിടന്നിരുന്നത്. എറണാകുളം-മെമു ട്രെയിൻ കടന്നുപോയതിന് ശേഷമാണ് പാളത്തിൽ കാൽ കണ്ടെത്തിയത്. ഇതിന് ഏകദേശം മൂന്നുദിവസം പഴക്കമുള്ളതായാണ് പോലീസ് നിഗമനം. പുരുഷന്റെ കാൽ ആണെന്നും സംശയിക്കുന്നു.
Read more

അപകടത്തിൽ മരിച്ച 9 വയസ്സുകാരന് എതിരെ അശ്ലീല പരാമർശം; യുവാവ് അറസ്റ്റിൽ

ആലപ്പുഴ: അപകടത്തിൽ മരണപെട്ട ഒൻപത് വയസ്സുകാരന് എതിരെ അശ്ലീല പരാമർശം നടത്തിയ യുവാവ് അറസ്റ്റിൽ. കൊല്ലം ശൂരനാട് സ്വദേശിയായ ആകാശ് ശശിധരൻ ആണ് അറസ്റ്റിലായത്. ആലപ്പുഴ പുന്നപ്രയിൽ വെച്ച് സൈക്കിളിൽ സഞ്ചരിക്കവേയാണ് കാർ ഇടിച്ചു മുഹമ്മദ്‌ സഹിൽ മരണപ്പെടുന്നത്. മരണ വിവരം അറിയിച്ചു കൊണ്ടുള്ള ഫേസ് ബുക്ക് പോസ്റ്റിനു ചുവടെയാണ് യുവാവ് അശ്ലീല കമന്റ് ഇട്ടത്. കമന്റ് ശ്രദ്ധയിൽപ്പെട്ട കുടുംബം പുന്നപ്ര പോലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും പരാതി നൽകി. സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് കൊല്ലം […]
Read more

റെയില്‍വേ പാളത്തിൽ മനുഷ്യന്റെ കാല്‍; പോലീസ് പരിശോധന ശക്തം

ആലപ്പുഴ: റെയില്‍വേ സ്റ്റേഷനിലെ പാളത്തിൽ മനുഷ്യന്റെ കാല്‍ കണ്ടെത്തി. ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ രണ്ടാംപ്ലാറ്റ്‌ഫോമിലെ റെയില്‍വേ പാളത്തിലാണ് മനുഷ്യന്റെ കാലിന്റെ ഭാഗം കണ്ടെത്തിയത്.അവയവ ഭാഗം കണ്ടതോടെ പോലീസ് സ്ഥലത്തു എത്തി പരിശോധന ആരംഭിച്ചു. കാല്‍മുട്ടിന് താഴെയുള്ള ഭാഗമാണ് റെയില്‍വേ പാളത്തിൽ കിടന്നിരുന്നത്. എറണാകുളം-മെമു ട്രെയിന്‍ കടന്നുപോയതിന് ശേഷമാണ് പാളത്തിൽ കാല്‍ കണ്ടെത്തിയത്. ഇതിന് ഏകദേശം മൂന്നുദിവസം പഴക്കമുള്ളതായാണ് പോലീസ് നിഗമനം. പുരുഷന്റെ കാല്‍ ആണെന്നാണ് സംശയിക്കുന്നത്.
Read more

Recent News

Advertisement
WhiteswanTV Footer