Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Ernakulam

ഭൂമി തരംമാറ്റത്തിനായി എട്ട് ലക്ഷം കൈക്കൂലി; ഒളവണ്ണ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ

കോഴിക്കോട് : ഭൂമി തരംമാറ്റ നടപടിക്ക് എട്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിന് ഒളവണ്ണ വില്ലേജ് ഓഫീസർ ഉല്ലാസ് മോണിനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. അൻപതിനായിരം രൂപ ആദ്യഗഡുവായി വാങ്ങുന്നതിനിടെ കോഴിക്കോട് എൻജിഒ ക്വാർട്ടേഴ്‌സിന് സമീപത്താണ് ഇയാൾ പിടിയിലായത്. 1.62 ഏക്കർ ഭൂമി തരംമാറ്റത്തിനാണ് ഈ തുക ആവശ്യപ്പെട്ടത്. ഇന്നലെ വൈകിട്ട് വിജിലൻസ് അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. എറണാകുളം കോതമംഗലം സ്വദേശിയായ ഉദ്യോഗസ്ഥൻ, അവിടെ ജോലി ചെയ്തിരുന്ന കാലത്ത് തന്നെ നിരന്തരം കൈക്കൂലി ഇടപാടുകളിൽ […]
Read more

എക്സ്ഇവി 9ഇ, ബിഇ 6; ഒരു വര്‍ഷത്തിനുള്ളില്‍ വിപണിയില്‍ ബ്ലോക്ബസ്റ്ററായി മഹീന്ദ്രയുടെ ഇലക്ട്രിക് ഒറിജിന്‍ എസ്യുവികള്‍

കൊച്ചി: വിപണിയിലെത്തി ഒരുവര്‍ഷം കൊണ്ട് തന്നെ ബ്ലോക്ബസ്റ്ററായി മഹീന്ദ്രയുടെ ഇലക്ട്രിക് ഒറിജിന്‍ എസ്യുവികളായ എക്സ്ഇവി 9ഇ, ബിഇ 6 മോഡലുകള്‍. കഴിഞ്ഞ നവംബറിലാണ് മഹീന്ദ്ര രണ്ട് പ്യുവര്‍ ഇലക്ട്രിക് ഒറിജിന്‍ എസ്യുവികള്‍ പുറത്തിറക്കിയത്. പിന്നാലെ ഇന്ത്യന്‍ ഇവി വിപണിയില്‍ വന്‍ തരംഗമാണ് ഇരുമോഡലുകളും സൃഷ്ടിച്ചത്. ഓരോ 10 മിനിറ്റിലും ഒരെണ്ണം എന്ന രീതിയില്‍, ഏകദേശം ഏഴ് മാസത്തിനുള്ളില്‍ 30,000-ല്‍ അധികം മഹീന്ദ്ര ഇലക്ട്രിക് ഒറിജിന്‍ എസ്യുവികളാണ് റോഡില്‍ എത്തിയത്. ഇത് വിപണിയിലെ പുതിയ നേട്ടമാണ്. 1000-ല്‍ അധികം […]
Read more

കളമശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി

എറണാകുളം: എറണാകുളം കളമശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി. കളമശ്ശേരിയിൽ നിന്ന് സർവീസ് തുടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്. ഷൺഡിങ് ചെയ്യുന്നതിനിടയിൽ റെയിൽ പാളം അവസാനിക്കുന്നതിനിടത്തുള്ള ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോയി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് പാളം തെറ്റിയത്. ഷൊർണൂരിലേക്കുള്ള ഒരു പാത വഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ഈ ട്രാക്കിൽ വൈദ്യുതി തടസവും നേരിട്ടിട്ടുണ്ട്. ട്രെയിനുകളുടെ ഗതാഗതം ക്രമീകരിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
Read more

എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂ‍ർ ഇഡി കസ്റ്റഡിയിൽ

കൊച്ചി: എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂ‍ർ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കസ്റ്റഡിയിൽ. എംഇഎസ് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇ ഡി നടപടി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും നാടകീയമായാണ് ഫസൽ ഗഫൂറിനെ കസ്റ്റഡിയിൽ എടുത്തത്. ഓസ്‌ട്രേലിയയിലേക്ക് പോകാൻ എത്തിയതായിരുന്നു ഫസൽ ഗഫൂ‍ർ. കസ്റ്റഡിയിൽ എടുത്ത ഫസൽ ഗഫൂറിനെ കൊച്ചി ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യുന്നു. നേരത്തെ പല തവണ ഫസൽ ഗഫൂറിന് ഇ ഡി നോട്ടീസ് അയച്ചിരുന്നതായാണ് വിവരം. എന്നാൽ ഇ ഡി ക്ക്‌ മുന്നിൽ […]
Read more

നരിപ്പറമ്പിൽ അതിഥി തൊഴിലാളികൾക്കായി ആരോഗ്യ വകുപ്പിന്റെ രക്ത പരിശോധന ക്യാമ്പ്

എറണാകുളം: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ അതിഥി തൊഴിലാളികൾക്ക് നരിപറമ്പിൽ രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പ്രദേശത്ത് താമസിക്കുന്ന തൊഴിലാളികളുടെ വീടുകളെ കേന്ദ്രീകരിച്ച് ഹെൽത്ത് ഇൻസ്പെക്ടർ ഇൻ ചാർജ് സ്വപ്ന സത്യന്റെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകരാണ് പരിശോധന നിർവഹിച്ചത്. മലേറിയ രോഗ നിർണ്ണയവും പ്രതിരോധവുമെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ നിരവധി അതിഥി തൊഴിലാളികൾ പങ്കെടുത്തു. ആരോഗ്യമേഖല പ്രവർത്തകരായ മേഖല, അനുരാജ്, പ്രവീൺ, ഐൻസ്റ്റീൻ വർഗീസ് എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു. ആശാ പ്രവർത്തക ആമിനയും പരിപാടിയിൽ സഹകരിച്ചു.
Read more

ഒഴിഞ്ഞ പറമ്പിൽ നിന്ന് അസ്ഥികളും തലയോട്ടിയും കണ്ടെത്തി

എറണാകുളം: വടക്കേക്കരയിലെ ഒഴിഞ്ഞ പറമ്പിൽ നിന്നും മനുഷ്യ അസ്ഥികളും തലയോട്ടിയും കണ്ടെത്തി. അണ്ടിപ്പിള്ളിക്കാവ് ഓട്ടോ സ്റ്റാൻഡിന് സമീപമുള്ള കാട് മൂടിയ പ്രദേശത്തുനിന്നാണ് കണ്ടെത്തിയത്. കണ്ടെത്തിയ അവശിഷ്ടങ്ങൾക്ക് രണ്ടുമാസത്തിലേറെ പഴക്കമുണ്ടെന്നാണ‍് പ്രാഥമിക വിലയിരുത്തൽ. വിവരമെത്തിച്ചതോടെ ഫോറൻസിക് സംഘംയും വടക്കേക്കര പൊലീസ് സംഘവും സ്ഥലത്തെത്തി പരിശേധന നടത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി വിശദമായ പരിശോധനകൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.
Read more

ആശുപത്രികളില്‍ ചികിത്സ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണം; മാര്‍ഗനിര്‍ദ്ദേശവുമായി ഹൈക്കോടതി

എറണാകുളം: ആശുപത്രികളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദ്ദേശവുമായി ഹൈക്കോടതി. എല്ലാ ആശുപത്രികളും അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികളെ പരിശോധിക്കുകയും അവരുടെ നില ഭേതമാക്കുകയും ചെയ്യണം. പണമില്ലാത്തതോ രേഖകളില്ലെന്നതോ ചികിത്സ നിഷേധിക്കാന്‍ കാരണമാകരുത്. തുടര്‍ചികിത്സ ആവശ്യമെങ്കില്‍ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട ഉത്തരവാദിത്തം എടുക്കണം.ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ എല്ലാ പരിശോധനാ ഫലങ്ങളും (X-ray, ECG, Scan Reports) രോഗിക്ക് കൈമാറണം. ആശുപത്രി റിസപ്ഷനിലും വെബ്‌സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും ചികിത്സ നിരക്കുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം.ലഭ്യമായ സേവനങ്ങള്‍, പാക്കേജ് നിരക്കുകള്‍, ഡോക്ടര്‍മാരുടെ വിവരങ്ങള്‍ എന്നിവ ഇതില്‍ […]
Read more

കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു

കൊച്ചി: നഗരത്തിൽ അപകടാവസ്ഥയിലായിരുന്ന കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. നെട്ടൂർ പുളിയംപിള്ളി സ്വദേശി നിയാസ് ആണ് മരിച്ചത്. മരടിലാണ് സംഭവം നടന്നത്. മരട് ആറ്റുംപുറം റോഡിൽ വേലുവിന്റെ ഉടമസ്ഥതയിലുള്ള കാലങ്ങളായി ഉപേക്ഷിക്കപ്പെട്ട വീട് മൂന്ന് തൊഴിലാളികൾ ചേർന്ന് പൊളിച്ചുമാറ്റുകയായിരുന്നു. ഈ സമയത്ത് കെട്ടിടത്തിന്റെ ഒരു ഭാഗം അപ്രതീക്ഷിതമായി ഇടിഞ്ഞുവീഴുകയായിരുന്നു. ഭിത്തി ഇടിഞ്ഞുവീണപ്പോൾ മറ്റ് തൊഴിലാളികൾ ഓടി രക്ഷപെട്ടു. പരിക്കേറ്റ നിയാസിനെ സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം […]
Read more

നടിയെ ആക്രമിച്ച കേസ് അന്തിമ തീര്‍പ്പിലേക്ക്; ഡിസംബര്‍ എട്ടിന് വിധി പറയും

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്തിമ തീര്‍പ്പിലേക്ക്. കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് കേസില്‍ വിധി പറയുക. പള്‍സര്‍ സുനി ഒന്നാം പ്രതിയായ കേസില്‍, നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. 2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. നടന്‍ ദിലീപ് ഉള്‍പ്പെടെ ഒമ്പത് പേരാണ് കേസില്‍ പ്രതികള്‍. ഇതുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ദിലീപും പള്‍സര്‍ സുനിയുമടക്കമുള്ളവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. 28 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്.
Read more

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്യാമള.എസ്.പ്രഭു BJPയില്‍ നിന്ന് രാജിവെച്ചു

കൊച്ചി: ബിജെപി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും, കൊച്ചി കോര്‍പ്പറേഷനില്‍ തുടര്‍ച്ചയായി 32 വര്‍ഷം കൗണ്‍സിലറുമായിരുന്ന ശ്യാമള എസ് പ്രഭു ബിജെപിയില്‍ നിന്ന് രാജിവെച്ചു. മട്ടാഞ്ചേരിയിലെ ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ശ്യാമള എസ് പ്രഭു പ്രതികരിച്ചു. കൊച്ചിന്‍ കോര്‍പ്പറേഷനിലെ ചെറളായി ഡിവിഷനിലാണ് ശ്യാമള പതിവായി മത്സരിച്ചിരുന്നത്. ബിജെപി സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന് ശ്യാമള നേരത്തെ പ്രഖ്യാപിച്ചിരുന്നു. 1988 മുതല്‍ കൊച്ചി നഗരസഭയിലെ എല്ലാ സ്ഥാനാര്‍ത്ഥി പട്ടികയിലും ശ്യാമള എസ് പ്രഭുവിന്റെ പേര് […]
Read more
Advertisement
WhiteswanTV Footer