Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Ernakulam

ആധുനിക അടുക്കളയൊരുക്കാന്‍ ഇന്റീരിയോ ബൈ ഗോദ്റേജ്

കൊച്ചി: ഗോദ്റേജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിന്റെ ഹോം ആന്‍ഡ് ഓഫീസ് ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ ഇന്റീരിയോ ബൈ ഗോദ്റേജ് അടുത്ത അഞ്ച് വര്‍ഷത്തില്‍ ഇന്ത്യന്‍ വീടുകളിലെ അടുക്കളകള്‍ ആധുനികമാക്കാനായുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു. രണ്ട്, മൂന്ന് നിര നഗരങ്ങളിലെ ആധുനിക വീടുകളിലെ അടുക്കളകള്‍ ലക്ഷ്യമിടുന്ന ബിസിനസില്‍ 10 ശതമാനം സിഎജിആര്‍ വളര്‍ച്ച നേടാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഉപഭോക്തൃ അനുഭവം കൂടുതല്‍ വ്യക്തിഗതമാക്കുന്നതിനായി ഇന്റീരിയോ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ ‘കിച്ചന്‍ കോണ്‍ഫിഗറേറ്റര്‍’ അവതരിപ്പിച്ചിട്ടുണ്ട്. 1.25 ലക്ഷം രൂപ മുതല്‍ പ്രീ-കോണ്‍ഫിഗേഡ് മൊഡ്യൂളുകള്‍ ലഭ്യമാണ്. പ്രത്യേക […]
Read more

ചില സീറ്റുകൾ വെച്ചുമാറിയാൽ വിജയിക്കാനാകും, ലീഗ് വനിതാ അംഗം ഇത്തവണ നിയമസഭയിലുണ്ടാകും’: കെ എം ഷാജി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ സ്ഥാനാർത്ഥി മാനദണ്ഡം വിജയ സാധ്യത മാത്രമാണെന്ന് ലീഗ് നേതാവ് കെ എം ഷാജി. മുസ്ലിം ലീഗിന്റെ വനിതാ അംഗം ഇത്തവണ നിയമസഭയിൽ ഉണ്ടാകും. പുതുമുഖങ്ങളും യുവാക്കളും മത്സരരംഗത്ത് മുസ്ലിം ലീഗിന്റേതായി ഉണ്ടാകും. 100 പേരെ നിയമസഭയിൽ എത്തിക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യം. താൻ മത്സരിക്കുമോ എന്ന് പാർട്ടി തീരുമാനിക്കും. അഴീക്കോട് അടക്കം ചില സീറ്റുകൾ വച്ചുമാറിയാൽ വിജയിക്കാനാകുമെന്നും അത്തരം ചർച്ചകൾ നടക്കുന്നുണ്ടെന്നും മുന്നണിയിലാണ് തീരുമാനമുണ്ടാകേണ്ടതെന്നും ഷാജി വ്യക്തമാക്കി. തദ്ദേശ സ്വയം ഭരണ […]
Read more

യുവാവിനെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: നെടുമ്പാശ്ശേരി അത്താണിയിൽ പ്ലംബിംഗ് ജോലിക്കെത്തിയ യുവാവിനെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ പുത്തൂർ വെട്ടിക്കാട് സ്വദേശി അഭിനവാണ് (18) മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അത്താണി കല്പക നാഗറിൽ വെച്ചായിരുന്നു സംഭവം. നാല് പേരാണ് പുതിയ വീടിന്റെ ജോലിക്ക് എത്തിയിരുന്നത്. ഇവരിൽ മൂന്ന് പേർ ചായ കുടിക്കാൻ പുറത്ത് പോയി തിരികെ വന്നപ്പോഴാണ് അഭിനവിനെ കഴുത്ത് മുറിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ജോലിക്കിടെ അപകടം സംഭവിച്ചതാണോ പ്ലംബിംഗ് […]
Read more

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ മൈന്‍ ഡയമണ്ട് ഫെസ്റ്റിവല്; 30 ശതമാനം വരെ കിഴിവ്

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജ്വല്ലറി റീട്ടെയില്‍ ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ മൈന്‍ ഡയമണ്ട് ആഭരണങ്ങളുടെ ആകര്‍ഷകമായ ശേഖരവുമായി മൈന്‍ ഡയമണ്ട് ഫെസ്റ്റിവല്‍ ആരംഭിച്ചു. ജനുവരി 26 വരെ നടക്കുന്ന ഫെസ്റ്റിവലില്‍ ആഭരണ പ്രേമികള്‍ക്കായി പരമ്പരാഗതവും ആധുനിക ഡിസൈനുകളിലുള്ളതുമായ പ്രകൃതിദത്ത ഡയമണ്ട് ആഭരണങ്ങളുടെ വലിയ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. ഡയമണ്ടിന്റെ മൂല്യത്തില്‍ 30 ശതമാനം വരെ ആകര്‍ഷകമായ കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. ഗുണമേന്മ ഉറപ്പ് വരുത്തിയ പ്രകൃതിദത്ത ഡയമണ്ട് ആഭരണങ്ങള്‍ ഏറ്റവും മിതമായ വിലയ്ക്ക് സ്വന്തമാക്കാനുള്ള […]
Read more

യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സീറ്റ് നൽകണം: ചെറിയാൻ ഫിലിപ്പ്

കൊച്ചി: യുവത്വത്തിന് വിജയസാദ്ധ്യത കൂടുതലായതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി പ്രമുഖ യൂത്ത് കോൺഗ്രസ് – കെ.എസ്.യു നേതാക്കളെ പരിഗണിക്കണം. യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഒ.ജെ. ജനീഷ് , വർക്കിംഗ് പ്രസിഡണ്ട് ബിനു ചുള്ളിയിൽ, വൈസ് പ്രസിഡണ്ട് അരിത ബാബു, ദേശീയ സെക്രട്ടറിമാരായ അബിൻ വർക്കി, കെ.എം. അഭിജിത്, കെ.എസ് യു പ്രസിഡണ്ട് അലോഷ്യസ് സേവ്യർ, വൈസ് പ്രസിഡണ്ട് ആൻ സെബാസ്റ്റ്യൻ തുടങ്ങിയവർക്ക് സീറ്റ് നൽകണം. യൂത്ത് കോൺഗ്രസിൻ്റെ മറ്റു ഭാരവാഹികളിൽ പലരും സീറ്റിന് അർഹരാണ്. ഇതുവരെയും അവസരം […]
Read more

മഹീന്ദ്രയുടെ പുതിയ എക്സ്‌യുവി 3എക്സ്ഒ ഇവി പുറത്തിറക്കി

കൊച്ചി: രാജ്യത്തെ മുന്‍നിര എസ്‌യുവി വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ലിമിറ്റഡിന്‍റെ പുതിയ ഇലക്ട്രിക് വാഹനമായ മഹീന്ദ്ര എക്സ്‌യുവി 3എക്സ്ഒ ഇവി പുറത്തിറക്കി. 13.89 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്. ആധുനിക ഡിസൈനും മികച്ച പ്രകടനവും സുരക്ഷയും അത്യാധുനിക സാങ്കേതികവിദ്യയോടും കൂടിയാണ് ഈ പുതിയ വാഹനം എത്തുന്നത്. 2024 ഏപ്രിലില്‍ പുറത്തിറക്കിയ മഹീന്ദ്ര എക്സ്‌യുവി 3എക്സ്ഒ സബ്കോമ്പാക്ട് എസ്‌യുവി വിഭാഗത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. ഇതിനകം 1.80 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്. […]
Read more

നടൻ രഘു കളമശ്ശേരി അന്തരിച്ചു

കൊച്ചി: മിമിക്രി കലാകാരനും നടനുമായ രഘു കളമശ്ശേരി അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് അന്ത്യം. കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഹാസ്യപരമ്പരയായ സിനിമാലയിലൂടെ രഘു ശ്രദ്ധേയനായിരുന്നു. പരമ്പരയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അപരനായാണ് അദ്ദേഹം പ്രേക്ഷകരുടെ പ്രിയങ്കരനായത്. സ്റ്റേജ് ഷോകളിലും വിവിധ പരിപാടികളിലും ഉമ്മൻചാണ്ടിയുടെ അപരനായി രഘു ഏറെ പ്രശംസ നേടിയിരുന്നു. കളമശ്ശേരി നേവൽ ബേസിൽ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിരുന്ന രഘു, കലാരംഗത്തും ഉദ്യോഗസ്ഥ ജീവിതത്തിലും ഒരുപോലെ സജീവമായിരുന്നു.
Read more

നടിയെ ആക്രമിച്ച കേസ്; ഗുരുതര പരാമർശങ്ങളുമായി നിയമോപദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികളുമായി ബന്ധപ്പെട്ട് വിചാരണ കോടതിയെയും ജഡ്ജിക്കുമെതിരെയും ഗുരുതര വിമർശനങ്ങൾ ഉയർത്തുന്ന നിയമോപദേശം പുറത്തുവന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പുകളും നിയമോപദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ വിചാരണ കോടതി ജഡ്ജി സംശയനിഴലിലാണെന്നും, അത്തരം സാഹചര്യത്തിൽ ജഡ്ജിക്ക് വിധി പറയാനുള്ള അവകാശം ഇല്ലെന്നും നിയമോപദേശത്തിൽ വ്യക്തമാക്കുന്നു. നടൻ ദിലീപിനെതിരെ ഗൗരവമേറിയ നിരവധി തെളിവുകൾ സമർപ്പിച്ചിട്ടും അവയെല്ലാം പക്ഷപാതപരമായി കോടതി തള്ളിയതായും രേഖപ്പെടുത്തിയിട്ടുണ്ട്. കോടതി വിവേചനപരമായ സമീപനമാണ് സ്വീകരിച്ചതെന്നും, തെളിവുകൾ വിലയിരുത്തുന്നതിൽ […]
Read more

എല്ലാ മന്ത്രിമാരും പരാജയപ്പെടും: ചെറിയാൻ ഫിലിപ്പ്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ മന്ത്രിമാരും പരാജയപ്പെടുന്ന ചരിത്ര സംഭവത്തിന് കേരളം സാക്ഷ്യം വഹിക്കും. എൽഡിഎഫ് 110 സീറ്റ് വരെ നേടുമെന്ന് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ പറഞ്ഞത് മധുരമനോജ്ഞമായ ഒരു പകൽ കിനാവാണ്. സ്വപ്ന ലോകത്തെ കിങ്കരന്മാരായ മന്ത്രിമാരെ മുഖ്യമന്ത്രിയും, സ്തുതിപാഠനത്തിൽ മയങ്ങിക്കഴിയുന്ന മുഖ്യമന്ത്രിയെ വൈതാളികരായ മന്ത്രിമാരും പറഞ്ഞു പറ്റിക്കുകയാണ്. ഭരിച്ചു മുടിച്ച എല്ലാ മന്ത്രിമാരും ഭരണ വിരുദ്ധ വികാരത്തിൻ്റെ കുത്തൊഴുക്കിൽ ഒലിച്ചു പോകും. ലോകസഭാ- തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടു നിലവാരം എല്ലാ മന്ത്രിമാരുടെയും സമ്പൂർണ്ണ പരാജയം […]
Read more

കളിച്ചുകൊണ്ടിരിക്കേ 15ാം നിലയിലെ ഫ്ലാറ്റിൽ കുടുങ്ങി കുഞ്ഞുങ്ങൾ

കൊച്ചി: വൈപ്പിൻ മാലിപ്പുറത്ത് പതിനഞ്ചാം നിലയിലെ ഫ്ലാറ്റിൽ കുഞ്ഞുങ്ങൾ കുടുങ്ങി. ഒന്നര വയസുകാരി കാവ്യയും മൂന്ന് വയസുകാരി സയയും കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ വാതിൽ ലോക്കായിപ്പോകുകയായിരുന്നു. വൈപ്പിൻ ഡിഡി സൺസെറ്റ് ഫ്ലാറ്റിൽ ഉച്ചക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. മാതാപിതാക്കൾ പുറത്തുണ്ടായിരുന്നെങ്കിലും വാതിൽ തുറക്കാൻ സാധിച്ചില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വൈപ്പിൻ ഫയർഫോഴ്സ് യൂണിറ്റ് വാതിൽ തുറന്ന് കുട്ടികളെ സുരക്ഷിതരായി പുറത്തെത്തിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer