സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Ernakulam

ചെല്ലാനം ഫിഷിങ്ങ് ഹാർബറിൽ തീപിടിത്തം

കൊച്ചി: കൊച്ചി ചെല്ലാനം ഫിഷിംഗ് ഹാർബറിൽ ഉണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം. ഫിഷിംഗ് ഹാർബറിന് സമീപമുള്ള പുലിമുട്ടിനടുത്ത് കെട്ടിക്കിടന്ന ഉണക്ക ഇലകൾക്കാണ് ആദ്യം തീപിടിച്ചത്. തുടർന്ന് തീ അതിവേഗം പടരുകയായിരുന്നു. സംഭവത്തിൽ രണ്ട് ഫൈബർ വള്ളങ്ങളും ഒരു പെട്ടിക്കടയും പൂർണമായും കത്തി നശിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Read more

തൃപ്പൂണിത്തുറയിൽ ബിജെപിയെ ഞെട്ടിച്ച് എൽഡിഎഫ് യുഡിഎഫ് കൂട്ടുകെട്ട്

കൊച്ചി: നഗരസഭാ ഭരണം പിടിച്ചെടുത്ത് ശ്രദ്ധ നേടിയെങ്കിലും തൃപ്പൂണിത്തുറയിൽ ബി ജെ പിക്ക് വലിയ പ്രതിസന്ധിയായി മാറുകയാണ് യു ഡി എഫ് , എൽ ഡി എഫ് കൂട്ടുകെട്ട് . ഇന്ന് നടന്ന സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ എൽ ഡി എഫും യു ഡി എഫും കൈകോർത്തതോടെ ബി ജെ പി ഭരണസമിതിക്ക് വൻ തിരിച്ചടിയാണ് നേരിട്ടത്. നിർണായകമായ ആറ് സ്റ്റാൻഡിങ് കമ്മിറ്റികളിൽ അഞ്ചും എൽ.ഡി.എഫ്.-യു.ഡി.എഫ്. കൂട്ടുകെട്ട് കൈമാറുകയായിരുന്നു. വികസനം, ക്ഷേമം, വിദ്യാഭ്യാസം എന്നീ കമ്മിറ്റികൾ എൽ.ഡി.എഫിന് […]
Read more

ശബരിമല സ്വർണ്ണക്കൊള്ള; അന്വേഷണത്തിന് ആറാഴ്ച കൂടി സമയം അനുവദിച്ച് ഹൈക്കോടതി

എറണാകുളം: ശബരിമല സ്വർണ്ണക്കൊള്ളകേസിൽ അന്വേഷണത്തിന് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. ആറാഴ്ചയാണ് കോടതി സമയം അനുവദിച്ചത്. വിഷയം ഈ മാസം 19ന് വീണ്ടും പരിഗണിക്കും.ആ ദിവസത്തേക്കുള്ള ഇടക്കാല റിപ്പോർട്ട് എസ്.ഐ.ടി സമർപ്പിക്കും. അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി അറിയിച്ചു. ആവശ്യപ്പെടുകയാണെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ അന്വേഷണസംഘത്തിലേക്ക് ഉൾപ്പെടുത്താൻ എസ്.പി.ക്ക് അനുമതിയും ലഭിച്ചു. ഡിസംബർ 3ന് കേസ് പരിഗണിച്ച കോടതി സിപിഎം നേതാവ് പത്മകുമാറിന്റെ അറസ്റ്റിന് ശേഷമുള്ള അന്വേഷണം മെല്ലെയാണെന്ന് വിമർശിക്കുകയും, വൻ തോക്കുകളിലേക്ക് അന്വേഷണം പോകാത്തതിനെതിരെ ചോദ്യവും ഉയർത്തിയിരുന്നു. ഈ […]
Read more

ശബരിമല സ്വർണക്കൊള്ള: അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന എസ്‌ഐടിയുടെ നാലാമത്തെ ഇടക്കാല റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. എസ്പി ശശിധരൻ നേരിട്ട് ഹാജരായി റിപ്പോർട്ട് കോടതിക്ക് കൈമാറും. കഴിഞ്ഞ ഡിസംബർ 3ന് കേസ് പരിഗണിച്ച ഹൈക്കോടതി, സിപിഎം നേതാവ് പത്മകുമാറിന്റെ അറസ്റ്റിന് ശേഷം അന്വേഷണത്തിൽ ഉണ്ടായ മെല്ലെപോക്കിനെ വിമർശിച്ചിരുന്നു. വൻതോക്കുകളിലേക്കും മുഖ്യ കണ്ണികളിലേക്കും അന്വേഷണം എത്താത്തതെന്തെന്ന ചോദ്യവും കോടതി ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണസംഘം സ്വീകരിച്ച നടപടികൾ റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്. […]
Read more

പള്ളിപ്പെരുന്നാളിന് കതിന നിറയ്ക്കുന്നതിനിടെ അപകടം; ഒരാൾക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ: കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി പെരുന്നാളിന് കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. കടാതി സ്വദേശി രവി (55) ആണ് മരിച്ചത്. ജെയിംസ് എന്നയാൾക്ക് പരുക്കേറ്റു. ജയിംസിനെ കോലഞ്ചേരി മെഡിക്കൽ കോളജിലേക്കു മാറ്റി. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം. പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് പടക്കം സൂക്ഷിച്ചിരുന്ന മുറിയിൽ രവിയും ജെയിംസും ചേർന്ന് കതിന നിറയ്ക്കുന്നതിനിടെയായിരുന്നു അപകടം.
Read more

നെല്യക്കാട്ട് മഹാദേവൻ ചരിഞ്ഞത് ഓല ഇടത്തൊണ്ടയിൽ കുടുങ്ങി; പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: എറണാകുളം തിരുനെട്ടൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിനായി കൊണ്ടുവന്ന ആന നെല്യക്കാട്ട് മഹാദേവൻ ചരിഞ്ഞത് ഓല ഇടത്തൊണ്ടയിൽ കുടുങ്ങിയുണ്ടായ ശ്വാസതടസ്സത്തെ തുടർ‍ന്ന് എന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. കുളിപ്പിച്ച ശേഷം കൊണ്ടുവന്നു കെട്ടിയ ആന സമീപത്തു കിടന്ന ഓല എടുത്തു വിഴുങ്ങിയത് ശ്വാസനാളത്തിലേക്ക് കയറിപ്പോവുകയായിരുന്നു. ഇന്ന് മലയാറ്റൂരിൽ നടന്ന പോസ്റ്റ്‍മോർട്ടത്തിൽ ശ്വാസനാളത്തിനും അന്നനാളത്തിനും ഇടയ്ക്കുള്ള ഭാഗത്തു നിന്ന് ഉരുണ്ട രൂപത്തിൽ ഓല കണ്ടെത്തി. പോസ്റ്റ്‍മോർട്ടത്തിനു ശേഷം നെല്യക്കാട്ട് മഹാദേവനെ മലയാറ്റൂർ ഇല്ലിത്തോടിൽ സംസ്കരിച്ചു. കൂത്താട്ടുകുളം നെല്യക്കാട്ട് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള […]
Read more

കാർ ബൈക്കിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രികൻ മരിച്ചു

കൊച്ചി: ഓടിക്കൊണ്ടിരുന്ന ബൈക്കിന് പിന്നിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കളമശ്ശേരി സ്വദേശി സാജു ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു ആശിഷിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആലുവ പത്തടിപ്പാലത്ത് ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം നടന്നത്. അപകടത്തിൽപെട്ട ബൈക്ക് പൂർണമായും തകർന്നു. കാർ ഡ്രൈവർ പട്ടാമ്പി സ്വദേശി നവാസിനെ പൊലീസ് കസ്റ്റഡിയിലെടുതിട്ടുണ്ട്. മനപ്പൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഊബർ ടാക്‌സി ഡ്രൈവറാണ് നവാസ്. ഇദ്ദേഹമോടിച്ചിരുന്ന കാർ അമിതവേഗത്തിൽ മുന്നിൽ പോയ ബൈക്കിൽ ഇടിക്കുകയായിരുന്നു. […]
Read more

ഐഎസ്എൽ പ്രതിസന്ധി; നോഹ സദോയി ബ്ലാസ്‌റ്റേഴ്‌സ് വിട്ടു

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് അനിശ്ചിതത്വത്തിലായതോടെ സൂപ്പർ താരം നോഹ സദോയ് കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടു. ഇതിനുമുമ്പ് ക്യാപ്റ്റനും പ്രധാന താരവുമായ അഡ്രിയാൻ ലൂണയും ടീം വിട്ടിരുന്നു. പുതിയതായി ബ്ലാസ്‌റ്റേഴ്സിൽ ചേരുന്ന തിയാഗോ ആൽവസും ക്ലബ്ബുമായി വഴിപിരിഞ്ഞു. ലോൺ അടിസ്ഥാനത്തിലാണ് നോഹ ടീം വിട്ടിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത സീസണിൽ താരം ഇൻഡൊനേഷ്യൻ ക്ലബ്ബിൽ കളിക്കുമെന്നാണ് പ്രതീക്ഷ. നോഹയും ബ്ലാസ്‌റ്റേഴ്സും പരസ്പര ധാരണയോടെ ലോൺ കരാർ പൂർത്തിയാക്കിയതായി പറയുന്നു. താരത്തിന്റെ നിലവിലെ കരാർ 2026 മേയ് 31 […]
Read more

‘പ്രു വെല്‍ത്ത് ഫോറെവര്‍’ അവതരിപ്പിച്ച് ഐസിഐസിഐ

കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ലളിതവും നികുതി കാര്യക്ഷമവുമായ ലെഗസി പ്ലാനിംഗ് സോല്യൂഷന്‍ നല്‍കുന്ന ‘ഐസിഐസിഐ ‘പ്രു വെല്‍ത്ത് ഫോറവര്‍’ അവതരിപ്പിച്ചു. പ്രിയപ്പെട്ടവര്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താവിന് 99 വയസ്സ് തികയുന്നത് വരെ ഇന്‍ഷുറന്‍സ് പരിരക്ഷാ തുക ഓരോ മാസവും വര്‍ദ്ധിച്ചു കൊണ്ടിരിക്കും. ആകസ്മിക മരണം സംഭവിക്കുകയാണെങ്കില്‍ നികുതി രഹിതമായ മുഴുവന്‍ ഇന്‍ഷുറന്‍സ് തുകയും ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. ഉപഭോക്താക്കള്‍ക്ക് ലളിതവും ലെഗസി പ്ലാനിംഗ് സോല്യൂഷന്‍ […]
Read more

സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ് തട്ടിപ്പ്; എല്ലാം നുണയെന്ന് ജയസൂര്യ

കൊച്ചി: ‘സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്’ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികരിച്ച് നടൻ ജയസൂര്യ. ഏഴാം തീയതി വീണ്ടും ഹാജരാകണമെന്ന സമൻസ് തനിക്ക് ലഭിച്ചിട്ടില്ലെന്നും നുണ പ്രചരണം കണ്ട് അന്തം വിട്ടിരിക്കുകയാണ് താനെന്നുമാണ് ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചത്. 24 ന് ഹാജരാകണമെന്ന സമൻസ് കിട്ടിയപ്പോൾ ഹാജരായിരുന്നു. 29നും ഹാജരാകണം എന്ന് പറഞ്ഞു. അതിനും തങ്ങൾ ഹാജരായിരുന്നു. അല്ലാതെ ഏഴാം തീയതി വീണ്ടും ഹാജരാകാനുളള സമൻസ് ഇതുവരെയും ലഭിച്ചിട്ടില്ല. പരസ്യ ആവിശ്യങ്ങൾക്കും മറ്റുമായി സമീപിക്കുന്നവർ നാളെ എന്തൊക്കെ തട്ടിപ്പുകൾ […]
Read more

Recent News

Advertisement