Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Ernakulam

അൻസിബ മതം മാറ്റാൻ ശ്രമിച്ചുവെന്ന് പറഞ്ഞിട്ടില്ല; മൊഴി നൽകി ടിനി ടോം

കൊച്ചി: നടി അന്‍സിബ ഹസന്റെ പരാതിയെ തുടർന്ന് മൊഴി നൽകി നടൻ ടിനി ടോം. തനിക്കെതിരായ പരാതി അടിസ്ഥാനരഹിതമാണെന്ന് ടിനി ടോം പറഞ്ഞു. അന്‍സിബ മതം മാറ്റാൻ ശ്രമിച്ചു എന്ന തരത്തിലുള്ള പ്രസ്താവന താൻ നടത്തിയിട്ടില്ലെന്നും, ഇത് വ്യക്തി വൈരാഗ്യത്തെ തുടർന്നുള്ള പരാതിയാണെന്നും ടിനി ടോം വ്യക്തമാക്കി. ഒരു സ്റ്റേജ് ഷോയ്ക്കിടെ നടി നീനാ കുറുപ്പുമായി ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് വിവാദങ്ങൾ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി അമ്മ സംഘടനയുടെ പ്രസിഡന്റ് ശ്വേതാ മേനോന്റെ മൊഴിയും […]
Read more

വേദാന്ത ഗ്രൂപ്പിലെ നാല് സ്വതന്ത്ര കമ്പനികളെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്തു

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് പുനര്‍ഘടനയുടെ ഭാഗമായി വേദാന്ത ഗ്രൂപ്പിലെ പുതുതായി രൂപീകരിച്ച നാല് സ്വതന്ത്ര കമ്പനികള്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്തു. അലുമിനിയം, എണ്ണ-പ്രകൃതിവാതകം, ഇരുമ്പ്-ഉരുക്ക്, ഊര്‍ജ്ജം എന്നീ മേഖലകളിലെ കമ്പനികളാണ് ഒറ്റ ചടങ്ങില്‍ ലിസ്റ്റ് ചെയ്തത്. മാതൃസ്ഥാപനമായ വേദാന്ത ലിമിറ്റഡിനൊപ്പം വേദാന്ത അലുമിനിയം, വേദാന്ത ഓയില്‍ & ഗ്യാസ്, വേദാന്ത അയണ്‍ & സ്റ്റീല്‍, വേദാന്ത പവര്‍ എന്നീ നാല് പുതിയ കമ്പനികളാണ് ഇന്ന് ട്രേഡിംഗ് ആരംഭിച്ചത്. […]
Read more

പുതിയ വൈ- ഫൈ, 4ജി സ്മാര്‍ട്ട് സെക്യൂരിറ്റി ക്യാമറകള്‍ പുറത്തിറക്കി ഗോദ്റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പ്

കൊച്ചി: ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ചതും സുരക്ഷിതവുമായ സേവനങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ ഗോദ്റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിന്റെ സെക്യൂരിറ്റി സൊല്യൂഷന്‍സ് വിഭാഗം പുതിയ വൈ-ഫൈ, 4ജി സ്മാര്‍ട്ട് സര്‍വൈലന്‍സ് ക്യാമറകള്‍ പുറത്തിറക്കി. ബിഐഎസ്-ഇആര്‍ സര്‍ട്ടിഫിക്കേഷനോട് കൂടി ഇന്ത്യയില്‍ നിര്‍മ്മിച്ച ഈ ക്യാമറകള്‍ മികച്ച ഡാറ്റാ സുരക്ഷയും മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ഗുണനിലവാരവും ഉറപ്പുനല്‍കുന്നു. ഇന്‍ഡോര്‍ സെക്യൂരിറ്റി ക്യാമറകള്‍, ഔട്ട്‌ഡോര്‍ പാന്‍-ടില്‍റ്റ്, ഡോം, ബുള്ളറ്റ് ക്യാമറകള്‍ എന്നിവയുള്‍പ്പെടുന്നതാണ് കമ്പനിയുടെ ഈ പുതിയ പോര്‍ട്ട്‌ഫോളിയോ. വീടുകള്‍ക്കും ബിസിനസ്സ് സ്ഥാപനങ്ങള്‍ക്കും അനുയോജ്യമായ വൈ-ഫൈ ക്യാമറകള്‍ക്ക് പുറമെ, […]
Read more

മെഴ്സിഡസ് ബെന്‍സിന്റെ ആദ്യത്തെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് എസ്-ക്ലാസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

കൊച്ചി: മെഴ്സിഡസ് ബെന്‍സിന്റെ ഫ്‌ലാഗ്ഷിപ്പ് വാഹനമായ എസ്-ക്ലാസിലെ ആദ്യത്തെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് മോഡല്‍ എസ് 450ഇ ഇന്ത്യയില്‍ അവതരിപ്പിച്ചു. ലോഞ്ച് എഡിഷന്‍, മാനുഫാക്ചര്‍ എഡിഷന്‍ എന്നീ രണ്ട് മോഡലുകളിലായാണ് വാഹനം എത്തുന്നത്. യൂറോ 7 മാനദണ്ഡങ്ങള്‍ പാലിക്കുന്ന 3.0 ലിറ്റര്‍ എം256 ഇവൊ ഇന്‍ലൈന്‍ 6 ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. 326എച്ച്പി കരുത്തും 540എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ഈ വാഹനത്തിന് സാധിക്കും. ഇതിനൊപ്പം 120കിലോവാട്ടിന്റ ഇലക്ട്രിക് മോട്ടോര്‍ കൂടി ചേരുന്നതോടെ വാഹനത്തിന്റെ […]
Read more

ലക്ഷ്‍മിപ്രിയക്കെതിരെ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്‍ത് അൻസിബ

കൊച്ചി: നടി ലക്ഷ്മി പ്രിയയ്‌ക്കെതിരെ നടി അൻസിബ തൃപ്പൂണിത്തുറ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു. ലക്ഷ്മി പ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിതാ സെൽ എസ്‌ഐ എന്നിവർക്കെതിരെ കേസ് എടുക്കണമെന്നാണ് അൻസിബയുടെ ആവശ്യം. പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചതെന്നാണ് വിവരം. വിഷയത്തിൽ കോടതി നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Read more

മുനമ്പം ഭൂമി വിവാദം; സംസ്ഥാന വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

എറണാകുളം: മുനമ്പം തർക്കഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട് സംസ്ഥാന വഖഫ് ബോർഡിനോട് വിശദീകരണം തേടി കേന്ദ്ര സർക്കാർ. അഞ്ച് ദിവസത്തിനകം മറുപടി നൽകണമെന്നാണ് കേന്ദ്രത്തിന്റെ നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്. തർക്കഭൂമി ഉമീദ് പോർട്ടലിൽ ഉൾപ്പെടുത്തിയതിനെതിരെ നേരത്തെ തന്നെ ബിജെപി രംഗത്തെത്തിയിരുന്നു. ഭൂമി പോർട്ടലിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്ര വഖഫ് മന്ത്രി കിരൺ റിജിജുവിന് കത്തും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ വിശദീകരണം തേടിയിരിക്കുന്നത്. മുനമ്പത്തെ തർക്കഭൂമി […]
Read more

CMRL–എക്സാലോജിക് ഇടപാട് കേസ്; ശശിധരൻ കർത്തയുടെ മകളെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ശശിധരൻ കർത്തയുടെ മകൾ ഷിബി എസ്. കർത്തയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇഡി ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. സിഎംആർഎല്ലിന്റെ ഡയറക്ടറായ ഷിബി എസ്. കർത്ത, കമ്പനിയുടെ സഹോദര സ്ഥാപനമായ നിപുണയുടെ പ്രധാന ചുമതലയും വഹിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് നേരത്തെ നിപുണയുടെ ഓഫീസുകളിലും ഇഡി പരിശോധന നടത്തിയിരുന്നു.
Read more

പറവൂരിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചു; യുവതിക്ക് ദാരുണാന്ത്യം

എറണാകുളം: പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവതി മരിച്ചു. ചേന്ദമംഗലം തോപ്പിൽ താമസിക്കുന്ന നന്ത്യാട്ടുകുന്നം അമ്പാട്ടുപറമ്പ് സുനിൽകുമാർ–മിനി ദമ്പതികളുടെ മകൾ ശ്രീലക്ഷ്മി (27) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴോടെ കരിമ്പാടം ഹെൽത്ത് സെന്ററിന് സമീപത്താണ് അപകടം നടന്നത്. ബന്ധുവീട്ടിൽ നിന്നിരുന്ന മകളെ കൂട്ടിക്കൊണ്ടുവരാൻ സ്കൂട്ടറിൽ പോകുന്നതിനിടെയാണ് എതിർദിശയിൽ നിന്ന് വന്ന ബൈക്കുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ശ്രീലക്ഷ്മിയെ ഉടൻ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെടിമറ കരുമാഞ്ചേരിയിലെ ഒരു […]
Read more

‘വിസിമാര്‍ മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഗത്യന്തമില്ലാതെ: എം വി ഗോവിന്ദന്‍

കൊച്ചി: ആർഎസ്എസ് പരിപാടിയിൽ സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്ത വിഷയത്തിൽ രാഷ്ട്രീയ വിവാദം തുടരുന്നു. വിസിമാർ മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ആവശ്യപ്പെട്ടത് ഗത്യന്തരമില്ലാത്ത നിലപാടാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. മാപ്പ് പറഞ്ഞതുകൊണ്ട് പ്രശ്നം അവസാനിക്കില്ലെന്നും വിസിമാർ പരിപാടിയിൽ പങ്കെടുത്തത് തെറ്റാണെന്ന് മതനിരപേക്ഷ സമൂഹം പറയുന്നുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എംജി സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ പ്രതിപക്ഷവും ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രതിഷേധം ഉയർത്തിയില്ലെന്നും അദ്ദേഹം […]
Read more

നൂറിലേറെ മോഷണക്കേസുകളിലെ പ്രതി ‘തീവെട്ടി ബാബു’ പിടിയിൽ

കൊച്ചി: നൂറിലധികം മോഷണ കേസുകളിൽ പ്രതിയായ ‘തീവെട്ടി ബാബു’ എന്നറിയപ്പെടുന്ന ബാബു (61) കുറുപ്പംപടി പൊലീസിന്റെ പിടിയിലായി. കൊല്ലം കുളത്തൂർക്കോണം ചിറക്കര നന്ദു ഭവനിൽ താമസിക്കുന്ന ഇയാളെ മോഷണ വസ്തുക്കൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി പുല്ലുവഴിയിലെ ശ്രീകൃഷ്ണ ബേക്കറിയിൽ കയറി മോഷണം നടത്തിയ കേസിലാണ് നടപടി. കടയുടെ ഷട്ടറിന്റെ താഴ്ഭാഗം പൊളിച്ചാണ് ബാബു അകത്ത് കടന്നത്. കടയിൽ നിന്ന് 15,000 രൂപ, ഒരു മൊബൈൽ ഫോൺ, ഒരു ടാബ്ലറ്റ് എന്നിവ ഇയാൾ മോഷ്ടിച്ചു. […]
Read more
Advertisement
WhiteswanTV Footer