Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Ernakulam

കൊച്ചിയിൽ ക്രിമിനൽ കേസുകളിലെ പ്രതി; കാപ്പ ചുമത്തി വിയ്യൂരിലേക്ക് മാറ്റി

കൊച്ചി: കൊച്ചിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവനന്തപുരം സ്വദേശിയെ വീണ്ടും കാപ്പ നിയമം (KAAPA) പ്രകാരം കരുതൽ തടങ്കലിലാക്കി. തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ രാധാകൃഷ്ണൻ (55) നെയാണ് എറണാകുളം ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്ന് വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റിയത്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിലും സമീപ പ്രദേശങ്ങളിലുമായി നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ പൊതുജനങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടൽ, അടിപിടി, മോഷണം തുടങ്ങി […]
Read more

വിവാഹശേഷവും ഭാര്യയ്ക്ക് മറ്റൊരു ബന്ധം; യുവാവിന് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

കൊച്ചി: വിവാഹശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടർന്നുവെന്ന യുവാവിന്റെ പരാതിയിൽ നഷ്ടപരിഹാരം അനുവദിച്ച് കോടതി. പത്തനംതിട്ട കുടുംബക്കോടതിയുടേതാണ് വിധി. മരട് സ്വദേശിയായ യുവാവാണ് പരാതി നൽകിയത്. മുൻ ഭാര്യയുടെ വിവാഹേതര ബന്ധം തന്റെ വ്യക്തിജീവിതം തകർത്തുവെന്നാരോപിച്ചായിരുന്നു ഹർജി. വിവാഹ സമയത്ത് വരന്റെ കുടുംബം യുവതിക്ക് നൽകിയ 32 ഗ്രാം സ്വർണാഭരണം അല്ലെങ്കിൽ അതിന്റെ വിപണി മൂല്യത്തിന്റെ ആറ് ശതമാനം പലിശ സഹിതം നൽകണമെന്നും കോടതി ഉത്തരവിട്ടു. ഹർജിക്കാരന്റെയും യുവതിയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹശേഷവും യുവതി മറ്റൊരാളുമായി […]
Read more

കോതമംഗലത്ത് കോളേജിൽ മോഷണം; ഡ്രോണും ലാപ്ടോപ്പും കവർന്നു

കൊച്ചി: കോതമംഗലത്ത് നെല്ലിമറ്റം മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ മോഷണം. കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലും പ്രിൻസിപ്പലിന്റെ മുറിയിലുമെത്തിയ മോഷ്ടാക്കൾ ഡ്രോണും ലാപ്ടോപ്പും കവർന്നു. കൂടാതെ ലോക്കർ തകർത്ത് പണം കവരാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. അഡ്മിഷൻ സെല്ലിൽ സൂക്ഷിച്ചിരുന്ന പുതിയ ഡ്രോണും ഒരു ലാപ്ടോപ്പുമാണ് നഷ്ടപ്പെട്ടത്. അഡ്മിഷൻ ഫീസ് ഇനത്തിൽ ലഭിച്ച പണം സൂക്ഷിച്ചിരുന്ന ലോക്കർ പുറത്തേക്ക് കൊണ്ടുപോയി പൊളിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അഡ്മിഷൻ നടപടികൾ പുരോഗമിക്കുന്നതിനാൽ വലിയ തുക കോളേജിൽ സൂക്ഷിച്ചിട്ടുണ്ടെന്ന […]
Read more

എൽസ 3 കപ്പൽ അപകടം; സമഗ്ര പഠനം നടത്താത്തതിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കേരള തീരത്തിന് സമീപം അറബിക്കടലിൽ മുങ്ങിയ MSC Elsa 3 കപ്പൽ സംബന്ധിച്ച വിഷയത്തിൽ സമഗ്രമായ പരിസ്ഥിതി ആഘാത പഠനം ഇതുവരെ നടത്താത്തത് വിമർശിച്ച് ഹൈക്കോടതി. ഈ വിഷയത്തിൽ സ്വതന്ത്രമായ പഠനം അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് വി. രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തെ (Ministry of Environment, Forest and Climate Change) സ്വമേധയാ കേസിൽ കക്ഷിയാക്കി, വിഷയത്തിൽ വിശദമായ […]
Read more

അൻസിബ ഹസന്റെ പരാതി; ടിനി ടോമിനെതിരായ കേസിൽ എസിപി തുടർ നടപടി സ്വീകരിക്കും

കൊച്ചി: നടി അൻസിബ ഹസൻ നടൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ കൊച്ചി എസിപി തുടർ നടപടി സ്വീകരിക്കും. കടവന്ത്ര പൊലീസ് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് ഉടൻ എസിപിക്ക് കൈമാറും. ടിനി ടോം തനിക്കെതിരെ വർഗീയ പ്രചാരണം നടത്തിയെന്നായിരുന്നു അൻസിബ ഹസന്റെ പരാതി. സംഭവത്തിൽ നടൻ ടിനി ടോമിന്റെയും അമ്മ സംഘടന പ്രസിഡന്റായ ശ്വേത മേനോന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അൻസിബ ഉന്നയിച്ച ആരോപണങ്ങൾ ഇരുവരും നിഷേധിച്ചാണ് മൊഴി നൽകിയിരിക്കുന്നത്. കേസ് സംബന്ധിച്ച് തുടർ നടപടികളിലേക്ക് കടക്കാനാണ് […]
Read more

എറണാകുളത്ത് പുതിയ കോച്ചിങ് ടെർമിനൽ; 267 കോടി രൂപയുടെ പദ്ധതി

കൊച്ചി: എറണാകുളത്ത് പുതിയ കോച്ചിങ് ടെർമിനൽ നിർമ്മിക്കുന്നതിനുള്ള വിശദപദ്ധതി രേഖ (ഡി.പി.ആർ.) റെയിൽവേ സമർപ്പിച്ചു. പൊന്നുരുന്നിയിലെ മാർഷലിങ് യാർഡിൽ 267 കോടി രൂപ ചെലവിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ഡി.പി.ആർ. തിരുവനന്തപുരം ഡിവിഷന് കൈമാറിയിട്ടുണ്ട്. ഉടൻ തന്നെ ഇത് റെയിൽവേ ബോർഡിന്റെ പരിഗണനയ്ക്കായി അയക്കും. അനുമതി ലഭിച്ചാൽ മൂന്ന് വർഷത്തിനകം ടെർമിനൽ പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ. പുതിയ പദ്ധതിപ്രകാരം ടെർമിനലിൽ ആറ് പ്ലാറ്റ്ഫോമുകളാണ് നിർമിക്കുക. നേരത്തെ നാല് പ്ലാറ്റ്ഫോമുകളായിരുന്നു നിർദേശിച്ചിരുന്നത്. കൂടാതെ, ട്രെയിനുകൾ പാർക്ക് ചെയ്യുന്നതിനായി മൂന്ന് സ്റ്റേബിളിങ് […]
Read more

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; വീണ ടി EDക്ക് മുന്നില്‍ ഹാജരായി

കൊച്ചി: സിഎംആര്‍എല്‍–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ചോദ്യം ചെയ്യലിനായി വീണ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുൻപിൽ ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. എംഎല്‍എ മുഹമ്മദ് റിയാസും വീണ എത്തിയ വാഹനത്തില്‍ ഉണ്ടായിരുന്നു. സിഎംആര്‍എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടില്‍ ഉള്‍പ്പടെ വിശദാംശങ്ങള്‍ വീണയോട് ചോദിച്ചറിയാനാണ് ഇഡിയുടെ തീരുമാനം. സേവനം നല്‍കാതെയാണ് സിഎംആര്‍എല്ലിൽ നിന്ന് 2.78 കോടി രൂപ ലഭിച്ചതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇഡി വിശദമായ അന്വേഷണം നടത്തുന്നത്. പണം എങ്ങനെ വിനിയോഗിച്ചു, സ്വത്തുക്കളോ നിക്ഷേപങ്ങളോ നടത്തിയിട്ടുണ്ടോ […]
Read more

രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അഞ്ചു യുവാക്കൾ അറസ്റ്റിൽ

കൊച്ചി: ‌രാത്രി ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്ക് മടങ്ങാനായി ബസ് സ്റ്റാൻഡിലേക്ക് നടന്നുപോകുകയായിരുന്ന യുവതിയെ വഴിയിൽ തടഞ്ഞ് ബൈക്കിൽ തട്ടിക്കൊണ്ടുപോകാനും ആക്രമിക്കാനും ശ്രമിച്ച അഞ്ചു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ഈസ്റ്റ് മാറാടി പള്ളിക്കവല സ്വദേശികളായ അജിത് (19), മീങ്കുന്നം പാറത്താഴത്തുവീട്ടിൽ അദ്വൈത് (20), പഞ്ചായത്തുപടിഭാഗം ചാവാട്ടുവീട്ടിൽ ടോമി ഷാജി (19), ചാരപ്പുറത്ത് പുത്തൻപുരയിൽ വീട്ടിൽ അർജുൻ സനിൽ (20), മങ്ങമ്പ്ര തെങ്ങനാൽവീട്ടിൽ അശ്വിൻ രഘു (20) എന്നിവരാണ് അറസ്റ്റിലായത്. മൂവാറ്റുപുഴ ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലാണ് നടപടി. […]
Read more

CMRL- എക്‌സാലോജിക് കേസ്; വീണയ്ക്ക് ഇന്ന് നിര്‍ണായകം

കൊച്ചി: സിഎംആർഎൽ– എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ചോദ്യം ചെയ്യലിനായി വീണ ഇന്ന് ഇഡിക്ക് മുമ്പിൽ ഹാജരാകും. രാവിലെ 10.30ഓടെ കൊച്ചി ഇഡി ഓഫീസിൽ ഹാജരാകണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. സിഎംആർഎല്ലുമായി നടന്ന സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് ഇഡി വിശദമായി ചോദ്യം ചെയ്യുന്നത്. സേവനം നൽകാതെയാണ് 2.78 കോടി രൂപ ലഭിച്ചതെന്ന കണ്ടെത്തലിൽ വീണയുടെ വിശദീകരണം അന്വേഷണ സംഘം തേടും. ഈ തുക എങ്ങനെ ഉപയോഗിച്ച് സ്വത്തുക്കൾ വാങ്ങിയിട്ടുണ്ടോ, നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലും ചോദ്യം ചെയ്യൽ ഉണ്ടാകും. […]
Read more

അൻസിബ മതം മാറ്റാൻ ശ്രമിച്ചുവെന്ന് പറഞ്ഞിട്ടില്ല; മൊഴി നൽകി ടിനി ടോം

കൊച്ചി: നടി അന്‍സിബ ഹസന്റെ പരാതിയെ തുടർന്ന് മൊഴി നൽകി നടൻ ടിനി ടോം. തനിക്കെതിരായ പരാതി അടിസ്ഥാനരഹിതമാണെന്ന് ടിനി ടോം പറഞ്ഞു. അന്‍സിബ മതം മാറ്റാൻ ശ്രമിച്ചു എന്ന തരത്തിലുള്ള പ്രസ്താവന താൻ നടത്തിയിട്ടില്ലെന്നും, ഇത് വ്യക്തി വൈരാഗ്യത്തെ തുടർന്നുള്ള പരാതിയാണെന്നും ടിനി ടോം വ്യക്തമാക്കി. ഒരു സ്റ്റേജ് ഷോയ്ക്കിടെ നടി നീനാ കുറുപ്പുമായി ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് വിവാദങ്ങൾ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി അമ്മ സംഘടനയുടെ പ്രസിഡന്റ് ശ്വേതാ മേനോന്റെ മൊഴിയും […]
Read more
Advertisement
WhiteswanTV Footer