Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Ernakulam

ലൈസൻസില്ലാത്ത അഭയകേന്ദ്രത്തിലെ പീഡനം ഗൗരവകരം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: തെന്മലയിലെ അഭയകേന്ദ്രത്തിൽ വയോധികർ പീഡനത്തിനിരയായ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന വൃദ്ധസദനത്തിൽ നടന്നതായി ആരോപിക്കപ്പെടുന്ന പീഡനം അതീവ ഗൗരവമുള്ള വിഷയമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം സംഭവങ്ങളിൽ സർക്കാർ സംവിധാനങ്ങൾ നിസ്സംഗത പുലർത്തുകയാണെന്ന വിമർശനവും ഹൈക്കോടതി ഉന്നയിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് തെന്മലയിലെ സംഭവത്തിലും പത്തനംതിട്ടയിലെ വൃദ്ധസദനത്തിൽ 17-കാരന് മർദനമേറ്റ സംഭവത്തിലും സർക്കാരിനോട് വിശദമായ റിപ്പോർട്ട് തേടിയത്. കേസ് ഈ മാസം 23-ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ 11-നാണ് തെന്മല […]
Read more

ഹൈക്കോടതി ഉത്തരവ്;കുംഭ മേള വൈറൽ പെൺകുട്ടിക്ക് ഇനി പോലീസ് കാവൽ

കൊച്ചി: കുംഭമേളയ്ക്കിടെ വൈറലായ യുവതിക്ക് നേരെ ജീവന് ഭീഷണി ഉയർന്ന സാഹചര്യത്തിൽ പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സാമൂഹിക മാധ്യമങ്ങളിലൂടെ വലിയ ശ്രദ്ധ നേടിയ യുവതി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. തന്നെ ലക്ഷ്യമിട്ട് ഭീഷണികളും അപമാനകരമായ സന്ദേശങ്ങളും തുടർച്ചയായി ലഭിക്കുന്നുണ്ടെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി, യുവതിയുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട പൊലീസ് അധികാരികൾക്ക് നിർദേശം നൽകി. ഇതിനിടെ, യുവതിയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് […]
Read more

ബജറ്റിനെതിരെ സ്വകാര്യബസ് ഉടമകൾ; ജൂണ്‍ 30ഓടെ നിരവധി ബസുകൾ സര്‍വ്വീസ് നിര്‍ത്തും

കൊച്ചി: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 50 ശതമാനം ത്രൈമാസ നികുതി ഇളവ് അപര്യാപ്തമാണെന്ന് ആരോപിച്ച് സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. സർക്കാർ പ്രഖ്യാപനം വലിയതാണെങ്കിലും പ്രായോഗികമായി തങ്ങൾക്ക് വലിയ നേട്ടമില്ലെന്നാണ് ബസ് ഉടമകളുടെ വാദം. 50 ശതമാനം നികുതി ഇളവ് നൽകിയാലും ദിവസേനയുള്ള ചെലവിൽ 106.50 മുതൽ 142.50 രൂപ വരെ മാത്രമാണ് കുറയുന്നതെന്ന് ഉടമകൾ പറയുന്നു. കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾ കാരണം ദിവസേന 1,000 മുതൽ 6,000 രൂപ വരെ നഷ്ടം നേരിടുന്നുവെന്നും അവർ ആരോപിക്കുന്നു. […]
Read more

മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടി; ബാങ്ക് അപ്രൈസറും കൂട്ടുപ്രതികളും അറസ്റ്റിൽ

കൊച്ചി: മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ബാങ്ക് അപ്രൈസറും രണ്ട് സുഹൃത്തുക്കളും അറസ്റ്റിലായി. കോതമംഗലം സ്വദേശികളായ ജഗദീഷ്, രാജേഷ് തോമസ്, രാജേഷ് വിജയൻ എന്നിവരാണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്. പെരുമ്പാവൂർ എ.എം. റോഡിലെ ഫെഡറൽ ബാങ്ക് ശാഖയിലാണ് സംഭവം നടന്നത്. 72 ഗ്രാം മുക്കുപണ്ടം സ്വർണമായി കാണിച്ച് പണയംവെച്ച് പ്രതികൾ 6 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായി പൊലീസ് അറിയിച്ചു. അതേ ബാങ്കിലെ താൽക്കാലിക അപ്രൈസറായ ജഗദീഷ് പണയം വെച്ചത് സ്വർണമാണെന്ന് സാക്ഷ്യപ്പെടുത്തി. എന്നാൽ പിന്നീട് നടന്ന […]
Read more

സലിം കുമാറിന് ആദരം; ഒരു കോടിയുടെ സ്മാരക പ്രഖ്യാപനം

സലിം കുമാറിന് സ്മാരകം; ഒരു കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി.മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ സ്മരണകൾ നിലനിർത്തുന്നതിനായി സംസ്ഥാന സർക്കാർ പ്രത്യേക സ്മാരകം നിർമിക്കും. ഇതിനായി ഒരു കോടി രൂപ ബജറ്റിൽ വകയിരുത്തിയതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കലാരംഗത്തിന് അദ്ദേഹം നൽകിയ അമൂല്യ സംഭാവനകളും മലയാളികളുടെ ഹൃദയത്തിൽ അദ്ദേഹം നേടിയ സ്ഥാനവും പരിഗണിച്ചാണ് സ്മാരക നിർമ്മാണത്തിന് സർക്കാർ തീരുമാനമെടുത്തത്. സലിം കുമാറിന്റെ കലാജീവിതവും സംഭാവനകളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന രീതിയിലായിരിക്കും എറണാകുളം ജില്ലയിൽ അദേഹത്തിന്റെ സ്മാരകം ഒരുക്കുകയെന്ന് മുഖ്യമന്ത്രി […]
Read more

തൊഴിലിടങ്ങളിലെ പിന്തുണയില്ലായ്മ: ഗര്‍ഭഛിദ്രത്തെ തുടര്‍ന്ന് 7 കോടി സ്ത്രീകള്‍ ജോലി ഉപേക്ഷിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

കൊച്ചി: ഗര്‍ഭഛിദ്രത്തെ തുടര്‍ന്ന് തൊഴിലിടങ്ങളില്‍ നിന്ന് മതിയായ പിന്തുണ ലഭിക്കാത്തതിനാല്‍ ഇന്ത്യയിലെ 7 കോടിയോളം വരുന്ന സ്ത്രീകള്‍ തൊഴിലുപേക്ഷിക്കാന്‍ സാധ്യതയുണ്ടെന്ന് പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്. കൂടാതെ 7.8 കോടി സ്ത്രീകള്‍ തങ്ങളുടെ ജോലി നഷ്ടപ്പെടുമെന്ന ഭയത്താല്‍ ഈ വിവരം മറച്ചുവെക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. യുഗൗവിന്റെ പിന്തുണയോടെ ക്വസ്റ്റ് ഗ്ലോബലാണ് കോസ്റ്റ് ഓഫ് സൈലന്‍സ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ഗര്‍ഭഛിദ്രം എന്നത് കേവലം ഒരു ആരോഗ്യ പ്രശ്‌നമല്ലെന്നും തൊഴിലിടങ്ങളിലെ ഉല്‍പ്പാദനക്ഷമതയെ ബാധിക്കുന്നതായി കോര്‍പ്പറേറ്റ് നേതാക്കള്‍ തിരിച്ചറിയണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. രാജ്യത്തുടനീളമുള്ള […]
Read more

ഹൈസന്‍സിന്റെ പുതിയ ഇ8എസ് 144ഹെര്‍ട്സ് യുഎല്‍ഇഡി മിനി-എല്‍ഇഡി ടിവികള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

കൊച്ചി: ഹൈസന്‍സിന്റെ ഏറ്റവും പുതിയ ഇ8എസ് 144ഹൈര്‍ട്സ് യുഎല്‍ഇഡി മിനി-എല്‍ഇഡി ടിവികള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മുന്‍പ് ഓഫ്‌ലൈന്‍ വിപണിയില്‍ വന്‍ വിജയം കൈവരിച്ച യു7എസ്ഇ പരമ്പരയ്ക്ക് പിന്നാലെയാണ് ഓണ്‍ലൈന്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ ഇ8എസ് സീരീസ് കമ്പനി വിപണിയിലെത്തിച്ചത്. കട്ടിംഗ് എഡ്ജ് ഡിസ്‌പ്ലേ, എ.ഐ. പ്രോസസിംഗ്, മികച്ച ശബ്ദം, പുതു തലമുറ ഗെയിമിംഗ് എന്നിവ ഇതിന്റെ സവിശേഷതകളാണ്. ഹൈസന്‍സിന്റെ അത്യാധുനിക യുഎല്‍ഇഡി മിനി-എല്‍ഇഡി സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫുള്‍ അറേ ലോക്കല്‍ ഡിമ്മിംഗ് സാങ്കേതികവിദ്യയും ഇതിലുണ്ട്. […]
Read more

ആലുവയിൽ പ്രീ-സ്കൂളിന്റെ തുറന്നുകിടന്ന ഗേറ്റിലൂടെ രണ്ടര വയസ്സുകാരൻ റോഡിലിറങ്ങി; രക്ഷിച്ച് ലോറി ഡ്രൈവർ

കൊച്ചി: ആലുവ എടയപ്പുറത്ത് പ്രീ-സ്കൂളിന്റെ തുറന്നുകിടന്ന ഗേറ്റിലൂടെ പുറത്തേക്ക് നടന്ന് രണ്ടര വയസ്സുകാരൻ അത്യന്തം അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. റോഡിലൂടെ വന്ന മിനി ലോറി ഡ്രൈവർ സമയോചിതമായി വാഹനം നിർത്തി കുട്ടിയെ സുരക്ഷിതമായി റോഡിൽ നിന്ന് മാറ്റിയതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പെയിന്റിംഗ് ജോലികൾ നടക്കുന്നതിനാൽ സ്കൂളിന്റെ ഗേറ്റ് തുറന്നിട്ടിരുന്നുവെന്ന് പ്രീ-സ്കൂൾ അധികൃതർ അറിയിച്ചു. അതിനിടയിൽ കുട്ടി ആരുടെയും ശ്രദ്ധയിൽപ്പെടാതെ പുറത്തേക്ക് ഇറങ്ങി തിരക്കേറിയ റോഡിലേക്കാണ് എത്തിയത്. സമീപത്ത് എത്തിയ […]
Read more

കെ സുധാകരന് തിരിച്ചടി; എം വി ഗോവിന്ദനെതിരെ നല്‍കിയ മാനനഷ്ട കേസ് കോടതി തള്ളി

കൊച്ചി: സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കെ. സുധാകരൻ നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളി. ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് കേസ് തള്ളിയത്. മോൺസൺ മാവുങ്കലിന്റെ വീട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുമ്പോള്‍ കെ സുധാകരനും ആ വീട്ടില്‍ ഉണ്ടായിരുന്നുവെന്ന എം.വി. ഗോവിന്ദൻ നടത്തിയ പരാമർശത്തിനെതിരെയായിരുന്നു കെ. സുധാകരൻ കേസ് നൽകിയിരുന്നത്. ആരോപണം തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഹാജരാക്കുന്നതിനായി സുധാകരൻ തുടർച്ചയായി കോടതിയിൽ നേരിട്ട് ഹാജരാകാത്തതോടെയാണ് നടപടിയെന്ന് കോടതി വ്യക്തമാക്കി. കേസിൽ രണ്ടുതവണ അവസരം […]
Read more

വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ 300 കോടി രൂപയുടെ വ്യാജ ടെൻഡർ തട്ടിപ്പ്

കെച്ചി: വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ വ്യാജരേഖ ചമച്ച് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 300 കോടി രൂപയുടെ ടെൻഡർ ലഭിച്ചതായി വ്യാജരേഖ തയ്യാറാക്കി പലരിൽ നിന്നും പണം തട്ടിയെന്നാണ് ആരോപണം. തുറമുഖ അധികൃതരുടെ പരാതിയെ തുടർന്നാണ് മലപ്പുറം സ്വദേശി സൽമാൻ ഫാരിസിനെതിരെ കേസ് എടുത്തത്. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ മുൻ എംഡി ദിവ്യ എസ്. അയ്യരുടെ ഒപ്പ് ദുരുപയോഗം ചെയ്താണ് വ്യാജരേഖ തയ്യാറാക്കിയതെന്ന് പൊലീസ് കണ്ടെത്തി. സ്വന്തം തിരിച്ചറിയൽ […]
Read more
Advertisement
WhiteswanTV Footer