Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Ernakulam

കൊച്ചിയിൽ മൂന്നര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; യുവാവിനെതിരെ പോക്‌സോ കേസ്

കൊച്ചി: കൊച്ചിയിൽ മൂന്നര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് 20 വയസ്സുകാരനായ യുവാവിനെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. അങ്കണവാടിയിൽ പതിവായി എത്തിയിരുന്ന യുവാവാണ് കേസിലെ പ്രതിയെന്നാണ് പൊലീസ് പറയുന്നത്. കുട്ടി ശുചിമുറിയിൽ പോകുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് അതിക്രമ വിവരം പുറത്തറിയുന്നത്. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതി നിലവിൽ ഒളിവിലാണെന്നും ഇയാളെ കണ്ടെത്താനുള്ള […]
Read more

അൻസിബ തലയിൽ ആൾത്താമസമുള്ള കുട്ടി: മാല പാർവതി

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച് നടി മാലാ പാർവതി. സംഘടനയിലെ യോഗത്തിലേക്ക് അൻസിബയെ ഔദ്യോഗികമായി ക്ഷണിക്കേണ്ടതായിരുന്നു എന്നും, അവരെ അവഗണിക്കാൻ പാടില്ലായിരുന്നെന്നും അവർ പറഞ്ഞു. അൻസിബയുടെ ചോദ്യങ്ങൾക്ക് ബന്ധപ്പെട്ടവർ വ്യക്തമായ മറുപടി നൽകണമെന്നും മാലാ പാർവതി ആവശ്യപ്പെട്ടു. സംഘടനയിലെ ജനറൽ സെക്രട്ടറി, പ്രസിഡന്റ് എന്നിവർ ചേർന്ന് അവരെ യോഗത്തിലേക്ക് വിളിക്കണമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. അൻസിബയെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും അവർ കൊച്ചുകുട്ടിയല്ലെന്നും മാലാ പാർവതി പറഞ്ഞു. സംഘടനയിലെ ചില വിഷയങ്ങളിൽ ഓഫീസ് ജീവനക്കാരിയെ പോലും ഗ്രൂപ്പ് […]
Read more

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

കൊച്ചി: നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഞായറാഴ്ച രാത്രി ഏകദേശം 8.30ഓടെ വടക്കൻ പറവൂർ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപമാണ് സംഭവം നടന്നത്. കൊച്ചിയിൽ നടന്ന ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം വയനാട്ടിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. അബു സലീമിന്റെ കാർ എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. അപകട സമയത്ത് അബു സലീമിനൊപ്പം ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ വാഹനത്തിലുണ്ടായിരുന്നെങ്കിലും അവർക്ക് പരിക്കുകളൊന്നും സംഭവിച്ചില്ല. […]
Read more

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: സർക്കാരിന്റെ പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതിക്കെതിരായ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. പദ്ധതിയുടെ ഭരണഘടനാവിരുദ്ധത തെളിയിക്കാൻ ഹർജിക്കാരന് സാധിച്ചില്ലെന്ന് കോടതി വ്യക്തമാക്കി. സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ ലിംഗാടിസ്ഥാനത്തിലുള്ള വിവേചനമാണ് സർക്കാർ നടപ്പാക്കുന്നതെന്നാണ് ഹർജിയിൽ ആരോപിച്ചിരുന്നത്. ഇതുവഴി ഭരണഘടന ഉറപ്പുനൽകുന്ന സമത്വാവകാശവുമായി ബന്ധപ്പെട്ട 14, 15 അനുച്ഛേദങ്ങൾ ലംഘിക്കപ്പെടുന്നുവെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ ഹർജിയിൽ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കുന്നതിന് മതിയായ അടിസ്ഥാനങ്ങൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടനാ ലംഘനം സംബന്ധിച്ച വാദങ്ങൾ […]
Read more

അർജുൻ ആയങ്കിക്ക് തിരിച്ചടി; മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി

കൊച്ചി: കോതമംഗലം എസ്‌എച്ച്‌ഒയെ സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തള്ളി. ഇതോടെ ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിക്കായുള്ള പൊലീസ് അന്വേഷണം കൂടുതൽ ശക്തമാക്കി. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെയാണ് കോതമംഗലം സി.ഐ. പ്രശാന്തിനെതിരെ അർജുൻ ആയങ്കി ഫേസ്ബുക്കിലൂടെ വിവാദപരമായ കുറിപ്പ് പങ്കുവെച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഐടി ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ‘കോതമംഗലം സർക്കിൾ ഏമാന് ഒരു മനസ്സ് […]
Read more

അമ്മ’യെ നയിക്കാൻ അഡ്‌ഹോക് കമ്മിറ്റി; ചെയർമാനായി രമേഷ് പിഷാരടി

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ ഭരണസമിതിയുടെ കൂട്ടരാജിക്ക് പിന്നാലെ സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. നടനും മുൻ ഭാരവാഹിയുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലാണ് പുതിയ കമ്മിറ്റി പ്രവർത്തിക്കുക. നടന്മാരായ കലാഭവൻ ഷാജോൺ ഗണേഷ്‌കുമാർ നടി കൃഷ്ണ പ്രഭ എന്നിവരും കമ്മിറ്റിയിലുണ്ട്. സംഘടനയുടെ വാർഷിക ജനറൽ ബോഡി യോഗത്തിനിടെയാണ് അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനമായത്. പ്രസിഡന്റ് ശ്വേതാ മേനോൻ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങൾ രാജിവെച്ചതിനെ തുടർന്നാണ് പുതിയ ഇടക്കാല സംവിധാനത്തിന് രൂപം നൽകിയത്…പാവയാകാൻ പറ്റിയാലേ ഭാരവാഹിയായിരിക്കാനാകൂ […]
Read more

പെപ്പർ സ്‌പ്രേ പ്രയോഗിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; പുളിയനത്ത് അഞ്ച് DYFI പ്രവർത്തകർക്ക് പരിക്ക്

കൊച്ചി: എറണാകുളം പാറക്കടവ് പഞ്ചായത്തിലെ പുളിയനത്ത് ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്ക് നേരെ ലഹരിമാഫിയ സംഘത്തിന്റെ ക്രൂരാക്രമണം. പെപ്പർ സ്‌പ്രേ പ്രയോഗിച്ചശേഷം വടിവാൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ അഞ്ച് പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു. ഡി.വൈ.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റ് രാഹുൽ രാജു, സെക്രട്ടറി ജിതിൻ ജോസ്, എം.കെ. മിഥുൻ, എം.കെ. നിധിൻ, സലിംകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 10.30ഓടെ പുളിയനം കൽകുരിശ് ഭാഗത്തായിരുന്നു സംഭവം. യൂണിറ്റ് കമ്മിറ്റി യോഗം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രവർത്തകർ ആക്രമിക്കപ്പെട്ടത്. ലഹരിസംഘം ആദ്യം യുവാക്കളുടെ […]
Read more

അബുദാബി- നവി മുംബൈ; പുതിയ സർവീസുമായി എയർ ഇന്ത്യ എക്സ്‍പ്രസ്

കൊച്ചി: മഹാരാഷ്ട്രയിലെ പുതിയ നവി മുംബൈ വിമാനത്താവളത്തിൽ നിന്ന് ആദ്യ അന്താരാഷ്ട്ര സർവീസ് ആരംഭിക്കുന്ന വിമാന കമ്പനിയായി എയർ ഇന്ത്യ എക്‌സ്പ്രസ്. ജൂലൈ 15 മുതൽ അബുദാബി–നവി മുംബൈ സെക്ടറിലാണ് സർവീസ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ ആഴ്ചയിൽ രണ്ട് സർവീസുകളായിരിക്കും ഉണ്ടാകുക. ജൂലൈ 29 മുതൽ ഇത് ആഴ്ചയിൽ മൂന്ന് സർവീസുകളായി വർധിക്കും. എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്സൈറ്റ്, മൊബൈൽ ആപ്പ് ഉൾപ്പെടെയുള്ള ബുക്കിംഗ് ചാനലുകൾ വഴി ടിക്കറ്റുകൾ ലഭ്യമാകും. ബുധനാഴ്ചയും വെള്ളിയാഴ്ചയും രാവിലെ 5.45ന് അബുദാബിയിൽ നിന്ന് […]
Read more

അമ്മയിലെ ഭരണ സമിതി രാജിവെച്ചു; രാജി വാർഷിക ജനറൽ ബോഡിയോ​ഗത്തിന് പിന്നാലെ

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ഭരണസമിതി മുഴുവൻ രാജിവെച്ചു. പ്രസിഡൻ്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ ഉൾപ്പെടെ എല്ലാ അംഗങ്ങളും രാജി സമർപ്പിച്ചതായി റിപ്പോർട്ട്. വാർഷിക ജനറൽ ബോഡി യോഗത്തിൽ ഉണ്ടായ തർക്കങ്ങൾക്കും വിവാദങ്ങൾക്കും പിന്നാലെയാണ് നാടകീയ സംഭവവികാസങ്ങൾ ഉണ്ടായത്. യോഗത്തിന് ശേഷം ഉണ്ടായ അസ്വസ്ഥതകളാണ് ഭരണസമിതിയുടെ കൂട്ടരാജിയിലേക്ക് നയിച്ചതെന്ന് സൂചന. സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് പിന്നീട് തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.
Read more

മാസ് ലുക്കിൽ മുരളി ഗോപി; ‘അനന്തൻ കാട്’ ആദ്യ കാഴ്ച പുറത്ത്

കൊച്ചി: നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അനന്തൻ കാട്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്സ് പുറത്തിറങ്ങി. ചിത്രത്തിൽ തങ്കരാജ് പൊന്നപ്പൻ എന്ന കഥാപാത്രമായാണ് മുരളി ഗോപി എത്തുന്നത്. ഗ്ലിംപ്സ് പുറത്തിറങ്ങിയതിന് പിന്നാലെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്. നിഗൂഢതയും സംഘർഷവും നിറഞ്ഞ ദൃശ്യങ്ങളാണ് ഫസ്റ്റ് ഗ്ലിംപ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഥാപാത്രത്തിന്റെ ലുക്കും അവതരണ ശൈലിയും പ്രേക്ഷകരിൽ കൗതുകം സൃഷ്ടിച്ചിട്ടുണ്ട്. വ്യത്യസ്ത ഗെറ്റപ്പിലാണ് മുരളി ഗോപി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ കഥയെയും കഥാപാത്രങ്ങളെയും കുറിച്ചുള്ള കൂടുതൽ […]
Read more
Advertisement
WhiteswanTV Footer