Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Ernakulam

കിന്‍ഡര്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ചത് ചികിത്സാപ്പിഴവ് മൂലം

കൊച്ചി: കൊച്ചി കിൻഡർ ആശുപത്രിയിൽ നവജാത ശിശു മരിച്ചത് ചികിത്സാ പിഴവിനെ തുടർന്നാണെന്ന് ഡിഎംഒ റിപ്പോർട്ട്. പ്രസവത്തിലും കുഞ്ഞിന്റെ പരിചരണത്തിലും ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞ് ജനിച്ചതിന് മണിക്കൂറുകൾക്കുശേഷമാണ് വെന്റിലേറ്റർ സൗകര്യം ഒരുക്കിയത്. അതും പ്രവർത്തനക്ഷമമല്ലാത്ത വെന്റിലേറ്ററിലാണ് ഏകദേശം രണ്ട് മണിക്കൂറോളം കുഞ്ഞിനെ കിടത്തിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി. പ്രസവത്തിന് ശേഷം നവജാത ശിശുവിന് നൽകേണ്ട ആവശ്യമായ ചികിത്സകൾ നൽകിയില്ലെന്നും, ആവശ്യമായിരുന്നെങ്കിലും ശസ്ത്രക്രിയ നടത്താത്തതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആശുപത്രി രേഖകളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. റൊമാരിയോ […]
Read more

കൊച്ചിയിൽ സ്പെയർ പാർട്സ് കട കത്തിച്ച കേസ്; 15കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: കൊച്ചിയിൽ കട കത്തിച്ച കേസിൽ പൊലീസ് അന്വേഷിച്ചിരുന്ന 15 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ആരക്കുന്ന സ്വദേശിയായ വിദ്യാർത്ഥിയെയാണ് വീടിന് സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞിരമറ്റത്ത് കഴിഞ്ഞ വ്യാഴാഴ്ച സ്പെയർ പാർട്സ് കട കത്തിച്ച സംഭവത്തിൽ ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ 15കാരനെ കാണാതായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ […]
Read more

മാട്രിമോണിയൽ സൈറ്റിലൂടെ പരിചയം, പിന്നാലെ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവതി പിടിയിൽ

കൊച്ചി: മാട്രിമോണിയൽ സൈറ്റുകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പരിചയപ്പെടുന്ന യുവാക്കളെ വിവാഹം കഴിക്കാമെന്നും ബിസിനസ് പങ്കാളികളാക്കാമെന്നും വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. ആലുവ എടത്തല സ്വദേശിനിയായ ഷംല ഷമീർ (29) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. 2024 സെപ്റ്റംബർ 3 മുതൽ നവംബർ 20 വരെ വിവിധ ഘട്ടങ്ങളിലായി ബാങ്ക് അക്കൗണ്ടുകളും ഗൂഗിൾ പേയും വഴി പണം കൈപ്പറ്റിയെന്നാണ് കേസ്. ബിസിനസ് […]
Read more

മൂന്നരവയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായ കേസ്; പ്രതിയുടെ അമ്മയെ ചോദ്യം ചെയ്യും

കൊച്ചി: അങ്കണവാടിയില്‍ മൂന്നര വയസ്സുള്ള കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. കേസിലെ പ്രതിയായ കാശിനാഥിന്റെ അമ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചു. അങ്കണവാടിയിലെ ടീച്ചറായ അമ്മയ്ക്ക് സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നോയെന്ന സംശയത്തിലാണ് നടപടി. അങ്കണവാടിയിലെ ആയയുടെയും മൊഴി രേഖപ്പെടുത്തും. പ്രതി കാശിനാഥ് സ്ഥിരമായി അങ്കണവാടിയിലേക്ക് എത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇയാള്‍ ലഹരി ഉപയോഗിക്കുന്ന ആളാണെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവത്തെ തുടര്‍ന്ന് അങ്കണവാടി ടീച്ചറെ സര്‍വീസില്‍ നിന്ന് നീക്കാന്‍ […]
Read more

അമ്മയിൽ വീണ്ടും രാജി; അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് ആശ അരവിന്ദ് പിന്മാറി

കൊച്ചി: താരസംഘടനയായ അമ്മയിൽ വീണ്ടും രാജി. കഴിഞ്ഞ ദിവസം രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് നടി ആശ അരവിന്ദ് രാജിവെച്ചു. മുൻ എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് രാജി വിവരം ആശ അരവിന്ദ് അറിയിച്ചത്. കഴിഞ്ഞ ദിവസം അമ്മയുടെ ഭരണസമിതി ഒന്നടങ്കം രാജിവെച്ചതിനെ തുടർന്ന് സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി രമേഷ് പിഷാരടിയുടെ അധ്യക്ഷതയിൽ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചിരുന്നു.ആശയ്ക്കും രമേഷ് പിഷാരടിക്കും പുറമെ, കെ ബി ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, കൃഷ്ണ പ്രഭ, സിദ്ദിഖ് […]
Read more

നടിയെ ആക്രമിച്ച കേസ്; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജിയിൽ വാദം കേള്‍ക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതികളുടെ ഹർജിയിൽ ഹൈക്കോടതി വാദം കേൾക്കും. പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികളാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. അപ്പീൽ കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. അതേസമയം, അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡും പെൻഡ്രൈവുമാണ് കോടതിയിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്. ഇവ മുദ്രവച്ച കവറിൽ ഒരു മാസത്തിനകം സമർപ്പിക്കണമെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയോട് നിർദേശിച്ചിട്ടുണ്ട്. മെമ്മറി കാർഡിന്റെ പരിശോധനയിൽ പ്രത്യേക […]
Read more

കെ കെ മഹേശൻ്റെ മരണം പ്രത്യേക സംഘം അന്വേഷിക്കണം: വിഎം സുധീരൻ

കൊച്ചി: കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് നൽകി. പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. മഹേശന്റെ മരണത്തിൽ പുതിയ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുധീരൻ ഇതിന് മുൻപും കത്ത് നൽകിയിരുന്നു. എന്നാൽ ആ കത്തിൽ നടപടി വൈകിയതിനെ തുടർന്നാണ് രണ്ടാമത്തെ കത്ത് നൽകിയിരിക്കുന്നത്. എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശൻ 2020 ജൂൺ […]
Read more

എല്ലാവരോടും ക്ഷമ ചോദിച്ചു ടിനി ടോം, അമ്മ അംഗങ്ങൾക്ക് തുറന്ന കത്ത്

കൊച്ചി: നടനും ‘അമ്മ എക്‌സിക്യൂട്ടീവ് അംഗവുമായ ടിനി ടോം അമ്മ അംഗങ്ങൾക്ക് തുറന്ന കത്ത് പങ്കുവെച്ചു. അനീതികൾക്കെതിരെ ശബ്ദിച്ചതിന്റെ പേരിൽ തന്നെ ലക്ഷ്യമിട്ടിരുന്നുവെന്ന് കത്തിൽ ടിനി ടോം ആരോപിച്ചു. തനിക്കെതിരായ ആരോപണങ്ങളിൽ പൊലീസ് എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും, അന്വേഷണത്തിൽ തനിക്ക് ക്ലീൻ ചിറ്റ് ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. 2018 മുതൽ അമ്മയുടെ എക്‌സിക്യൂട്ടീവിൽ പ്രവർത്തിക്കാൻ അവസരം നൽകിയ അംഗങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ടാണ് ടിനി ടോമിന്റെ കത്ത് തുടങ്ങുന്നത്. മുൻ പ്രസിഡന്റ് മോഹൻലാലിൻറെ നേതൃത്വത്തിലും നിലവിലെ ഭരണസമിതിയുടെ […]
Read more

കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസ്; ഹൈക്കോടതിയിൽ മാപ്പപേക്ഷ നൽകി എ.പി.എം. മുഹമ്മദ് ഹനീഷ്

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ ഉണ്ടായ വീഴ്ചയ്ക്ക് മാപ്പപേക്ഷ നൽകി വ്യവസായ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്. കേസുമായി ബന്ധപ്പെട്ട് ഹനീഷ് ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ തുടർച്ചയായ കാലതാമസം ഉണ്ടായതിനെ തുടർന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ കടുത്ത വിമർശനം ഉന്നയിച്ചു. കോടതി ഉത്തരവ് വായിക്കാൻ അറിയില്ലേയെന്ന് ഹനീഷിനോട് കോടതി ചോദിച്ചു. ഉത്തരവ് നിരന്തരം അവഗണിച്ചുവെന്ന വിലയിരുത്തലും സിംഗിൾ […]
Read more

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; നിരുപാധികം മാപ്പ് പറഞ്ഞ് മുഹമ്മദ് ഹനീഷ്

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നതിൽ വൈകിയ സംഭവത്തിൽ ഹൈക്കോടതിയിൽ മാപ്പപേക്ഷ നൽകി വ്യവസായ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്. ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായ ഹനീഷിനോട് കോടതി ഉത്തരവ് വായിക്കാൻ അറിയില്ലേയെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദിച്ചു. കോടതി ഉത്തരവ് തുടർച്ചയായി അവഗണിച്ചതായി സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. താൻ ഇപ്പോൾ ആ വകുപ്പിൽ ചുമതലയിൽ ഇല്ലെന്നും നിലവിൽ അഡീഷണൽ ചീഫ് സെക്രട്ടറിയാണെന്നും ഹനീഷ് കോടതിയെ അറിയിച്ചു. അദ്ദേഹത്തിന്റെ […]
Read more
Advertisement
WhiteswanTV Footer