കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച് നടി മാലാ പാർവതി. സംഘടനയിലെ യോഗത്തിലേക്ക് അൻസിബയെ ഔദ്യോഗികമായി ക്ഷണിക്കേണ്ടതായിരുന്നു എന്നും, അവരെ അവഗണിക്കാൻ പാടില്ലായിരുന്നെന്നും അവർ പറഞ്ഞു.
അൻസിബയുടെ ചോദ്യങ്ങൾക്ക് ബന്ധപ്പെട്ടവർ വ്യക്തമായ മറുപടി നൽകണമെന്നും മാലാ പാർവതി ആവശ്യപ്പെട്ടു. സംഘടനയിലെ ജനറൽ സെക്രട്ടറി, പ്രസിഡന്റ് എന്നിവർ ചേർന്ന് അവരെ യോഗത്തിലേക്ക് വിളിക്കണമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
അൻസിബയെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും അവർ കൊച്ചുകുട്ടിയല്ലെന്നും മാലാ പാർവതി പറഞ്ഞു. സംഘടനയിലെ ചില വിഷയങ്ങളിൽ ഓഫീസ് ജീവനക്കാരിയെ പോലും ഗ്രൂപ്പ് തർക്കങ്ങൾക്ക് ഉപയോഗിച്ചുവെന്നും അവർ ആരോപിച്ചു. ഓഫീസ് സ്റ്റാഫുമായി ബന്ധപ്പെട്ട വിഷയങ്ങളും ദുരൂഹമാണെന്നും, ചില ആരോപണങ്ങൾ തെറ്റായി കൈകാര്യം ചെയ്തതായും മാല പാർവതി അഭിപ്രായപ്പെട്ടു. അതേസമയം ബന്ധപ്പെട്ട ജീവനക്കാരിക്കൊപ്പമാണ് താൻ നിലപാടെടുക്കുന്നതെന്നും മാലാ പാർവതി വ്യക്തമാക്കി.






