കോഴിക്കോട്: നാദാപുരത്ത് എട്ട് വയസുകാരനെ മർദിച്ചെന്ന പരാതിയിൽ അധ്യാപകനെ സ്‌കൂൾ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തു. വേവം എൽ.പി. സ്‌കൂളിലെ അധ്യാപകനായ ജംഷീറിനെതിരെയാണ് നടപടി.
വേവം കരുവാൻ കുന്നുമ്മൽ ഇസ്മയിലിന്റെ മകൻ മുഹമ്മദ് സിനാൻ (8) ആണ് മർദനത്തിനിരയായതെന്നാണ് പരാതി. കുട്ടിയെ കുളിപ്പിക്കുന്നതിനിടെ കാലിൽ വടികൊണ്ട് അടിയേറ്റതിന്റെ പാടുകൾ മാതാവിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
തുടർന്ന് കുടുംബം പൊലീസിലും ചൈൽഡ് ലൈനിലും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് അധ്യാപകനെ സ്‌കൂൾ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. കേസിൽ കൂടുതൽ നടപടികൾ പുരോഗമിക്കുകയാണ്.






