സാൻവിച്ചിൽ ചിക്കൻ കുറഞ്ഞതിൽ തർക്കം; കേസെടുത്ത് പൊലീസ്
കൊച്ചി: ചിക്കിങ്ങിൽ സാൻവിച്ചിലെ ചിക്കൻ കുറഞ്ഞതിൽ സംഘർഷം. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥികൾ ചിക്കൻ കുറവാണെന്ന് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത് . പിന്നീട് വിദ്യാർത്ഥികളുടെ സഹോദരങ്ങളും ചിക്കിങ്ങ് മാനേജരുമാണ് വാക്കുതർക്കത്തിൽ ഏർപ്പെട്ടത്. വാക്കുതർക്കം കൈയ്യാങ്കളിയിലേക്ക് മാറിയെന്നും, മാനേജർ കത്തിയുമായി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും വിദ്യാർത്ഥികൾ പരാതിപ്പെട്ടു. സംഭവത്തിൽ സെൻട്രൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

