സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kozhikode

തദ്ദേശതെരഞ്ഞെടുപ്പ്; കുന്ദമംഗലം പഞ്ചായത്തിലേക്കുള്ള ഇടതുപക്ഷ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി കുന്ദമംഗലംപഞ്ചായത്തിലേക്കുള്ള പട്ടിക പ്രഖ്യാപിച്ചു. നിലവിൽ പഞ്ചായത്ത്‌ ഭരിക്കുന്നത് ഇടതുപക്ഷമാണ്. 24 വാർഡുകളിൽ 20 വാർഡിലേക്കാണ് ആദ്യ ഘട്ടത്തിൽ സ്ഥാനാർഥികളെ അവതരിപ്പിച്ചത്. വാർഡ് 1 എ നിഖിൽ, വാർഡ് 2 ലിജി പുൽക്കുന്നുമ്മൽ, വാർഡ് 4 മിനി പന്തലങ്ങൽ, വാർഡ് 5 സജീവ് കുമാർ, വാർഡ് 6 ഹൈദരാലി,വാർഡ് 7 അഡ്വ. നന്ദന രാജു, വാർഡ് 8 ബിന്ദു പാൽക്കണ്ടിയിൽ, വാർഡ് 9 അഞ്ജു പ്രവീൺ, വാർഡ് 10 എം […]
Read more

കോഴിക്കോട് ലഹരി ഉല്‍പന്നങ്ങളുമായി മൂന്ന് യുവാക്കൾ പിടിയിൽ

കോഴിക്കോട്: താമരശ്ശേരിയില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ ലഹരിവസ്തുക്കളുമായി സഞ്ചരിച്ച മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. കൊടുവള്ളി ഉള്ളിയാടന്‍ കുന്നുമ്മല്‍ ഉമൈര്‍ഖാന്‍ , അടിവാരം നൂറാംതോട് വലിയവീട്ടില്‍ ആഷിഖ്, അടിവാരം നൂറാംതോട് മൂലക്കല്‍ തൊടി വീട്ടില്‍ സൗജല്‍ എന്നിവരാണ് പിടിയിലായത്. ഇവരുടെ കാറില്‍ നിന്ന് 3.2 ഗ്രാം എം.ഡി.എം.എയും ലഹരി ഉപയോഗത്തിനുള്ള ഉപകരണങ്ങളും പോലീസ് കണ്ടെത്തി. ഗൾഫിൽ ജോലി ചെയ്ത് നാട്ടിലെത്തിയ ശേഷം ലഹരി ഉപയോഗത്തിലും വില്‍പനയിലും ഇവര്‍ ഏര്‍പ്പെട്ടതായാണ് പൊലീസ് വ്യക്തമാക്കുന്നത്.
Read more

നാടിന് കൗതുകമായി കിഴക്കയിൽ സഹോദരിമാരുടെ പോരാട്ടം

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആവേശത്തിൽ നാടുണരുമ്പോൾ കോഴിക്കോട് പേരാമ്പ്രയിലെ എരവട്ടൂർ കിഴക്കയിൽ വീട് ഒരു അപൂർവതയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്. ഈ കുടുംബത്തിലെ മൂന്ന് സഹോദരിമാർ ഒരേ മുന്നണിക്ക് വേണ്ടി വ്യത്യസ്ത സീറ്റുകളിൽ ജനവിധി തേടുന്നു. അച്ഛന്റെ രാഷ്ട്രീയ പാരമ്പര്യം നെഞ്ചിലേറ്റി അമ്മയുടെ പിന്തുണയോടെയാണ് വനജ, സരിത, സജിത എന്നിവർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത്. പേരാമ്പ്ര നിയോജകമണ്ഡലത്തിലാണ് ഈ സഹോദരിമാരുടെ പോരാട്ടം. മൂത്ത സഹോദരിയായ വനജ (56) പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽ നിന്നാണ് ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. […]
Read more

പൊതുമരാമത്ത് വകുപ്പ് ഉണര്‍ന്നു; ആയഞ്ചേരിയിലെവെള്ളക്കെട്ടിന് പരിഹാരം

കോഴിക്കോട് : പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 17 ലക്ഷം രൂപയുടെ പ്രവൃത്തിയിലൂടെ ആയഞ്ചേരിയിലെ വെള്ളക്കെട്ട് പ്രശ്നത്തിന് പരിഹാരമായി. ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്തുള്ള വെള്ളക്കെട്ട് മഴക്കാലത്ത് വലിയ ദുരിതം വിധിച്ചിരുന്നു. ഇതിനാണ് അറുതിയായത്. കുറ്റ്യാടി നിയോജകമണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി പൊതുമരാമത്ത് വകുപ്പ് നോൺ പ്ലാൻ വിഭാഗത്തിൽ അനുവദിച്ച തുക ഉപയോഗിച്ചാണ് പ്രവര്‍ത്തികള്‍ നടത്തിയത്. ആയഞ്ചേരി കടമേരി റോഡിൽ ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്ത് രൂപപ്പെട്ട വെള്ളക്കെട്ട് കാരണം യാത്രക്കാർ നേരിടുന്ന പ്രശ്നത്തിലാണ് ഇതിലൂടെ പരിഹാരമായത്. പ്രവൃത്തിയുടെ സാങ്കേതിക അനുമതി നടപടികൾ, ടെൻഡർ […]
Read more

വടകര നഗരസഭയിലെ യുഡിഎഫ് ആർഎംപി ഐ ജനകീയ സഖ്യം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

കോഴിക്കോട് : വടകര നഗരസഭയിലെ യുഡിഎഫ് സ്ഥാനാർഥികൾ വടകര നഗരസഭയിലെ യുഡിഎഫ്, ആർ എം പി ഐ സ്ഥാനാർഥി പട്ടിക പുറത്തിറക്കി. ആകെയുള്ള 48 ൽ 44 വാർഡുകളിലെയും സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 8, 18, 25,48 വാർഡുകളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമായില്ല.27 വാർഡുകളിൽ കോൺഗ്രസും , 12 വാർഡുകളിൽ മുസ്ലിം ലീഗും , 2 വാർഡുകളിൽ ആർ എം പി ഐയും , 1 വാർഡിൽ യുഡിഎഫ് സ്വതന്ത്രനും മത്സരിക്കും എന്നാണ് നിലവിൽ ഉണ്ടായ ധാരണ.
Read more

യുഡിഎഫുമായുള്ള ചർച്ച പരാജയം; കാരശ്ശേരി പഞ്ചായത്തിൽ വെൽഫെയർ പാർട്ടി ഒറ്റക്ക് മത്സരിച്ചേക്കും

കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തിലും വെല്‍ഫെയര്‍ പാര്‍ട്ടി-യുഡിഎഫ് ചര്‍ച്ച പരാജയം. ഒറ്റയ്ക്ക് മത്സരിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനിച്ചു. ഏഴ് വാര്‍ഡുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം മുക്കം നഗരസഭയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. പത്ത് സീറ്റുകളില്‍ മത്സരിക്കാനായിരുന്നു തീരുമാനം. കഴിഞ്ഞ തവണ നാല് സീറ്റുകളില്‍ യുഡിഎഫുമായി ചേര്‍ന്നായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിച്ചത്. 18,19,20,21 ഡിവിഷനുകളിലേക്കായിരുന്നു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പതിനെട്ടാം ഡിവിഷനില്‍ മുഹമ്മദ് നസീം എ പി, 19ല്‍ ഷഫീഖ് മാടായി, 20ല്‍ ബനൂജ […]
Read more

അയക്കൂറ പൊരിച്ചത് കിട്ടിയില്ല; കോഴിക്കോട് ഹോട്ടൽ തല്ലിത്തകർത്ത് വിരുന്നിനെത്തിയവർ

കോഴിക്കോട്: ഊണിനൊപ്പം കഴിക്കാന്‍ അയക്കൂറ ഫ്രൈ കിട്ടിയില്ലെന്ന കാരണത്താല്‍ ഹോട്ടല്‍ തല്ലിത്തകര്‍ത്തു. കോഴിക്കോട് ബാലുശ്ശേരി നന്‍മണ്ടയിലാണ് കഴിഞ്ഞ ദിവസം അക്രമ സംഭവമുണ്ടായത്. നന്‍മണ്ട-13ന് സമീപം പ്രവര്‍ത്തിക്കുന്ന ഫോര്‍ട്ടീന്‍സ് റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ സംഘം പ്രകോപിതരാവുകയായിരുന്നു. നന്മണ്ടയില്‍ ഊണിനൊപ്പം മീന്‍ കിട്ടിയില്ലെന്ന് പറഞ്ഞ് ഹോട്ടലില്‍ ആക്രമണം. പിറന്നാളാഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച ഉച്ചയോടെ ഒരു കുടുംബം ഹോട്ടലില്‍ 40പേര്‍ക്കുള്ള ഭക്ഷണം ഏല്‍പിച്ചിരുന്നു. ചിക്കന്‍ ബിരിയാണി, ബീഫ് ബിരിയാണി, മീന്‍കറിയടക്കമുള്ള ഊണ് തുടങ്ങിയ വിഭവങ്ങളാണ് ബുക്ക് ചെയ്തത്. ഈ വിഭവങ്ങളല്ലാത്ത ഭക്ഷണം […]
Read more

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ആത്മഹത്യ വ്യക്തിപരമായ മാനസിക വിഭ്രാന്തി: ബി ഗോപാലകൃഷ്ണന്‍

കോഴിക്കോട്: തിരുവനന്തപുരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് ബി തമ്പിയുടെ ആത്മഹത്യ വ്യക്തിപരമായ മാനസിക വിഭ്രാന്തിയെ തുടര്‍ന്നാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ആത്മഹത്യയെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്നും ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംഘടനാപരമായി നേരിടുമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. സീറ്റ് കിട്ടാത്തതില്‍ ആത്മഹത്യ ചെയ്യണമെങ്കില്‍ താന്‍ 12 പ്രാവശ്യം ആത്മഹത്യ ചെയ്യേണ്ടതാണെന്നും ബി ഗോപാലകൃഷ്ണന്‍. അതോടൊപ്പം ബിജെപി ക്ക് നേതൃത്വമില്ലെന്ന് പറയുന്ന മുരളീധരന്‍ സ്വന്തം പാര്‍ട്ടിയിലെ നേതൃത്വം നന്നാക്കാന്‍ നോക്കണമെന്നും. സ്വന്തം കുടുംബത്തിലെ പ്രശ്‌നം പോലും പരിഹരിക്കാന്‍ പറ്റാത്ത […]
Read more

കുന്ദമംഗലം പഞ്ചായത്ത്‌ മുസ്ലിം ലീഗ് ഒന്നാംഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് കുന്ദമംഗലംപഞ്ചായത്തിലെ മുസ്ലിം ലീഗ് ഒന്നാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. യുഡിഎഫ് പ്രകാരം കോൺഗ്രസിന് 13 സീറ്റും മുസ്ലിംലീഗിന് 11 സീറ്റുമാണ് ലഭിച്ചിരിക്കുന്നത്. കോൺഗ്രസ് നേരത്തെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. വാർഡ് 3 സമീർ ഷംസീർ ,വാർഡ് 5 കെ കെ സി നൗഷാദ്, വാർഡ് 6 എ പി അഷ്റഫ്,വാർഡ് 8 കെ കെ മിന്നത്ത്, വാർഡ് 14 ഐ മുഹമ്മദ് കോയ, വാർഡ് 16 ശ്രീബ ഷാജി, വാർഡ് 19 ഷഹർബാൻ […]
Read more

അസഹനീയമായ ചൊറിച്ചിലും വേദനയും; 43-കാരിയുടെ കണ്ണിൽ നിന്ന് പുറത്തെടുത്തത് 10 സെ.മീ. നീളമുള്ള ജീവനുള്ള വിര

കോഴിക്കോട്: അസഹ്യമായ ചൊറിച്ചിലും വേദനയുമായി ആശുപത്രിയിലെത്തിയ 43 വയസ്സുകാരിയുടെ കണ്ണിൽനിന്ന് ഡോക്ടർമാർ പുറത്തെടുത്തത് 10 സെന്റിമീറ്റർ നീളമുള്ള ജീവനുള്ള വിരയെ. കോഴിക്കോട് കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രിയിലെ ഒപി പരിശോധനയ്ക്കിടെയാണ് ഈ അപൂർവ സംഭവം കണ്ടെത്തിയത്.​ കണ്ണിലെ വെള്ളപ്പാടയുടെ അടിവശത്തായി കാണപ്പെട്ട വിരയെ സീനിയർ സർജൻ ഡോ. സുഗന്ധ സിൻഹ ഓപിയിൽ വെച്ച് തന്നെ അടിയന്തരശസ്ത്രക്രിയയിലൂടെ ജീവനോടെ പുറത്തെടുത്തു. ​കണ്ണിന്റെ കാഴ്ചയെ ബാധിക്കുന്ന റെറ്റിനയിലേക്ക് വിര പ്രവേശിക്കുന്നതിനു മുൻപ് തന്നെ കൃത്യസമയത്ത് നീക്കം ചെയ്തതിനാൽ രോഗിയുടെ കണ്ണിന് […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.