Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kozhikode

വിവരാവകാശ അപേക്ഷയിൽ വീഴ്ച പാടില്ല; നിയമം ശക്തമെന്ന് കമീഷണർ

കോഴിക്കോട്: വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകുന്നതിൽ നിന്നും ഒഴിഞ്ഞുമാറാൻ ഉദ്യോഗസ്ഥർക്ക് കഴിയില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ടി കെ രാമകൃഷ്ണൻ വ്യക്തമാക്കി. കോഴിക്കോട് താലൂക്ക് കോൺഫ്രൻസ് ഹാളിൽ നടന്ന ഹിയറിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ അപേക്ഷ ലഭിച്ചാൽ പരമാവധി 30 ദിവസത്തിനകം വിവരം നൽകണമെന്നും ജീവനക്കാരുടെ കുറവ്, അവധി എന്നിവ കാരണം താമസം കാണിക്കാൻ നിയമം അവസരം നൽകിയിട്ടില്ലെന്നും കമ്മീഷണർ വ്യക്തമാക്കി. വിവരം നൽകാതിരിക്കുകയോ താമസിക്കുകയോ ചെയ്താൽ കർശന നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. […]
Read more

വോട്ടർ പട്ടികയിലെ കൃത്രിമം: സിപിഐ എം നേതാവ് കലക്ടർക്ക് പരാതി നൽകി

കോഴിക്കോട്: ഫറോക്ക് നഗരസഭയിലെ 24-ാം ഡിവിഷനിലെ അന്തിമ വോട്ടർപട്ടികയിൽ കൂട്ടത്തോടെ കൃത്രിമം നടത്താൻ ശ്രമിച്ചെന്നാരോപിച്ച് സിപിഐ എം നേതാവ് കലക്ടർക്ക് പരാതി . സിപിഐഎം പെരുമുഖം ലോക്കൽ കമ്മിറ്റി അംഗം എൻ രാജീവനാണ് കലക്ടർക്ക് പരാതി നൽകിയത്.‎‎ ഡിവിഷനു പുറത്തുനിന്നുള്ള വോട്ടുകൾ കൂട്ടത്തോടെ ഉൾപ്പെടുത്തി അന്തിമ വോട്ടർ പട്ടികയിൽ കൃത്രിമം നടത്താനുള്ള യുഡിഎഫ് നീക്കത്തിന് നഗരസഭയിലെ ഒരു വിഭാഗം ജീവനക്കാർ ഒത്താശ ചെയ്തുവെന്നാണ് പരാതിയിൽ പ്രധാനമായും ആരോപിക്കുന്നത്. നിയമവിരുദ്ധമായി ചേർത്ത വോട്ടുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ […]
Read more

ട്രെയിൻ യത്രക്കാർക്ക് രക്ഷയായി ‘രക്ഷിത’; പരിശോധനയിൽ രജിസ്റ്റർ ചെയ്തത് 28കേസുകൾ

കണ്ണൂർ: റെയിൽവേ സ്റ്റേഷനുകളിലും ട്രൈനുകളിലും നടത്തുന്ന സുരക്ഷ പരിശോധനയായ ‘ഓപ്പറേഷൻ രക്ഷിത ‘യുടെ ഭാഗമായി കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ ജില്ലയിൽ 28 കേസുകൾ രജിസ്റ്റർ ചെയ്തു. മദ്യപിച്ചു യാത്ര ചെയ്യുന്ന 60 പേരെ മടക്കിയക്കുകയും പിഴ ഈടാക്കുകയും ചെയ്തു. ജില്ലയിൽ കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി, റെയിൽവേ സ്റ്റേഷനുകളിലാണ് പ്രധാന പരിശോധന നടത്തുന്നത്. ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തിൽ ദിവസവും പരിശോധനയും നടത്തുന്നുണ്ട്. റെയിൽവേ പോലീസ്, ലോക്കൽ പോലീസ്, ആർപിഎഫ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. യാത്രക്കാർക്കായി […]
Read more

ഉംറ നിർവഹിക്കാൻ പോയ ഒളവണ്ണ ചുങ്കം സ്വദേശി മദീനയിൽ മരണപ്പെട്ടു

കോഴിക്കോട് : ഉംറ നിർവഹിക്കാൻ സൗദിയിലെത്തിയ ചുങ്കം സ്വദേശി മദീനയിൽ മരണപ്പെട്ടു. ഒളവണ്ണ ചുങ്കം പരേതനായ പുളിക്കൽ മുക്കത്ത് പൊറ്റമ്മൽ മുഹമ്മദ് ഹാജിയുടെ മകൻ ഷൗക്കത്താണ് (46) മരിച്ചത്. ഭാര്യയും ഭാര്യയും മാതാവുമൊത്താണ് ഉംറ നിർവഹിക്കാൻ പോയിരുന്നത്. ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശത്തിനിടെ കുഴഞ്ഞുവീണ അദ്ദേഹം അൽസഹാറ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എസ് വൈ എസ് ഒളവണ്ണ ചുങ്കം യൂണിറ്റ് അംഗവും ഐഡിസി മഹല്ല് സജീവ സഹകാരിയുമായിരുന്നു. മയ്യത്ത് ജന്നത്തുൽ ബഖീഅയിൽ കബറടക്കി. മാതാവ് പരേതയായ കുട്ടീമ […]
Read more

ലഹരി വേട്ട; 257.8 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട് : ബംഗളൂരുവിൽനിന്നും രാമനാട്ടുകര, തിരൂർ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 257.8 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഫറോക്ക് കരുവൻതുരുത്തി കളത്തുപ്പടി വീട്ടിൽ ചാർലി എന്ന റംഷാദ് (25) ആണ് കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുവെച്ച് പിടിയിലായത്. ‎‎പിടികൂടിയ രാസലഹരിക്ക് അന്താരാഷ്ട്ര വിപണിയിൽ 10 ലക്ഷം രൂപയോളം വിലവരും. രാമനാട്ടുകര, തിരൂർ ഭാഗങ്ങളിലെ ആവശ്യക്കാർക്ക് വിതരണം ചെയ്യാനാണ് ലഹരിമരുന്ന് കൊണ്ടുവരുന്നത്. കോഴിക്കോട്-മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയാ സംഘത്തിന് വേണ്ടിയാണ് ഇയാൾ എംഡിഎംഎ ബസ് മാർഗം […]
Read more

എൻഎച്ച്‌ നിർമാണ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം; അധികൃതർ കയ്യൊഴിഞ്ഞെന്ന് കുടുംബം

കോഴിക്കോട്: സ്വിഗി ജീവനക്കാരൻ എൻഎച്ച് നിർമാണക്കുഴിയിൽ വീണ് മരിച്ച സംഭവത്തിൽ ഗുരുതര അനാസ്ഥ ഉണ്ടായിട്ടും അധികൃതർ കയ്യൊഴിഞ്ഞെന്ന് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ പത്ത് മാസത്തിനിടെ നിരവധി ഓഫീസുകളിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും കുടുംബം ഒരു പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിട്ട് മറുപടി പോലും ലഭിച്ചില്ല. ലീഗൽ സർവീസ് അതോറിറ്റി അദാലത്തിലേക്ക് ഹാജരാകാൻ നിരവധി തവണ നോട്ടീസ് അയച്ചിട്ടും കരാർ കമ്പനിയും എൻഎച്ച് അധികൃതരും ഹാജരായില്ലെന്നും കുടുംബം ആരോപിച്ചു. ഈ വർഷം ഫെബ്രുവരിയിലായിരുന്നു കോഴിക്കോട് ചേവരമ്പരത്ത് ഉണ്ടായ […]
Read more

മലയോര മേഖലയിൽ കനത്ത മഴ; വീടുകൾക്ക് വ്യാപക നാശം

കോഴിക്കോട് : ജില്ലയുടെ മലയോര പ്രദേശമായ മുക്കം മേഖലയിൽ ശക്തമായ ഇടിയോടും മിന്നലോടും കൂടിയ മഴയിൽ വ്യാപക നാശനഷ്ടങ്ങൾക്ക് ഉണ്ടായി. വൈകിട്ട് 4.15 ഓടെയാണ് മഴയും മിന്നലും ശക്തിപ്രാപിച്ചത്. മിന്നലേറ്റ് വീടുകൾക്കും കൃഷിമേഖലകൾക്കും കേടുപാടുകൾ സംഭവിച്ചു. മണാശ്ശേരി പന്നൂളിയിലെ രാജന്റെ വസതിയിലാണ് ഏറ്റവും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചത്. മിന്നലേറ്റതിനെ തുടർന്ന് വീടിന്റെ മുഴുവൻ വയറിങും കത്തിനശിച്ചു. ജനൽചില്ലുകൾ, ചുമരുകൾ, വൈദ്യുതി ഉപകരണങ്ങൾ എന്നിവ തകർന്നിട്ടുണ്ട്. വീട്ടുവളപ്പിൽ ഉണ്ടായിരുന്ന ഒരു പൂച്ച മിന്നലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. സമീപത്തുണ്ടായിരുന്ന […]
Read more

കോഴിക്കോട് പിടിക്കാൻ യുവനിരയെ മത്സരത്തിനിറക്കി ലീഗ്

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്ന് രൂപപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ച ശേഷമാണ് ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പയ്യാനക്കല്‍, മുഖദാര്‍, കുറ്റിച്ചിറ, നല്ലളം, അരക്കിണര്‍, മൂന്നാലിങ്കല്‍, പന്നിയങ്കര ഡിവിഷനുകളിലാണ് തര്‍ക്കം ഉണ്ടായിരുന്നത്. ഈ തര്‍ക്കങ്ങളെല്ലാം പരിഹരിച്ചതിന് ശേഷമാണ് ലീഗ് ജില്ലാ പാര്‍ലിമെന്ററി ബോര്‍ഡ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎസ്എഫ് നേതാവുമായ അഡ്വ. ഫാത്തിമ തഹ്‌ലിയ കുറ്റിച്ചിറ ഡിവിഷനില്‍ നിന്ന് മത്സരിക്കും. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ […]
Read more

കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട് :കുന്ദമംഗലം ഗ്രാമപഞ്ചായത്ത് തിരിച്ചു പിടിക്കുകയാണ് ഈ വർഷത്തെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ലക്ഷ്യം. ഇതിനായി പുതുമുഖ സ്ഥാനാർഥികളെ ഉൾപ്പെടുത്തി സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ചതായി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.വി. സംജിത്ത് അറിയിച്ചു. പരിചയ സമ്പന്നരും യുവത്വത്തെയും എല്ലാത്തിനെയും സംയോജിപ്പിച്ചു കൊണ്ടാണ് സ്ഥാനാർഥി പ്രഖ്യാപിച്ചതെന്ന് സംജിത്ത് വ്യക്തമാക്കി. കുന്ദമംഗലത്ത് കോൺഗ്രസ്സിൽ നിന്ന് ഇത്തവണ 13 പേരാണ് മത്സരിക്കുന്നത്. അതിൽ ഒൻപത് പേരും പുതുമുഖങ്ങളാണ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ യാതൊരു വിധത്തിലുള്ള അടിച്ചേൽപ്പിക്കലോ മേൽ കമ്മിറ്റിയുടെ സമ്മർദ്ദമോ ഉണ്ടായിട്ടില്ലെന്നും സ്ഥാനാർത്ഥികൾ അവരുടെ പൊതുവികാരത്തിന്റെ […]
Read more

കൊയിലാണ്ടി നഗരസഭ പിടിക്കാൻ മാനവികവുമായി കൈകോർത്ത് യുഡിഎഫ്

കോഴിക്കോട്: യുഡിഎഫുമായി കൈകോർത്ത് മാനവികം സാംസ്‌കാരികസംഘടന.കോഴിക്കോട് കൊയിലാണ്ടി നഗരസഭയിൽ ആണ് മാനവികം യുഡിഎഫുമായി കൈകോർത്തത്. സിപിഐഎം മുൻ ഏരിയാ സെക്രട്ടറി എൻ വി ബാലകൃഷ്ണൻ രക്ഷാധികാരിയായ മാനവികം സാംസ്‌കാരികസംഘടന യുഡിഎഫുമായി ചേർന്ന് കൊയിലാണ്ടി നഗരസഭയിൽ മത്സരിക്കും. യുഡിഎഫ് പിന്തുണയോടെ രണ്ട് വാർഡുകളിലാണ് മാനവികം മത്സരിക്കുക. നഗരസഭയിലെ വാർഡ് 28 വരകുന്ന്, 29 കുറുവങ്ങാട് എന്നിവിടങ്ങളിലാണ് ഇവർ സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നത്. മാനവികം സംഘടനയുടെ പ്രസിഡന്റായ ടി പി ബീനയാണ് വരകുന്ന് വാർഡിൽ സ്ഥാനാർഥി. ഇവർക്കായി പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. കുറുവങ്ങാട് […]
Read more
Advertisement
WhiteswanTV Footer