Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kozhikode

“മേയർ കുറ്റിയും പറിച്ച് കോഴിക്കോട്ടേക്ക്”; പരിഹാസവുമായി കെ മുരളീധരൻ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ കുറ്റിയും പറിച്ച് കോഴിക്കോട്ട് പോകുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആര്യാ രാജേന്ദ്രന്‍ കോഴിക്കോട്ടേക്ക് താമസം മാറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനെ മുന്‍നിര്‍ത്തിയാണ് മുരളീധരന്റെ പരിഹാസം. എതിരാളികളുടെ വോട്ട് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. എതിരാളികളെ ഇത്രയും ഭയപ്പെടുന്ന ഒരു പാര്‍ട്ടിയുണ്ടോ. സ്വര്‍ണ്ണം മുതല്‍ കിണ്ടി വരെ അടിച്ചുമാറ്റിയ ആളാണ് വാസു. വാസു കള്ളനാണ് എന്ന് പറഞ്ഞാല്‍ പകുതി താനല്ലേ കൊണ്ടുപോയതെന്ന് കടകംപള്ളിയോട് തിരിച്ചു ചോദിക്കും. പി എം ശ്രീ ഭരണമാണ് […]
Read more

വർണ്ണവിസ്മയം തീർത്ത് ‘കലക്ടീവ് കാൻവാസ്’

കോഴിക്കോട് : മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ ‘നന്മ’യുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ആർട്ട്‌ ഗാലറിയിൽ സംഘടിപ്പിച്ച ‘കലക്ടീവ് കാൻവാസ്’ ചിത്ര പ്രദർശനം നഗരത്തിന്റെ കലാബോധത്തിന് വർണ്ണപ്പകിട്ടേകി. 35-ഓളം കലാകാരന്മാരുടെ സൃഷ്ടികളുടെ നിറക്കാഴ്ചകൾ സമ്മാനിക്കുന്ന ഈ പ്രദർശനം ഇതിനോടകം തന്നെ ശ്രദ്ധേയമായി.‎‎​ ദൈവരൂപങ്ങൾ, പരിസ്ഥിതി, ഗ്രാമീണ സൗന്ദര്യം, പൂക്കൾ എന്നിവയടങ്ങിയ വേറിട്ട കാഴ്ചകളാണ് ‘കലക്ടീവ് കാൻവാസി’ന്റെ പ്രധാന ആകർഷണം. അക്രിലിക്ക്, വാട്ടർ കളർ, ഓയിൽ തുടങ്ങിയ വിവിധ മാധ്യമങ്ങൾ ഉപയോഗിച്ച് വരച്ച നൂറിലധികം ചിത്രങ്ങളാണ് പ്രദർശനത്തിനായെത്തിയത്. ‎​പ്രശസ്‌ത ആർട്ടിസ്‌റ്റായ […]
Read more

സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി; സംഭവം കൊയിലാണ്ടിയിൽ

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ സ്വകാര്യ ആശുപത്രിയിലെ നേഴ്സിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോടഞ്ചേരി സ്വദേശി വീണ കുര്യൻ ആണ്‌ മരിച്ചത്. കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപത്തെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

അവയവക്കച്ചവടം; എറണാകുളം സ്വദേശി പിടിയിൽ

കോഴിക്കോട്: നിയമവിരുദ്ധമായി അവയവ ദാനത്തിത്തിനു ആളുകളെ ഇറാനിലേക്ക് കടത്തിയ കേസിലെ പ്രധാന പ്രതിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിയായ മധു ജയകുമാറിനെ നവംബർ എട്ടിന് ഇറാനിൽനിന്ന് എത്തിയതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തതെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു. ഇയാളെ കൊച്ചിയിലെ കോടതിയിൽ ഹാജരാക്കി. കോടതി മധുവിനെ നവംബർ 19 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. നിലവിൽ കൊച്ചിയിലെ എൻഐഎ ഓഫിസിൽ ഇയാളെ ചോദ്യം ചെയ്യുകയാണ്. 2024 മെയ് 18നാണ് അവയവക്കച്ചടം സംബന്ധിച്ച കേസ് […]
Read more

നാദാപുരത്ത് തെരുവുനായയുടെ കടിയേറ്റ് കുട്ടികൾ ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ

കോഴിക്കോട് : നാദാപുരത്ത് മേഖലയിൽ തെരുവ് നായയുടെ ആക്രമണം. കുട്ടികൾക്കും വീട്ടമ്മക്കും ബൈക്ക് യാത്രക്കാർക്കും ഉൾപ്പെടെ കടിയേറ്റു. ഇന്ന് രാവിലെ ഒമ്പതരക്ക് ശേഷമാണ് ജാതിയേരി, ചെക്യാട്, പുലിയാവ് ഭാഗങ്ങളിൽ തെരുവ് നായയുടെ ആക്രമണം ഉണ്ടായത് . ജാതിയേരി പനച്ചിക്കുൽ നസീമ (43), ചെക്യാട് മഠത്തിൽ ദിനേശൻ (55), പ്രജീഷ് മുല്ലേരി കണ്ടി (46), വിദ്യാർത്ഥികളായ അഹമ്മദ് നൂഫൈൽ (9), പുളിയാവിലെ മുഹമ്മദ് സിൻ (10) എന്നിവരെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

പത്രിക നൽകുമ്പോൾ സ്ഥാനാർത്ഥിയടക്കം അഞ്ചുപേരും മൂന്നു വാഹനവും മതി

കോഴിക്കോട് : വടകര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന ഗ്രാമപഞ്ചായത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് പൂർണമായി ഹരിതച്ചട്ടം പാലിക്കാൻ ബ്ലോക്ക് ഗ്രാമ ഭരണാധികാരികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരടങ്ങുന്ന യോഗം തീരുമാനിച്ചു. നോമിനേഷൻ നൽകുമ്പോൾ സ്ഥാനാർത്ഥി അടക്കം അഞ്ചുപേരും മൂന്ന് വാഹനവും മാത്രം അനുവദിക്കും. പ്രചരണ വിവരങ്ങൾ പോലീസ് അധികാരികളെ അറിയിക്കണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബ്ലോക്ക് റിട്ടേണിംഗ് ഓഫീസർ അജിത്ത് ജോൺ ( സർവ്വേ വിഭാഗം) അധ്യക്ഷതവഹിച്ചു. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ ബിഡിഒ ദീപു രാജ്, രാഷ്ട്രീയ പാർട്ടി […]
Read more

“അന്തിമ വിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്”; സന്ദീപ് വാര്യർ

കോഴിക്കോട്: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത പരാജയത്തിലേക്ക് പോകുമ്പോൾ പ്രതീക്ഷയുടെ കുറിപ്പുമായി സന്ദീപ് ജി വാര്യർ. ‘നമ്മൾ ഒരുപക്ഷേ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല’, എന്ന് സന്ദീപ് ഫേയ്സ്ബുക്കിൽ കുറിച്ചു. നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ താൽകാലിക തിരിച്ചടി ഉണ്ടായിരിക്കാം.. എന്നാൽ, ലക്ഷ്യം കാണുന്നതുവരെ കോൺഗ്രസിന്റെ പോരാട്ടം തുടരും. അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കും. ഇന്ത്യക്കായിരിക്കും. അദ്ദേഹം കൂട്ടിച്ചേർത്തു.
Read more

വോട്ടവകാശം; എൻ.എസ്.എസ് ബോധവൽക്കരണ പരിപാടി നടത്തി

zകോഴിക്കോട്: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സമ്മതിദാനാവകാശ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വോട്ടവകാശത്തിന്റെ പ്രാധാന്യം വിദ്യാർത്ഥി – യുവജനങ്ങളിലേക്കും സമൂഹത്തിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. സ്കൂൾ പ്രിൻസിപ്പൽ എം എസ് ബിജു പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഉത്തരവാദിത്തമുള്ള വോട്ടവകാശ വിനിയോഗം, യുവജനങ്ങളുടെ രാഷ്ട്രീയ പങ്കാളിത്തം, അരാഷ്ട്രീയ ചുറ്റുപാടിൽ എങ്ങനെ രാഷ്ട്ര ബോധവും രാഷ്ട്രീയവും കൈകാര്യം ചെയ്യണം എന്നിവയെ അടിസ്ഥാനമാക്കി സാമൂഹ്യപ്രവർത്തകയും, ചരിത്ര അധ്യാപികയുമായ നജ്വ ഹനീന കുറുമാടൻ വിദ്യാർത്ഥികളുമായി സംവദിച്ചു. […]
Read more

മുക്കം നഗരസഭയിലേക്ക്‌ ഒറ്റക്ക് മത്സരിക്കാൻ വെൽഫെയർ പാർട്ടി

കോഴിക്കോട്: മുക്കം നഗരസഭയിൽ വെൽഫെയർ പാർട്ടി ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചു. മുൻസിപ്പാലിറ്റിയിലെ പത്ത് സീറ്റുകളിലേക്കാണ് പാർട്ടി മുന്നണിയിലേക്ക് വന്നിരിക്കുന്നത്. മുൻ തവണ നാലു സീറ്റുകളിൽ യുഡിഎഫുമായി ചേർന്ന് മത്സരിച്ചിരുന്ന പാർട്ടി, ഈ തവണ കൂടുതൽ സീറ്റുകളിലേക്ക് സ്വതന്ത്രമായി ഇറങ്ങുകയാണ്. ഇപ്പോൾ 18, 19, 20, 21 ഡിവിഷനുകൾക്കുള്ള സ്ഥാനാർത്ഥികളെയാണ് പാർട്ടി പ്രഖ്യാപിച്ചത്. ഡിവിഷൻ 18 കണക്കുപറമ്പിൽ മുഹമ്മദ് നസീം എ.പി, ഡിവിഷൻ 19 മംഗലശ്ശേരിയിൽ മുൻ കൗൺസിലർ ശഫീഖ് മാടായി, ഡിവിഷൻ 20 ചേന്ദമംഗല്ലൂരിൽ ബനൂജ വടക്കു […]
Read more

സ്വതന്ത്ര ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

കോഴിക്കോട്: സ്വതന്ത്ര ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (SHRA) കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം അസ്സൽ വാടക ഓഡിറ്റോറിയത്തിൽ നടത്തി. ഹോട്ടൽ, ബേക്കറി മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ട നടപടികൾ യോഗത്തിൽ ചർച്ച ചെയ്തു. വ്യവസായ മേഖലയെ ബാധിക്കുന്ന പുതിയ ചട്ടങ്ങളും നികുതി നയങ്ങളും മൂലം നേരിടുന്ന സങ്കീർണ്ണതകൾ സംബന്ധിച്ചും വ്യാപാരികളിൽ നിന്ന് അഭിപ്രായങ്ങൾ സ്വീകരിച്ചു. സംരംഭകരെ കൂടുതൽ സഹായിക്കുന്നതിനു സംഘടന പുതിയ പദ്ധതികളും നടപടികളും രൂപപ്പെടുത്താൻ തീരുമാനിച്ചു. റോഡ് വികസനവുമായി ബന്ധപ്പെട്ട് […]
Read more
Advertisement
WhiteswanTV Footer