സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Malappuram

ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉൽഘാടനവും പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു

മലപ്പുറം: എസ് ഡി പി ഐ തിരൂർ മുൻസിപ്പൽ കമ്മിറ്റി ഇലക്ഷൻ പ്രവർത്തക കൺവെൻഷനും, നാലാം വാർഡ്‌ ഇലക്ഷൻ കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും നടന്നു. ഓഫീസ് ഉദ്ഘാടനം മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. പി. ഒ റഹ്മത്തുള്ള നിർവഹിച്ചു. മറ്റു ചില പാർട്ടികളിൽ പാർട്ടിയ്ക്ക് വേണ്ടി സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവരെ സ്ഥാനാർഥി പട്ടികയിൽ നിന്നും മാറ്റി നിർത്തി തറവാടിന്റെ മഹിമ പറഞ്ഞു മറ്റു ചിലർ സ്ഥാനാർഥി പട്ടികയിൽ കയറി കൊണ്ടിരിക്കുന്ന അവസ്ഥയാണ് മുൻസിപ്പാലിറ്റിയിൽ നാലാം വാർഡ് ഉൾപ്പെടെയുള്ള […]
Read more

താനൂർ നഗരസഭ എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപന കൺവെൻഷൻ നടന്നു

മലപ്പുറം: ആസൂത്രിതമായ പ്രവർത്തനത്തിലൂടെ കേരളത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നതെന്നും ജനങ്ങളോടൊപ്പം നിന്ന് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞതായും മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. താനൂർ നഗരസഭ എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കച്ചവട താൽപര്യമില്ലാതെ ജനഹിതമനുസരിച്ച് പ്രവർത്തിക്കുകയാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ. ഖജനാവിലെ ഒരു ഭാഗം സാധാരണക്കാരുടെ കൈകളിലെത്തിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് ക്ഷേമപെൻഷനുകൾ വർധിപ്പിച്ചത്. എല്ലാ കാലത്തും കോൺഗ്രസ് എതിർപ്പുമായി രംഗത്തുവന്നെങ്കിലും എൽഡിഎഫ് സർക്കാറുകൾ പെൻഷൻ […]
Read more

കെഎസ്ടിഎ താനൂർ സബ്ജില്ലാ സമ്മേളനം നടന്നു

  മലപ്പുറം: കെ ടെറ്റുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് സംബന്ധിച്ച് അധ്യാപകരുടെ ആശങ്കകൾ പരിഹരിക്കണമെന്ന് കെഎസ്ടിഎ താനൂർ സബ്ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പി എഫ്ആർഡിഎ നിയമം പിൻവലിക്കുക നിർത്തി വെച്ച പെൻഷൻ എല്ലാ ജീവനക്കാർക്കും ഉറപ്പാക്കണമെന്നും, എസ്ഐആർ തീവ്ര വോട്ടർപട്ടിക തയ്യാറാക്കുന്നതിൻ്റെ ഭാഗമായി ബിഎൽഎമാരുടെ ജോലിഭാരം കുറയ്ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.  കെ പുരം ജിഎൽപി സ്കൂളിൽ നടന്ന സമ്മേളനം കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം എൻ കെ ലസിത ഉദ്ഘാടനം ചെയ്തു. കെ സി സജിത്ത് അധ്യക്ഷനായി. ജില്ലാ […]
Read more

പി.വി അൻവറിനെ കുരുക്കാന്‍ ഇഡി; റെയ്ഡിൽ കണ്ടെത്തിയത് നിർണായക തെളിവുകൾ

മലപ്പുറം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍( കെഎഫ്സി) നിന്ന് ലോണെടുത്തതിൽ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി .വി അൻവറിനെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അന്‍വറിന് ഉടൻ നോട്ടീസ് അയക്കും. അൻവറിന്റെ ബിനാമി ഇടപാടുകളെ കുറിച്ചായിരുന്നു ഇഡിയുടെ അന്വേഷണം. അൻവറിന്റെ രണ്ട് കമ്പനികൾക്കായി ഒറ്റ ഈടിൽ മൂന്ന് ലോണുകൾ നൽകിയതുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ അന്വേഷണം നടക്കുന്നത്. അൻവറിന്റെ വീട്ടിലും സ്ഥാപനങ്ങളിലുമായി നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് വിശദമായ വാർത്തക്കുറിപ്പ് ഇഡി ഇന്നലെ പുറത്തിറക്കിയിരുന്നു. കുറഞ്ഞ ഇടവേളകളിൽ […]
Read more

ഇന്ത്യൻ താരം മുഹമ്മദ്‌ സനാന് സ്വന്തം നാട്ടിൽ രാജകീയ വരവേൽപ്പ്

മലപ്പുറം: ഇന്ത്യൻ ദേശീയ ടീം ഫുട്ബോൾ താരം മുഹമ്മദ് സനാന് സ്വന്തം നാടായ കാരക്കുന്നിൽ ഉജ്ജ്വല സ്വീകരണം. ബാന്റ് മേളങ്ങളുടെയും കരിമരുന്ന് പ്രയോഗത്തിൻ്റെയും അകമ്പടിയിൽ നടന്ന ചടങ്ങ് തൃക്കലങ്ങോടിനെ ആവേശത്തിമിർപ്പിലാക്കി. ​വൈകുന്നേരം 5 മണിക്ക് മരത്താണി ടൗണിൽ നിന്നാണ് താരത്തിനുള്ള രാജകീയ വരവേൽപ്പ് ആരംഭിച്ചത്. തുറന്ന വാഹനത്തിൽ ആനയിക്കപ്പെട്ട താരത്തെ കാണാൻ വഴിയോരങ്ങളിൽ നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്.​ ബാന്റ് മേളങ്ങളും ആകാശത്ത് വർണ്ണവിസ്മയം തീർത്ത കരിമരുന്ന് പ്രയോഗവും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഹാജിയാർ പടി, […]
Read more

പോലീസെന്ന വ്യജേന കാരാട് സ്വദേശിയെ തട്ടികൊണ്ടുപോയ കേസ്; പ്രതികളെ സഹായിച്ച മൂന്നുപേരെ മലപ്പുറം വാഴക്കാട് പോലീസ് പിടികൂടി

മലപ്പുറം: പോലീസെന്ന വ്യജേന വ്യാപാരിയെ തട്ടികൊണ്ടുപോയ കേസിൽ പ്രതികളെ സഹായിച്ച മൂന്നുപേരെ മലപ്പുറം വാഴക്കാട് പോലീസ് പിടികൂടി. കാരാട് സ്വദേശി മുഹമ്മദ് ഫൈജാസിനെ കഴിഞ്ഞ 21 ന് രണ്ടുപേർ പോലീസ് വേഷത്തിൽ വീട്ടിൽ എത്തുകയും ഫൈജാസിന് എം.ഡി.എം.എ കച്ചവടമുണ്ടെന്നും പറഞ്ഞു വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി. തുടർന്ന് പുലർച്ചെ നാലുമണിവരെ നിരവധി സ്ഥലങ്ങളിൽ ദേഹോപദ്രവം ഏല്പിക്കുകയും,  ഫൈജാസിന്റെ പിതാവിനോട് ഇരുപതിനായിരം രൂപ മോചന ദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു.  തുക വാങ്ങുകയും ഫൈജാസിന്റെ കൈവശത്തിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണും ആയിരം […]
Read more

ജമ്മുകാശ്മീരിൽ അപകടത്തിൽ വീരമൃത്യു വരിച്ച ജവാന് മലപ്പുറത്തിൻ്റെ യാത്രാമൊഴി

മലപ്പുറം: ജമ്മുകാശ്മീർ രജോരി സെക്ടറിൽ വെച്ചുണ്ടായ അപകടത്തിൽ ജവാന് വീരമൃത്യു. മലപ്പുറം ഒതുക്കുങ്ങൽ ചെറുകുന്ന് കാട്ടുമുണ്ട സുബേദാർസജീഷ് (48) ആണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ അപകടത്തിൽപ്പെട്ട് മരണപ്പെട്ടതായി വെള്ളിയാഴ്ച വൈകുന്നേരം ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. 27 വർഷമായി സൈന്യത്തിൽ ജോലി ചെയ്യുന്നു. ഡൽഹിയിൽ നിന്നുംപ്രത്യേക വിമാനത്തിൽ  കരിപ്പൂരിൽ എത്തിച്ച മൃതദേഹം ആർമി അധികൃതർ ഏറ്റുവാങ്ങി. ഞായറാഴ്ച രാവിലെ 7 മുതൽ 8.30 വരെ മണിക്ക് ഒതുക്കുങ്ങൽ ചെറുകുന്ന് ബാലപ്രബോധനി സ്കൂൾ  പൊതുദർശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു […]
Read more

യൂത്ത് ലീഗ് പ്രവർത്തകൻ ഒതായി മനാഫിനെ കൊന്ന കേസിൽ വിധി 28ന്

മലപ്പുറം: യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന ഓട്ടോ ഡ്രൈവര്‍ ഒതായി പള്ളിപ്പറമ്പന്‍ മനാഫിനെ കൊലപ്പെടുത്തിയ കേസിൽ നവംബർ 28ന് വിധി പറയും. മഞ്ചേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി എ.വി. ടെല്ലസാണ് കേസ് പരിഗണിക്കുന്നത്. വാദം പൂര്‍ത്തിയായശേഷം ശനിയാഴ്ച കേസ് പരിഗണിച്ച കോടതി വിധി പറയാനായി 28ലേക്ക് മാറ്റുകയായിരുന്നു. മുന്‍ എം.എല്‍.എ പി.വി. അന്‍വറിന്റെ സഹോദരീപുത്രന്മാരടക്കം കൊലപാതകം നടന്ന് 25 വര്‍ഷം ഒളിവിലായിരുന്ന നാലു പ്രതികളാണ് വിചാരണ നേരിട്ടത്. പി.വി. അന്‍വറിന്റെ സഹോദരീപുത്രന്‍മാരായ കേസിലെ ഒന്നാം പ്രതി […]
Read more

ഇഎംഇഎ ഹയർ സെക്കണ്ടറി സ്കൂളിൽ ‘പെപ്പ് ടോക്ക്’ പാനൽ ചർച്ചകൾക്ക് തുടക്കമായി

മലപ്പുറം: ജില്ലാ പഞ്ചായത്ത് വിജയഭേരി പദ്ധതിയ‍ുടെ ഭാഗമായി ക‍ുട്ടികൾക്ക് നടത്തുന്ന മോട്ടിവേഷൻ ക്ലാസ് പരമ്പര “പെപ്പ് ടോക്ക്” പദ്ധതിയുടെ നിലവിൽ റിലീസ് ചെയ്ത 50 വിഡിയോ അടിസ്ഥാനത്തിൽ ഇ. എം.ഇ. എ. ഹയർ സെക്കണ്ടറി സ്കൂളിൽ പാനൽ ചർച്ചകൾക്ക് തുടക്കമായി. ഹെഡ്മിസ്ട്രസ് രോഹിണി കെ.എസ് ഉദ്ഘാടനം ചെയ്തു. സമകാലികം, മോട്ടിവേഷൻ, അതിജീവിതം, വിനയം,വിജയം എന്നീ വിഷയങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ചർച്ച നടത്തിയത്. പദ്ധതി കോഡിനേറ്റർ കെ. എം. ഇസ്മായിൽ മാസ്റ്റർ ആദ്യക്ഷത വഹിച്ചു. സ്പീക്ക് ഈസി കോർഡിനേറ്റർ […]
Read more

ഉപജില്ലാ ഗാന്ധിദർശൻ കലാമേള സമാപിച്ചു

മലപ്പുറം: മൈത്ര ഗവൺമെൻറ് യുപി സ്കൂളിൽ വെച്ച് നടന്ന അരീക്കോട് ഉപജില്ല ഗാന്ധി ദർശൻ കലാമേള സമാപിച്ചു. അരീക്കോട് BPC ശ്രീ രഞ്ജിത്ത് മേള ഉദ്ഘാടനം ചെയ്തു. യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിലായി മുപ്പതോളം സ്കൂളുകളിൽ നിന്നായി 450 ൽ പരം കലാ പ്രതിഭകൾ മാറ്റുരച്ച മേളയിൽ യു.പി വിഭാഗത്തിൽ മൈത്ര ഗവൺമെൻറ് യുപി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ കാവനൂർ ഗവൺമെൻറ് ഹൈസ്കൂളും ചാമ്പ്യന്മാരായി. യുപി വിഭാഗത്തിൽ അരീക്കോട് ജി.എം യു .പി സ്കൂൾ രണ്ടാം സ്ഥാനവും തെരട്ടമ്മൽ […]
Read more

Recent News

Advertisement