Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

പുതിയതായി പാര്‍ട്ടില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്സ് തിരൂര്‍ മണ്ഡലം കമ്മിറ്റി

മലപ്പുറം: വിവിധ പാര്‍ട്ടികളില്‍ നിന്ന് വന്ന പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കി തൃണമൂല്‍കോണ്‍ഗ്രസ്സ് തിരൂര്‍ മണ്ഡലം കമ്മിറ്റി. തിരൂര്‍ ഖലീസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ തിരൂര്‍,താനൂര്‍ മണ്ഡലങ്ങളില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കടന്നു വന്നഷാജി പാലത്തിങ്കല്‍,റാഷിദ് മാസ്റ്റര്‍,എ മുഹമ്മദ്,മുഹമ്മദ് ഫാരിസ് ,ഫാറൂഖ് റഹ്‌മാന്‍മുഹമ്മദ് ഹാരിസ് എന്നിവരെയാണ് ആദരിച്ചത്. ജില്ലാ വൈസ് പ്രസിഡന്റ് അലി കാടാമ്പുഴ സ്റ്റേറ്റ് കമ്മിറ്റി അംഗം കെപി സഹീര്‍ ജില്ലാ പ്രസിഡണ്ട് കുഞ്ഞു വെട്ടിച്ചിറ,മുരളി കണ്ണന്‍തറ എംപി മുഹമ്മദ് കുട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
Read more

പെരുമണ്ണ ക്ലാരിയിൽ യു.ഡി.എഫ് ചർച്ച പരാജയം

മലപ്പുറം:പെരുമണ്ണ ക്ലാരിയിൽ യുഡിഎഫ് ചർച്ച പരാജയം. മൂന്നുതവണ പഞ്ചായത്ത് തലത്തിലും,ഒരു തവണ നിയോജക മണ്ഡലതലത്തിലും,ഒരു തവണ ജില്ലാതലത്തിലും നടന്നിട്ടും സീറ്റ് തീരുമാനിക്കാൻ കഴിയാതെ പിരിഞ്ഞു. മുസ്ലിം ലീഗിനകത്തെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള വിഭാഗീയതയാണ് കോൺഗ്രസിന് സീറ്റ് നൽകാൻ കഴിയാത്തതെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ആരോപണം. പലതവണ യോഗങ്ങൾ ചേർന്നെങ്കിലും ലീഗിന്റെ ഇരു വിഭാഗങ്ങളിലെ വിഭാഗീയത പറഞ്ഞു തീർക്കാൻ ലീഗ് നേതൃത്വത്തിന് സാധിച്ചിരുന്നില്ല. കഴിഞ്ഞ തവണ കോൺഗ്രസ് അഞ്ചു സീറ്റിലാണ് മത്സരിച്ചത്. എന്നാൽ ഇത്തവണ രണ്ടു വാർഡുകൾ വർദ്ധിച്ചിട്ടും […]
Read more

തൊണ്ടർനാട് പഞ്ചായത്തിൽ സിപിഎമ്മിൽ നിന്ന് ലീഗിലേക്ക്

മലപ്പുറം: തൊണ്ടർനാട് പഞ്ചായത്തിൽ സിപിഎമ്മിൽ നിന്ന് നിരവധി പേർ ലീഗിൽ ചേർന്നു .പാണക്കാട് നടന്ന ചടങ്ങിൽ മുസ്ലിം ലീഗ്സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പാർട്ടിയിലേക്ക് സ്വീകരിച്ചു. തൊഴിലുറപ്പ് പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതിഷേധിച്ച് തൊണ്ടർനാട് പഞ്ചായത്തിൽ പ്രമുഖ സിപിഎം പ്രവർത്തകനായ ഹാരിസ് വാഴയിൽ മുസ്ലീം ലീഗിൽ ചേർന്നു. കോറോം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് മുൻ എൽഡിഎഫ് സ്ഥാനാർത്ഥിയും ഡിവൈഎഫ്ഐ നേതാവുമായ കല്ലേരി അജ്മലിന്റെ നേതൃത്വത്തിൽ കുഞ്ഞോത്ത് […]
Read more

‘ആയുഷ്മാൻ ഭാരത് വയോവന്ദന’ സൗജന്യ ഇൻഷുറൻസ് പദ്ധതി തുടങ്ങണം; ആരോഗ്യ മന്ത്രിക്ക് കത്ത്

മലപ്പുറം : കേന്ദ്ര സർക്കാർ 70 വയസ്സ് കഴിഞ്ഞവർക്കു നടപ്പാക്കിയ ‘ആയുഷ്മാൻ ഭാരത് വയോവന്ദന’ സൗജന്യ ഇൻഷുറൻസ് പദ്ധതി കേരളത്തിൽ തുടങ്ങണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജിനു കത്തയച്ചു. വലിയവരമ്പ് പാലോളിക്കുന്ന് സ്വദേശി കെ.പി. സുകുമാരനാണ് കത്തയച്ചത്. ബിജെപി മലപ്പുറം ജില്ലാ പ്രസിഡന്റ് പി. സുബ്രഹ്മണ്യൻ, ജില്ലാ ജനറൽ സെക്രട്ടറി കെ. രാമചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ബാഷ കോലേരി, ഷൈജു പാണായി എന്നിവർ പങ്കെടുത്തു
Read more

എടവണ്ണ പഞ്ചായത്തിൽ വെൽഫെയർ പാർട്ടി നാലു വാർഡുകളിൽ മത്സരിക്കും

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി എടവണ്ണപഞ്ചായത്തിൽ നാലു വാർഡുകളിൽ മത്സരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചളിപ്പാടം വാർഡിൽ സൈബുന്നീസ, ഐന്തൂരിൽ ഉസ്‌മാൻ പരപ്പൻ എന്നിവരെ സ്ഥാനാർഥികളായി പ്രഖ്യാപിച്ചു. മണ്ഡലം സെക്രട്ടറി അബ്ദുൽ ലത്തീഫ് കമ്പളത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള ചളിപ്പാടം അധ്യക്ഷനായി. മണ്ഡലം കമ്മിറ്റിയംഗം ഇ. മുഹമ്മദ്, ലിയാഖത്തലി കാഞ്ഞിരാല, ജാബിർ ചെമ്പക്കുത്ത്, ഉസ്‌മാൻ പരപ്പൻ, നാസിമുദ്ദീൻ ഓതായി, അയ്യൂബ് ചളിപ്പാടം തുടങ്ങിയവർ പ്രസംഗിച്ചു.
Read more

പുഴക്കാട്ടിരി പഞ്ചായത്തിലെ മുപ്പത്തിരണ്ടാമത്തെ ബൈത്തുറഹ്മ സമർപ്പിച്ചു

മലപ്പുറം: പുഴക്കാട്ടിരി പഞ്ചായത്ത് ഒന്നാം വാർഡ് മുസ്ലിം ലീഗ്കമ്മറ്റിയുടെ സഹകരണത്തോടെ മുൻ ഗ്രാമപഞ്ചായത്ത് മെമ്പറും മുസ്ലീം ലീഗ് നേതാവുമായിരുന്ന കരുവള്ളി പാത്തിക്കൽ കമ്മദ് എന്ന വളപ്പിൽ ബാപ്പു ഹാജിയുടെ ഓർമ്മക്കായി അദ്ദേഹത്തിന്റെ കുടുംബം നിർമ്മിച്ചുനൽകിയ രണ്ടാമത്തെ ബൈത്തുറഹ്മയുടെ താക്കോൽദാനം പാണക്കാട് സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ബാപ്പു ഹാജിയുടെ മകനും സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനുമായ പ്രവാസി സംരംഭകനും ഗ്ലോബൽ കെഎംസിസിയുടെ എക്സിക്യൂട്ടീവ് അംഗവുമായ കെ.പി. നൗഷാദ് എന്ന മാനുവാണ് നിർമ്മാണത്തിന് നേതൃത്വം നൽകിയത് […]
Read more

ലഹരി വേട്ട; 257.8 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട് : ബംഗളൂരുവിൽനിന്നും രാമനാട്ടുകര, തിരൂർ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 257.8 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഫറോക്ക് കരുവൻതുരുത്തി കളത്തുപ്പടി വീട്ടിൽ ചാർലി എന്ന റംഷാദ് (25) ആണ് കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുവെച്ച് പിടിയിലായത്. ‎‎പിടികൂടിയ രാസലഹരിക്ക് അന്താരാഷ്ട്ര വിപണിയിൽ 10 ലക്ഷം രൂപയോളം വിലവരും. രാമനാട്ടുകര, തിരൂർ ഭാഗങ്ങളിലെ ആവശ്യക്കാർക്ക് വിതരണം ചെയ്യാനാണ് ലഹരിമരുന്ന് കൊണ്ടുവരുന്നത്. കോഴിക്കോട്-മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയാ സംഘത്തിന് വേണ്ടിയാണ് ഇയാൾ എംഡിഎംഎ ബസ് മാർഗം […]
Read more

എടപ്പാൾ ടൗണിൽ ആത്മഹത്യക്ക് ശ്രമിച്ച മധ്യ വയസ്കന്റെ ജീവൻ രക്ഷിച്ച് ചുമട്ടു തൊഴിലാളികൾ

മലപ്പുറം: എടപ്പാൾ ടൗണിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച മധ്യവയസ്കനെ ചുമട്ട് തൊഴിലാളികൾ ചേർന്ന് സമയോചിതമായി ആശുപത്രിയിൽ എത്തിച്ചു. ഉച്ചയ്ക്ക് 3.30ന് ഛർദ്ദിയോടെ കുഴഞ്ഞു വീഴുകയായിരുന്നു . എടപ്പാളിലെചുമട്ട് തൊഴിലാളിയായ ജീവനും സുഹൃത്തും ചേർന്നാണ് ആദ്യം ശുകപുരം ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഗുരുവായൂർ സ്വദേശിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
Read more

സീറ്റ് തർക്കം; തമ്മിലടിച്ച് ലീഗ് പ്രവർത്തകർ

മലപ്പുറം: നിലമ്പൂരിലും മുസ്ലീം ലീഗിൽ പൊട്ടിത്തെറി. പ്രവർത്തക സമിതി യോഗത്തിൽ നിന്നും ഒരു വിഭാഗം ഇറങ്ങി പോയി. വിമത സ്ഥാനാർഥികളെ നിർത്താൻ ആലോചന. അഞ്ച് ഡിവിഷനുകളില്‍ റിബല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് തീരുമാനിച്ചത്. ഇന്നലെ ചേർന്ന യോഗത്തിലാണ് തർക്കം ഉണ്ടായത്. മുമ്മുള്ളി വാര്‍ഡിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. മുമ്മുള്ളി, ചാരംകുളം, പാത്തിപ്പാറ, കോണ്‍ഗ്രസ് മത്സരിക്കുന്ന വീട്ടിച്ചാല്‍, തോണിപ്പൊയില്‍ ഡിവിഷനുകളിൽ സ്ഥാനാർഥികളെ നിർത്താൻ ആണ് മുജീബ് ദേവശ്ശേരിയെ അനുകൂലിക്കുന്നവരുടെ തീരുമാനം.കഴിഞ്ഞ തവണ മത്സരിച്ച മുഴുവൻ സീറ്റിലും ലീഗ് പരാജയപ്പെട്ടിരുന്നു.
Read more

പരിശീലനം പൂർത്തിയാക്കിയ 406 പേർകൂടി പോലീസ് സേനയുടെ ഭാഗമായി

മലപ്പുറം: മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടിൽ പരിശീലനം പൂർത്തിയാക്കിയ 406 പോലിസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. സംസ്ഥാന പോലിസ് മേധാവി റവാഡ എ. ചന്ദ്രശേഖർ പരേഡ് അഭിവാദ്യം സ്വീകരിച്ചു. എം.എസ്.പി അസിസ്റ്റന്റ് കമാൻഡന്റ് കെ.വി. രാജേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആലപ്പുഴ സ്വദേശി ടി.എ. അലക്സ് പരേഡ് നയിച്ചു. എം.എസ്.പി. ബറ്റാലിയനിലെ 319 കോണ്‍സ്റ്റബിളുകളും ഒൻപത് സീനിയർ സിവിൽ പോലിസ് ഓഫീസർമാരും ഒരു ഹവിൽദാറും ഉൾപ്പെടെ 329 സേനാംഗങ്ങളും കേരള ആംഡ് പോലിസ് ഒന്നാം ബറ്റാലിയനിലെ […]
Read more

Recent News

Advertisement
WhiteswanTV Footer