Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

പുലാമന്തോൾ പഞ്ചായത്ത് തല എൽ പി കായികമേള അരങ്ങേറി

മലപ്പുറം : പുലാമന്തോൾ ഗ്രാമപഞ്ചായത്ത് എൽ.പി തല കായിക മേള ആലഞ്ചേരി ഗ്രൗണ്ടിൽ അരങ്ങേറി. പതിനൊന്ന് സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കായികമേളയ്ക്ക് ഇത്തവണ ആതിഥേയത്വം വഹിച്ചത് എ. യു.പി സ്കൂൾ പുലാമന്തോൾ ആണ്. എ.യു.പി സ്കൂൾ പിടിഎ പ്രസിഡണ്ട് സത്യപാലന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വളപുരം ജി. എം. യു പി സ്കൂൾ പ്രധാന അധ്യാപകൻ ഷാജിമോൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എയുപിഎസ് സ്കൂളിന്റെ  പ്രധാനാധ്യാപകൻ  സുനിൽ മാസ്റ്റർ സ്വാഗതം പറഞ്ഞു. ചെറു ബാല്യങ്ങളുടെ ഈ പോരാട്ടത്തിന് സഹപാഠികളും […]
Read more

യുഡിഎഫ് ബന്ധം ഉപേക്ഷിച്ചു ;സിപിഐ വീണ്ടും എൽഡിഎഫിൽ

മലപ്പുറം: വായഴൂർ പഞ്ചായത്തിൽ കഴിഞ്ഞ 30 വർഷക്കാലത്തെ യുഡിഎഫ് ബന്ധം വിച്ചേദിച്ച് സിപിഐ വീണ്ടും എൽഡിഎഫിൽ ചേർന്നു .പഞ്ചായത്ത്,മണ്ഡലം കമ്മിറ്റികൾ ചർച്ച നടത്തിയെങ്കിലും അനുനയ ശ്രമം പരാജയപ്പെട്ടു.ഇതിനെ തുടർന്ന് ജില്ലാ കമ്മിറ്റി ഇടപെട്ടതിനെ തുടർന്നാണ് ഒരുമിച്ചു മത്സരിക്കാൻ ധാരണയായത്.മൂന്ന് പതിറ്റാണ്ട് കാലം പതിറ്റാണ്ട് കാലം സിപിഐഎം സിപിഎം ഏറ്റുമുട്ടിയ ഒരു പഞ്ചായത്താണിത്കഴിഞ്ഞവർഷം യുഡിഎഫ് ഭരിച്ചത് തന്നെ സിപിഐയുടെ രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികളുടെ പിൻബലത്തിലാണ്സിപിഐക്ക് പൊന്നോംപാടം, അഴിഞ്ഞിലം, മുണ്ടകശ്ശേരി വാർഡുകൾനൽകാമെന്നും അറിയിച്ചു. മുൻപ് സിപിഐ പരാജയപ്പെടുകയും അത് സിപിഐഎം […]
Read more

പുതിയ ടോയ്‌ലറ്റ് കോംപ്ലക്സ്; പ്രവർത്തനം ഉദ്ഘാടനം നിർവഹിച്ചു

മലപ്പുറം :പരപ്പനങ്ങാടികൊട്ടന്തല എ എം എൽ പി സ്കൂളിൽ പരപ്പനങ്ങാടി നഗരസഭ 6 ലക്ഷം രൂപ ചിലവഴിച്ച് പുതുതായി നിർമ്മിക്കുന്ന ടോയ്ലറ്റ് കോംപ്ലക്സിന്റെ പ്രവർത്തന ഉദ്ഘാടനം പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി പി ഷാഹുൽഹമീദ് നിർവഹിച്ചു. കൗൺസിലർ അസീസ് കൂളത്തിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പരപ്പനങ്ങാടി നഗരസഭ വിദ്യാഭ്യാസ, കലാ, കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി നിസാർ അഹമ്മദ് സംസാരിച്ചു .സ്കൂളിലെ വിദ്യാർഥികളുടെയും, രക്ഷിതാക്കളുടെയും, നാട്ടുകാരുടെയും നിരന്തര ആവശ്യമായിരുന്നു സൗകര്യപ്രദമായ രീതിയിൽ പ്രാഥമിക കർമ്മം നിർവഹിക്കുന്നതിന് […]
Read more

കലോത്സവ ജേതാക്കൾക്ക് സ്കൂളിന്റെ ആദരം

മലപ്പുറം: അരിമ്പ്ര ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച് ഓവറോൾ നേട്ടം കൊയ്തെടുത്ത മൂർക്കനാട് ഗവൺമെൻ്റ് യു.പി. സ്കൂളിലെ വിദ്യാർഥികൾക്ക് സ്വീകരണം നൽകി. എല്ലാ വിഭാഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് വിദ്യാലയം ശ്രദ്ധേയമായ വിജയം നേടിയത്.​എൽ.പി. അറബിക് വിഭാഗം ഓവറോളിൽ ഒന്നാം സ്ഥാനവും, യു.പി. ജനറൽ, അറബിക്, സംസ്കൃത കലോത്സവങ്ങളിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് സ്കൂൾ ഓവറോൾ നേട്ടം കൈവരിച്ചത്.​ വിജയികളെ ആദരിക്കുന്നതിൻ്റെ ഭാഗമായി സ്കൂൾ കോമ്പൗണ്ട് മുതൽ ചേലക്കോട് അങ്ങാടി വരെ ഗംഭീര ഘോഷയാത്ര […]
Read more

സ്ഥാനക്കയറ്റത്തിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ്‌ ഹാജരാക്കി മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി

മലപ്പുറം: മുസ്ലിം ലീഗ് തിരൂർ മണ്ഡലം സെക്രട്ടറിയെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റ് ചെയ്ത് നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഎം വെട്ടം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.ജൂനിയർ ക്ലർക്കായി സ്ഥാനക്കയറ്റത്തിന് വേണ്ടിയാണ് വെട്ടം സഹകരണ ബാങ്ക് ജീവനക്കാരനും മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറിയുമായ ഇയാൾ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ചത്. 2014–ൽ പ്യൂണായി ബാങ്കിൽ ജോലിക്ക് കയറിയ ഷഫീഖ് സ്ഥാനക്കയറ്റത്തിനാണ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. ഇത്‌ സംബന്ധിച്ച് കർശന നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട് സഹകരണ വകുപ്പ് […]
Read more

നാടിന്റെ അഭിമാനമായി മാറിയ പ്രതിഭകളെ ആദരിച്ചു

മലപ്പുറം: കടുങ്ങാത്തുകുണ്ടിലും സമീപ പ്രദേശങ്ങളിലും അക്കാദമിക മേഖലകളിലും തൊഴിൽ മത്സര പരീക്ഷാ രംഗങ്ങളിലും മികച്ച വിജയങ്ങൾ നേടിയ പ്രതിഭകൾക്ക് കടുങ്ങാത്ത്കുണ്ട് ക്രസന്റ് സെന്ററും മൈൽസും ചേർന്ന് അനുമോദനയോഗം സംഘടിപ്പിച്ചു. കുറുക്കോളി മൊയ്തീൻ എംഎൽഎ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആസ്റ്റർ മിംസ് ഡയറക്ടർ എൻജിനീയർ അഹമ്മദ് മൂപ്പൻ മുഖ്യാതിഥിയായി. പ്രതിഭകൾക്ക് അഹമ്മദ് മൂപ്പന്റെ പ്രത്യേക ഉപഹാരവും നൽകി. പി എച്ച് ഡി നേടിയ ഡോ. വി അബ്ദുല്ലത്തീഫ്, ചാർട്ടേർഡ് അക്കൗണ്ടന്റായ നിസാർ പി കെ, കേന്ദ്രസർക്കാരിൽ ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ […]
Read more

ലീഗിൽ നിന്ന് പുറത്താക്കിയവർ വീണ്ടും ലീഗിലേക്ക്

മലപ്പുറം : ജില്ലയിലെ ചീക്കോട് പഞ്ചായത്തിലെ ഒൻപത് വാർഡിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞടുപ്പിൽ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ലീഗിൽ നിന്ന് പുറത്താക്കിയ സുലൈമാൻ, മുഹമ്മദ് കുട്ടി’ എന്നിവർ വീണ്ടും ലീഗിൽ ചേർന്നു. ലീഗിനെതിരെ സ്വതന്ത്രനായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു.പഞ്ചായത്തിൽ തന്നെ ലീഗിന് വലിയ ഭൂരിപക്ഷം ഉള്ള വാർഡാണിത്.ചടങ്ങിൽ ബീരാൻ ഹാജി, ജബാർ ഹാജി,ഗഫൂർ ഹാജി, അബ്ദുള്ള വാവൂർ തുടങ്ങിയ വാർഡ് പഞ്ചായത്ത് നേതാക്കൾ സംസാരിച്ചു.
Read more

തൊഴിൽ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ട്രാവൽസ് ഉടമ അറസ്റ്റിൽ

മലപ്പുറം :ഷെങ്കൻ രാജ്യങ്ങളിലേക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്തു പലരിൽ നിന്നായി ഒന്നരക്കോടി രൂപയോളം തട്ടിയെടുത്ത കേസിൽ ട്രാവൽസ് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ കാറൽമണ്ണ 29–ാം മൈലിൽ കുന്നത്തൊടി വീട്ടിൽ ഹുസൈനെ (34) ആണ് അറസ്റ്റ് ചെയ്തത്. വലമ്പൂർ അരഞ്ഞിക്കൽ സുധീഷ് (27) നൽകിയ പരാതിയിലാണ് അറസ്റ്റ്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പൊലീസിന് വ്യക്തമായി. വിവരം അറിഞ്ഞതോടെ സമാന തട്ടിപ്പിന് ഇരയായ ഒട്ടേറെപ്പേർ പൊലീസിൽ പരാതി നൽകി. ജില്ലയ്ക്ക് […]
Read more

മലപ്പുറം വെളിച്ചെണ്ണ ഫാക്ടറിയിൽ തീപിടുത്തം; ഒരു കോടി രൂപയുടെ നാശനഷ്ടം

മലപ്പുറം: കാരിപറമ്പിൽ കൊപ്ര, വെളിച്ചെണ്ണ സംഭരണ ശാലയിലുണ്ടായ തീപിടിത്തത്തില്‍ വലിയ നാശനഷ്ടം. യുറാനസ് ഫുഡ് പ്രൊഡക്റ്റ്സ് എന്ന കേന്ദ്രത്തിലാണ് പുലര്‍ച്ചെ സംഭവം നടന്നത്. വഴിയിലൂടെ യാത്ര ചെയ്തവർ ആദ്യം തീ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ഉടൻ സമീപവാസികളെയും ഉടമയെയും വിവരം അറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് മുക്കം, മഞ്ചേരി അഗ്‌നിരക്ഷാ നിലയങ്ങളിൽ നിന്നുള്ള മൂന്ന് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി. ഒന്നര മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തിൽ വ്യവസായ യൂണിറ്റിലെ മെഷിനറികൾ, ഇലക്ട്രിക് വയറിംഗ്, […]
Read more

മുതുവല്ലൂർ പഞ്ചായത്തിൽ എൽ ഡി എഫി ൽ പൊട്ടിത്തെറി

മലപ്പുറം: മുതുവല്ലൂർ പഞ്ചായത്തിൽ സിപിഐഎം-സിപിഐ നേർക്കുനേർ. ഒറ്റയ്ക്ക് മത്സരിക്കും സിപിഐ എം. എൽ ഡി എഫിൻ്റെ ഒരു യോഗത്തിൽ പോലും സി പി ഐ ക്ഷണിച്ചിട്ടില്ല പഞ്ചായത്ത്,വാർഡ് തല കൗൺസിൽ യോഗത്തിൽ സിപിഐ അറിയിച്ചില്ല. സിപിഐ ഏരിയ സെക്രട്ടറി സെക്രട്ടറി അസ്ലം വാർത്താ സമ്മേളനത്തിൽ പറഞ്ഞു സിപിഐ അറിയാതെ 18 വാർഡിൽ സിപിഐഎം സ്ഥാനാർത്ഥികളെ കണ്ടത്തുകയും,18 വാർഡുകൾ അഞ്ചു വാർഡിൽ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണം നടത്തുകയും ചെയ്തുസിപിഐഎമ്മിനോട് വിശദീകരണം ചോദിച്ചപ്പോൾ ഈ പഞ്ചായത്തിൽ അങ്ങനെയൊരു സിപിഐ തന്നെ […]
Read more

Recent News

Advertisement
WhiteswanTV Footer