Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

അപകടമുണ്ടായാൽ ഇനി ഉത്തരവാദിത്തം പ്രിൻസിപ്പൽ ഏൽക്കേണ്ടിവരും

മലപ്പുറം : സ്കൂൾ, കോളേജ് വിനോദയാത്രകൾ സർക്കാർ നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ വിദ്യാഭ്യാസ സ്ഥാപന മേധാവികളെ ഓർമ്മിപ്പിച്ചു. കുട്ടികളുടെ ജീവൻ അപകടത്തിൽപെടാതിരിക്കാൻ നിഷ്കർഷിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള വിനോദസഞ്ചാര യാത്രകൾ വീണ്ടും യഥേഷ്ടം നടക്കുന്നതിന്റെ വെളിച്ചത്തിലാണ് മുന്നറിയിപ്പ്. ബസിന് അപകടം സംഭവിച്ചാൽ അത് സ്‌കൂൾ അല്ലെങ്കിൽ കോളേജ് പ്രിൻസിപ്പലിന്റെ നേരിട്ടുള്ള ഉത്തരവാദിത്തമായി കണക്കാക്കുമെന്നാണ് മുന്നറിയിപ്പ്. രാത്രിയാത്ര ഒഴിവാക്കണം, അനധികൃത ശബ്ദ, വെളിച്ച സംവിധാനങ്ങൾ പാടില്ല തുടങ്ങിയ നിർദ്ദേശങ്ങൾ കാറ്റിൽപറത്തിയാണ് വിനോദയാത്രകൾ നടക്കുന്നതെന്ന ആക്ഷേപം ഉയർന്നിരുന്നു. […]
Read more

ഗോള്‍ഡന്‍ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

മലപ്പുറം: ചീക്കോട് കെ കെ എം എച്ച് എസ്സ് എസ്സ് ചീക്കോടിന്റെ 50-ാം വാര്‍ഷിക ലോഗോ പ്രകാശനം സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന വര്‍ണ്ണ ശബളമായ സദസ്സില്‍ വെച്ച് മാനേജര്‍ കെ. ബീരാന്‍ ഹാജിയും മുന്‍ ഹെഡ്മാസ്റ്റര്‍ വിജയന്‍ മാസ്റ്ററും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഏഷ്യാനെറ്റ് ചാനല്‍ മൈലാഞ്ചി സീസണ്‍ 7 ഫെയിം അനാമിക സിത്തുവിന്റെ സംഗീത വിരുന്ന് ഹൃദ്യമായി. സ്‌കൂളിലെ ആദ്യ ബാച്ച് (1976) വിദ്യാര്‍ത്ഥികള്‍, പ്രിന്‍സിപ്പല്‍ മുനീര്‍ കെ, പി ടി എ പ്രസിഡന്റ് […]
Read more

ഡോ.അമാനുല്ല വടക്കാങ്ങരയുടെ നൂറാമത് പുസ്തകം  ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു

മലപ്പുറം: പ്രവാസ ലോകത്തെ മുതിര്‍ന്ന  മാധ്യമ പ്രവര്‍ത്തകനും ഖത്തറിലെ മീഡിയ പ്ളസ് സിഇഒയുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ നൂറാമത് പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്തു . പ്രമുഖ വ്യവസായിയും ചലചിത്ര പ്രവര്‍ത്തകനുമായ സോഹന്‍ റോയ് ആണ് പുസ്തകം പ്രകാശനം ചെയ്തത്. അധ്യാപികയും കവയത്രിയുമായ ജാസ്മിന്‍ സമീര്‍ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. ലിപി പബ്ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച വിജയമന്ത്രങ്ങള്‍ പത്താം ഭാഗമാണ് ഡോ.അമാനുല്ല വടക്കാങ്ങരയുടെ നൂറാമത് പുസ്തകം.മലയാളം, ഇംഗ്ലീഷ്, അറബി ഭാഷകളിലായി നൂറ് പുസ്തകങ്ങള്‍ രചിക്കുന്ന ആദ്യ […]
Read more

പ്രണയിച്ച് വിവാഹം കഴിഞ്ഞിട്ട് ഒരു മാസം; നവാവധുവിനെ മർദിച്ച കേസിൽ വരൻ അറസ്റ്റിൽ

മലപ്പുറം : പ്രണയ വിവാഹം കഴിഞ്ഞ് ഒരു മാസം മാത്രം പിന്നിട്ട നവവധുവിനെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പെരിന്തൽമണ്ണ ആനമങ്ങാട് പരിയാപുരം പുത്തൻപീടിയേക്കൽ സ്വദേശി മുഹമ്മദ് ഷഹീൻ (24) ആണ് അറസ്റ്റിലായത്. ഇയാൾ ജിംനേഷ്യം പരിശീലകനാണ്. ഭർതൃവീട്ടിൽ വെച്ച് താൻ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടിരുന്നതായി യുവതി പോലീസിന് മൊഴി നൽകി. കഴിഞ്ഞ ഒക്ടോബർ 27-ന് രാത്രി വീട്ടിലെത്തിയ ഷഹീൻ, ഭക്ഷണം എടുത്തു വെക്കാൻ താമസിച്ചു എന്നാരോപിച്ച് യുവതിയെ ക്രൂരമായി മർദിച്ചെന്നാണ് പരാതി. യുവതിയുടെ […]
Read more

മുസ്ലിം ലീഗ് കാവനൂർ പഞ്ചായത്ത്‌ കമ്മിറ്റി ഒന്നാംഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

മലപ്പുറം : മുസ്ലിം ലീഗ് കാവനൂർ പഞ്ചായത്ത്‌ കമ്മിറ്റി ഒന്നാംഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എം. എൽ.എ പി. കെ ബഷീർ, അഡ്വ: പി.വി മനാഫ് എന്നിവർ പങ്കെടുത്ത പരിപാടി കാവനൂർ കമ്മ്യുണിറ്റി ഹാളിൽ വെച്ചാണ് നടന്നത്. 14 വാർഡുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഏലിയാപറമ്പ് : കെ. പി ഷറഫുദീൻ 2.മേപ്രപ്പാട് : കൂട്ടക്കടവൻ സുബൈദ 5.കാവനൂർ ടൗൺ : എ. പി ജാഫർ 6.കാവനൂർ 12 ൽ :ഫൗസിയ പനോളി 8.വാക്കാലൂർ : ഹസീന ബഷീർ 9.വടശ്ശേരി […]
Read more

ഒപ്പം പദ്ധതി; മലപ്പുറത്ത് ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് പിഎസ്‌സി കിറ്റ് വിതരണം ചെയ്തു

മലപ്പുറം: ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള ‘ഒപ്പം’ പി.എസ്.സി കോച്ചിങ് പദ്ധതിയുടെ ഭാഗമായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി.എസ്.സി റാങ്ക് ഫയല്‍ വിതരണം ചെയ്തു. ആക്സസ് ട്രസ്റ്റിന് കീഴിലുള്ള പി.എസ്.സി പരിശീലനത്തിന്റെ ഭാഗമായി 50 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ്, തിരൂര്‍ സബ് കലക്ടര്‍ ദിലീപ് കെ കൈനിക്കര എന്നിവര്‍ പി.എസ്.സി റാങ്ക് ഫയല്‍ വിതരണം ചെയ്തത്. ഭിന്നശേഷിക്കാര്‍ക്ക് അവരുടെ കഴിവുകള്‍ പരിപോഷിക്കാനും പരാശ്രയം കൂടാതെ ജീവിക്കാനും വരുമാനവും അംഗീകാരവും ജോലി ലഭിക്കുന്നതോടെ സാധ്യമാവുമെന്നും കുടുംബത്തിനും സമൂഹത്തിനും മാതൃകയാവാനും […]
Read more

ബാലാവകാശ വാരാഘോഷം; മലപ്പുറത്ത് സൈബര്‍ സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

മലപ്പുറം: ജില്ലയില്‍ ശിശുദിനാഘോഷ പരിപാടികളുടെ ഭാഗമായി ബാലാവകാശ വാരാഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെ അവകാശ സംരക്ഷണം, ഉന്നമനം, പങ്കാളിത്തം, പരിചരണം, സൈബര്‍ സുരക്ഷ എന്നിവയെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനായി മലപ്പുറം കോട്ടക്കുന്ന് പാര്‍ക്കില്‍ പൊതുജനങ്ങള്‍ക്ക് ‘സൈബര്‍ ലോകം, അവസരങ്ങളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ ക്ലാസ്സ് സംഘടിപ്പിച്ചു. പരിപാടി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ മെമ്പര്‍ അഡ്വ. പി. ഷാജേഷ് ഭാസ്‌കര്‍ ഉദ്ഘാടനം ചെയ്തു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. മമ്മു അധ്യക്ഷത വഹിച്ചു. സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ […]
Read more

ലോക പ്രമേഹദിനത്തോടനുബന്ധിച്ച് റാലി സംഘടിപ്പിച്ചു

മലപ്പുറം: ലോക പ്രമേഹദിനത്തോടനുബന്ധിച്ച്  ഏലംകുളം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രമേഹ ദിന റാലി സംഘടിപ്പിച്ചു. രാവിലെ 8:00 മണിക്ക് ശേഷം കക്കാട്ട് പാലത്തിന് സമീപത്തുനിന്നും  ആരംഭിച്ച് ഏലംകുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് റാലി അവസാനിച്ചത്. റാലിക്ക്ശേഷം ഡിഎംഒ  ടീമിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസും നടന്നു.
Read more

‘സമയം പദ്ധതി’ ഇന്ത്യയിൽ ആദ്യമായി മലപ്പുറം ജില്ലയിൽ

മലപ്പുറം : സിവിൽ വ്യവഹാരങ്ങളിലും ഗുരുതരമല്ലാത്ത ക്രിമിനൽ തർക്കങ്ങളിലും അതിവേഗ പരിഹാരം ലക്ഷ്യമിട്ട് രാജ്യത്ത് ആദ്യമായി ലീഗൽ സർവീസസ് അതോറിറ്റിയിലൂടെ ‘സമയം’ എന്ന നൂതന സംവിധാനം മലപ്പുറം ജില്ലയിൽ ആരംഭിച്ചു. കോടതികളിലെ തിരക്കും കേസുകളുടെ കാലതാമസവും കുറയ്ക്കാനും സമയബന്ധിതമായി നീതി ലഭ്യമാക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. പോലീസിന് കൈകാര്യംചെയ്യാൻ സാധിക്കാത്തതും ഭാവിയിൽ ക്രിമിനൽ കേസാകാൻ സാധ്യതയുള്ളതുമായ തർക്കങ്ങളാണ് പദ്ധതിയിലൂടെ പരിഹരിക്കുന്നത്. പരിശീലനം ലഭിച്ച അഭിഭാഷകരുടെയും കൗൺസിലർമാരുടെയും നേതൃത്വത്തിലാണ് തർക്കങ്ങൾ പരിഹരിക്കുന്നത്. ഈ സേവനം പൂർണ്ണമായും സൗജന്യമാണ്. ‘സമയം’ […]
Read more

ബിസിനസ് ന്യൂസ്‌ മാഗസിൻ വിദ്യാദീപം പുരസ്കാരം രാമപുരം ജെംസ് കോളേജിന്

മലപ്പുറം : സഹകരണ മേഖലയിലെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന് ബിസിനസ് ന്യൂസ്‌ മാഗസിൻ ഏർപ്പെടുത്തിയ വിദ്യാദീപം പുരസ്കാരത്തിന് രാമപുരം ജെംസ് ആർട്സ് ആൻഡ് സയൻസ് കോളേജ് (ഓട്ടോണമസ്) അർഹരായി.           മിൽമ ചെയർമാൻ കെ.എസ്. മണിയിൽ നിന്ന് കോളേജ് വൈസ് ചെയർമാൻ എം.വാസുദേവൻ,ഡയറക്ടർ കാളാക്കൽ മുഹമ്മദ്‌ അലി, പ്രിൻസിപ്പാൾ ഡോ. നവീൻ മോഹൻ, ഐ.ക്യു.എ.സി കോ-കോർഡിനേറ്റർ ഡോ.ഫിനോസ് എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.      അച്യുതൻ പനച്ചിക്കുത്ത്, ബിസിനസ് ന്യൂസ് ചീഫ് എഡിറ്റർ എസ്.വിഅയ്യർ,മാർക്കറ്റിംഗ് മാനേജർ ഡോ.എം.കെ ഹരിദാസ് […]
Read more

Recent News

Advertisement
WhiteswanTV Footer