Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Malappuram

വളവന്നൂർ രണ്ടാം വാർഡ് യു ഡി എഫ് കൺവെഷൻ സംഘടിപ്പിച്ചു

മലപ്പുറം: യുഡിഎഫ് വാർഡ് കമ്മിറ്റി ചെയർമാൻ സാദിഖ് പി സി യുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ കൺവീനർ നാസർ പി ടി സ്വാഗതഭാഷണം നടത്തി. യുഡിഎഫ് നേതാവും ജില്ലാ പഞ്ചായത്ത് പുത്തനത്താണി ഡിവിഷൻ സ്ഥാനാർത്ഥിയുമായ വെട്ടം ആലിക്കോയ സാഹിബ് ഉദ്‌ഘാടനം നിർവഹിച്ചു. പി സി ഇഷ്ഹാഖ്‌ , എം ടി ഷാഫി , പി സി കുഞ്ഞിപ്പ സാഹിബ്, സലാം സി , നിയുക്‌ത യു ഡി എഫ് വാർഡ് സ്ഥാനാർഥി ആയപ്പള്ളി മുസ്തഫ തുതങ്ങിയവർ പ്രസംഗിച്ചു. […]
Read more

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയിൽ

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയിൽ. കരുളായി തെക്കേമുണ്ട സ്വദേശി സുഹൈലാണ് പിടിയിലായത്. കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിലായാണ് സംഭവം നടന്നത്. സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടികളെ തന്റെ ഗുഡ്സ് വാഹനത്തിൽ കയറ്റി പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. കുട്ടികളുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നാണ് പോലിസ് അന്വേഷണം ആരംഭിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read more

ചീക്കോട് പഞ്ചായത്തിൽ യുഡിഎഫിൽ ഭിന്നത; മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി പിരിച്ചുവിട്ടു

മലപ്പുറം: ചീക്കോട് പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ യുഡിഎഫിലെ ഘടകകക്ഷിയായ കോൺഗ്രസിന് പതിനെട്ടാം വാർഡ് അനുവദിച്ചതിൽ പ്രതിഷേധിച്ച്മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി പിരിച്ചുവിട്ടു. മുൻ ധാരണ പ്രകാരം പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ 2020 ഒപ്പുവെച്ച കത്തിൽ കോൺഗ്രസിന് മത്സരിക്കാൻ അവസരം നൽകുകയും പകരം 2025 മുസ്ലിം ലീഗിനും മത്സരിക്കാൻ അവസരം നൽകണമെന്ന് ധാരണ തെറ്റിച്ചതിൽ പ്രതിഷേധിച്ചാണ് ലീഗ് കമ്മിറ്റി പിരിച്ചുവിട്ടത് . ഇതെ തുടര്‍ന്ന്‌ ലീഗ് സ്ഥാനാർത്ഥിയെ നിർത്താനും തീരുമാനിച്ചു.
Read more

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്; ജില്ലയിൽ അഞ്ഞൂറിടത്ത് മത്സരിക്കും – എസ്ഡിപിഐ

മലപ്പുറം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് എസ്.ഡി.പി.ഐ വിവിധ ഡിവിഷനുകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തൃക്കലങ്ങോട് ചെമ്മല യൂസഫ് അലി, വാഴക്കാട് മിർഷാൻ മുണ്ടുമുഴി, തേഞ്ഞിപ്പലം എൻ.സി.എ കബീർ, മംഗലം സമീറ ടീച്ചർ, വഴിക്കടവ് യാസർ പൂക്കോട്ടുംപാടം, തവനൂർ ഹസ്ന മുജീബ്, വേങ്ങര ഹനീഫ കരുമ്പിൽ, പുത്തനത്താണി -കെ. സി സമീർ.ജില്ലയിൽ നാന്നൂറിലധികം ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കും, അമ്പതിലധികം ബ്ലോക്ക് ഡിവിഷനുകളിലേക്കും, ഏഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കും പാർട്ടി മത്സരിക്കും. സിറ്റിംഗ് സീറ്റുകളിൽ മികച്ച വികസന […]
Read more

നെൽകൃഷിയുമായി വിദ്യാർത്ഥികൾ കൂടെ അധ്യാപകരും

മലപ്പുറം: വയലിൽ നെൽകൃഷിയുമായി വിദ്യാർത്ഥികൾ കൂടെ അധ്യാപകരും. അരീക്കോട് കുഞ്ഞത്തുമ്മ ബിഎഡ് കോളേജിലെ എൻഎസ്എസ് വളണ്ടിയർമാരാണ് കൃഷിയുമായി രംഗത്തിറങ്ങിയത്. ഏഴുവർഷമായി ഈ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ നടത്തിവരുന്ന കരനിൽ കൃഷി, പൂക്കൃഷി, ചെറുധാന്യക്കൃഷി എന്നിവയ്ക്കൊപ്പമാണ് നെൽകൃഷിയും തുടരുന്നത്. “നാളെക്കൊരു കതിർ” എന്ന പ്രോജക്ടിന്റെ ഭാഗമായാണ് ഈസ്റ്റ് വടക്കുമുറിയിലെ രണ്ടേക്കർ വയലിൽ ഞാറു നട്ടത്. ഈ വിദ്യാലയത്തിൽ കൃഷി സിലബസിന്റെ ഭാഗം കൂടിയാണെന്ന് അധികൃതർ പറഞ്ഞു. പ്രാദേശിക കർഷകൻ കോലോത്തും തൊടി അലിയുടെ സഹായത്തോടെയാണ് വിദ്യാർത്ഥികൾ കൃഷിപാഠം പഠിച്ചെടുക്കുന്നത്. ഞാറു […]
Read more

യൂത്ത് ലീഗ് നേതാവും മുൻ കോണ്ഗ്രസ് നേതാവും തമ്മിൽ വാക്‌പോര്

മലപ്പുറം: ജില്ലാ പഞ്ചായത്ത് നന്നമ്പ്ര ഡിവിഷനിൽ യൂത്ത് ലീഗ് നേതാവും മുൻ കോണ്ഗ്രസ് നേതാവും തമ്മിൽ വാക്‌പോര് .യുഡിഎഫ് സ്ഥാനാർത്ഥിയായി ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് ശരീഫ് കുറ്റൂരിനെ മുസ്ലിം ലീഗ് നേതൃത്വം പ്രഖ്യാപിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിയായി മുൻ ഡിസിസി സെക്രട്ടറിയും നന്നംമ്പ്രയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ.പി.കെ തങ്ങളെയാണ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്. എൽഡിഎഫ് സ്വതന്ത്രനായാണ് അദ്ദേഹം മത്സരിക്കുക നന്നമ്പ്ര പഞ്ചായത്തിലെ കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശിയാണ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിരുന്നു. ദീർഘകാലം തിരൂരങ്ങാടി നിയോജക […]
Read more

സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യ ചിത്രങ്ങൾ മൊബൈലിൽ പകർത്തിയ യുവാവ് പിടിയിൽ

മലപ്പുറം: സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ രഹസ്യമായി പകർത്തിയ യുവാവ് അറസ്റ്റിൽ. പരിയാപുരം എളാപ്പപ്പടി ആലുങ്ങൽ അബ്ദുൽ കാദറാണ് (41) താനൂർ പൊലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തതിനെ തുടർന്ന് വിദേശത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കരിപ്പൂർ വിമാനത്താവള പരിസരത്ത് വച്ചാണ് അറസ്റ്റിലായത്. അബ്ദുൽ കാദറുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നും രഹസ്യമായി പകർത്തിയ നിരവധി അശ്ലീല വിഡിയോകൾ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. ശുചിമുറിയിൽ സ്ത്രീകൾ കുളിക്കുന്ന ദൃശ്യങ്ങൾ അടക്കം ഉൾപ്പെട്ടിട്ടുണ്ട്. പ്രതി പകർത്തിയ […]
Read more

മലപ്പുറത്ത് ബൈക്കിൽ ലോറിയിടിച്ച് 17കാരി മരിച്ചു

മലപ്പുറം: മലപ്പുറത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17കാരി മരിച്ചു. പുൽപ്പറ്റ തോട്ടേക്കാട് സ്വദേശിനി ഗീതികയാണ് മരിച്ചത്. മലപ്പുറം നെടിയിരുപ്പിലാണ് സംഭവം നടന്നത്. കൂടെയുണ്ടായിരുന്ന ബന്ധു മിഥുൻ നാഥിന് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഗീതിക സംഭവം നടന്ന സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു ഗുരുതരാവസ്ഥയിൽ ആയ മിഥുനിന് പ്രത്യേക മെഡിക്കൽ നിരീക്ഷണത്തിൽ ചികിത്സ തുടരുകയാണ്. ഗീതികയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കുടുംബത്തിന് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു.
Read more

ബൈക്ക് അപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം; സംഭവം കൊയിലാണ്ടിയിൽ

മലപ്പുറം: കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് വിദ്യാർഥിക്ക് ദാരുണാന്ത്യം. പുല്പറ്റ തൊട്ടേക്കാട് സ്വദേശിനിയായ കുട്ടിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. ​അപകടത്തിൽ പരിക്കേറ്റ മിഥുൻ എന്നയാളുടെ നില ഗുരുതരമായതിനാൽ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊണ്ടോട്ടി പോലീസ് അന്വേഷണം ആരംഭിച്ചു.
Read more

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കള്ള നോട്ട് വേട്ട; വിദ്യാർഥികൾ ഉൾപ്പെടെ 5പേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കള്ള നോട്ട് വേട്ടയിൽ രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ 5 പേർ പിടിയിൽ. 500 രൂപയുടെ 57കള്ള നോട്ടുകളാണ് പിടികൂടിയത്. കള്ളനോട്ട് അടിച്ചു വെച്ച 30 പേപ്പർ ഷീറ്റുകളും പിടിച്ചെടുത്തു. വൈദ്യരങ്ങാടി സ്വദേശി ദിജിൻ, കൊണ്ടോട്ടി സ്വദേശി അതുൽ കൃഷ്ണ, അരീക്കോട് സ്വദേശികളായ അംജത് ഷാ, അഫ്നാൻ, മുക്കം സ്വദേശി സാരംഗ് എന്നിവരെയാണ് ഫറോക്ക് പൊലീസ് പിടികൂടിയത്. രാമനാട്ടുകര, കൊണ്ടോട്ടി, അരീക്കോട്, മുക്കം മേഖലയിൽ നടത്തിയ പരിശോധനയിലാണ് കള്ള നോട്ട് പിടികൂടിയത്.
Read more

Recent News

Advertisement
WhiteswanTV Footer