യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക വാഴിക്കല്‍ ചടങ്ങ് മാര്‍ച്ച് 25ന് ബെയ്‌റൂട്ടിൽ
കൊച്ചി: യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി ജോസഫ് മാര്‍ ഗ്രിഗോറിയോസിനെ സ്ഥാനാരോഹിതനാക്കുന്ന ചടങ്ങ് മാർച്ച് 25-ന് ലെബനനിലെ ബെയ്‌റൂട്ടിൽ പാത്രിയര്‍ക്കാ അരമനയില്‍ നടക്കും. 1960 നവംബർ 10ന് മുളന്തുരുത്തി സ്രാമ്പിക്കൽ പള്ളിത്തട്ട ഗീവർഗീസ്-സാറാമ്മ ദമ്പതികളുടെ ഇളയമകനായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് ജനിച്ചു. 1984 മാർച്ച് 25-ന് വൈദികനായി അഭിഷിക്തനായി. 1994 ജനുവരി 16-ന് മെത്രാപ്പോലീത്തയായി ഉയർത്തപ്പെട്ടു. ദൈവശാസ്ത്രത്തിൽ ഗവേഷണ ബിരുദം ഡബ്ലിൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നേടിയിട്ടുണ്ട്. സഭയുടെ സുന്നഹദോസ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. 2019ൽ മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയായി ചുമതലയേറ്റു. […]
Read more

