സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

കുപ്രസിദ്ധ ഗുണ്ടാ ഓംപ്രകാശ് കരുതൽ കസ്റ്റഡിയിൽ; പിടിയിലായത് ആഡംബര ഹോട്ടലിൽ മദ്യപിക്കുന്നതിനിടയിൽ

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട നേതാവ് ഓംപ്രകാശ് പൊലീസ് കസ്റ്റഡിയിൽ. സിറ്റി പൊലീസ് കമ്മീഷണറുടെ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് ഈ നടപടി. ആക്കുളത്തിന് സമീപമുള്ള ഒരു ആഡംബര ഹോട്ടലിൽ സുഹൃത്തിനൊപ്പം മദ്യപിക്കാനെത്തിയിരിക്കെ യാണ് ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തത്.കഴക്കൂട്ടം-തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാറുകളിൽ അനധികൃത ഇടപാടുകൾ നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ ഓംപ്രകാശിനെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. നഗരത്തിലെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പല ഏറ്റുമുട്ടലുകളും പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു. ഇതിനെ തുടർന്ന് ഗുണ്ടാസംഘത്തിലുള്ളവരെ നിരന്തരമായി നിരീക്ഷണം ഏർപ്പടുത്തിയിരുന്നു.
Read more

കേബിൾ പൊട്ടിയതുമായി ബന്ധപ്പെട്ട് തർക്കം; കൊല്ലത്ത് മൂന്ന് പേർക്ക് വെട്ടേറ്റു

കൊല്ലം: ചിതറ മാങ്കോട് മേഖലയിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ഇന്ന് രാത്രി മാങ്കോട് സ്വദേശിയായ ദീപു, കിഴക്കുംഭാഗം സ്വദേശി ഷെഫീക്ക്, ബിജു എന്നിവർക്കാണ് വെട്ടേറ്റത്. പരിക്കേറ്റവരെ ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.തടി കയറ്റുന്നതിനിടെ കേബിൾ പൊട്ടിയതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. വെട്ടേറ്റ മൂന്ന് പേരും തടി കയറ്റുന്ന ജോലിയിൽ ഏർപ്പെട്ടവരായിരുന്നു. രാത്രിയിൽ മൂന്ന് പേരെയും വെട്ടേറ്റ് കിടക്കുന്ന നിലയിലാണ് നാട്ടുകാർ കണ്ടെത്തിയത്. അക്രമത്തിൽ ഏർപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെയും വ്യക്തമായിട്ടില്ല. […]
Read more

വിജയ് ആരാധകരെ ആവേശത്തിലാഴ്ത്തി ‘ദളപതി 69’; ഫസ്റ്റ് ലുക്ക് നാളെ പുറത്തിറങ്ങും

തെന്നിന്ത്യൻ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി 69. നടൻ വിജയുടെ അവസാന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ദളപതി 69-ൽ വിജയ് എങ്ങനെയുണ്ടാകുമെന്ന് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. നാളെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിടുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.ചിത്രത്തിൽ മലയാളത്തിലെ യുവതാരം മമിതയും പ്രധാന വേഷത്തിൽ എത്തുന്നു. മമിതയുടെ ജോഡിയായിട്ടാണ് തേജ വിജയ് യുടെ ചിത്രത്തിൽ ഉണ്ടാക്കുകയെന്നും റിപ്പോർട്ടുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദാണ്. ദളപതി 69-ന് എന്ത് പേര് നൽകുമെന്ന കാര്യവും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന […]
Read more

എം ടി വാസുദേവൻ നായർക്ക് പത്മവിഭൂഷണ്‍; മൂന്ന് മലയാളികൾക്ക് പത്മഭൂഷണ്‍

ന്യൂഡല്‍ഹി: മലയാളത്തിന്റെ അഭിമാനമായ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്. പത്മഭൂഷണ്‍ പുരസ്‌കാരവും (2005) ജ്ഞാനപീഠവും നല്‍കി രാജ്യം ആദരിച്ചിട്ടുള്ള എം.ടി കഴിഞ്ഞ ഡിസംബര്‍ 25നാണ് വിടവാങ്ങിയത്. മലയാളികളായ ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷിനും ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും സിനിമ താരവും നര്‍ത്തകിയുമായ ശോഭനയ്ക്കും പത്മഭൂഷണ്‍ പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളി ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍, കലാകാരി ഓമനക്കുട്ടിയമ്മയ്ക്കും ഉള്‍പ്പടെ 113 പേര്‍ക്ക് […]
Read more

നരഭോജി കടുവയെ പിടികൂടാന്‍ നെട്ടോട്ടമോടി വനംവകുപ്പും ജനങ്ങളും; ഫാഷൻ ഷോയിൽ പാട്ടുപാടി വനം വകുപ്പ് മന്ത്രി, പ്രതിഷേധം ശക്തം

കോഴിക്കോട്: വയനാട് പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയെ പിടികൂടാനായി വനംവകുപ്പും പോലീസും രാത്രിയും പകലും തിരച്ചിൽ തുടരുന്നതിനിടെ, സംഭവസ്ഥലത്ത് എത്താതെ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ കോഴിക്കോട്ട് ഫാഷൻ ഷോയിൽ പാട്ടുപാടിയത് വിവാദമാകുന്നു. ഇൻഡോർ സ്റ്റേഡിയത്തിൽ നടൻ ഇടവേള ബാബു സംവിധാനം ചെയ്യുന്ന “ഫ്രീഡം ഫാഷൻ ഫ്യൂഷൻ” മ്യൂസിക്കൽ പരിപാടി മന്ത്രി ഉദ്ഘാടനം ചെയ്ത് പാട്ടുപാടുകയായിരുന്നു. പ്രദേശവാസികൾ മന്ത്രിയുടെ ഇത്തരത്തിലുള്ള അവഗണനക്കെതിരെ കടുത്ത പ്രതിക്ഷേധമാണ് ഉയർത്തുന്നത്. മന്ത്രി നാളെ വയനാട്ടിലെത്തുന്നുണ്ട്. തുടർന്ന് കലക്ട്രേറ്റിൽ ഉന്നതതല യോഗത്തിൽ പങ്കെടുക്കുകയും തിരച്ചിലിന്റെ […]
Read more

നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ഭക്ഷ്യ വിഷബാധ

തിരുവനന്തപുരം: നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ഭക്ഷ്യ വിഷബാധ. കുട്ടികളുടെ സ്പെഷ്യൽ വാർഡിലാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. ചികിത്സയിലുള്ള 7 കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. ആരുടെയും ആരോഗ്യനില ഗുരുതരമല്ല. സംഭവത്തിൽ ഡിഎംഒയുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നുണ്ട്.
Read more

ക്യൂവിൽ നിൽക്കാതെ ഒപി ടിക്കറ്റ് ബുക്ക് ചെയ്യാം; ഇ-ഹെൽത്ത് മൊബൈൽ ആപ്പുമായി ആരോഗ്യവകുപ്പ്

മലപ്പുറം: സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളില്‍ രോഗികള്‍ക്ക് ഇനി ക്യൂവില്‍ നില്‍ക്കാതെ തന്നെ യുഎച്ച്‌ഐഡി കാര്‍ഡ് നമ്പറും ആധാര്‍ നമ്പറും ഉപയോഗിച്ച് ഒപി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഇ-ഹെല്‍ത്ത് കേരള മൊബൈല്‍ ആപ്ലിക്കേഷന്‍ ജനപ്രിയമാക്കുന്നതിന് ആരോഗ്യവകുപ്പ് നടപടികള്‍ ആരംഭിച്ചു. നിലവില്‍ മലപ്പുറം ജില്ലയില്‍ 60 ഓളം ആരോഗ്യസ്ഥാപനങ്ങളില്‍ ഇ-ഹെല്‍ത്ത് സേവനം നടപ്പാക്കിയിട്ടുണ്ട്. 14 ആരോഗ്യസ്ഥാപനങ്ങളില്‍ കൂടി ഈ സംവിധാനം ഉടന്‍ ആരംഭിക്കും. താലൂക്ക് ആശുപത്രികള്‍ ഉള്‍പ്പെടെ എല്ലാ ഉന്നത തല ആരോഗ്യസ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ ഒപി ബുക്കിംഗ് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും നടന്നു […]
Read more

തൊടുപുഴയില്‍ കാര്‍ കത്തി നശിച്ചു; ഒരാൾ മരിച്ചു

ഇടുക്കി: തൊടുപുഴ പെരുമാങ്കണ്ടത്ത് കാർ കത്തി ഒരാൾ മരിച്ചു. കാറിനുള്ളിൽ കത്തി കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മുന്‍ ബാങ്ക് ഉദ്യോഗസ്ഥനും കുമാരമംഗലം സ്വദേശിയുമായ സിബി എരപ്പനാലാണ് മരണപ്പെട്ടത്. കത്തികരിഞ്ഞ നിലയിലുണ്ടായിരുന്ന മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു. റോഡിൽ നിന്നും പറമ്പിലേക്ക് ഒതുക്കിയിട്ട നിലയിലാണ് വാഹനം കണ്ടെത്തിയത്. കാറിന് തീപിടിച്ചതുകണ്ട നാട്ടുകാർ, അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. കാറിന് തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. അപകടസ്ഥലത്ത് നിന്നും നാല് കിലോമീറ്റര്‍ ദൂരത്തിലാണ് സിബിയുടെ വീട് സ്ഥിതിചെയ്യുന്നത്.
Read more

തന്ത വൈബിൽ’ ടോവിനോ  ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

ടോവിനോയെ നായകനാക്കി ഒരുക്കുന്ന ‘തന്ത വൈബിലൂടെ’ വീണ്ടും സംവിധായകനാകാനൊരുങ്ങി മുഹ്‌സിന്‍ പരാരി. നീണ്ട 10 വര്‍ഷത്തിന് ശേഷമാണ് സംവിധായകന്റെ റോളിൽ വീണ്ടും മുഹ്‌സിന്‍ പരാരി എത്തുന്നത്. 2015ല്‍ ഉണ്ണി മുകുന്ദനെ നായകനാക്കി ഒരുക്കിയ ‘കെഎല്‍ 10 പത്ത്’ സിനിമയ്ക്ക് ശേഷം മുഹ്‌സിന്‍ പരാരി ഒരുക്കുന്ന ചിത്രമാണിത്. തന്ത വൈബ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടാണ് പുതിയ ചിത്രം മുഹ്‌സിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.‘ നിങ്ങളുടെ ഉള്ളിലെ കുട്ടിക്ക് എത്ര വയസ്സായി’ എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. സിനിമയ്ക്ക് സംഗീതം […]
Read more

സംസ്ഥാനത്ത് ഇന്നും നാളെയും സാധാരണയേക്കാൾ താപനില ഉയരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സാധാരണയെക്കാള്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.