Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം; ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

തൃശൂർ: ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയിൽ യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. സമൂഹമാധ്യമങ്ങളിൽ ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ സജീവമായ പെരുമ്പള സ്വദേശി ധന്യ എസ്. ആറിനെതിരെയാണ് കേസ്. തൃശൂർ സിറ്റി സൈബർ പൊലീസാണ് കേസെടുത്തത്. സംഭവത്തിൽ രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Read more

ഇന്ന് ഗുരുദേവ ജയന്തി; ശിവഗിരിയിലും ചെമ്പഴന്തിയിലും വിപുലമായ ചടങ്ങുകള്‍

തിരുവനനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. ഗുരുവിന്റെ ജന്മംകൊണ്ട് പവിത്രമായ വയല്‍വാരം വീട് സ്ഥിതിചെയ്യുന്ന ചെമ്പഴന്തി ഗുരുകുലത്തിലും മഹാസമാധി സ്ഥാനമായ ശിവഗിരിയിലും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ചെമ്പഴന്തി ഗുരുകുലത്തില്‍ വൈകിട്ട് 6.30ന് തിരുജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. വി.മുരളീധരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജയന്തി സന്ദേശം നല്‍കും. ട്രസ്റ്റ് ബോര്‍ഡ് അംഗം സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ. ശശിതരൂര്‍ […]
Read more

സ്വർണാഭരണ നിർമാണശാലയിൽ നിന്ന് 44 പവൻ സ്വർണവുമായി മുങ്ങിയ അതിഥി തൊഴിലാളി അറസ്റ്റിൽ

കോഴിക്കോട്: ജോലി ചെയ്തിരുന്ന സ്വർണാഭരണ നിർമാണശാലയിൽ നിന്ന് 44 പവൻ സ്വർണവുമായി മുങ്ങിയ അതിഥി തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശിയായ സമീറിനെയാണ് പൊലീസ് പിടികൂടിയത്. പ്രതിയെ ഇയാളുടെ നാട്ടിലെത്തിയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കോഴിക്കോട് ഒളവണ്ണ ഒടുമ്പ്രയിൽ പ്രവർത്തിക്കുന്ന വി ഗോൾഡ് എന്ന സ്വർണാഭരണ നിർമാണശാലയിലെ ജീവനക്കാരനായിരുന്നു സമീർ. കഴിഞ്ഞ 25-ാം തീയതിയാണ് സ്ഥാപനത്തിൽ മോഷണം നടന്നത്. ആഭരണങ്ങൾ നിർമിക്കുന്നതിനായി സ്ഥാപന ഉടമ ഏൽപിച്ച 44 പവൻ തൂക്കം വരുന്ന സ്വർണവുമായി സമീർ […]
Read more

സുകുമാരക്കുറുപ്പ് കേസ്; സൈബര്‍ വിദഗ്ധനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: കൊടുംകുറ്റവാളി സുകുമാരക്കുറുപ്പിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൈബർ വിദഗ്ധനിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ക്രൈംബ്രാഞ്ച്. സുകുമാരക്കുറുപ്പിനോട് രൂപസാദൃശ്യമുള്ള മലയാളി വയോധികനെ ബ്രൂണൈയിൽ കണ്ടെത്തിയെന്ന വിവരങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് നിർദേശം നൽകിയതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. നാല് പതിറ്റാണ്ടായി ഒളിവിൽ കഴിയുന്ന സുകുമാരക്കുറുപ്പിനോട് രൂപസാദൃശ്യമുള്ള വയോധികനെ സൈബർ വിദഗ്ധനാണ് ബ്രൂണൈയിൽ കണ്ടെത്തിയത്. ഇയാളുടെ ചിത്രങ്ങളും താമസിക്കുന്ന സ്ഥലത്തിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. പുതിയ വിവരങ്ങളുടെ സത്യാവസ്ഥ സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് […]
Read more

സുകുമാരക്കുറുപ്പ് കേസ്; കേരള പൊലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സുകുമാരക്കുറുപ്പ് കേസ് നാല് പതിറ്റാണ്ടായി തീർപ്പാക്കാനാകാത്ത എൽപി (Long Pending) കേസാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ബ്രൂണൈയിൽ സുകുമാരക്കുറുപ്പിനോട് സാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. പുറത്തുവരുന്ന വിവരങ്ങളുടെ നിജസ്ഥിതി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പ്രചരിക്കുന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്നും വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ക്രൈംബ്രാഞ്ച് എഡിജിപിയോട് നിർദേശിച്ചിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. ഇന്നലെ ഡിവൈഎസ്പി എച്ച്. വെങ്കിടേഷിനോട് റിപ്പോർട്ട് നൽകാൻ ആഭ്യന്തര മന്ത്രി നിർദേശിച്ചിരുന്നു. അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം […]
Read more

അങ്കണവാടിയിലെ അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലി; പരാതി നൽകി യുവതി

തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. തിരുവനന്തപുരം വെള്ളനാട് ചാങ്ങയിലാണ് സംഭവം. ചാങ്ങ പണ്ടാരവീട്ടില്‍ വൈഷ്ണവിയാണ് സംഭവത്തില്‍ പരാതി നല്‍കിയത്. ഒരു വയസുള്ള കുഞ്ഞിന് നല്‍കുന്നതിനായി ഓഗസ്റ്റ് 19ന് ചാങ്ങ ഏഴാം നമ്പര്‍ അങ്കണവാടിയില്‍ നിന്ന് വാങ്ങിയ അമൃതം പൊടി പാക്കറ്റിലാണ് പല്ലിയെ കണ്ടെത്തിയതെന്നാണ് വൈഷ്ണവിയുടെ പരാതി. പൊടി മറ്റൊരു പാത്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് പാക്കറ്റിനുള്ളില്‍ ചത്ത പല്ലി ശ്രദ്ധയില്‍പ്പെട്ടത്. കാട്ടാക്കട ആമച്ചലിലെ പ്രകൃതി ന്യൂട്രിമിക് നിര്‍മിച്ച അമൃതം പൊടിയാണ് […]
Read more

‘മോദിജി നമ്മുടെ അഭിമാനം’; താൻ രാഹുൽ ഗാന്ധിയുടെ ഫോളോവറെന്ന് ടിനി ടോം

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയങ്ങളെയും ഭരണപരമായ മികവുകളെയും പ്രശംസിച്ച് നടൻ ടിനി ടോം. വിദേശരാജ്യങ്ങളിൽ പോകുമ്പോൾ അവിടെയുള്ള പ്രവാസികളായ മലയാളികളുമായി സംസാരിക്കാറുണ്ട്. പ്രധാനമന്ത്രിയുടെ ഇടപെടലുകൾ കാരണം അവരുടെ ജീവിതത്തിലും സമീപനങ്ങളിലും വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് അവർ പറയാറുണ്ട്. ആ അർഥത്തിൽ ഭരണാധികാരി എന്ന നിലയിൽ മോദിജി നമുക്ക് അഭിമാനമാണ്- ടിനി ടോം പറഞ്ഞു. അതേസമയം താൻ രാഹുൽ ഗാന്ധിയുടെ ഫോളവറാണെന്നും ടിനി വ്യക്തമാക്കി. തന്റേത് കോൺഗ്രസ് പശ്ചാത്തലമുള്ള കുടുംബമാണെന്നും എന്നാൽ രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം നല്ല കാര്യങ്ങളെ […]
Read more

ഓപ്പറേഷന്‍ തൂഫാന്‍; പിടിമുറുക്കി പോലീസ്, ഇന്നലെ വലയിലായത് 30 പേർ

തിരുവനന്തപുരം: ലഹരിക്കെതിരായ കേരള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ നടപടികളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 27 കേസുകളിലായി 30 പേർ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 9,733 ആയി. ആകെ 10,497 പേരാണ് ഇതുവരെ അറസ്റ്റിലായത്. പരിശോധനകളുടെ ഭാഗമായി ഇതുവരെ 8,517.479 ഗ്രാം എം.ഡി.എം.എയും 1,099.430 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മോൾ ക്വാണ്ടിറ്റി ലഹരിവസ്തുക്കൾ കൈവശം വച്ചതിന് […]
Read more

‘ഫിറ്റ്നസ് നിഷേധിച്ചത് രൂപമാറ്റങ്ങൾ ഒഴിവാക്കാത്തതിനാൽ’; ഗതാ​ഗത കമ്മീഷണറുടെ റിപ്പോർട്ട് പുറത്ത്

മലപ്പുറം: മലപ്പുറത്ത് ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്. ഫിറ്റ്നസ് നിഷേധിച്ചത് രൂപമാറ്റങ്ങൾ ഒഴിവാക്കാത്തതിനാലെന്ന് റിപ്പോർട്ട് പറയുന്നു. രൂപമാറ്റങ്ങള്‍ ഒഴിവാക്കാൻ നിർദേശിച്ചിട്ടും ചെയ്തില്ല. അത് കൊണ്ടാണ് സർട്ടിഫിക്കറ്റ് നിരസിച്ചതെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കി. ഷൗക്കത്ത് 2021 ജൂൺ ഏഴിനാണ് പുതിയ ഓട്ടോറിക്ഷ വാങ്ങിയത്. ആദ്യത്തെ രണ്ട് വർഷം ഫിറ്റ്നസ് പരിശോധന ആവശ്യമില്ല. 2023 ഓഗസ്റ്റ് 17ന് ആദ്യ പരിശോധന നടത്തി 2025 ഓഗസ്റ്റ് 16 വരെ സർട്ടിഫിക്കറ്റ് നൽകി. […]
Read more

ഇടുക്കി പൂപ്പാറയിലെ കാട്ടാന ആക്രമണം; പ്രതിഷേധം അവസാനിപ്പിച്ചു

ഇടുക്കി: പൂപ്പാറയിലെ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ച സംഭവത്തിൽ ബന്ധുക്കളും നാട്ടുകാരും നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. ഉടുമ്പൻചോല എംഎൽഎ സേനാപതി വേണുവുമായി നടത്തിയ ചർച്ചയിൽ ധാരണയായതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. മരിച്ച തോട്ടം തൊഴിലാളിയുടെ കുടുംബത്തിന് വനംവകുപ്പ് 10 ലക്ഷം രൂപ ധനസഹായം നൽകും. ഇതിൽ ആദ്യഘട്ടമായി അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ കൈമാറും. റവന്യൂ വകുപ്പ് നാല് ലക്ഷം രൂപയും കുടുംബത്തിന് നൽകുമെന്ന് അധികൃതർ അറിയിച്ചു. മരിച്ച ഒച്ച തേവരുടെ പോസ്റ്റുമോർട്ടം തേനി […]
Read more

Recent News

Advertisement
WhiteswanTV Footer