Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

നേപ്പാൾ പ്രളയം: 53 മലയാളികൾ കുടുങ്ങി കിടക്കുന്നു; ഹെൽപ്പ് ഡെക്സിൻ്റെ പ്രവർത്തനം ഊർജ്ജിതമാക്കി

തിരുവനന്തപുരം: നേപ്പാളിലെ മിന്നൽപ്രളയത്തിൽ 53 മലയാളികൾ മലയാളികൾ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. കുടുങ്ങിയ മലയാളികളെ കണ്ടെത്തുന്നതിനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനം ഊർജിതമാക്കി. വിവിധ ഹെൽപ്പ് ഡെസ്കുകളിലേക്ക് ലഭിച്ച 17 ഫോൺ കോളുകളിൽ നിന്നാണ് 53 മലയാളികൾ പ്രളയബാധിത പ്രദേശങ്ങളിൽ കുടുങ്ങിയതായി കണ്ടെത്തിയത്. ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലും ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ട്. കുടുങ്ങിക്കിടക്കുന്ന 53 പേരുമായും ഇതുവരെ നേരിട്ട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഇവരുടെ ബന്ധുക്കളിൽ […]
Read more

കുന്നംകുളത്ത് പൊലീസിന് നേരെ ആക്രമണം; കാപ്പ പ്രതിയുൾപ്പടെ പിടിയില്‍

തൃശ്ശൂർ: രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടാനെത്തിയ കുന്നംകുളം പൊലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഗുരുവായൂർ സ്വദേശി അദീപ് (28)നെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ചീരങ്കുളം പാടത്തിന് സമീപം പ്രതിയും സംഘവും ഒത്തുകൂടിയിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് കുന്നംകുളം പൊലീസ് സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടതോടെ അദീപും സംഘവും ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിൽ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ രതീഷ്, ദേവനാരായണൻ എന്നിവർക്ക് പരിക്കേറ്റു. കഴുത്തിന് […]
Read more

വീണ്ടും ഓണം കുടിച്ച് തീർത്ത് മലയാളി; 771 കോടിയുടെ വിൽപ്പന, ഉത്രാട ദിനത്തിൽ മാത്രം 126 കോടി

തിരുവനനന്തപുരം: പതിവ് പോലെ ഇത്തവണയും ഓണക്കാലം കുടിച്ചു തീർത്ത് മലയാളികൾ. ബെവ്‌കോയുടെ മദ്യവിൽപന കുതിച്ചുയർന്നു. ഓണക്കാലത്തെ എട്ട് ദിവസം 771.29 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 694.96 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപനയിൽ 77 കോടിയുടെ വർധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഉത്രാട നാളിൽ 126.31 കോടി രൂപയുടെ വിൽപനയാണ് നടന്നത്. തിരുവോണത്തിന് ബെവ്‌കോ അവധിയായിരുന്നു.
Read more

ശിവസൂര്യയുടെ തിരോധാനം; 20-ാം ദിവസവും സൂചനയില്ല; വാരാണസിയിലെ തെരച്ചിലും ഫലം കണ്ടില്ല

കണ്ണൂർ: ചൊക്ലിയിലെ 17കാരനായ ശിവസൂര്യയെ കാണാതായിട്ട് 20 ദിവസം പിന്നിട്ടിട്ടും സൂചനയില്ല. വാരാണസിയിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയും ഫലം കണ്ടില്ല. ശിവസൂര്യ വാരാണസിയിൽ എത്തിയിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഉത്തർപ്രദേശ് പൊലീസിന്റെ സഹായത്തോടെ വാരാണസിയിൽ അൻപതിലേറെ സിസിടിവി ക്യാമറകൾ പൊലീസ് സംഘം പരിശോധിച്ചു. ശിവസൂര്യയുടെ ചിത്രവുമായി പ്രദേശത്തെ കടകൾ, ബസ് സ്റ്റോപ്പുകൾ എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. വാരാണസിയിലെ മലയാളി സംഘടനകളുടെ സഹായവും പൊലീസ് തേടി. രണ്ട് ദിവസം മുമ്പാണ് പ്രത്യേക അന്വേഷണ […]
Read more

കൂത്താട്ടുകുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; 35 പേർക്ക് പരിക്ക്, നാലുപേരുടെ നില ഗുരുതരം

കൊച്ചി: കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. വിവാഹസംഘവുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന 35 പേർക്ക് പരിക്കേറ്റു. നാലുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് പോവുകയായിരുന്ന വിവാഹസംഘമാണ് ബസിലുണ്ടായിരുന്നത്. ബൈക്ക് യാത്രികന് സൈഡ് നൽകുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് ബസ് മറിഞ്ഞതെന്നാണ് പ്രാഥമിക വിവരം. തുടർന്ന് ബസ് റോഡരികിലെ പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പമ്പിന് സമീപം ഉണ്ടായിരുന്ന ബൈക്ക് യാത്രികൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ […]
Read more

സ്ഥാനങ്ങൾക്ക് വേണ്ടി കോൺ​ഗ്രസിനൊപ്പം കൂടിയ ചരിത്രമുണ്ട്; CPIയെ രൂക്ഷമായി വിമർശിച്ച് CPM

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം പരസ്യമായ പോരിലേക്ക്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം വന്നതിന് പിന്നാലെയാണ് സിപിഐയെ രൂക്ഷമായി വിമർശിച്ച് സിപിഎം നേതാക്കൾ രം​ഗത്തെത്തിയത്. രണ്ട് ലക്ഷം വോട്ടുള്ള നിയമസഭാ മണ്ഡലങ്ങളിൽ സിപിഐക്ക് ഒറ്റയ്ക്ക് 5000 വോട്ട് കിട്ടുമോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ.മോഹനൻ ചോദിച്ചു. എന്നും സമ്മർദ്ദതന്ത്രം സ്വീകരിക്കുന്ന പാർട്ടിയാണ് സിപിഐ. ഇടതുപക്ഷ ഐക്യം വേണമെങ്കിൽ സിപിഎം സഹിച്ചുകൊള്ളണം എന്നതാണ് അവരുടെ നിലപാട്. […]
Read more

തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ വിഭജനം; കേന്ദ്ര നീക്കത്തിനെതിരെ വി കെ ശ്രീകണ്ഠന്‍

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷൻ വിഭജിച്ച് നാഗർകോവിൽ കേന്ദ്രീകരിച്ച് പുതിയ ഡിവിഷൻ രൂപീകരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ. തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകൾ ലക്ഷ്യമിട്ടാണ് കേന്ദ്രം പുതിയ റെയിൽവേ ഡിവിഷൻ രൂപീകരിക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. നാഗർകോവിലും കന്യാകുമാരിയും തിരുവനന്തപുരം ഡിവിഷനിൽ നിന്ന് മാറ്റി പുതിയ ഡിവിഷൻ രൂപീകരിച്ചാൽ കേരളത്തിന്റെ റെയിൽവേ വികസനം വട്ടപ്പൂജ്യമാകുമെന്ന് വി കെ ശ്രീകണ്ഠൻ പറഞ്ഞു. കേരളത്തിൽ ഭരണം പിടിക്കാൻ കഴിയില്ലെന്ന ബോധ്യത്തിലാണ് ബിജെപി സംസ്ഥാനത്തെ വേട്ടയാടുന്നതെന്നും […]
Read more

പത്തനംതിട്ടയിൽ വാഹനാപകടം; മദ്യപിച്ച് വാഹനമോടിച്ച രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

പത്തനംതിട്ട: പത്തനംതിട്ട ടൗണിൽ മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഒൻപത് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ ഓമല്ലൂർ സ്വദേശി വിനു (48), വിശ്വജിത്ത് (24) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്കായി ഇരുവരെയും ജനറൽ ആശുപത്രിയിൽ എത്തിച്ചു. അമിതമായി മദ്യപിച്ച ശേഷമാണ് ഇരുവരും കാറോടിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അമിതവേഗത്തിലെത്തിയ കാർ വഴിയാത്രക്കാരെയും നിരവധി വാഹനങ്ങളെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പത്തനംതിട്ട ടൗണിലെ അബാൻ ആർക്കേഡിന് സമീപമാണ് അപകടമുണ്ടായത്. വഴിയാത്രക്കാരനായ ഫയർഫോഴ്സ് റിട്ടയേർഡ് ഉദ്യോഗസ്ഥൻ അബു (58) സംഭവസ്ഥലത്തുവച്ച് […]
Read more

മലപ്പുറം പോത്തുകലിൽ ഭാര്യയെ അടിച്ചുകൊന്നു; ഭർത്താവ് അറസ്റ്റിൽ

മലപ്പുറം: പോത്തുകൽ അപ്പൻകാപ്പ് നഗറിൽ ഭാര്യയെ ഭർത്താവ് അടിച്ചുകൊന്നു. അപ്പൻകാപ്പ് നഗർ സ്വദേശിനി നിഷ (32) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബജീവിതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ നേരത്തെ പലതവണ വാക്കുതർക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന്റെ പേരിൽ സുരേഷ് നിഷയെ പലതവണ മർദ്ദിച്ചിരുന്നതായും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. മേലെ മുണ്ടേരി […]
Read more

നേപ്പാള്‍ പ്രളയം: അടിയന്തര സഹായത്തിന് ഹെല്‍പ് ഡെസ്‌ക് തുടങ്ങി നോര്‍ക്ക

തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികൾക്ക് അടിയന്തിര സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശാനുസരണം നോര്‍ക്ക ഹെല്‍പ് ഡെസ്‌ക് തുടങ്ങി. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ 18004253939 (ടോള്‍ ഫ്രീ നമ്പര്‍), +91-8802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ഡല്‍ഹി എന്‍ആര്‍കെ ഡവലപ്‌മെന്റ് ഓഫിസറെ ചുമതലപ്പെടുത്തി. അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ പൗരന്മാരെ എത്രയും പെട്ടെന്ന് സുരക്ഷിതരായി പുറത്തെത്തിക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി നേപ്പാള്‍ സര്‍ക്കാരുമായി […]
Read more

Recent News

Advertisement
WhiteswanTV Footer