Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

കാർഷിക ചന്തകളിൽ പണം നൽകി ഉത്പന്നങ്ങൾ വാങ്ങാം; ഡിജിറ്റൽ പേയ്മെന്റ് നിർബന്ധമല്ല

വയനാട്: സംസ്ഥാനത്ത് കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന കാർഷിക ചന്തകളിൽ നേരിട്ട് പണം നൽകി ഉത്പന്നങ്ങൾ വാങ്ങുന്നതിന് തടസമില്ലെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്. കാർഷിക ചന്തകളിലെ ഇടപാടുകൾ ഡിജിറ്റൽ സംവിധാനത്തിലൂടെ മാത്രമേ നടത്താനാകൂവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രി വ്യക്തമാക്കി. ഡിജിറ്റൽ പേയ്മെന്റിന് പുറമെ പണം നേരിട്ട് നൽകി ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ വാങ്ങാം. യുപിഐ വഴി മാത്രമേ പണം നൽകാനാകൂവെന്ന പ്രചാരണവും തെറ്റാണെന്ന് മന്ത്രി അറിയിച്ചു. കൃഷിവകുപ്പിന്റെ ഓണച്ചന്തകളിൽ ഇടപാടുകൾ കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും നടത്തുന്നതിനാണ് ഡിജിറ്റൽ പേയ്മെന്റ് […]
Read more

മാൻകൊമ്പും ഇരുതലമൂരിയുമായി ഒമ്പത് പേർ അറസ്റ്റിൽ

തിരുവനന്തപുരം: മാൻകൊമ്പും ഇരുതലമൂരിയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകരയിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് സംഘം പിടിയിലായത്. കുറുക്കന്റെ രോമവുമായി മറ്റൊരു സംഘത്തെയും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവരിൽ എറണാകുളം ചിലവന്നൂർ സ്വദേശി ജയൻ (57), വടുതല ബ്രിഡ്ജ് റോഡ് സ്വദേശി മനോജ് (50), കോട്ടയം ഏറ്റുമാനൂർ സ്വദേശി പി.ബി. ചെറിയാൻ (51), മാരായമുട്ടം കൈക്കോട്ടുകുഴി സ്വദേശി ഷിജുലാൽ (42), ജിംഷിൻ (32) എന്നിവരുണ്ട്. അറക്കുന്നിലെ ജ്യൂസ് കടയിൽ വച്ച് ഇവ വിൽക്കാൻ […]
Read more

വാച്ച് മോഷ്ടിച്ചെന്ന് ആരോപണം; 12കാരനെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു

കോഴിക്കോട്: കൊടുവള്ളിയിൽ മോഷണക്കുറ്റം ആരോപിച്ച് 12കാരനെ പിതാവിന്റെ സഹോദരനും ഭാര്യയും മകനും ചേർന്ന് ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികളെ ഇതുവരെ പിടികൂടാനായില്ല. വാച്ച് മോഷ്ടിച്ചെന്നാരോപിച്ചാണ് കിഴക്കോത്ത് സ്വദേശിയായ കുട്ടിയെ പിതാവിന്റെ സഹോദരൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി മർദിച്ചത്. സംഭവം വിവാദമായതിനെ തുടർന്ന് കൊടുവള്ളി പൊലീസ് കേസെടുത്തിരുന്നു. കുട്ടിയെ വായിൽ തുണി തിരുകി കമ്പികൊണ്ട് മർദിക്കുകയും മുറിവുകളിൽ നാരങ്ങാനീരും ഉപ്പും പുരട്ടുകയും ചെയ്തതായി കുട്ടിയുടെ സഹോദരൻ പറഞ്ഞു. കൈവിരലുകളിലും കാലിലെ വിരലുകളിലും ഈർക്കിൽ കുത്തിക്കയറ്റിയതായും അദ്ദേഹം ആരോപിച്ചു. മർദനത്തിനിടെ കുട്ടി […]
Read more

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ആശുപത്രി ജീവനക്കാരന് ദാരുണാന്ത്യം

മലപ്പുറം: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ വാഹനാപകടത്തിൽ മരിച്ചു. കുളക്കാട്ടുകുർശി ചുള്ളിയോട്ടിൽ നാരായണൻകുട്ടിയുടെ മകൻ ശ്രീരാഗ് (23) ആണ് മരിച്ചത്. പെരിന്തൽമണ്ണ–ഏലംകുളം റോഡിൽ പെരുമ്പാറ അടിവാരത്ത് വച്ചാണ് അപകടം. സ്വകാര്യ ബസും ശ്രീരാഗ് സഞ്ചരിച്ച സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Read more

പൂജപ്പുര ജയിലിൽ ഡിജെ പാർട്ടിക്കിടെ സംഘർഷം; ജീവനക്കാരന് പരിക്ക്

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെ ജയിൽ ജീവനക്കാർ തമ്മിലടിച്ചു. ജയിൽ ജീവനക്കാരുടെ അസോസിയേഷന്റെ മേഖലാ ഓണാഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച രാത്രി സംഘടിപ്പിച്ച ഡിജെ പാർട്ടിക്കിടെയാണ് സംഘർഷമുണ്ടായത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽനിന്നുള്ള ജീവനക്കാർ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഡിജെ പാർട്ടിക്കിടെ ചില ജീവനക്കാർ സ്റ്റേജിൽ കയറി പാടാനും നൃത്തം ചെയ്യാനും ശ്രമിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് പിന്നീട് അടിപിടിയിൽ കലാശിച്ചതെന്നാണ് വിവരം. സംഘർഷത്തിനിടെ ഒരു ജീവനക്കാരന്റെ കണ്ണിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ […]
Read more

ഓപറേഷന്‍ സൈ ഹണ്ട്; മലപ്പുറത്ത് 194 കേസുകൾ രജിസ്റ്റര്‍ ചെയ്തു; 94 പേരെ അറസ്റ്റ് ചെയ്തു

മലപ്പുറം: സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേരള പൊലീസ് നടത്തുന്ന സൈ ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ 194 കേസുകൾ രജിസ്റ്റർ ചെയ്തു. കേസുകളിൽ 94 പേരെ അറസ്റ്റ് ചെയ്തു. പൊലീസ് 750 റെയ്ഡുകളും നടത്തി. റെയ്ഡുകളിൽ 171 ഉപകരണങ്ങളും 320 രേഖകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. സൈബർ തട്ടിപ്പിലൂടെ ലഭിച്ച പണം ചെക്കുകൾ വഴിയും എ.ടി.എം വഴിയും പിൻവലിച്ചവരെയും ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകി കമ്മീഷൻ വാങ്ങിയവരെയുമാണ് പ്രധാനമായും അറസ്റ്റ് ചെയ്തത്. സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ […]
Read more

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

ഇടുക്കി: കേരളത്തിൽ പുതിയ ജില്ല രൂപീകരിക്കുന്ന സാഹചര്യമുണ്ടായാൽ മൂവാറ്റുപുഴയും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാർ ജില്ലാ പുനർവിഭജന കമ്മീഷനെ നിയോഗിക്കുമെന്നും കമ്മീഷന്റെ പരിധിയിൽ മൂവാറ്റുപുഴയും ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകൾ വിഭജിച്ച് പുതിയ ജില്ലകൾ രൂപീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടിയിൽ മാത്യു കുഴൽനാടൻ എംഎൽഎയാണ് മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന ആവശ്യം മുഖ്യമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചത്. മൂവാറ്റുപുഴക്കാർക്ക് ഓണസമ്മാനമായി പുതിയ ജില്ല പ്രഖ്യാപിക്കണമെന്നായിരുന്നു എംഎൽഎയുടെ […]
Read more

ഓണം വെള്ളത്തിലാകുമോ? മഴമുന്നറിയിപ്പിൽ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. രണ്ട് ജില്ലകള്‍ക്ക് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടുക്കി, പത്തനംതിട്ട, ജില്ലകള്‍ക്ക് കൂടിയാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ്, ജില്ലകളില്‍ നേരത്തെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് ആണ്. 27 വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ച ഉത്രാട ദിവസം കോട്ടയം, എറണാകുളം, […]
Read more

അമിത ശബ്ദമലിനീകരണത്തിനെതിരെ നടപടി വേണം; മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

മലപ്പുറം: എടവണ്ണ കൊളപ്പാട്ട് മഹാവിഷ്ണു ക്ഷേത്രത്തിലെ ശബ്ദമലിനീകരണത്തിൽ പൊലീസ് നിയമപ്രകാരം നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ശബ്ദമലിനീകരണ നിയന്ത്രണ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പൊലീസിന്റെ നിയമപരമായ ഉത്തരവാദിത്തമാണെന്നും കമ്മീഷൻ വ്യക്തമാക്കി. ക്ഷേത്രത്തിൽ നിന്നുള്ള അമിതമായ ശബ്ദമലിനീകരണത്തിനെതിരെ പരിസരവാസിയായ ജയൻ നൽകിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിൽ അനുവദനീയമായ പരിധിയേക്കാൾ ഉയർന്ന ശബ്ദനില കണ്ടെത്തിയിരുന്നു. ഇനി നിയമം അനുവദിക്കുന്ന പരിധിയിൽ മാത്രമേ ക്ഷേത്രത്തിൽ ശബ്ദവർധക ഉപകരണങ്ങൾ ഉപയോഗിക്കാവൂ എന്ന് കമ്മീഷൻ നിർദേശിച്ചു. […]
Read more

വിവിധ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി: കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതിയായ അങ്കമാലി മഞ്ഞപ്ര സ്വദേശി ബെറ്റിൻ (48)നെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജിയാണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. കൊലപാതകം, അതിക്രമിച്ച് കടക്കൽ, സംഘം ചേരൽ, ഭീഷണിപ്പെടുത്തൽ, മോഷണം തുടങ്ങിയ കേസുകളിൽ ബെറ്റിൻ പ്രതിയാണ്. 2024 ഒക്ടോബറിൽ അങ്കമാലിയിൽ ആഷിക്ക് മനോഹരൻ കൊല്ലപ്പെട്ട കേസിൽ ആറാം പ്രതിയാണ് ഇയാൾ. 2025ന്റെ തുടക്കത്തിൽ ബെറ്റിനെതിരെ […]
Read more

Recent News

Advertisement
WhiteswanTV Footer