Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

‘വര്‍ഗീയതക്ക് വളം വെക്കുന്ന പ്രസ്താവന’; വെള്ളാപ്പള്ളിക്കെതിരെ CPIM

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വെള്ളാപ്പള്ളിയുടേത് വര്‍ഗീയതയ്ക്ക് വളം വയ്ക്കുന്ന പ്രസ്താവനായാണെന്നും പാര്‍ട്ടി നേതാക്കളെ വിഭജിക്കാന്‍ അനുവദിക്കില്ല. അദ്ദേഹത്തിന്റെ പരാമര്‍ശം എസ്എന്‍ഡിപി സെക്രട്ടറി സ്ഥാനത്തിന് യോജിക്കാത്താണെന്നും സിപിഎം പ്രസ്താവനയില്‍ വ്യക്തമാക്കി. സിപിഎം നേതാവ് എഎന്‍ ഷംസീറിനെതിരെ കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. ഷംസീറിന്റേത് ലീഗിന്റെ ശബ്ദമെന്നായിരുന്നു പരാമര്‍ശം. CPIM സംസ്ഥാന കമ്മിറ്റി അംഗവും, മുന്‍ സ്പീക്കറുമായ എഎന്‍ ഷംസീറിന് ലീഗിന്റെ ശബ്ദമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ഈ ദിശയിലുള്ളതാണ്. […]
Read more

പൊലീസ് സ്റ്റേഷനിൽ ഇ.ഡി കേസ് പ്രതികളുടെ ഓണാഘോഷം; പൊലീസ് അറിവോടെയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഇ.ഡി കേസ് പ്രതികൾ ഓണാഘോഷത്തിൽ പങ്കെടുത്തത് പൊലീസ് ഉദ്യോഗസ്ഥരുടെ അറിവോടെയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. സ്റ്റേഷൻ ചുമതലയുള്ള സി.ഐ ആർ. പ്രശാന്തിന്റെ അറിവോടെയാണ് പ്രതികൾ ഓണാഘോഷത്തിൽ പങ്കെടുത്തതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. പൊലീസിലെ ഇടത് സംഘടനാ നേതാവാണ് ആർ. പ്രശാന്തെന്നാണ് വിവരം. ഓണാഘോഷത്തിന്റെ ഭാഗമായി പൊലീസുകാർക്കായി വസ്ത്രങ്ങൾ വാങ്ങിയപ്പോൾ ഇ.ഡി കേസിലെ പ്രതിയായ ഐ.പി. ബിനുവിനും വസ്ത്രം വാങ്ങിയതായും സൂചനയുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ജി.പി തിരുവനന്തപുരം സിറ്റി […]
Read more

ഞായറാഴ്ചയും നബിദിനത്തിലും അവധിയില്ല; റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും

തിരുവനന്തപുരം: ഓഗസ്റ്റ് 23 (ഞായറാഴ്ചയും) 25 നബിദിനവും (ചൊവ്വാഴ്ച) റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിവസങ്ങളായിരിക്കും. പകരം ഓഗസ്റ്റ് 27, സെപ്റ്റംബര്‍ 2 തീയതികളില്‍ അവധിയും നബിദിനം പ്രമാണിച്ച് ഓഗസ്റ്റ് 25 ന് നിയന്ത്രിത അവധിയും ആയിരിക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ അറിയിച്ചു. ഓണത്തോടനുബന്ധിച്ച് അവധി ദിവസങ്ങളില്‍ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനു പകരമാണ് പുതിയ ക്രമീകരണം. അതേസമയം, സംസ്ഥാന ഭക്ഷ്യ വകുപ്പിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം നൂറ് ശതമാനം പൂര്‍ത്തിയായതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. തിരുവോണത്തിന് […]
Read more

പാലക്കാട് ഡിവിഷൻ വിഭജനം; വരുമാന നഷ്ടം ഉൾപ്പെടെ ആശങ്കകൾ ഉയരുന്നു

പാലക്കാട്: മംഗളൂരു മേഖലയെ പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് വേർപ്പെടുത്തി മൈസൂരു ഡിവിഷനിൽ ലയിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ ആശങ്ക. മംഗളൂരു മേഖലയെ ഒഴിവാക്കുന്നതോടെ പാലക്കാട് ഡിവിഷന്റെ വരുമാനത്തിൽ ഏകദേശം 60 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. വരുമാനം കുറയുന്നതോടെ പാലക്കാട് ഡിവിഷന് പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിനുള്ള സാധ്യതയും കുറയുമെന്ന ആശങ്കയുണ്ട്. പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിൽ ഡിവിഷന്റെ വരുമാനം ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിക്കുന്നതിനാൽ വരുമാന നഷ്ടം ഭാവിയിൽ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ബജറ്റ് വിഹിതത്തിലും കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കിലോമീറ്റർ, […]
Read more

PSC ബിരുദതല പ്രാഥമിക പരീക്ഷാഫലം വൈകുന്നു; ആശങ്കയിൽ 5.5 ലക്ഷം ഉദ്യോഗാർഥികൾ

തൃശ്ശൂർ: പരീക്ഷ കഴിഞ്ഞ് മൂന്ന് മാസം പിന്നിടാറായിട്ടും കേരള പിഎസ്‌സി ബിരുദതല പ്രാഥമിക പരീക്ഷാഫലം എന്ന് പ്രസിദ്ധീകരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. 21 കാറ്റഗറി നമ്പറുകളിലായി 13 തസ്തികകളിലേക്ക് മൂന്ന് ഘട്ടങ്ങളിലായാണ് ഇത്തവണ പൊതുപ്രാഥമിക പരീക്ഷ നടന്നത്. മേയ് രണ്ട്, മേയ് 16, ജൂൺ ആറ് തീയതികളിലായിരുന്നു പരീക്ഷ. അവസാനഘട്ട പരീക്ഷ കഴിഞ്ഞ് രണ്ടരമാസത്തോളം പിന്നിട്ടിട്ടും ഫലം കാത്തിരിക്കുകയാണ് ഉദ്യോഗാർഥികൾ. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ്, കമ്പനി-ബോർഡ് അസിസ്റ്റന്റ്, പോലീസ് സബ് ഇൻസ്‌പെക്ടർ തുടങ്ങിയ 13 തസ്തികകളിലേക്കാണ് […]
Read more

കൊച്ചി മെട്രോ സ്‌റ്റേഷനില്‍ വാഹന പാര്‍ക്കിങ്ങ് ഫീസ് കൂട്ടി; വര്‍ധന ഈ 4 സ്റ്റേഷനുകളില്‍

കൊച്ചി: കൊച്ചി മെട്രോ നാലു സ്‌റ്റേഷനുകളില്‍ വാഹന പാര്‍ക്കിങ് ഫീസ് വര്‍ധിപ്പിച്ചു. തൃപ്പൂണിത്തുറ, വടക്കേകോട്ട, എംജി റോഡ്, ആലുവ മെട്രോ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ് ഫീസാണ് കൂട്ടിയത്. പാര്‍ക്കിങ്ങിന് ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന സ്റ്റേഷനുകളാണ് ഇവ. ഇനി മുതല്‍ യാത്രാരേഖകളില്ലാതെ വാഹനം പാര്‍ക്ക് ചെയ്താല്‍ മൂന്നിരട്ടി തുക നല്‍കണം. പാര്‍ക്കിങ് സ്ഥലത്ത് ഇക്കാര്യം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കാറിലെത്തുന്ന മെട്രോയാത്രക്കാരന്‍ രണ്ട് മണിക്കൂര്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ 20 രൂപ നല്‍കണം. നേരത്തെ 15 രൂപയായിരുന്നു. അധികമായി വരുന്ന ഒരോമണിക്കൂറിനും അഞ്ച് […]
Read more

ഓണാഘോഷത്തിനിടെ അപകടകരമായ റോഡ്ഷോ; ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് MVD

എറണാകുളം: ഓണാഘോഷത്തിനിടെ അങ്കമാലിയിൽ അപകടകരമായ രീതിയിൽ റോഡ് ഷോ നടത്തിയ വിദ്യാർത്ഥികൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. തുറന്ന ലോറിയിൽ അപകടകരമായ രീതിയിൽ നൃത്തം ചെയ്ത് വാഹനം ഓടിച്ച ഫ്രിജോ, ലോനച്ചൻ എന്നിവരുടെ ഡ്രൈവിംഗ് ലൈസൻസാണ് എം.വി.ഡി സസ്‌പെൻഡ് ചെയ്തത്. ഓണാഘോഷങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ കോളേജുകളിൽ റോഡ് ഷോയും മോഡിഫൈ ചെയ്ത വാഹനങ്ങളിലെ അഭ്യാസ പ്രകടനങ്ങളും നടക്കുന്നതായി നിരവധി പരാതികൾ മോട്ടോർ വാഹന വകുപ്പിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാല് കോളേജുകളിലെ […]
Read more

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; 96,500 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

പത്തനംതിട്ട: അൽഫാം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിൽ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. റാന്നി ചെത്തോങ്കരയിൽ പ്രവർത്തിക്കുന്ന ‘കിങ്സ് ബിരിയാണി കുഫേ’ എന്ന സ്ഥാപനത്തിന്റെ ഉടമകളിൽ നിന്നാണ് നഷ്ടപരിഹാരം ഈടാക്കേണ്ടത്. റാന്നി വെച്ചൂച്ചിറ സ്വദേശിനി റീന തോമസ് നൽകിയ പരാതിയിലാണ് കമ്മിഷന്റെ നടപടി. ആശുപത്രി ചികിത്സയ്ക്കായി ചെലവായ തുക ഉൾപ്പെടെയാണ് 96,500 രൂപ നഷ്ടപരിഹാരമായി നൽകാൻ വിധിച്ചത്. 2025 ഒക്ടോബർ 21നാണ് റീന തോമസും സഹോദരിയും ഹോട്ടലിലെത്തി അൽഫാം കഴിച്ചത്. […]
Read more

ചെങ്ങന്നൂരിൽ KSRTC ബസുകൾ കൂട്ടിയിടിച്ചു; 21 പേർക്ക് പരിക്ക്

ആലപ്പുഴ: എം.സി. റോഡിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്. മൂന്നാറിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ ബസ് ലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പരിക്കേറ്റ 21 പേരെയും ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച […]
Read more

ഓപ്പറേഷൻ തൂഫാൻ; 6.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 6.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടി. അസം നൗഗാവ് സ്വദേശി സിറാജുൽ ഇസ്ലാം (34) ആണ് പിടിയിലായത്. പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. വിൽപ്പനയ്ക്കായി വല്ലത്ത് നിൽക്കുന്നതിനിടെയാണ് ഇയാൾ പൊലീസ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ച് ദിവസങ്ങളായി സിറാജുൽ ഇസ്ലാം പൊലീസ് നിരീക്ഷണത്തിലായിരുന്നു. പട്ടാമ്പിയിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് ഇയാൾ പൊലീസിനോട് മൊഴി നൽകി. ബസിലാണ് ഇയാൾ വല്ലത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer